ശക്തമായ കാറ്റില്‍ തകരാറിലായ വൈദ്യുതബന്ധം ഇനിയും തിരിച്ചെത്തിയിട്ടില്ല; പടിഞ്ഞാറന്‍ കൗണ്ടികളില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിനെ തുടര്‍ന്ന് ആയിരത്തോളം വീടുകളിലാണ് വൈദ്യുതിബന്ധം നഷ്ടമായിരിക്കുന്നത്. അറ്റകുറ്റപണികള്‍ നടക്കുന്നതായി ESB ട്വിറ്ററില്‍ അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് തീര മേഖലകളില്‍ നിന്നാണ് കാറ്റ് ശക്തിയായി ആഞ്ഞടിച്ചത്. മണിക്കൂറില്‍ 90 മുതല്‍ 110 കി.മി വേഗതയിലുള്ള കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വ്യാപകമായി വൈദ്യുത തകരാറുകള്‍ ഉണ്ടാകുകയും ചെയ്തു. പടിഞ്ഞാറന്‍ കൗണ്ടികളിലെ 17,00 റോളം കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഡോനഗലില്‍ 500 കുടുംബങ്ങളും, … Read more

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ നീന ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ നീന ബൈബിള്‍ കണ്‍വെന്‍ഷന്‍ Nenagh Abbey Court Hotel ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. 2019 മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു മുഖ്യപ്രഭാഷകന്‍ ആയിരിക്കും. IGM ക്വയര്‍ ഗാനശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും. ഏവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Pr. Binil A Philip : +353 876600530 Br. … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികള്‍ക്കായി നോമ്പ് ഒരുക്ക ധ്യാനം*

ഡബ്ലിന്‍ : സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ‘ആത്മീയം’ എന്ന പേരില്‍ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യില്‍ വച്ച് നാല് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്. ഫെബ്രുവരി മാസം 21 വ്യാഴാഴ്ച 3 മുതല്‍ 6 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായും, ഫെബ്രുവരി 22 വെള്ളിയാഴ്ച 7 മുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായും, ഫെബ്രുവരി 23 ശനിയാഴ്ച പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്കായും, ആദ്യകുര്‍ബാനയ്ക്കായി ഒരുങ്ങുന്ന … Read more

അയര്‍ലണ്ടിനെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് നേഴ്‌സുമാര്‍ തെരുവിലേക്ക്; ഡബ്ലിനിലെ റാലിക്ക് വന്‍ ജനപിന്തുണ; വിവിധ സംഘടനകളും പങ്കുചേരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്‌സുമാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ന് ഡബ്ലിനില്‍ പതിനായിരക്കണക്കിന് നേഴ്‌സുമാര്‍ ഒത്തുകൂടുന്ന റാലി അരങ്ങേറും. നേഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുജങ്ങള്‍ക്കും റാലിയില്‍ പങ്കെടുക്കും. വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും, നേഴ്സ് ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പണിമുടക്കും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്ന അയര്‍ലണ്ടിലെ നേഴ്‌സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. ഡബ്ലിന്‍ പാര്‍ണെല്‍ സ്‌ക്വറിലുള്ള ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് റാലി … Read more

ചില്‍ഡ്രന്‍സ് ആശുപത്രി വിവാദം; സൈമണ്‍ ഹാരിസിന് അധിക ചിലവുകളെപ്പറ്റി അറിവുണ്ടായിരുന്നു; ആരോഗ്യമന്ത്രിയോട് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെട്ട് സിന്‍ ഫെയ്ന്‍

ഡബ്ലിന്‍: ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇന്നലെ സൈമണ്‍ ഹാരിസ് പുറത്തുവിട്ട മെമ്മോയില്‍ 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 191 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്തെന്ന് സിന്‍ ഫെയ്ന്‍ ആരോപിക്കുന്നു. മൊത്തം 391 മില്യണ്‍ യൂറോ അധിക ചിലവ് ഉണ്ടായതായി കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ മനസിലാക്കിയ മന്ത്രി നവംബര്‍ … Read more

ബ്രെക്‌സിറ്റ്- പിന്തുണ തേടി തെരേസ മേ ബ്രസല്‍സിലേക്ക്, ശേഷം വരേദ്കറുമായി ഡബ്ലിനില്‍ കൂടിക്കാഴ്ച

ഭേദഗതി വരുത്തിയ ബ്രക്‌സിറ്റ് കരാറില്‍ പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാഷ്ട്രതലവന്മാരുമായും പ്രതിനിധികളുമായി മേ കൂടിക്കാഴ്ച നടത്തും. പഴയ കരാറില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ലെന്ന നിലപാടില്‍ യൂറോപ്യന്‍ യൂണിയന്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മേയുടെ ബ്രസല്‍സ് സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്നതാണ് ബ്രസില്‍സ് സന്ദര്‍ശനത്തില്‍ മേയുടെ പ്രധാന അജണ്ട. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് … Read more

നേഴ്സുമാരുടെ റാലി നാളെ ഡബ്ലിനില്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്സുമാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ നാളെ ഡബ്ലിനില്‍ പതിനായിരക്കണക്കിന് നേഴ്സുമാര്‍ ഒത്തുകൂടുന്ന റാലി അരങ്ങേറും. നേഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുജങ്ങള്‍ക്കും റാലിയില്‍ പങ്കെടുക്കാം. വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും, നേഴ്‌സ് ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പണിമുടക്കും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്ന അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന 24 മണിക്കൂര്‍ പണിമുടക്കിന് ശേഷവും ഗവണ്മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും … Read more

എറിക് കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; മൂന്ന് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്; രാജ്യത്തെങ്ങും ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന എറിക് കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. തെക്ക് പടിഞ്ഞാറ് നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ രാജ്യമൊട്ടാകെ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. അറ്റ്ലാന്റ്‌റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. ഗാല്‍വേ മായോ എന്നിവിടങ്ങളിലാണ് ഇന്ന് പകല്‍ … Read more

എറിക് കൊടുങ്കാറ്റ് അയര്‍ലണ്ടിലേക്ക് എത്തുന്നു; മൂന്ന് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന എറിക് കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ രാജ്യമൊട്ടാകെ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തികഞ്ഞ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. ഗാല്‍വേ … Read more

വധുവിനെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ ഗവണ്മെന്റ് സെക്റ്ററില്‍ നേഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയായ മാര്‍ത്തോമ്മ യുവാവ് (31 വയസ് /180 സെ.മീ) അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതോ IELTS / OET പാസായതോ ആയ നേഴ്‌സുമാരില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +918123268244/0894639407.