ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തി; ശക്തമായ കാറ്റും മഴയും ഉണ്ടാകും; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഇന്ന് രാത്രി ആഞ്ഞടിക്കും. കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നും നാളെയുമായി കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. ഗാല്‍വേ, മായോ സ്ലിഗൊ, ലെറ്ററിം, ഡോണഗല്‍ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകാം. 25 മില്ലീമീറ്റര്‍ മുതല്‍ 40 … Read more

ഡബ്ലിനില്‍ തൊഴിലവസരങ്ങളുടെ വാതില്‍ തുറന്നിട്ട് മൈക്രോസോഫ്ട്

ഡബ്ലിന്‍: യുറോപ്പിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച മൈക്രോസോഫ്റ്റില്‍ വീണ്ടും അവസരങ്ങള്‍. യൂറോപ്പിലെ മൈക്രോസോഫ്റ്റിന്റെ പ്രധാന കേന്ദ്രമായി അയര്‍ലണ്ട് മാറിയതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ ഡബ്ലിന്‍ ആസ്ഥാനത്ത് ടെക്‌നീഷ്യന്‍, സെയില്‍സ് വിഭാഗങ്ങളിലായി നൂറോളം തൊഴിലവസരങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ ഡബ്ലിനിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരുന്നൂറായി വര്‍ധിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഡബ്ലിനിലെ തങ്ങളുടെ ലിയോപാര്‍ട്സ്ടൗണ്‍ ക്യാമ്പസിലേക്കാണ് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെയുള്ള ഒഴിവുകളില്‍ നൂറോളം അവസരങ്ങള്‍ ഫിനാന്‍സ്, എന്‍ജിനിയറിങ് മേഖലകളിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. മെഷീന്‍ ലേണിങ് തുടങ്ങി ആധുനിക … Read more

പെന്‍ഷന്‍ സീസണ്‍ കഴിയുന്നു.

സെപ്തംബര് ഒക്ടോബര് മാസങ്ങളെ പെന്‍ഷന്‍ സീസണ്‍ എന്നാണ് ഐറിഷ് ഫിനാന്‍സ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്.ഒക്ടോബര് വരെ ഫയല്‍ ചെയ്യുന്ന എല്ലാ പെന്‍ഷന്‍ ചിലവുകള്‍ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കാനുള്ള സമയം ആയതിനാല്‍ ആണ് ഈ സമയം ഈ പേരില്‍ അറിയപ്പെടുന്നത്. പെന്‍ഷന്‍ അടക്കുന്നതിലൂടെ ടാക്‌സ് ലാഭിക്കുന്ന ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. 45 വയസ്സുള്ള €80,000 വാര്‍ഷിക വരുമാനം ലഭിക്കുന്ന IT കോണ്‍ട്രാക്ടര്‍ക്ക് (Self Employed ) പെന്ഷനിലേക്കു 25 % വരെ നിക്ഷേപിക്കാന്‍ റവന്യൂ നിയമപ്രകാരം സാധിക്കും. ഇതിനര്‍ത്ഥം … Read more

ഹെലന്‍ കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടിലെത്തും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഹെലന്‍ കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തികഞ്ഞ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. … Read more

ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടു; ടെസ്‌കോ അയര്‍ലണ്ട് വഴി വിറ്റ ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ തിരികെവിളിച്ചു

ഡബ്ലിന്‍: ടെസ്‌കോ അയര്‍ലന്‍ഡ് വഴി വിറ്റഴിച്ച ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ തിരികെ വിളിച്ചു. കാലാവധി കഴിയാറായതും സുരക്ഷിതമല്ലാത്തതുമായ പായ്ക്കറ്റുകളാണ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ‘റിയല്‍ ഫീല്‍’ ‘ലേറ്റസ്റ്റ് ഫീല്‍ എന്നീ പേരുകളിലുള്ള ഡ്യൂറക്സ് ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളാണ് കാലാവധി കഴിയാറായിട്ടും ടെസ്‌കോയിലൂടെ വിറ്റഴിച്ചത്. 2016 ജനുവരിയില്‍ കാലാവധി കഴിയുന്ന പായ്ക്കറ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ടെസ്‌കോ അയര്‍ലണ്ട് വക്താവ് അറിയിച്ചു. ഈ കാലയളവില്‍ ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ ഉത്പന്നങ്ങള്‍ കടുപ്പമേറിയ ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടതോടെ … Read more

ഹെലന്‍ കൊടുങ്കാറ്റ് നാളെ അയര്‍ലണ്ടില്‍ വീശിയടിക്കും; യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍

ഡബ്ലിന്‍: അടുത്ത ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഹെലന്‍ കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തികഞ്ഞ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. അറ്റ്ലാന്റ്‌റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. ഗാല്‍വേ … Read more

ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തിന് 10 വയസ്സ് പിന്നിടുമ്പോള്‍…

ആഗോള സാമ്പത്തിക രംഗത്ത് ചെറുതും വലുതുമായ പല പ്രതിസന്ധികളും പല കാലത്തും വന്നുപോയിട്ടുണ്ട്. തത്സമയത്തെ അടിസ്ഥാന സാമ്പത്തിക ഭദ്രതയും ഉചിതവും യുക്തിഭദ്രവുമായ ഇടപെടലുകളും മൂലം അവയെ ലോകം തരണം ചെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും 1929-30 കാലയളവിലെ വലിയ തകര്‍ച്ചയും (The great depression) 2007-09 കാലയളവിലെ മാന്ദ്യവുമാണ് ലോകത്തെ ഏറ്റവുമധികം ബാധിച്ചത്. 1929ലെ ലോക സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഉണ്ടായ ഏറ്റവും കടുത്ത മുതലാളിത്ത പ്രതിസന്ധികളിലൊന്നാണ് 2008ല്‍ സംഭവിച്ചത്. കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യമാണ് പൊലിഞ്ഞത്. കടബാധ്യത കേറി … Read more

‘പീപ്പിള്‍സ് കാര്‍’ ഫോക്‌സ്വാഗണ്‍ ബീറ്റില്‍ ഇതിഹാസം അവസാനിക്കുന്നു

ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ ഐതിഹാസിക ബ്രാന്‍ഡായ ബീറ്റില്‍ കാറിന്റെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. ഉല്‍പാദനച്ചെലവും വിറ്റുവരവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ ഏറെക്കാലമായി ഫോക്‌സ്വാഗണ്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇതൊന്നും കാറിന്റെ വില്‍പനയെ ഉയര്‍ത്താന്‍ സഹായകമായില്ല. ഈ സാഹചര്യത്തിലാണ് ഉല്‍പാദനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. 2019ലാണ് കാറിന്റെ ഉല്‍പാദനം അവസാനിപ്പിക്കുക. ഇതിനു മുന്നോടിയായി കുറച്ച് പ്രത്യേക പതിപ്പുകള്‍ കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്. നിലവില്‍ മെക്‌സിക്കോയിലാണ് ബീറ്റില്‍ നിര്‍മാണ ഫാക്ടറിയുള്ളത്. നിരവധി രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ഈ കാര്‍ മോഡല്‍ കയറ്റി അയയ്ക്കുന്നു. … Read more

പുതിയ ഇന്റര്‍നെറ്റ് പകര്‍പ്പാവകാശനിയമത്തിന് യൂറോപ്പില്‍ അംഗീകാരം; നമ്മെ ബാധിക്കുന്നതെങ്ങനെ ?

ഇന്റര്‍നെറ്റ് ഉപയോഗ സംസ്‌കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ നിന്നു ഉപയോക്താക്കളെ വിലക്കുവാന്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിര്‍ദ്ദേശിക്കുന്ന പുതിയ പകര്‍പ്പാവകാശ നിയമത്തിനാണ് യൂറോപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഉള്ളടക്കത്തിന്റെ ഉടമകളായ എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കുമെല്ലാം ലാഭവിഹിതം നല്‍കണമെന്നും നിയമം പറയുന്നു. ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണു യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മാതാക്കള്‍ പകര്‍പ്പവകാശ നിര്‍ദേശങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പിന് അനുമതി നല്‍കിയത്. 226-നെതിരേ 438 വോട്ടുകള്‍ക്കാണു … Read more