വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു

വാട്ടര്‍ഫോര്‍ഡ് : ഇടവകാംഗങ്ങളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഇടവക ഡയറക്ടറി ഓഗസ്റ്റ് മാസം 25 ന് വി.ദൈവമാതാവിന്റെ ശുനോയോ പെരുന്നാള്‍ ദിനത്തില്‍ ട്രസ്റ്റി റെജി എന്‍.ഐ, സെക്രട്ടറി ബിജു പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരിയെറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. ജിനോ ജോസഫ് പ്രകാശനം ചെയ്തു. ഈ മഹത്തായ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് റവ.ഫാ. തമ്പി മാറാടി സംസാരിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. ബിജു എം പാറേക്കാട്ടില്‍ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിന് സഹായിച്ച എല്ലാവരോടുമുള്ള നന്ദി … Read more

സോര്‍ട്സില്‍ പിള്ളേരോണം… കുട്ടികള്‍ക്ക് ചിരിച്ചു കളിച്ചു രസിക്കാന്‍ സൗഹൃദത്തിന്റെയും സന്തോഷത്തി ന്റെയും ഒരു ദിനം

സോര്‍ട്സ്: സെപ്റ്റംബര്‍ 14 -)0 തീയതി നടത്തുന്ന ഓണാഘോഷത്തോടനു മുന്നോടിയായി കുട്ടികള്‍ക്കായി നിരവധി മത്സരങ്ങളും കളികളും വിവിധ കാറ്റഗറി കളില്‍ ആയി സംഘാടകര്‍ അണിയിച്ചൊരുക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കുന്നതായിരിക്കും. റിവര്‍ വാലി കമ്മ്യൂണിറ്റി സെന്ററില്‍ സെപ്റ്റംബര്‍ ഒന്നു ഞാറാഴ്ച 12 മണിമുതല്‍ 4 മണിവരെയാണ്പി ള്ളേരോണം നടത്തപ്പെടുന്നത്. ആഹ്ലാദത്തിന്റെ ഏതാനം മണിക്കൂറുകള്‍ ചിലവഴിക്കാന്‍ എല്ലാ കുട്ടികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക. Paval 0872168440 Joshy Thomas 0871365128 Benoy Augustine 0879807050

ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷം സെപ് 1 മുതല്‍ 8 വരെ

ഗാള്‍വേ (അയര്‍ലണ്ട് ): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാള്‍ സെപ് 1 മുതല്‍ 8 വരെ ആചരിക്കുന്നു. അന്നേദിവസങ്ങളില്‍ വി .കുര്‍ബാനയും തുടര്‍ന്ന് വി .കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 9 മണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5.30 ന് നമസ്‌കാരത്തോടുകൂടി വി .കുര്‍ബാന നടത്തപ്പെടുന്നു. എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബഹു .തമ്പി മാറാടി കശീശ ,ബഹു .ജോബിമോന്‍ കശീശ ,ബഹു … Read more

‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഓഗസ്റ്റ് 30ന് തുടക്കമാകും.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക് റേസ്‌കോഴ്‌സ്, പാട്രിക്‌സ് വെല്ലില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.വോയിസ് ഓഫ് പീസ് … Read more

നിയമം ശക്തമായിട്ടും അയര്‍ലണ്ടില്‍ ലേണിങ് ലൈസെന്‍സ് മാത്രം ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപെട്ടത് 1600 പേര്‍

ഡബ്ലിന്‍ : രാജ്യത്തെ ഡ്രൈവിംഗ് നിയമത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടും കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ലേണേഴ്സ് മാത്രം ഉപയോഗിച്ച് വാഹനമോടിച്ചത് 1600 ആളുകള്‍. കഴിഞ്ഞ ഡിസംബറില്‍ ആണ് അയര്‍ലണ്ടില്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് മുഴുവനായി ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഐറിഷ് റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. ലേണേഴ്സ് മാത്രം എടുത്തവര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടെ ഒരു ലൈസെന്‍സ് ഉള്ള ഡ്രൈവര്‍ കൂടെ ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. ഈ നിയമം പാലിക്കാതെ ഡ്രൈവ് … Read more

സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ വര്‍ണ്ണാഭമായി

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് വി. അല്‍ഫോന്‍സാമ്മയുടെയും, വി. തോമാസ്ലീഹായുടെയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ആഗസ്റ്റ് 24 – ആം തീയതി വാട്ടര്‍ഫോര്‍ഡ് De La Salle College ചാപ്പലില്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുന്നാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചര്‍ച്ച് വാട്ടര്‍ഫോര്‍ഡ് ചാപ്ലിന്‍ ഫാ. സിബി അറയ്ക്കല്‍, ഫാ. ബോബ്ബിറ്റ് തോമസ്, ഫാ. റസ്സല്‍ ജേക്കബ്, ഫാ. ഡോമി വള്ളന്‍കുന്നേല്‍ എന്നിവര്‍ കാര്‍മികരായിരുന്നു. വിശുദ്ധ … Read more

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ മുതല്‍ ലൈംഗികത വരെ റെക്കോര്‍ഡ് ചെയ്ത് ആപ്പിള്‍; വിവരം പുറത്താക്കിയത് ഗ്ലോബ്‌ടെക് എന്ന ഐറിഷ് കമ്പനിയുടെ ജീവനക്കാര്‍

ഡബ്ലിന്‍ : ഉപഭോക്താക്കളുടെ സ്വകാര്യത ഏറ്റവും സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ആപ്പിള്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ തന്നെ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. വ്യാപാര കരാറുകള്‍, വില്പന, ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍ എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ ‘സിറി’ ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. ‘സിറി’യുടെ പ്രവര്‍ത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത് എന്നാണ് വിവരം. ഗ്ലോബ്‌ടെക് എന്ന ഐറിഷ് കമ്ബനിയുടെ ജോലിക്കാരാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ … Read more

എച് .എസ് ഇയുടെ നിയമന നിരോധനത്തെ തുടര്‍ന്ന് ഒഴിഞ്ഞ കിടക്കുന്നത് ആയിരകണക്കിന് നഴ്‌സിംഗ്- മിഡ്വൈഫറി തസ്തികകള്‍

ഡബ്ലിന്‍ : നിയമന നിരോധനം ഏര്‍പ്പെടുത്തിയതോടെ ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്നത് 1300 നഴ്‌സിംഗ്- മിഡ്വൈഫറി തസ്തികകള്‍. നഴ്‌സിംഗ് സംഘടനയാണ് ഇത് സമ്പന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 500 ഓളം ഒഴിവുകള്‍ കമ്മ്യൂണിറ്റി ഹെല്‍ത് സര്‍വീസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ വയോജന സംരക്ഷണ വിഭാഗത്തിലും, ബുദ്ധി വൈകല്യം ഉള്ളവരുടെ വിഭാത്തിലും ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല. പൊതുവെ വന്‍ തിരക്ക് നേരിടുന്ന ഐറിഷ് ഹോസ്പിറ്റലുകളില്‍ ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാര്‍ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആശുപത്രികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് … Read more

ജനറല്‍ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു കിട്ടാനുള്ള പെറ്റീഷനില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനിങ്ങിന് പിന്തുണ തേടുന്നു

ഡബ്ലിന്‍ : വിദേശിയരായ ജനറല്‍ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിദിച്ചുകിട്ടാന്‍ നടക്കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയ്നിങ് നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ പെറ്റിഷന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു സമര്‍പ്പിക്കാന്‍ ജോസഫ് ഷാല്‍ബിന്‍ തുടങ്ങി വെച്ച ക്യാമ്പയിനിങ്ങിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അയര്‍ലണ്ടില്‍ ജനറല്‍ നഴ്സുമാര്‍ക്കും, ബിരുദ നഴ്‌സുമാര്‍ക്കും ജോലിയും, ശമ്പളവും തമ്മില്‍ വലിയ അന്തരം ഇല്ലെന്നിരിക്കെ വര്‍ക്ക് പെര്‍മിറ്റില്‍ കൊണ്ടുവന്ന മാറ്റം പ്രതികൂലമായി ബാധിക്കുന്നത് ജനറല്‍ നഴ്‌സുമാരെയാണ്. അയര്‍ലണ്ടില്‍ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും എല്ലാ നഴ്‌സുമാര്‍ക്കും … Read more

നീനാ കൈരളിയുടെ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി മീറ്റും വര്‍ണാഭമായി.

നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ ഒളിമ്പിക് അത്ലറ്റിക് സ്റ്റേഡിയത്തിലും, റഗ്ബി ഗ്രൗണ്ടിലും, വച്ച് ‘Annual sports day & Family meet 2019’ നടന്നു. അന്നേദിവസം … Read more