അയർലണ്ടിൽ പടർന്നു പിടിക്കുന്ന  പനി; ഇതുവരെ  18 മരണങ്ങൾ

കനത്ത ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് .മരിച്ചവരിൽ കുട്ടികളും  പനിയുടെ  ലക്ഷണങ്ങൾ   ഉള്ള ആളുകളെ കൊണ്ട് എല്ലാ അത്യാഹിത വിഭാഗങ്ങളും നിറയുകയാണ് .ഇതിൽ പല ആളുകളും  പരിശോധനയ്ക്കു വേണ്ടി കാത്തിരിക്കുന്നതും  ആശുപത്രിക്കും ആരോഗ്യ വകുപ്പിനും കൂടുതൽ  ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്  . ഇതു  വരെ 18 ആളുകൾ മരിച്ചതായിട്ടാണ് റിപോർട്ടുകൾ .പനിയുടെ  സീസൺ നീണ്ടുപോവാൻ സാധ്യത ഉള്ളത് കൊണ്ട്   മരണങ്ങളും കൂടാൻ സാധ്യതയുണ്ടെന്നാണു കണക്കു കൂട്ടൽ .അത് കൊണ്ട് കനത്ത ജാഗ്രത നിർദേശമാണുള്ളത്   . ഈ … Read more

ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 4-ന്

GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2020 ജനുവരി 4-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സോൾ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് … Read more

ഡബ്ലിനിൽ ചാർജ് ചെയ്തുകൊണ്ടിരിക്കെ ഈസ്കൂട്ടറിന് തീപിടിച്ചു

ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിലെ ഒരു വീട്ടിൽ ചാർജ് ചെയ്തുകൊണ്ടിരിക്കെ ഈസ്കൂട്ടറിന് തീപിടിച്ചു. തീ പെട്ടെന്ന് തന്നെ ബിൽഡിങ്ങിലേക്ക് പടരാൻ തുടങ്ങിയെങ്കിലും അഗ്നിശമന അംഗങ്ങളുടെ ഔചിത്യപരമായ ഇടപെടലിൽ ഇത് തടയാൻ കഴിഞ്ഞത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. ഉടൻ തന്നെ കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു തീ അണക്കൽ ആരംഭിച്ചത്. ഈസ്കൂട്ടർ ഉപയോഗിക്കുന്നവർ സി ഇ സുരക്ഷാമാർക്ക് ഉള്ളവ മാത്രം ഉപയോഗിക്കണമെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് നിർദേശിക്കുന്നു. ഇതിനുമുൻപും അയർലണ്ടിൽ പല സ്ഥലങ്ങളിലും ഈ സ്കൂട്ടറിൽ സുരക്ഷ വീഴ്ച … Read more

ശീതയുദ്ധത്തിന്റെ അവസാനനാളുകളിൽ ഡൊണീഗൽ തീരത്ത് റഷ്യ ആണവ മാലിന്യങ്ങൾ നിക്ഷേപിച്ചതായി റിപ്പോർട്ട്

കോർക്ക്: കോർക്കിലെ മുൻ കപ്പൽ നിർമ്മാണശാല ശീതയുദ്ധത്തിന്റെ അവസാനകാലഘട്ടത്തിൽ റഷ്യൻ നാവിക സേന ഉപയോഗിച്ചതായി റിപ്പോർട്ട്. സൈനിക ആവശ്യങ്ങൾക്കായി ഈ കേന്ദ്രം ഉപയോഗിച്ചുകൊണ്ട് റഷ്യ ഡോണിഗൽ തീരത്ത് വൻതോതിൽ ആണവ മാലിന്യങ്ങളും, രാസായുധങ്ങളും നിക്ഷേപിച്ചതായി പറയുന്ന, 30 വർഷം മുൻപുള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയിരിക്കുന്നത്. 1989 ൽ അയർലണ്ടിലെ യുഎസ് എംബസ്സി ഉദ്യോഗസ്ഥൻ ആയ ഡീൻ കെയ്‌റൺ അന്നത്തെ ഐറിഷ് പ്രധാനമന്ത്രി ചാൾസ് ഹഗ്ഗിയ്ക്ക് റഷ്യയുടെ കോർക്കിലുണ്ടായിരുന്ന സൈനികകേന്ദ്രത്തെ കുറിച്ചുള്ള … Read more

‘ബെൽഫാസ്റ്റിൽ വാടകനിരക്ക് ഡബ്ലിനിൽ നൽകുന്നതിന്റെ പകുതിമാത്രം’; ഐറിഷ് തലസ്ഥാനത്തുന്നിനും കുടിയേറ്റം വൻതോതിൽ വർധിക്കുന്നു

ഡബ്ലിൻ: ലോകത്തെ ചെലവേറിയ നഗരമായി ഡബ്ലിൻ. ജീവിതച്ചെലവ് വർധിച്ചതിനാൽ അയർലണ്ടിലെ തലസ്ഥാന നഗരത്തിൽ നിന്നും ആളുകൾ കൂട്ടത്തോടെ മറ്റുനഗരങ്ങളിക്ക് ചേക്കേറുകയാണ്. വാടക നിരക്ക് കഴിഞ്ഞ 5 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ അതിസമ്പന്നരുടെ മാത്രം നഗരമായി ഡബ്ലിൻ മാറികൊണ്ടിരിക്കുകയാണ്. ചെറിയ ഒറ്റമുറി വാടകയ്ക്ക് ലഭിക്കാൻ നഗരമധ്യത്തിൽ 1800 യൂറോ ആണ് ശരാശരി മാസവാടക. മുറികളുടെ എണ്ണവും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് ഇതിൽ വീണ്ടും വാർദ്ധനവുണ്ടാകും. അതായത് ഡബ്ലിനിൽ മാസവാടകയായി ഒന്നര ലക്ഷത്തോളം ചെലവിടണം. ശമ്പളത്തിന്റെ വലിയൊരു ഭാഗമാണ് ഇത്തരത്തിൽ … Read more

ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച

ഗോള്‍വേ: ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ 28 ന് നടത്തപ്പെടും. ഡിസംബര്‍ 28 ന്(ശനിയാഴ്ച ) വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്യത്തിൽ Nativity play, Christmas tree Lucky Dip, Cake cutting തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ദിവ്യബലിയിലേക്കും … Read more

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന (C.R.F) രാജ്യാന്തര സുവിശേഷ യോഗം ഡിസംബർ 25 മുതൽ 31വരെ

കോലഞ്ചേരി ആസ്ഥനമായി പ്രവർത്തിക്കുന്ന കൂട്ടായിമയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന (C.R.F) രാജ്യാന്തര സുവിശേഷ യോഗം ഡിസംബർ 25 മുതൽ 31 ആം തിയ്യതി വർഷാവസാന പ്രാർത്ഥനയോടും, പുതുവത്സര സമർപ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂടിവരവാണിത്. ലോകത്തിന്റെ അഞ്ചു വൻകരകളിലായി പ്രവർത്തിക്കുന്ന ഈ കൂട്ടയ്മയുടെ കൺവെൻഷൻ ഡിസംബർ 25 മുതൽ 31 വരെ തത്സമയം പവർ വിഷൻ ടിവി യിൽ സംപ്രേഷണം ചെയ്യുന്നു. കൂടാതെ www.crfgospel.org/ വെബ്സൈറ്റിലും Youtube.com – എൽ powervision … Read more

ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 വെള്ളിയാഴ്ച നടക്കും

ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) പതിനാലാമതു ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 ന്, വെള്ളിയാഴ്ച രണ്ടു മണി മുതൽ തുള്ളിയല്ലൻ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. രണ്ടു മണിക്ക് മെറിൻ ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ക്വിസ് കോമ്പറ്റിഷൻ. അഞ്ചു മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടർന്ന് ഡിജെ. ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ട അതിഥികളായി ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാറും, … Read more

ക്രിസ്തുമസ് ദിനത്തിൽ അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: ഡബ്ലിൻ

ഡബ്ലിൻ: ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങളും, പ്രാർത്ഥനകളുമായി ഡബ്ലിൻ എയർപോർട്ട്. ഈ ദിവസം പ്രാർത്ഥനകൾക്കും മറ്റു ആഘോഷപരിപാടികൾക്കുമായി എയർപോർട്ട് അടച്ചിടുന്ന ലോകത്തെ ഒരേ ഒരു എയർപോർട്ടുകൂടിയാണ് ഡബ്ലിൻ. എല്ലാവർഷവും ഡബ്ലിൻ വിമാനത്താവളത്തിൽ ക്രിസ്മസ് ആഘോഷം നടക്കാറുണ്ട്. തിരുപ്പിറവിയ്ക്ക് മുൻപ് എയർലിങ്കസ് വിമാനവും പറന്നുയർന്ന ശേഷം വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിങ്ങളാണ് ഡിസംബർ മാസത്തിൽ കടന്നുപോയത്. യൂറോപ്പിൽ ക്രിസ്മസ് സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ കടന്നുപോകുന്ന എയർപോർട്ടുകളിൽ ഒന്നാണ് ഡബ്ലിൻ വിമാനത്താവളം. ഫാദര്‍ ഡെസ്മണ്ട് ഡോയലിന്റെ … Read more

അയർലണ്ടിലെ മലയാളികളുടെ ആദ്യ വെബ് റേഡിയോ സംരംഭം ആയ റേഡിയോ എമറാൾഡിന്റെ ഔദ്യോഗിക പ്രക്ഷേപണം നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുകയാണ്.

ആകാശവാണി തിരുവനന്തപുരം തൃശൂർ ആലപ്പുഴ …നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് … അതെ .. ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിലും എൺപതുകളിലും ഒരു ശരാശരി മലയാളിയുടെ ദിനചര്യകളെപ്പോലും സ്വാധീനിച്ചതും നിയന്ത്രിച്ചതും ഈ വരികളായിരുന്നു എന്ന് പറയേണ്ടിവരും. ഒന്ന് കണ്ണടച്ച് തിരിഞ്ഞു നോക്കിയാൽ ഓർമ്മകളിൽ എവിടെയോ ഒരു നനുത്ത സ്പർശം പോലെ ആ വാക്കുകൾ ഇന്നും അലയടിക്കുന്നുണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി, വയലും വീടും, കൗതുകവാർത്തകൾ , റേഡിയോ നാടകോത്സവങ്ങൾ , ചലച്ചിത്ര ശബ്ദരേഖകൾ. ആ റേഡിയോ ഓർമകളെ ഇന്നും താലോലിക്കുന്ന ഒരു കൂട്ടം … Read more