വനിതാകൂട്ടായ്മയായ ജ്വാലയുടെ വാര്‍ഷികദിനാഘോഷങ്ങള്‍ വര്‍ണാഭമായി.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാകൂട്ടായ്മയായ ജ്വാലയുടെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 16-ന് ബാലിഗണ്ണര്‍ GAA ക്ലബ്ബില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഫാ:സുനീഷ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീജാ സുനോജ് അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് സുനിമോള്‍ തമ്പി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി. കണ്ണഞ്ചിപ്പിക്കുന്ന നൃത്തചുവടുകളുമായി ജ്വാലാ ടീം വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ വസ്ത്രധാരണത്തെ മനോഹരമായി അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. വാട്ടര്‍ഫോര്‍ഡിലെ കലാ … Read more

മലയാളികള്‍ക്ക് അനുഗ്രഹമായി പുതിയ നിയമം; നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.

ഡബ്ലിന്‍: മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകുന്ന പുതിയ നിയമം ഗവണ്മെന്റ് പ്രഖ്യാപിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകും. അയര്‍ലണ്ടില്‍ നിലവിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ മേഖലകളില്‍ നിയമിക്കാനാണ് ഇത്തരം നീക്കത്തിലൂടെ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റുള്ളവരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഒരാള്‍ മാത്രം ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന … Read more

ജോലി സാധ്യത ഉറപ്പാക്കി, ഡബ്ലിന്‍,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിന്‍,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് … Read more

അപകട മരണങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുമായി വോള്‍വോ; എല്ലാ വാഹനങ്ങളുടെയും വേഗ പരിധി പരമാവധി 112 മൈലിലേക്ക് ചുരുക്കുന്നു

അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് … Read more

വിഭൂതി തിരുനാളോടെ വലിയനോമ്പിനു അയര്‍ലണ്ടിലും തുടക്കമായി

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിഭൂതി ആചരിച്ചു. റിയാള്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ പള്ളിയില്‍ നടത്തപ്പെട്ട വിഭൂതിയുടെ തിരുകര്‍മ്മങ്ങളില്‍ ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുമായെത്തിയ വിശ്വാസികള്‍ സംബന്ധിച്ചു. മനുഷ്യജീവിതത്തിന്റെ നശ്വരത ഒര്‍മ്മപ്പെടുത്തി അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയാന്‍ ആഹ്വാനം ചെയ്യുന്ന വിഭൂതിതിരുനാളില്‍ വിശ്വാസികള്‍ നെറ്റിയില്‍ കുരിശാകൃതിയില്‍ ചാരം പൂശി വലിയ നോമ്പിലെ ആദ്യചുവട് വച്ചു. തിരുക്കര്‍മ്മങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിന്‍ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. … Read more

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ കണ്‍വെന്‍ഷന്‍ & ബൈബിള്‍ സ്റ്റഡി 2019 വിക്ടറി മീഡിയയിലൂടെ തത്സമയം

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനും ദൈവവവചന പഠനവും വിക്ടറി മീഡിയ ടിവിയിലൂടെ തത്സമയം കാണാവുന്നതാണ്. 2019 മാര്‍ച്ച് 7,8,9 തീയതികളില്‍ വൈകിട്ട് ആറ് മണി മുതല്‍ ഒന്‍പത് മണിവരെയാണ് യോഗങ്ങള്‍ നടത്തപ്പെടുന്നത്. പ്രസ്തുത മീറ്റിങ്ങില്‍ ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു മുഖ്യപ്രഭാഷകന്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +447401616383, +447728267127, +91 94468 38496(India)

അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞ് വീഴ്ച തുടരുന്നു; റോഡുകളില്‍ ഗതാഗത തടസ്സം; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടിനെ വീണ്ടും കൊടും തണുപ്പിലേക്ക് തള്ളിയിട്ട് രാജ്യത്ത് മഞ്ഞ് വീഴ്ച കനത്തു. വാരാന്ത്യത്തോടെ ശക്തമായ മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രഷുബ്ധമായതോടെ മെറ്റ് ഐറാന്‍ രാജ്യമൊട്ടാകെ യെല്ലോ വാണിങ് പുറപ്പെടുവിച്ചിരുന്നു. അറ്റ്ലാന്റിക്കില്‍ നിന്നുള്ള ‘ഫ്രേയ’ കൊടുങ്കാറ്റിന്റെ വരവാണ് അയര്‍ലണ്ടിനെയും യുകെയെയും വീണ്ടും അതിശൈത്യത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടുത്ത മഞ്ഞുവീഴ്ചയില്‍ പല … Read more

അറ്റ്‌ലാന്റിക്കില്‍ നിന്ന് ഫ്രേയ കൊടുങ്കാറ്റ് എത്തുന്നു; അയര്‍ലണ്ടില്‍ ശക്തമായ കാറ്റും മഴയും; പതിനെട്ട് കൗണ്ടികളില്‍ യെല്ലോ വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചക്ക് ശേഷം സാധാരണ നിലയിലായ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അയര്‍ലന്‍ഡ് കടന്നു പോയത്. എന്നാല്‍ വാരാന്ത്യത്തില്‍ ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പുമായി മെറ്റ് ഐറാന്‍ രംഗത്തെത്തി. യുകെയെ ലക്ഷ്യം വെച്ച് നീങ്ങുന്ന ‘ഫ്രേയ’ കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വീശിയടിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് ഡൊനെഗല്‍, ഗാല്‍വേ, മായോ എന്നീ … Read more

അറ്റ്‌ലാന്റിക്കില്‍ നിന്ന് ഫ്രേയ കൊടുങ്കാറ്റ് എത്തുന്നു; മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്; പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

ഡബ്ലിന്‍: ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അയര്‍ലന്‍ഡ് കടന്നു പോയത്. ഇതിനിടെ അറ്റ്‌ലാന്റിക്കില്‍ നിന്ന് കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പുമായി മെറ്റ് ഐറാന്‍ രംഗത്തെത്തി. യുകെയെ ലക്ഷ്യം വെച്ച് നീങ്ങുന്ന ‘ഫ്രേയ’ കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ വീശിയടിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് ഡൊനെഗല്‍, ഗാല്‍വേ, മായോ എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണി വരെയാണ് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ … Read more