സെ.തോമസ് പാസ്റ്ററല്‍ സെന്റര്‍ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് വൈകിട്ട്, റോസ് മലയാളത്തില്‍ Live…

ഡബ്ലിന്‍: സീറോ മലബാര്‍ സഭക്ക് അയര്‍ലണ്ടില്‍ ലഭിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനകര്‍മ്മം ഇന്ന് വൈകിട്ട് നാല് മണിക്ക് റിയാള്‍ട്ടോയില്‍. സീറോ മലബാര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കൂദാശകര്‍മ്മം നിര്‍വഹിക്കുന്നത്. ഡബ്ലിന്‍ അതിരൂപതയാണ് സീറോ മലബാര്‍ സഭയ്ക്ക് ഐറിഷ് ആസ്ഥാനം ഒരുക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. സെന്റ് … Read more

അയര്‍ലണ്ടില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ജനുവരി മുതല്‍ കണ്ണൂരില്‍ ഇറങ്ങാം

കണ്ണൂരില്‍ നിന്നും ജനവരിയോടെ എല്ലാ ഗള്‍ഫ് രാജ്യത്തേക്കും വിമാന സര്‍വീസുകള്‍ തുടങ്ങും. ഗള്‍ഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്യന്‍ പ്രവാസികള്‍ക്കും ഇത് ഗുണം ചെയ്യും. നിലവില്‍ അമേരിക്ക, യൂറോപ്പ് യാത്രക്കാര്‍ ഗള്‍ഫ് ഇടത്താവളം ആക്കിയാണ് യാത്ര ചെയ്യുന്നത്. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍, എത്തിഹാദ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വീസുകള്‍ കണ്ണൂരിലേക്ക് ഉണ്ടാകും എന്നാണ് അറിയുന്നത്. ഒരു ദിവസം 12 രാജ്യാന്തിര സര്‍വീസുകള്‍ ഉണ്ടാകും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ … Read more

അയര്‍ലണ്ടില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളളില്‍ നേരിയ കുറവ്; ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍ കുറവുണ്ടായെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ ചെറിയ തോതില്‍ ഫലപ്രദമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ചില മേഖലകളില്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പ്രതിവര്‍ഷം 61 മില്യണ്‍ ടണ്‍ ഹരിതഹൃഹ വാതകങ്ങളാണ് അയര്‍ലണ്ട് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) യില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ പുറന്തള്ളല്‍ മുന്‍വര്‍ഷത്തേക്കാള്‍ 1 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കുറവ് ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഫലമായി അല്ലെന്നും പഠനം പറയുന്നു. അയര്‍ലണ്ടിന്റെ പരമാവധി പുറന്തള്ളല്‍ … Read more

അയര്‍ലണ്ടില്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കും; തെക്ക് പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വാണിങ്

അതിശൈത്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് അടുത്ത മണിക്കൂറുകളില്‍ കാറ്റ് ആഞ്ഞടിക്കുക. ഇതിനെ തുടര്‍ന്ന് കൊണാക്ട്, കാവന്‍, ഡോനിഗല്‍, ക്ലയര്‍, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ … Read more

അയര്‍ലണ്ടില്‍ വിവാഹമോചനം നേടുന്നതിനുള്ള സമയ പരിധി രണ്ട് വര്‍ഷമായി കുറക്കുമോ? ഹിതപരിശോധന അടുത്ത വര്‍ഷം

ഡബ്ലിന്‍: വിവാഹ മോചനത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് 4 വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷം ആക്കി ചുരുക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തില്‍ അടുത്ത വര്‍ഷം മേയില്‍ ഹിതപരിശോധന അരങ്ങേറും. ഈ അവസരത്തില്‍ നിലവിലെ വിവാഹമോചനത്തിനുള്ള കാലാവധിയില്‍ മാറ്റം വരുത്തണമോ എന്ന് പൊതുജനങ്ങള്‍ക്ക് അഭിപ്രായ വോട്ടെടുപ്പ് രേഖപ്പെടുത്താവുന്നതാണ്. ഇത് സംബന്ധിച്ച് നിയമമന്ത്രി ചാര്‍ളി ഫ്‌ളനഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്യാബിനറ്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹിതപരിശോധന നടത്താന്‍ തീരുമാനമായത്. യൂറോപ്യന്‍ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന അതേദിവസമാണ് വിവാഹമോചന നിയമമാറ്റവുമായി ബന്ധപ്പെട്ട ഹിതപരിശോധനയും നടത്തുക. കഴിഞ്ഞ … Read more

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്; പിന്നാലെ ശൈത്യക്കാറ്റും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചയോടൊപ്പം കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മെറ്റ് ഐറാന്‍ കേന്ദ്രങ്ങള്‍. കനത്ത മഴ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. വെക്സ് ഫോര്‍ഡ്, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാര്‍ണിങ് ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ നിലവില്‍ വന്നു. നാളെ ഉച്ചവരെ മുന്നറിയിപ്പുകള്‍ തുടരും. ഉയര്‍ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും 30 മില്ലീ മീറ്റര്‍ വരെ അളവില്‍ മഴ പ്രതീക്ഷിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ … Read more

ബേബി പെരേപ്പാടന്‍ ഫിനഗേല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു

ഡബ്ലിന്‍: ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ താല സൗത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി ബേബി പെരേപ്പാടനെ പാര്‍ട്ടി സെലക്ഷന്‍ കണ്‍വന്‍ഷനില്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്കുള്ള താല സൗത്ത് വാര്‍ഡില്‍ നിന്നുമാണ് പെരേപ്പാടന്‍ മത്സരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പെരേപ്പാടനെ ഒരു വര്‍ഷം മുമ്പാണ് താല ഏരിയ ലോക്കല്‍ റെപ്പായി തെരഞ്ഞെടുത്തത്. 2009-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ശക്തമായ പ്രകടനംകാഴ്ച വച്ചിരുന്നു. ഈ സ്ഥാനാര്‍ഥിത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രയാന്‍ ഹേസ്എംഇപി,കോലം ബ്രോപി ടിഡി,കൗണ്‍സിലര്‍ … Read more

ജീവകാരുണ്യ പ്രസ്ഥാനമായ ഷെയറിങ് കെയറിനു പുതിയ നേതൃത്വം

കോര്‍ക്ക്: അയര്‍ലണ്ടില്‍ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയറിങ് കെയറിന്റെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം കോര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാത്രമായി 2009-ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഷെയറിങ് കെയര്‍. അയര്‍ലണ്ടിലെക്കു കുടിയേറിയ ഇന്ത്യക്കാരുടെ ദാനധര്‍മ്മത്തിന്റെയും ത്യാഗമനോഭാവത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഷെയറിങ് കെയര്‍. ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയിലൂന്നിയാണ് ഷെയറിങ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി താങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് ചികിത്സ മുടങ്ങുകയോ, തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന ദരിദ്രരില്‍ ദരിദ്രരായ മനുഷ്യര്‍ക്ക് തങ്ങളാലാവുന്ന സഹായം ചെയ്യാന്‍ … Read more

ശൈത്യകാലത്ത് തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി ചാരിറ്റി സംഘടനകള്‍ .

എമര്‍ജന്‍സി അക്കൊമൊഡേഷന്‍ വേണ്ടത്ര പുനഃക്രമീകരിച്ചിട്ടും ഭവനരഹിതരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവ് ആശങ്കാജനകമാണെന്ന് വീടില്ലാത്തവര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഫോക്കസ് അയര്‍ലണ്ടും, മേക് വെറി ഫൗണ്ടേഷനും പറയുന്നു. ഭവന മന്ത്രാലയത്തിന്റെ കണക്കുകളും, യഥാര്‍ത്ഥ ഭവന രഹിതരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുള്ള കാര്യം ഈ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൗസിങ് മന്ത്രാലയം ഒരു രാത്രി മുഴുവന്‍ ഡബ്ലിന്‍ നഗരത്തില്‍ വന്നു കണക്കെടുത്താല്‍ ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുമെന്നും ഹോംലെസ്സ് ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. വീടില്ലാത്തവരെ തരംതിരിച്ച് കണക്കെടുത്താല്‍ ഓരോ ദിവസവും മുപ്പതോളം … Read more