ലൈഫ് ഇന്‍ഷുറന്‍സ് പോളിസി Term or Whole of Life ഏതു വേണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കുറച്ചുപേര്‍ക്കെങ്കിലും അറിയാന്‍ കഴിയും അവ രണ്ടു തരത്തില്‍ എടുക്കാം എന്ന്. 1 . Term Assurance ആവശ്യമുള്ള കാലത്തോളം മാത്രം ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന രീതിയാണത് . ഫലത്തില്‍ പോളിസി അവസാനിക്കുന്നതോടെ കവര്‍ തീരുന്നു. ചെറുപ്പക്കാര്‍ മുതല്‍ മധ്യ വയസ്‌കര്‍ വരെ ഉള്ളവര്‍ക്ക് ലൈഫ് കവറിന്റെ കോസ്റ്റ് കുറക്കാന്‍ ഉള്ള ഫലപ്രദമായ സംവിധാനമാണ് Term Assurance . കുറവ് : അടച്ച പോളിസി പ്രീമിയം, കവര്‍ കാലാവധി കഴിഞ്ഞാല്‍ ഒട്ടും തന്നെ തിരികെ … Read more

ഐറിഷ് ഭാഷ പരിജ്ഞാനം ഉണ്ടോ? യൂറോപ്പ്യന്‍ യൂണിയനില്‍ വന്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയന്റെ ബ്രെസ്സല്‍സ്, ലക്‌സുംബെര്‍ഗ് ആസ്ഥാനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഐറിഷ് ഭാഷ പരിജ്ഞാനം ഉള്ളവര്‍ക്കാണ് അവസരം. 72 ഐറിഷ് ഭാഷ പരിഭാഷകരെ തിരഞ്ഞെടുക്കാനുള്ള വിജ്ജ്യാപനം യൂണിയന്‍ പ്രസിദ്ധീകരിച്ചു. യൂറോപ്പ്യന്‍ കമ്മീഷന്‍, യൂറോപ്പ്യന്‍ പാര്‍ലിമെന്റ്, കൗണ്‍സില്‍ ഓഫ് യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ തസ്തികകളില്‍ സ്ഥിര ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം. യൂറോപ്പ്യന്‍ യൂണിയന്‍ വെബ്‌സൈറ്റിലുള്ള കരിയര്‍ ലിങ്കില്‍ അപേക്ഷ ഫോം ലഭ്യമാണ്. ആകര്‍ഷകമായ ശമ്പള- ആനുകൂല്യ വ്യവസ്ഥയുള്ള ഈ ജോലി … Read more

വരള്‍ച്ച ; അയര്‍ലണ്ടില്‍ ഉരുളകിഴങ്ങ് വില പൊള്ളും

ഡബ്ലിന്‍ : താപനിലയിലുണ്ടായ വര്‍ദ്ധനവ് രാജ്യത്തെ കാര്‍ഷിക വിളകളെ സാരമായി ബാധിച്ചു തുടങ്ങി. വരള്‍ച്ച വ്യാപകമായത് ഉരുളകിഴങ്ങ് കൃഷിയില്‍ വിളവ് പകുതിയായി കുറച്ചു . ഇതോടെ വരും ദിവസങ്ങളില്‍ വില ഉയരുമെന്ന് ഐറിഷ് ഫാര്‍മേഴ്സ് ജേര്‍ണല്‍ മുന്നറിയിപ് നല്‍കി. ഉല്‍പ്പന്നത്തിന്റെ മറ്റു ചിലവുകളും ഉള്‍പ്പെടുത്തി മാര്‍കെറ്റില്‍ എത്തുന്നതോടെ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും വിലകൂടിയ കാര്‍ഷിക ഉത്പ്പന്നമായി ഉരുളകിഴങ്ങ് മാറുമെന്നും കര്‍ഷകര്‍ പറയുന്നു. യൂറോപ്പില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും ചൂട് കൂടിയതിനാല്‍ കൃഷി അസാധ്യമായി മാറി. എന്നാല്‍ താപനിലയില്‍ വര്‍ദ്ധനവ് … Read more

ഗാല്‍വേയില്‍ ഇ കോളി പടരുന്നു ; രോഗം ഗുരുതരമായ രണ്ട് കുട്ടികള്‍ ചികിത്സയില്‍ : ക്രഷ് അടച്ചുപൂട്ടി

ഗാല്‍വേ : ഗാല്‍വേയില്‍ ഇ കോളി രോഗ പകര്‍ച്ച കണ്ടെത്തി. ഗാല്‍വേ ഡണ്‍ മോറില്‍ ഡൂണ്‍ ബാഗ് ക്രെഷില്‍ മൂന്ന് കുട്ടികളില്‍ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രഷ് താത്കാലികമായി അടച്ചുപൂട്ടാന്‍ എച് .എസ് .സി അടിയന്തര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രോഗ ബാധിതരായ മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ക്ക് രോഗം ഗുരുതരമായി മാറിയതോടെ ഇവര്‍ ഡബ്ലിനിലെ ടെംപിള്‍ മോര്‍ ചില്‍ഡ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അയര്‍ലണ്ടില്‍ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം ഇ .കോളി പോലുള്ള ബാക്റ്റീരിയകളുട പ്രജനനത്തിന് … Read more

ക്രാന്തിക്ക് നവനേതൃത്വം

ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 14ന് ഡബ്ലിനിലെ ക്‌ളോണിയില്‍ വച്ച് നടന്നു. പൊതുയോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് അധ്യക്ഷനായി കോര്‍ക്കില്‍ നിന്നുള്ള ശ്രീ സരിന്‍ വി ശിവദാസനെ തിരഞ്ഞെടുത്തു. യോഗാരംഭത്തില്‍ ശ്രീ ബിനു അന്തിനാട് എസ് ഡി പി ഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സ: അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോദനപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ശ്രീ ബിനു വര്‍ഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. രൂപീകരണഘട്ടത്തില്‍ തന്നെ ആളുകള്‍ … Read more

വിവാദങ്ങള്‍ക്കിടയില്‍ തെരേസ വടക്കന്‍ അയര്‍ലണ്ടിലേക്ക്: നോര്‍ത്തില്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു

ബെല്‍ഫാസ്റ്റ് : ബ്രെക്‌സിറ്റ് വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രണ്ട് ദിവസത്തെ വടക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം നടത്തും. തെരേസക് പിന്തുണയുള്ള ഡി.യു.പി യുമായി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമാണ് ഈ സന്ദര്‍ശനം. ബ്രിട്ടന്‍ ഹാര്‍ഡ് ബോര്‍ഡര്‍ എന്ന തീരുമാനത്തിലേക്ക് നീങ്ങുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വടക്കന്‍ അയര്‍ലണ്ടില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചു തുടങ്ങി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വടക്കുകാര്‍ക്ക് യൂണിയനില്‍ നിലനിന്ന അവകാശങ്ങള്‍ പിന്‍വലിക്കപ്പെടുമെന്ന ഭീതി പരന്നതോടെ തെരേസ മെയ്‌ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന … Read more

ഡബ്ലിനില്‍ ഭവനവില താഴോട്ട് : ഈ വര്‍ഷം വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലസമയം

ഡബ്ലിന്‍ : തലസ്ഥാന നഗരത്തില്‍ ഭവനവില കുറഞ്ഞു തുടങ്ങി. ഡബ്ലിനില്‍ വസ്തുവില്പന രംഗത്ത് രണ്ടു മാസങ്ങള്‍ക്കിടയില്‍ വന്നിട്ടുള്ള മാറ്റം വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഗുണകരമാകുമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി ഏജന്‍സി സാവില്ലാസ് പറയുന്നു. വസ്തു മാര്‍കെറ്റില്‍ വില്പനക്കെത്തുന്ന വീടുകളുടെ എണ്ണം വര്‍ധിച്ചതോടെ ഡിമാന്‍ഡ് കുറഞ്ഞു വന്നത് വില നിലവാരത്തിലും കുറവ് വരുത്തുകയായിരുന്നു. ഡബ്ലിനില്‍ ഭവന വിലയിലെ കുതിപ്പ് പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാകാന്‍ ഹൗസിങ് മന്ത്രാലയം ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. വന്‍ തുക മുടക്കി … Read more

ഡബ്ലിനില്‍ കൊക്കയ്ന്‍ ലഭ്യമാകുന്നത് തുച്ഛ വിലക്ക് : ജാഗ്രത നിര്‍ദ്ദേശം നല്‍കി എസി.എസ്.സി

ഡബ്ലിന്‍ : ഡബ്ലിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം പതിന്മടങ്ങു വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. 15 മുതല്‍ 65 വയസ്സ് പ്രായമുള്ളവരില്‍ ഓരോ 10 പേരില്‍ 3 ആളുകള്‍ വീതം മയക്കുമരുന്ന് അടിമകളായി മാറുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ കാണാം. മയക്കുമരുന്നുകളില്‍ കൊക്കയ്ന്‍ ഉപയോഗമാണ് ഏറ്റവും കൂടുതല്‍. കൊക്കയ്ന്‍ കഷ്ണങ്ങള്‍ ഉപയോഗിച്ച് പുകവലിക്കുന്ന യുവാക്കള്‍ തലസ്ഥാനത്ത് പെരുകി വരുന്നത് കണക്കിലെടുത്ത് മയക്കുമരുന്നിന് എതിരേയുള്ള പ്രചാരണ പരിപാടികള്‍ക്ക് എച്.എസ്.സി തുടക്കം കുറിച്ചു. അന ലിഫി ഡ്രഗ് … Read more

ബ്രെക്‌സിറ്റ് അയര്‍ലണ്ടിനെ തിരിഞ്ഞു കൊത്തുന്നു; മെയ് യുടെ വാഗ്ദാനങ്ങള്‍ വിഫലം: ബ്രിട്ടന്‍ കടുത്ത ബ്രെക്‌സിറ്റ് നടപടികളിലേക്ക്

ഡബ്ലിന്‍ : ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മെയ് അവതരിപ്പിച്ച ധവള പത്രത്തില്‍ സോഫ്റ്റ് ബ്രെക്‌സിറ്റ് ഇല്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍. വിദേശകാര്യ മന്ത്രി സിമോണ്‍ കോവെനി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളിലും ബ്രിട്ടന്‍ ഹാര്‍ഡ് ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന. അയര്‍ലാന്‍ഡിന് കാര്യമായി വെല്ലുവിളി ഉയര്‍ത്തില്ലെന്നു പ്രതീക്ഷിച്ച ബ്രെക്‌സിറ്റിന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധകമാകുക അയര്‍ലന്‍ഡിന് തന്നെ ആണെന്ന് സിമോണ്‍ കോവെനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് കരാര്‍ തുടരുമെന്ന മെയ് … Read more

ഐറിഷ് സ്‌കൂളുകളില്‍ ദേശീയഗാന പഠനം നിര്‍ബന്ധമാക്കിയേക്കും

ഡബ്ലിന്‍ : ഐറിഷ് സ്‌കൂളുകളില്‍ ദേശീയ ഗാന പഠനം നിര്‍ബന്ധമാക്കുന്ന നിയമം ഇന്ന് സിനഡ് ചര്‍ച്ച ചെയ്യും. പ്രൈമറി ക്ലാസുകളില്‍ ദേശീയ ഗാനം കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യവുമായി ദയിലിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ദേശീയത എന്ന വികാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇത് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം ടി.ഡി മാര്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിതമായി പഠിപ്പിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം സഭ അംഗങ്ങളും ആവശ്യപ്പെട്ടതോടെ ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ സ്‌കൂളുകളില്‍ ദേശീയഗാന പഠനം നിര്‍ബന്ധമാക്കുന്നതില്‍ … Read more