വടക്കന്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ അനുകൂല സാഹചര്യങ്ങളെ ചെറുക്കാന്‍ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒരു കുടക്കീഴില്‍

ഡെറി: വടക്കന്‍ അയര്‍ലണ്ടില്‍ സ്വതന്ത്ര ഗര്‍ഭഛിദ്ര ആശയങ്ങളെ ചെറുക്കാന്‍ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒരുമിച്ച് നിലക്കണമെന്ന് ആഹ്വാനം. അയര്‍ലണ്ടില്‍ ആന്റി അബോര്‍ഷന്‍ ക്യാംപെയ്‌നറും ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ എക്സ്‌ക്യൂട്ടീവ് ഡയറക്ടറുമായ പാട്രിക് മെക് ക്രിസ്റ്റലിന്റെതാണ് ആഹ്വാനം. ഡെറിയില്‍ വെച്ച് നടന്ന കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച പരിപാടിയിലാണ് മെക് ക്രിസ്റ്റല്‍ ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര ഹിതപരിശോധന നടന്നതിനെത്തുടര്‍ന്നുണ്ടായ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വടക്കന്‍ അയര്‍ലണ്ടിലും ഇതേ ഹിത പരിശോധന ആവശ്യപ്പെട്ട് വിവിധ സ്വതന്ത്ര സംഘടനകള്‍ രംഗത്ത് … Read more

തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നുവോ? ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന

ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. യുകെ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ തള്ളിയതോടെയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്. ബ്രിട്ടന്റെ ഡീലുകള്‍ ധവളപത്രമിറക്കിയാണ് തെരേസാ മെയ് പുറത്ത് വിട്ടത്. ഡീലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ … Read more

മൈഗ്രെയിന്‍ ഇല്ലാതാക്കാന്‍ കുത്തിവെയ്പ്പ് വരുന്നു; മരുന്നിന് യൂറോപ്പില്‍ അനുമതി

മൈഗ്രെയിന്‍ തടയുന്നതിന് ഫലപ്രദമായ മരുന്നിന് യൂറോപ്പില്‍ അനുമതി. ആദ്യമായാണ് മൈഗ്രെയിന്‍ തടയാന്‍ കഴിയുന്ന മരുന്ന് വിപണിയിലെത്തുന്നത്. എറെനുമാബ് എന്ന ഈ മരുന്ന് മാസത്തില്‍ ഒരിക്കലാണ് കുത്തിവെയ്‌ക്കേണ്ടത്. മാസത്തില്‍ നാല് തവണയെങ്കിലും മൈഗ്രെയിന്‍ ഉണ്ടാകുന്നവര്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതിയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ രോഗികള്‍ക്ക് ഇത് സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് നിര്‍മാതാക്കളായ നൊവാര്‍ട്ടിസ് അറിയിച്ചു. ഈ പുതിയ മരുന്നിന് കടുത്ത മൈഗ്രെയിന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നത് അതിശയകരമാണെന്ന് ദി മൈഗ്രെയിന്‍ ട്രസ്റ്റ് … Read more

വാട്ടര്‍ഫോര്‍ഡ് സനോഫി ലബോറട്ടറിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഏറ്റ് രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലബോറട്ടറിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. വാട്ടര്‍ഫോര്‍ഡില്‍ സനോഫി ലബോറട്ടറിയില്‍ ചില രാസപഥാര്‍ത്ഥങ്ങളുമായി ഇടപഴകുന്നതിനിടെ അപകടം ഉണ്ടായതായാണ് സൂചന. അപകടം സംഭവിച്ചവരെ ഉടന്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം രാവിലെ 11.20 ഓടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡികെ

അയര്‍ലന്‍ഡ് മലയാളികളുടെ അഭിമാനമായ കോര്‍ക്ക് തണ്ടേഴ്സിന് 2018 ട്വന്റി-ട്വന്റി കിരീടം

ഐറിഷ് ടീമുകളെ നിഷ്പ്രയാസം തറപറ്റിച്ച് മലയാളി ചുണക്കുട്ടന്മാര്‍ 2018 കോര്‍ക്ക് ട്വന്റി-ട്വന്റി കപ്പ് സ്വന്തമാക്കി. ജൂലൈ 25-ന് മിഡില്‍ ടൌണ്‍ ഹോം ടൌണ്‍ ഗ്രൗണ്ടില്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച കോര്‍ക്ക് തണ്ടേഴ്‌സ് ഹാര്‍ലികിന്‍ മാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. കോര്‍ക്ക് തണ്ടേഴ്‌സിന്റെ ജിസ്സണ്‍ (36 റണ്‍സ്), അരുണ്‍ (22 റണ്‍സ്), ജിം പാറ്റ്സണ്‍ (23-നോട്ട് ഔട്ട്) എന്നിവര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി. മുന്‍പ് നടന്ന പരമ്പരകളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചാണ് ഇവര്‍ ഫൈനലില്‍ … Read more

അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറി വാടക നിരക്ക് കുത്തനെ ഉയരുന്നു ; നിരക്ക് ഏറ്റവും കൂടുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറി നിരക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിരക്കുകള്‍ ഈ വര്‍ഷം 7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഹോട്ടല്‍ മുറികള്‍ ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ ചെലവ് ഡബ്ലിന്‍ നഗരത്തില്‍ ആണെന്ന് ഈ രംഗത്ത് അടുത്തിടെ നടന്ന സര്‍വേകള്‍ സൂചിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ഡബ്ലിനില്‍ ഹോട്ടല്‍ താമസം അസാധ്യമാണെന്നും ക്രോവേ എന്ന അകൗണ്ടന്‍സി സ്ഥാപനം ചൂണ്ടികാട്ടുന്നു. ഡബ്ലിന് പുറത്ത് ശരാശരി ഹോട്ടല്‍ വാടക 111 യൂറോ ആണ് നിലവില്‍ ഈടാക്കപ്പെടുന്നത് .വിനോദ സഞ്ചാര സീസണില്‍ … Read more

കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് കുറക്കാം; ഓരോ വീട്ടിലും സ്വന്തമായി സോളാര്‍ പാനല്‍ പദ്ധതി: ലക്ഷ്യം വ്യക്തിഗത ഊര്‍ജ്ജ സ്വയം പര്യാപ്തത.

ഡബ്ലിന്‍: വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ ഉത്പാദന രംഗത്തേക്ക് പുത്തന്‍ കാല്‍വെപ്പുമായി നടന്നടുക്കുകയാണ് ഐറിഷ് പരിസ്ഥിതി മന്ത്രാലയം. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് അയര്‍ലന്‍ഡ് തുടക്കമിട്ടതായി മന്ത്രി ഡെന്നീസ് നോട്ടന്‍ പ്രഖ്യാപിച്ചു. വരുംവര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഊര്‍ജ്ജ ആവശ്യങ്ങളെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായവും ലഭിക്കും. 3 ബെഡ്ഡുകളുള്ള വീടിന് സോളാര്‍ പദ്ധതിയിലേക്ക് മാറാന്‍ 1800 യൂറോ ആണ് ചെലവ്. ബാക്കി തുക … Read more

കടുത്ത ചൂടില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് കുപ്പിവെള്ള വിപണി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 2 മാസത്തിനിടയില്‍ ഉണ്ടായ ചൂട് തരംഗം കുപ്പിവെള്ള കമ്പനികള്‍ക്ക് നേടിക്കൊടുത്തത് ലക്ഷക്കണക്കിന് യൂറോ അറ്റാദായം. ജല നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെയാണ് കുപ്പിവെള്ള ഉപയോഗം പതിന്മടങ്ങായി വര്‍ധിച്ചത്. അപ്രതീക്ഷിതമായി അയര്‍ലണ്ടില്‍ എത്തിയ കടുത്ത ചൂടിനെ തുടര്‍ന്ന് വിറ്റഴിഞ്ഞ ഗാര്‍ഹിക ഉത്പന്നങ്ങളില്‍ മുന്‍പന്തിയില്‍ എത്തിയതും കുപ്പിവെള്ളം തന്നെ. സീസണില്‍ ഉണ്ടായ വേള്‍ഡ് കപ്പ് കായിക മാമാങ്കങ്ങള്‍ വിപണിയെ സജീവമാക്കി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിലക്കപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ഉത്പന്നങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ബിയറും, ഐസ്‌ക്രീമും ആണ്. മഴ തിരിച്ചെത്തി … Read more

യൂറോസോണിന് തകര്‍ച്ച നേരിടുമോ? കടുത്ത ബ്രെക്‌സിറ്റ് അയര്‍ലന്‍ഡ് ഉള്‍പ്പടെ യൂണിയന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി ആയേക്കും: സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ്

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപടികള്‍ പ്രതീക്ഷിച്ചതിലും കടുപ്പമേറിയത് ഐറിഷ് സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്. ബാങ്ക് പുറത്തിറക്കിയ പാദവാര്‍ഷിക ബുള്ളറ്റിന്‍ പ്രകാരം ബ്രെക്‌സിറ്റ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് അയര്‍ലണ്ടിനെ തന്നെ ആയിരിക്കുമെന്ന് മുന്നറിയിപ് . 2008 – ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറിയ അയര്‍ലണ്ടിന്റെ സ്ഥാനം വളര്‍ച്ചാ നിരക്ക് കൂടിയ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ അപ്രതീക്ഷിതമായി വളര്‍ച്ചാ നിരക്കില്‍ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ കുറഞ്ഞത് ഉള്‍പ്പെടെ വന്‍ മുന്നേറ്റം നടത്തിയ … Read more

ഷെല്‍ഫ് ലൈഫ് ടെസ്റ്റുകള്‍ പരാജയപ്പെട്ടു; അയര്‍ലണ്ടില്‍ വിറ്റ ഗര്‍ഭനിരോധന ഉറകള്‍ ഡ്യൂറക്സ് തിരികെവിളിച്ചു

പ്രശസ്ത ഗര്‍ഭ നിരോധന ഉറ നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സ്, അതിന്റെ 2 പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു. ലൈംഗിക ബന്ധപ്പെടലിനിടെ ഉറ രണ്ടായി കീറിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി. അയര്‍ലന്‍ഡിലും യുകെയിലും വിറ്റഴിച്ച പായ്ക്കറ്റുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. നോണ്‍ ലാറ്റക്‌സ് റിയല്‍ ഫീലും, ലാറ്റക്‌സ് ഫ്രീ പോലീസൊപ്രീന്‍ കോണ്‍ഡവുമാണ് തിരിച്ചുവിളിച്ചത്. ഡിസംബര്‍ ഡിസംബര്‍ 2020 നും ഫെബ്രുവരി 2021 നും കാലഹരണ ഡേറ്റുകള്‍ അടിച്ചിട്ടുള്ള പായ്ക്കറ്റുകളാണിവ. ഈ കാലയളവില്‍ ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ … Read more