ആരോഗ്യ മേഖല സ്തംഭനാവസ്ഥയില്‍: അയര്‍ലന്‍ഡിന് പുറത്ത് ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ വിദേശരാജ്യങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇ.യു ക്രോസ്സ് ബോര്‍ഡര്‍ ഹെല്‍ത്ത് കെയര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ഐറിഷുകാര്‍ക്ക് സ്വന്തം രാജ്യത്ത് അത്യാവശ്യ ചികിത്സക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമ്പോള്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാം. ചികിത്സ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുമ്പോള്‍ അതിന്റെ ചെലവ് എച്ച്. എസ്.സി യുടെ ബാധ്യതയാണ്. നാഷണല്‍ ട്രീറ്റ്‌മെന്റ് പാര്‍ച്ചയ്‌സ് ഫണ്ടിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 5 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഐ.പി സെക്ഷനിലും, ഒരു … Read more

ഗ്രെയ്സ്റ്റോണ്‍- ഡാല്‍കി റെയില്‍ സെര്‍വീസുകള്‍ പുനഃസ്ഥാപിക്കപെട്ടു

ഡബ്ലിന്‍: സിഗ്നല്‍ സംവിധാനത്തിന് തീപിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കപ്പെട്ട ഗ്രെയ്സ്റ്റോണ്‍- ഡാല്‍കി സെര്‍വീസുകള്‍ പുനഃസ്ഥാപിക്കപെട്ടു. ഒരാഴ്ചയോളം നിര്‍ത്തിവെയ്ക്കപ്പെട്ട ഈ റൂട്ടിലൂടെ എല്ലാ സെര്‍വിസുകളും ഓടിത്തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. രാവിലെ 9 മണിയോടെ ബ്രെയില്‍ നിന്നുള്ള ആദ്യ സെര്‍വിസും, 9.30 ഓടെ ഗ്രെയ്സ്റ്റോണില്‍ നിന്നുള്ള സെര്‍വിസുകളും ആരംഭിച്ചു. റോസ്ലര്‍ യൂറോപോര്‍ട്ട് സെര്‍വിസുകളും നേരെത്തെയുള ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങുമെന്നു റെയില്‍വേ അറിയിച്ചു. ഒരു ആഴ്ച മുഴുവന്‍ സെര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിനു ഐറിഷ് റെയില്‍ ക്ഷമാപണം നടത്തി. തിരക്കേറിയ ഗ്രെയ്സ്റ്റോണ്‍- … Read more

യൂറോപ്പിലെ പുതിയ ജിഡിപിആര്‍ നിയമം: ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയ്ക്കെതിരെ പരാതി പ്രവാഹം

യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍(ജിഡിപിആര്‍) നിയമം പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഫെയ്സ്ബുക്ക്, ഗൂഗിള്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ പരാതികളുടെ പ്രവാഹം. വ്യക്തികളുടെ വിവരം കൈമാറുന്നു, സ്വകാര്യത നഷ്ടപ്പെടുന്നുവെന്നാണ് കമ്പനികള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. 9.3 ബില്യണ്‍ ഡോളര്‍ പിഴ വരുന്ന പരാതികളാണ് ജിഡിപിആര്‍ അതോറിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളും ആപ്ലിക്കേഷനുകള്‍ക്കുമായി വ്യക്തിവിവരം കൈമാറണമെന്ന് നിര്‍ബന്ധിക്കുന്നതായി പരാതികളില്‍ പറയുന്നു. സേവനങ്ങള്‍ തുടര്‍ന്നും വേണമെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്ന ഭീഷണപ്പെടുത്തല്‍ പോലെയാണെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സ്, … Read more

കേളിയിലെ മിന്നിത്തിളങ്ങുന്ന കുഞ്ഞു നക്ഷത്രം: സ്വര രാമന്‍ നമ്പൂതിരി

ഡബ്ലിന്‍: നൃത്തേതര ഇനങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച, അയര്‍ലണ്ടിന്റെ അഭിമാനം സ്വര രാമന്‍ നമ്പൂതിരിയ്ക്ക് ഫാ : ആബേല്‍ മെമ്മോറിയല്‍ പുരസ്‌കാരം. സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ .നടന്ന പതിനഞ്ചാമതു അന്തര്‍ദേശീയ കേളി കലാമേളയില്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന പദവിയും ഈ കൊച്ചുമിടുക്കിയ്ക്ക് സ്വന്തം. വിധികര്‍ത്താക്കളെയും സദസ്യരേയും ഒരേപോലെ അത്ഭുതപ്പെടുത്തിയ സ്വര പങ്കെടുത്ത എല്ലാ മത്സരയിനങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ സമ്മാനങ്ങള്‍ വാരിക്കൂട്ടി. എട്ടു വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി തനിക്കേറ്റവും ഇഷ്ട്ടപെട്ട … Read more

ജീവന്റെ മഹത്വം മാനിക്കാതെ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി ഐറിഷ് ജനത; ജീവഹത്യയ്ക്ക് അനുകൂലമായ തീരുമാനം ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തല്‍

പ്രമുഖ കത്തോലിക്ക രാജ്യമായ അയര്‍ലന്റില്‍ അബോര്‍ഷനുമായി ബന്ധപ്പെട്ട – നിയമത്തില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് – ഭാഗത്തിലധികം ജനവും നിയമഭേദഗതി വേണമെന്നു പറഞ്ഞു പാസാക്കി. ഉദരശിശുവിന്റെ – അവകാശവും സ്ത്രീയുടെ അവകാശവും ത്രാസിലാക്കി ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടിനിട്ടപ്പോള്‍ ഉദരശിശുവിനായി വാദിക്കാനുള്ളവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നു. ഇനി മുതല്‍ സ്ത്രീയുടെ അഭിവാഞ്ചയനുസരിച്ച് ഉദരശിശുവിനെ കൊല്ലുകയോ, ജീവിപ്പിക്കുകയോ ചെയ്യാം, ആദ്യ മൂന്ന് മാസം. തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ ഗൗരവമേറിയതെന്ന് പറയാവുന്ന എന്തെങ്കിലും കുഞ്ഞില്‍ കണ്ടാല്‍ കൊല്ലാനുള്ള നിയമമാണിത്. മൂന്ന് … Read more

‘ജനനാനന്തരജീവിതം’ ചര്‍ച്ച ചെയ്യപ്പെടുന്നു. ശാസ്ത്രപ്രചാരകനും അവാര്‍ഡ് ജേതാവുമായ സി.രവിചന്ദ്രന്റെ പ്രഭാഷണം നാളെ (ഞായര്‍ ) ഡബ്ലിനില്‍

എന്താണ് ജീവിതം? ജനനം മുതല്‍ മരണം വരെയുള്ള ഒരു സഞ്ചാരമോ? ഒരു ഭ്രൂണത്തില്‍ നിന്നും തുടങ്ങി മരണത്തിലെക്കുള്ള യാത്രയോ? അതോ ഒരു പരബ്രഹ്മത്തില്‍ നിന്നും തുങ്ങി ജനിമൃതികളിലൂടെ ജന്മജന്മാന്തരങ്ങളിലേക്കുള്ള യാത്രയോ? ‘ജനനാനന്തരജീവിതം’ ചര്‍ച്ച ചെയ്യപ്പെടുന്നു. മെയ് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് Thallaght Plaza Hotel ഇല്‍. എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാല്‍ വിശ്വാസങ്ങള്‍ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോള്‍, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തില്‍ അടിമപ്പെട്ടുപ്പോള്‍ ദേശവും , രാജ്യവും ശിഥിലമാകുന്നു …! … Read more

ഗര്‍ഭഛിദ്ര വിധിയെഴുത്ത്: ഐറിഷ് ചരിത്രത്തിലെ കറുത്ത അദ്ധ്യായം

ഡബ്ലിന്‍: ഹിത പരിശോധന ഫലങ്ങള്‍ നിരാശാജനകമാണ് പ്രോലൈഫ് അംഗങ്ങള്‍. തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ 95 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന തരംഗമാണ് കാണാന്‍ കഴിയുന്നത്. തലസ്ഥാന നഗരിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ ഭൂരിപക്ഷവും അബോര്‍ഷന്‍ വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ യെസ് വിഭാഗം ശക്തമായി മുന്നോട്ട് പോയി. ഫലം പുറത്തു വന്നതോടെ ഗര്‍ഭച്ഛിദ്രത്തെ പ്രതികൂലിക്കുന്ന ഭരണ അംഗങ്ങള്‍ക്കും ജനവിധിയെ അംഗീകരിക്കേണ്ടി വരും. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമ വിധേയമാകുന്നതോടെ വടക്കന്‍ അയര്‍ലണ്ടുകാര്‍ക്കും ഇവിടെ എത്തി ഗര്‍ഭഛിദ്രം … Read more

യെസ് ഭാഗത്തേക്കുള്ള മലക്കം മറച്ചില്‍: മൈക്കല്‍ മാര്‍ട്ടിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത്തിന് എതിരെ ശക്തമായ നിലപാടെടുത്ത ഫിയാനഫോള്‍ നേതാവിന്റെ യെസ് അബോര്‍ഷന്‍ ഭാഗത്തേക്കുള്ള ചാഞ്ചാട്ടം പാര്‍ട്ടിക്കിടയില്‍ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും അബോര്‍ഷന്‍ നിയമം നിലനില്‍ക്കുന്നതിനെ പിന്‍താങ്ങിയപ്പോള്‍ മാര്‍ട്ടിന്റെ പെട്ടെന്നുള്ള മനം മാറ്റം പാര്‍ട്ടി അംഗങ്ങളെ രണ്ടു തട്ടിലാക്കി. മാര്‍ട്ടിനെതിരെ ഉയര്‍ന്ന വികാരം ഫിയാനഫോളിനെ പിളര്‍പ്പിലേക്ക് നയിച്ചേക്കാമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അബോര്‍ഷന്‍ ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഗര്‍ഭഛിദ്രം നിയന്ത്രണങ്ങളില്ലാതെ അനുവദിക്കുന്നതിനെ എതിര്‍ത്ത മാര്‍ട്ടിന്‍ മാസങ്ങള്‍ക്കു ശേഷം അബോര്‍ഷന്‍ അനുകൂലിയായി … Read more

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പോളിങ് സ്റ്റേഷന് സമീപം കണ്ടെത്തിയത് നൂറ് കണക്കിന് പോസ്റ്ററുകള്‍

ഡബ്ലിന്‍; പോളിങ് സ്റ്റേറ്റേഷന് സമീപം 50 മീറ്റര്‍ പരിധിയില്‍ പ്രചരണം അനുവദിക്കപ്പെട്ടില്ലെങ്കിലും ക്യാമ്പയിനിങ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം പോസ്റ്ററുകള്‍ നിയമ വിരുദ്ധമായി കണ്ടെത്തിയാല്‍ ഇത് പ്രധാന തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പ്രിസൈഡിങ് ഓഫീസറെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ ഇത് ഗാര്‍ഡയെ അറിയിച്ച് എത്രയും പെട്ടെന്നു നീക്കം ചെയ്യന്‍ റഫറണ്ടം കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരത്തിലുള്ള നൂറ് കണക്കിന് പരാതികള്‍ ആണ് ഇന്നലെ ലഭിച്ചിരുന്നത്. തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രചാരണ പോസ്റ്ററുകള്‍ ഏറ്റവും കൂടുതല്‍ … Read more

ഹിത പരിശോധന: യെസ് വിഭാഗം ലീഡ് തുടരുന്നു

ഡബ്ലിന്‍ :ഇന്നലെ നടന്ന ഹിത പരിശോധനയില്‍ എക്‌സിറ്റ്‌പോള്‍ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. അയര്‍ലണ്ടിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം തന്നെ യെസ് ടു അബോര്‍ഷന്‍ വിഭാഗം മുന്നേറികൊണ്ടിരിക്കുന്നു. രേഖപ്പെടുത്തിയ 60 ശതമാനത്തോളം വോട്ട് ലഭിച്ചതോടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു. എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവന്നതോടെ ഡബ്ലിന്‍,കോര്‍ക്ക്, ഗാല്‍വേ നഗരങ്ങളില്‍ യെസ് ക്യാമ്പയിനര്‍മാര്‍ ആഹ്ലാദപ്രകടനകള്‍ നടത്തിയിരുന്നു. പുറത്ത് വരുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശജനകമാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. എട്ടാം ഭരണഘടനാ ഭേദഗതി ഇല്ലാതാവുന്നത് രാജ്യത്ത് … Read more