ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 വെള്ളിയാഴ്ച നടക്കും

ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) പതിനാലാമതു ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 ന്, വെള്ളിയാഴ്ച രണ്ടു മണി മുതൽ തുള്ളിയല്ലൻ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. രണ്ടു മണിക്ക് മെറിൻ ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ക്വിസ് കോമ്പറ്റിഷൻ. അഞ്ചു മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടർന്ന് ഡിജെ. ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ട അതിഥികളായി ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാറും, … Read more

ക്രിസ്തുമസ് ദിനത്തിൽ അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: ഡബ്ലിൻ

ഡബ്ലിൻ: ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങളും, പ്രാർത്ഥനകളുമായി ഡബ്ലിൻ എയർപോർട്ട്. ഈ ദിവസം പ്രാർത്ഥനകൾക്കും മറ്റു ആഘോഷപരിപാടികൾക്കുമായി എയർപോർട്ട് അടച്ചിടുന്ന ലോകത്തെ ഒരേ ഒരു എയർപോർട്ടുകൂടിയാണ് ഡബ്ലിൻ. എല്ലാവർഷവും ഡബ്ലിൻ വിമാനത്താവളത്തിൽ ക്രിസ്മസ് ആഘോഷം നടക്കാറുണ്ട്. തിരുപ്പിറവിയ്ക്ക് മുൻപ് എയർലിങ്കസ് വിമാനവും പറന്നുയർന്ന ശേഷം വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിങ്ങളാണ് ഡിസംബർ മാസത്തിൽ കടന്നുപോയത്. യൂറോപ്പിൽ ക്രിസ്മസ് സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ കടന്നുപോകുന്ന എയർപോർട്ടുകളിൽ ഒന്നാണ് ഡബ്ലിൻ വിമാനത്താവളം. ഫാദര്‍ ഡെസ്മണ്ട് ഡോയലിന്റെ … Read more

അയർലണ്ടിലെ മലയാളികളുടെ ആദ്യ വെബ് റേഡിയോ സംരംഭം ആയ റേഡിയോ എമറാൾഡിന്റെ ഔദ്യോഗിക പ്രക്ഷേപണം നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുകയാണ്.

ആകാശവാണി തിരുവനന്തപുരം തൃശൂർ ആലപ്പുഴ …നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് … അതെ .. ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിലും എൺപതുകളിലും ഒരു ശരാശരി മലയാളിയുടെ ദിനചര്യകളെപ്പോലും സ്വാധീനിച്ചതും നിയന്ത്രിച്ചതും ഈ വരികളായിരുന്നു എന്ന് പറയേണ്ടിവരും. ഒന്ന് കണ്ണടച്ച് തിരിഞ്ഞു നോക്കിയാൽ ഓർമ്മകളിൽ എവിടെയോ ഒരു നനുത്ത സ്പർശം പോലെ ആ വാക്കുകൾ ഇന്നും അലയടിക്കുന്നുണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി, വയലും വീടും, കൗതുകവാർത്തകൾ , റേഡിയോ നാടകോത്സവങ്ങൾ , ചലച്ചിത്ര ശബ്ദരേഖകൾ. ആ റേഡിയോ ഓർമകളെ ഇന്നും താലോലിക്കുന്ന ഒരു കൂട്ടം … Read more

നഴ്സുമാർ നൽകിയ പരാതി പൂഴ്ത്തി; ആരോഗ്യവകുപ്പ് 30,000 യൂറോ നഷ്ടപരിഹാരം നൽകാൻ വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷൻ ഉത്തരവിട്ടു

ഡബ്ലിൻ: നഴ്സുമാർ നൽകിയ പരാതി അവഗണിച്ച ആരോഗ്യവകുപ്പിന്റെ നടപടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷൻ ഉത്തരവിവിട്ടു. ഇവർ നൽകിയ പരാതിയിൽ 5 വർഷത്തിൽ കൂടുതൽ താമസം നേരിട്ടത് ചൂണ്ടക്കാട്ടി നഴ്സുമാർ ഡബ്ള്യൂ. ആർ. സി യെ സമീപിക്കുകയായിരുന്നു. നഴ്സിംഗ് സംഘടനയിൽ അംഗങ്ങളായ 8 നഴ്സുമാർ നൽകിയ പരാതിയിൽ ഇവർക്ക് ആരോഗ്യവകുപ്പ് 30,000 യൂറോ നഷ്ടപരിഹാരം നൽകണം. പരാതിനൽകിയ നഴ്സുമാർക്കെതിരെയും പരാതികൾ ലഭിച്ചു, അത് അന്വേഷിച്ചുവരികയാണെന്നും അതിനാലാണ് 8 നഴ്സുമാർ നൽകിയ പരാതിയിൽ കാലതാമസം നേരിട്ടതെന്നും … Read more

ജനപിന്തുണയിൽ ഫിനഗേലും, ഫിയാനഫോളും ഒപ്പത്തിനൊപ്പം

ഡബ്ലിൻ: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഫിനഗേലിനെ കടത്തിവെട്ടി ഫിയനഫോൾ ഭരണം പിടിച്ചെടുത്തേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. കഴിഞ്ഞ വർഷം ഫിനഗേലിനേക്കാൾ 5 പോയിന്റ് പിന്നിലായിരുന്ന ഫിയനഫോൾ ഈ വർഷം ഫിനഗേലിനൊപ്പം എത്തിയിരിക്കുകയാണ്. സൺഡേ ടൈംസ് നടത്തിയ അഭിപ്രായ സർവേയിൽ 25 ശതമാനം ജനപിന്തുണയുണ്ടായിരുന്ന ഫിയനഫോൾ 27 ശതമാനം പിന്തുണ നേടുകയായിരുന്നു. ഫിനഗേലിന്റെ 27 ശതമാനം പിന്തുണ കൂടുകയോ കുറയുകയോ ചെയ്തിട്ടുമില്ല. മൈക്കൽ മാർട്ടിന്റെ നേതൃത്വപാടവം പാർട്ടിയെ ഉയരത്തിലേക്ക് നയിച്ചതാണ് ജനപിന്തുണ വർധിക്കാനുണ്ടായ കാരണമായി കണക്കാക്കുന്നത്. അയർലണ്ടിലെ പൊതുജന പ്രശ്നങ്ങളിൽ … Read more

പകർച്ച പനി; കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി…

കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. സീസണൽ ഫ്ലൂ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ രോഗികളെ കാണാനെത്തുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രിയിലെ ‘ഇൻഫെക്ഷൻ കൺട്രോൾ ടീം’ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സന്ദർശകർ ഈ സമയത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശ നൽകിയിട്ടുണ്ട്. രോഗീസന്ദർശനം ഒഴിവാക്കാനാകാത്തവർ പനി പകരാതിരിക്കാൻ ശുചിത്വം പാലിക്കണമെന്നും ആരോഗ്യവിദഗ്‌ദ്ധർ നിർദ്ദേശിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ദീർഘകാലം ചികിത്സ ആവശ്യമായ ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ, അർബുദ ബാധിതർ … Read more

നഗര ദാരിദ്രം ഓരോ വർഷവും വർധിക്കുന്നു; ഡബ്ലിനിലെ കപ്പൂച്ചിൻ ഡേ സെന്റർ കഴിഞ്ഞ ദിവസം വിതരണം ചെയ്തത് 2500 ഭക്ഷണ പൊതികൾ

ഡബ്ലിൻ: അയർലണ്ടിലെ തലസ്ഥാന നഗരത്തിൽ ഓരോ വർഷവും ദാരിദ്ര്യത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ ഭക്ഷണ ദാന കേന്ദ്രങ്ങൾ. ക്രിസ്മസിനോട് അടുപ്പിച്ചു നിരവധി സന്നദ്ധ സംഘടനകളാണ് നിരാലംബർ ആയവർക്ക് ഭക്ഷണമെത്തിക്കുന്നത്. ഡബ്ലിനിലെ പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ കഴിഞ്ഞ കപ്പൂച്ചിൻ സെന്ററിൽ കഴിഞ്ഞ ദിവസം പാവങ്ങൾക്കായി വിതരണം ചെയ്തത് 2500 ഭക്ഷണപ്പൊതികൾ. രാവിലെ 5.30 മുതൽ ഇവിടെ ഭക്ഷണത്തിനായുള്ള വരിനിൽക്കൽ ആരംഭിക്കും. വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ സെന്ററിൽ ഓരോ വർഷവും ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് നേരിടുന്നതായി … Read more

പാള്‍‌മേഴ്സ്ടൗണ്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 18 ന്‌

ഡബ്ലിന്‍: പാള്‍‌മേഴ്സ്ടൗണ്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പാള്‍‌മേഴ്സ്ടൗണ്‍ സെ.ലോര്‍കന്‍സ് സ്കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു. സാന്താ വരവേല്‍‌പ് ക്രിസ്തുമസ് സന്ദേശം, മാര്‍ഗം കളി, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്കിറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഇന്‍‌ഡോര്‍ മത്സരങ്ങളും വിഭവസമ്പന്നമായ ക്രിസ്തുമസ് ഡിന്നറോടെ വൈകിട്ട് 9 ന്‌ ആഘോഷപരിപാടികള്‍ സമാപിക്കുന്നതാണെന്ന് പാള്‍‌മേഴ്സ്ടൗണ്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കോർക്ക് സീറോ- മലബാർ ചർച്ചിന് ചാരിറ്റി രെജിസ്ട്രേഷൻ .

കോർക്ക് സീറോ-മലബാർ ചർച്ചിന് ചാരിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ (CRA) രെജിസ്ട്രേഷൻ അനുവദിക്കപ്പെട്ടു. അയർലണ്ടിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സംവിധാനങ്ങൾ, സ്ഥാപനങ്ങൾ മുതലായവയുടെ നിയന്ത്രണവും ക്രമപ്പെടുത്തലും നിയമത്താൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ഏജൻസിയാണ് CRA. 2018 മാർച്ച് മാസത്തിൽ നടന്ന പ്രതിനിധിയോഗത്തിലാണ് ചർച്ച് റെജിസ്ട്രേഷന് വേണ്ടി ഒരു പ്രേത്യക കമ്മിറ്റി രൂപീകരിക്കുവാനും അതിനുവേണ്ടിയുള്ള പ്രാഥമീക നടപടികൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനമുണ്ടായത്. തുടർന്ന് രണ്ടു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോർക്ക് സീറോ-മലബാർ ചർച്ചിന് ചാരിറ്റി റെഗുലേറ്റർ, രെജിസ്ട്രേഷൻ അനുവദിച്ചു നൽകിയത്. ചാരിറ്റി രെജിസ്ട്രേഷൻ … Read more

ക്രിസ്മസിനെ വരവേറ്റുകൊണ്ട് പെയേഴ്‌സ് സ്റ്റേഷനിലെ പിയാനോ പ്രൗഢിയോടെ തിരിച്ചെത്തി

ഡബ്ലിൻ: പെയേഴ്‌സ് സ്റ്റേഷനിൽ നിന്നും വീണ്ടും കാതുകൾക്ക് കുളിരേകുന്ന ആ നാദം കേൾക്കാം. കഴിഞ്ഞ മാസം സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ തകർന്ന വർണ്ണവിസ്മയമായ പിയാനോ തിരിച്ചെത്തിയത് പെയേഴ്‌സ് സ്റ്റേഷൻവഴി കടന്നുപോകുന്നവരെ ആവേശത്തിലാഴ്ത്തി. സ്റ്റേഷനിൽ എത്തുന്നവർക്ക് പിയാനോ വായിക്കാനും, അല്ലാത്തവർക്ക് ഇത് കേട്ട് ആസ്വദിക്കാനും കഴിയുന്ന ഈ സംഗീതോപകരണത്തെ ആരൊക്കയോ ചേർന്ന് നിശ്ചലമാക്കിയതോടെ പിയാനോ തിരിച്ചെത്തണമെന്ന ആവശ്യവുമായി യാത്രക്കാർ ഐറിഷ് റയിൽവെയെ സമീപിക്കുകയായിരുന്നു. പിയാനോ ട്യൂണർ ആയ ജോൺ മർഫി യുകെ യിൽ നിന്നും പിയാനോയുടെ നഷ്ടപെട്ട പല ഭാഗങ്ങളും … Read more