ഡബ്ലിനില്‍ മീസില്‍സ് പടരുന്നു. 4 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് കുത്തിവെയ്പ് നിര്‍ബന്ധമാക്കി

ഡബ്ലിന്‍: നാലുവയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം. ഡബ്ലിന്‍ കൗണ്ടിയില്‍ മീസില്‍സ് പടരുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. എച്ച്.എസ്.ഇ യുടെ കണക്കനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അഞ്ചു മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എം.എം.ആര്‍ പ്രതിരോധ കുത്തിവെപ് എടുത്തിട്ടില്ലാത്ത കുട്ടികളെ നിര്‍ബന്ധമായും തൊട്ടടുത്ത ആരോഗ്യായ കേന്ദ്രത്തില്‍ കുത്തിവെയ്പ്പിന് വിധേയരാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മീസില്‍സ് രോഗികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നുണ്ട്. മാറാത്ത ചുമയും, കഫക്കെട്ടും ഉള്ളവര്‍ പരിശോദഹകള്‍ക്ക് വിധേയരാകണമെന്നും ആരോഗ്യായ … Read more

ഡണ്‍ലേരി Camile Thai റസ്റ്റോറന്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ ഡണ്‍ലേരി ബ്രാഞ്ചിലേക്ക് chef , ഡ്രൈവര്‍ തുടങ്ങിയ ജീവനക്കാരെ ആവശ്യമുണ്ട് . Please contact on: dunlaoghaire@camile.ie

ബസ് എറാന്റെ പേരില്‍ ലണ്ടനിലേക്ക് സ്‌ഫോടക വസ്തുക്കള്‍: ഇസ്ലാമിക് ഭീകരരെന്ന് സംശയം; യൂറോപ്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഡബ്ലിന്‍: ലണ്ടനില്‍ മൂന്നിടങ്ങളിലായി ഉഗ്രസ്‌ഫോടകവസ്തുക്കള്‍ നിറച്ച പാഴ്സലുകള്‍ വന്നെത്തി. ഇവയില്‍ ഒരു പാഴ്സലില്‍ ഐറിഷ് സ്റ്റാമ്പ് പതിച്ചതായി ലണ്ടനിലെ ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹീത്രോ, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട്, വാട്ടര്‍ലൂ, സ്റ്റേഷനുകളിലെ പോസ്റ്റല്‍ അഡ്രസ്സിലാണ് ആകര്‍ഷകമായ ഡിസൈനുകളില്‍ പാഴ്സല്‍ എത്തിച്ചേര്‍ന്നത്. ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിയ കവര്‍ തുറക്കുന്നതിനിടെ ചെറിയ സ്‌പോടനമുണ്ടായതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഐറിഷ് സ്റ്റാമ്പ് പതിച്ച കവര്‍ ബസ്സ് എറാന്റെ പേരിലാണെന്ന് കണ്ടെത്തി. ലണ്ടന്‍ കേന്ദ്രീകരിച്ച് വന്‍ സ്‌ഫോടക പരമ്പര നടത്താന്‍ ഉദ്ദേശിച്ചുള്ള … Read more

വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

കോര്‍ക്ക് സീറോ മലബാര്‍ സമൂഹം വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂവ്വം ആചരിച്ചു. പൗരസ്ത്യ സഭകളുടെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് വലിയനോമ്പിന്റെ ആദ്യ ദിവസമായ മാര്‍ച്ച് നാലാം തീയതി തിങ്കളാഴ്ച്ചയാണ് വിഭൂതി ആചരണത്തിന്റെ ഭാഗമായുള്ള തിരുഃകര്‍മ്മങ്ങള്‍ വില്‍ട്ടണ്‍ എസ് എം എ പള്ളിയില്‍ നടന്നത്. തിരുക്കര്‍മ്മകള്‍ക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കല്‍ നേതൃത്വം നല്‍കി. വാര്‍ത്ത: ബിജു പൗലോസ്

വനിതാകൂട്ടായ്മയായ ജ്വാലയുടെ വാര്‍ഷികദിനാഘോഷങ്ങള്‍ വര്‍ണാഭമായി.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാകൂട്ടായ്മയായ ജ്വാലയുടെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 16-ന് ബാലിഗണ്ണര്‍ GAA ക്ലബ്ബില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഫാ:സുനീഷ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീജാ സുനോജ് അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് സുനിമോള്‍ തമ്പി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി. കണ്ണഞ്ചിപ്പിക്കുന്ന നൃത്തചുവടുകളുമായി ജ്വാലാ ടീം വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ വസ്ത്രധാരണത്തെ മനോഹരമായി അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. വാട്ടര്‍ഫോര്‍ഡിലെ കലാ … Read more

മലയാളികള്‍ക്ക് അനുഗ്രഹമായി പുതിയ നിയമം; നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.

ഡബ്ലിന്‍: മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകുന്ന പുതിയ നിയമം ഗവണ്മെന്റ് പ്രഖ്യാപിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകും. അയര്‍ലണ്ടില്‍ നിലവിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ മേഖലകളില്‍ നിയമിക്കാനാണ് ഇത്തരം നീക്കത്തിലൂടെ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റുള്ളവരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഒരാള്‍ മാത്രം ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന … Read more

ജോലി സാധ്യത ഉറപ്പാക്കി, ഡബ്ലിന്‍,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിന്‍,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് … Read more

അപകട മരണങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുമായി വോള്‍വോ; എല്ലാ വാഹനങ്ങളുടെയും വേഗ പരിധി പരമാവധി 112 മൈലിലേക്ക് ചുരുക്കുന്നു

അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് … Read more

വിഭൂതി തിരുനാളോടെ വലിയനോമ്പിനു അയര്‍ലണ്ടിലും തുടക്കമായി

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിഭൂതി ആചരിച്ചു. റിയാള്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ പള്ളിയില്‍ നടത്തപ്പെട്ട വിഭൂതിയുടെ തിരുകര്‍മ്മങ്ങളില്‍ ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുമായെത്തിയ വിശ്വാസികള്‍ സംബന്ധിച്ചു. മനുഷ്യജീവിതത്തിന്റെ നശ്വരത ഒര്‍മ്മപ്പെടുത്തി അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയാന്‍ ആഹ്വാനം ചെയ്യുന്ന വിഭൂതിതിരുനാളില്‍ വിശ്വാസികള്‍ നെറ്റിയില്‍ കുരിശാകൃതിയില്‍ ചാരം പൂശി വലിയ നോമ്പിലെ ആദ്യചുവട് വച്ചു. തിരുക്കര്‍മ്മങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിന്‍ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. … Read more