സാദരം 19: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍: മാര്‍ച്ച് 19-ന് ബ്ലാക്ക്‌റോക്കില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് മാസം 19 -ാം തീയതി ചൊവ്വാഴ്ച ബ്ലാക്ക്‌റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 5 മണിക്ക് ആരാധനയും സ്തുതിപ്പും, തുടന്ന് ഡബ്ലിനിലെ സീറോ മലബാര്‍ ചര്‍ച്ച് ഗായഗസംഘം നയിക്കുന്ന ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ലദീഞ്ഞ്, നൊവേന. വൈകിട്ട് 6:30 തിനു തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച. ഉത്തമ കുടുംബ പാലകനായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം പിതൃദിനമായ് ആചരിച്ച് എല്ലാ കുടുംബനാഥന്മാരേയും ആദരിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. … Read more

അയര്‍ലണ്ടില്‍ അനധികൃത ഗര്‍ഭനിരോധന മരുന്നുകച്ചവടം; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ എച്ച്.എസ്.ഇ-യുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത ഗര്‍ഭനിരോധന മരുന്ന് കച്ചവടം സജീവമാകുന്നു. സ്ത്രീ ശരീരത്തിന് ഹാനികരമായ വ്യാജ ഗര്‍ഭനിരോധന മരുന്നുകള്‍ ഗാര്‍ഡയുടെ റെയ്ഡില്‍ പിടിച്ചെടുത്തു. ഡബ്ലിനിലെ ഒരു രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച മരുന്നുകള്‍ അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇവ വന്‍തോതില്‍ വിപണനം ചെയ്യപ്പെടുന്നത്. ഗര്‍ഭനിരോധന മരുന്നുകളുടെ കൂട്ടത്തില്‍ രാജ്യത്ത് നിരോധിക്കപ്പെട്ടവയാണ് പിടിച്ചെടുത്ത മരുന്നുകള്‍ എന്ന് പോലീസ് പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഇല്ലാതെ തന്നെ മരുന്നുകള്‍ സുലഭമായി ലഭിക്കുന്നത് ആവശ്യക്കാരുടെ എണ്ണം കൂട്ടുകയായിരുന്നു. … Read more

ലിസ സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; നയതന്ത്ര പ്രതിനിധികള്‍ സിറിയയിലേക്ക്

ഡബ്ലിന്‍: സിറിയയില്‍ ആഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐറിഷ് വനിതാ ലിസ സ്മിത്തിനെ സന്ദര്‍ശിക്കാന്‍ രാജ്യത്തെ നയതന്ത്ര പ്രതിനിധികള്‍ സിറിയയിലേക്ക്. ഇസ്ലാം മതം സ്വീകരിച്ച് ഇവര്‍ സിറിയയില്‍ എത്തി, ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് ഭീകര വിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐറിഷ് പ്രതിരോധ സേനയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും, മികച്ച സ്വഭാവ സവിശേഷതകള്‍ക്കും പേരുകേട്ട ഉദ്യോഗസ്ഥ ആയിരുന്നു ലിസ. ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി സേനയില്‍ നിന്നും രാജി വെച്ച് നാട് വിടുകയായിരുന്നു ഈ ലോത്ത് സ്വദേശിനി. … Read more

എത്യോപ്യന്‍ വിമാന അപകടത്തില്‍പ്പെട്ട ഐറിഷുകാരനായ യു.എന്‍ ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസിഡന്റും, പ്രധാനമന്ത്രിയും

ഡബ്ലിന്‍: കഴിഞ്ഞ ദിവസം എത്യോപ്യന്‍ വിമാന അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ അയര്‍ലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു. ക്ലയര്‍ സ്വദേശിയായ മൈക്കല്‍ റൈന്‍ ആണ് അപകടത്തില്‍പ്പെട്ടത്. യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ ഉദ്യോഗസ്ഥനായിരുന്നു മൈക്കല്‍ റൈന്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിമാറ്റുന്ന യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മൈക്കല്‍ റൈന്‍. കെനിയന്‍ തലസ്ഥാനമായ നൈറോബിനില്‍ വെച്ച് നടക്കുന്ന യു.എന്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മറ്റു യു.എന്‍ അംഗങ്ങളും അപകടത്തില്‍ മരണമടഞ്ഞിരുന്നു. ആഫ്രിക്കന്‍ കമ്മ്യുണിറ്റികളില്‍ പോഷകാഹാരം ഇല്ലാതെ കുട്ടികളും, മുതിര്‍ന്നവരും മരണത്തിന് കീഴടങ്ങുന്ന പ്രവണത … Read more

ഡബ്ലിനിലൂടെയുള്ള ടാക്‌സി ഓട്ടം അതി സാഹസികം; മലയാളികള്‍ ഉള്‍പ്പെടെയുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ ജീവന് ആര് സംരക്ഷണം നല്‍കും?…

ഡബ്ലിന്‍: രാത്രി സമയത്ത് ഡബ്ലിനിലൂടെയുള്ള ഓട്ടം അതി സാഹസികത നിറഞ്ഞതെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഡബ്ലിന്റെ ചില ഭാഗങ്ങളിലേക്ക് ഓടാന്‍ ഡ്രൈവര്‍മാര്‍ ഒട്ടും തയ്യാറാകുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. ഡ്രൈവര്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായതോടെ പല ഡ്രൈവര്‍മാരും രാത്രി ഓട്ടം ഒഴിവാക്കിത്തുടങ്ങി. സംഘമായി എത്തുന്ന ആക്രമികള്‍ ഡ്രൈവര്‍മാരെ കൊള്ളയടിച്ച് ദേഹോദ്രപം ഏല്‍പ്പിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കും. അയര്‍ലണ്ടില്‍ ഡബ്ലിന്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവം തുടര്‍ക്കഥയാകുന്നത്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ സാന്‍ഡ്രിയിലുള്ള ടാക്‌സി ഡ്രൈവര്‍ക്ക് നേരെ നടന്ന കയ്യേറ്റം കൈയോടെ … Read more

യെല്ലോ സ്‌നോ വാര്‍ണിങ് തിങ്കളാഴ്ച വരെ തുടരും; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

ഡബ്ലിന്‍: അതി ശൈത്യത്തിന്റെ പിടിയിലകപ്പെട്ട അയര്‍ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ തിങ്കളാഴ്ച വരെ തുടരുമെന്ന് മെറ്റ് ഏറാന്റെ അറിയിപ്പ്. രാജ്യ വ്യാപകമായി തുടരുന്ന യെല്ലോ വാര്‍ണിംഗിന് പുറമെ എട്ട് പടിഞ്ഞാറന്‍ കൗണ്ടികളില്‍ ശക്തമായ കാറ്റ് മുന്നറിയിപ്പ് നല്‍കി. ഇടിയോട് കൂടിയ കനത്ത മഴയും ഉണ്ടായിരിക്കും. ഗാല്‍വേ, ഡോനിഗല്‍, ലീട്രീം, മായോ സിലിഗോ, കെറി ലീമെറിക് കൗണ്ടികളിലാണ് ശക്തമായ കാറ്റ് അടിക്കാന്‍ സാധ്യത ഉള്ളത്. തുടക്കത്തില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന കാറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നതിനാല്‍ … Read more

അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് മലയാളിയായ ഡോ.സുരേഷ് സി പിള്ളയ്ക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ് മലയാളി ശാസ്ത്രജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്ക്ക്. അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച് രസതന്ത്ര ശാസ്ത്രത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്‌നിക്കുന്നവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി ഓഫ് അയര്‍ലണ്ടാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടയം കറുകച്ചാല്‍ (ചമ്പക്കര) സ്വദേശിയായ ഡോ.സുരേഷ് അയര്‍ലണ്ടിലെ (ഡബ്ലിന്‍) ട്രിനിറ്റി കോളേജില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തി. നൂറിലധികം ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍സ്/ … Read more

വെള്ളിയാഴ്ച ബ്ലാഞ്ചാര്‍ട്‌സ്ടൗണില്‍ നിര്യാതനായ ശരവണന്‍ മാധവന്റെ കുടുംബത്തെ സഹായിക്കാം

ഡബ്ലിന്‍: മാര്‍ച്ച് 8 വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മൂലം നിര്യാതനായ ശരവണന്‍ മാധവന്റെ (46) പെട്ടെന്നുള്ള വേര്‍പാടില്‍ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കുവാന്‍ മലയാളികളോട് അദ്ദേഹത്തിന്റെ ഉറ്റവരായ മലയാളി സുഹൃത്തുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. മലേഷ്യയില്‍ താമസമാക്കിയ തമിഴ് വംശജനാണ് മരണമടഞ്ഞ ശരവണന്‍. തിങ്കളാഴ്ച താല ഹോസ്പിറ്റലില്‍ നടക്കുന്ന പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഡബ്ലിനില്‍ തന്നെ സംസ്‌കാരം നടത്തുവാനാണ് ആലോചിക്കുന്നതെന്ന് ശരവണന്റെ കുടുംബാംഗങ്ങളോട് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കി. 3 പെണ്‍കുട്ടികളാണ് ശരവണനുള്ളത് , ഭാര്യ Anne Raj. സംസ്‌കാര ശുശ്രൂകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള … Read more

വ്യാജ ടാക്സി ലൈസന്‍സ് നേടിയവരില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ടെന്ന് സൂചന; അയര്‍ലണ്ടില്‍ നൂറ്റി എണ്‍പതോളം വ്യാജ ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വ്യാജ ടാക്‌സി ലൈസന്‍സ് ഉപയോഗിച്ച് നൂറ്റി എണ്‍പതോളം ഡ്രൈവര്‍മാര്‍ ടാക്‌സി ഓടിക്കുന്നതായി കണ്ടെത്തി. ഇവരില്‍ വലിയൊരു ശതമാനവും യൂറോപ്പിന് പുറത്തുള്ളവരാണെന്ന് ഗാര്‍ഡ നാഷണല്‍ ഇമിഗ്രെഷന്‍ ബ്യൂറോ കണ്ടെത്തി. കുടിയേറ്റക്കാരായി അയര്‍ലണ്ടില്‍ എത്തിയവരാണ് വ്യാജ അപേക്ഷ നല്‍കി ലൈസന്‍സ് കരസ്ഥമാക്കിയതില്‍ ഏറിയപങ്കും. ഏറ്റവും കൂടുതല്‍ ലൈസന്‍സ് നേടിയത് ഡബ്ലിന്‍ അഡ്രെസ്സ് ഉപയോഗിച്ച് ആണെന്ന് ഗാര്‍ഡ കണ്ടെത്തി. ഗാര്‍ഡ ഇമിഗ്രെഷന്‍ വിഭാഗം ആരംഭിച്ച ഓപറേഷന്‍ വിന്റ്റേജിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. വ്യാജ പി.എസ്.വി അപേക്ഷ നല്‍കിയാണ് ഇവര്‍ … Read more

വാരാന്ത്യത്തില്‍ മഞ്ഞും മഴയും ശക്തമാകും; സ്റ്റോം ഫ്രീയായുടെ കടന്നുവരവ്; ഐറിഷ് താപനില മൈനസിലേക്ക് കടന്നേക്കും

ഡബ്ലിന്‍: മഞ്ഞുവീഴ്ച്ചക്കൊപ്പം മഴയും ശക്തമായ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്താന്‍ സാധ്യത മുന്‍നിര്‍ത്തി വാഹനം ഓടിക്കുന്നുന്നവര്‍ ജാഗ്രത പാലിക്കാന്‍ മെറ്റ് ഏറാന്‍ നിര്‍ദ്ദേശം നല്‍കി. ഡബ്ലിന്‍, കെറി, കാര്‍ലോ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച രാത്രിയോടെ മഞ്ഞിന്റെ കാഠിന്യം കിഴക്കന്‍ മേഖലയിലേക്ക് കൂടി വ്യാപിക്കും. ആള്‍സ്റ്ററിലും, കോനാട്ടിലും ശക്തമായ മഴ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ കാട്ടുകളുടെ സാന്നിധ്യം മഞ്ഞുവീഴ്ചയുടെ തോത് വര്‍ധിപ്പിക്കും. സ്റ്റോം ഫ്രീയായുടെ കണ്ടന്നുവരവ് താപനിലയില്‍ വന്‍ … Read more