ഗ്രേ സ്റ്റോണ്‍-ഡാല്‍ക്കെ റൂട്ടില്‍ റെയില്‍ സര്‍വീസുകള്‍ക്ക് തടസ്സം നേരിടും

ഡബ്ലിന്‍: സിഗ്‌നല്‍ സംവിധാനത്തിന് തീ പിടിച്ചതോടെ നിര്‍ത്തിവെയ്ക്കപ്പെട്ട ഡാര്‍ട്ട് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഗ്രേ സ്റ്റോണ്‍-ഡാല്‍ക്കെ റൂട്ടില്‍ ആയിരുന്നു കഴിഞ്ഞ ദിവസം സിഗ്‌നല്‍ സംവിധാനത്തിന് തീ പിടുത്തമുണ്ടായത്. ഇതോടെ ഗ്രെ സ്റ്റോണ്‍-ബ്രെ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് ബ്രെ-ഡാല്‍ക്കെ റൂട്ടിലും തിരിച്ചും അത്യാവശ്യ സര്‍വീസുകള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ട റൂട്ടുകളില്‍ ബസ് സര്‍വീസുകള്‍ ലഭ്യമായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. ഡികെ

30 വര്‍ഷത്തെ ദുരൂഹതകള്‍ക്ക് വിരാമം; ജര്‍മന്‍ യുവതിയുടെ ഘാതകര്‍ അറസ്റ്റില്‍

ആന്ററിം: 30 വര്‍ഷത്തെ അന്വേഷങ്ങള്‍ക്കൊടുവില്‍ ജര്‍മന്‍ ബാക്ക് പാക്കര്‍ ഇന്‍കാ മരിയാ ഹോസറിന്റെ ഘാതകര്‍ അറസ്റ്റിലായി. ആന്ററിം കൗണ്ടിയിലെ ലോഗിലി മേഖലയില്‍ താമസിച്ചിരുന്ന 58, 61 വയസ്സ് പ്രായം വരുന്ന രണ്ടു പുരുഷന്മാരാണ് പി.എസ്.എന്‍.ഐ (പോലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്) പോലീസ് അറസ്റ്റ് ചെയ്തത്. 1988-ല്‍ സ്‌കോട്‌ലാന്‍ഡില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത ഇന്‍കാ മരിയയെ പിന്നീട് ആരും ജീവനോടെ കണ്ടിരുന്നില്ല. അന്ന് 18 വയസ്സ് പ്രായം ഉണ്ടായിരുന്ന ഇവരെ കാണാതായി രണ്ടാഴ്ചക്ക് … Read more

ഡബ്ലിനില്‍ കാണാതായ പെണ്‍കുട്ടിയുടെ പേഴ്സും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി; തിരച്ചിലിന് ഇറങ്ങി സൈന്യവും

വിക്കലോ: എന്നിസ്‌ക്കരിയയില്‍ നിന്നും തട്ടികൊണ്ട് പോയ ജസ്റ്റിന്‍ വാല്‍ഡസ് എന്നഫിലിപ്പിനോ യുവതിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിയുടെ പേഴ്സും തിരിച്ചറിയല്‍ കാര്‍ഡും അവസാനമായി കണ്ട സ്ഥലത്തിന് സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ജസ്റ്റിന്‍ വാല്‍ഡസ് എന്ന 24 കാരിയെ R760 ക്ക് സമീപത്ത് നിന്നും കറുത്തNissan Qashqai കാറില്‍ തട്ടികൊണ്ട് പോകുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീ പോലീസില്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്നേദിവസം രാത്രി 11 മണിയോടെ … Read more

ആന്‍ ക്രിയേഗേലിന്റെ മരണം; കൃത്യം നടത്തിയത് 13-കാരന്‍

ഡബ്ലിന്‍: ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവരുന്നതോടെ ആനിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയുമെന്ന് പോലീസ്. ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളി പതിമൂന്നുകാരന്‍ ആണെന്ന് ഏതാണ്ട് ഉറപ്പാണെന്ന നിഗമനത്തിലാണ് പോലീസ്. കാണാതായ 14 വയസ്സ് ഉള്ള പെണ്‍കുട്ടിയുടെ മൃതദേഹം ഡബ്ലിന്‍ ലൂക്കനിലെ ഫാം ഹൗസില്‍ വെച്ച് മരിച്ച് മൂന്ന് ദിവസങ്ങള്‍ക്കകം പോലീസ് കണ്ടെത്തിയിരുന്നു. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മരണപ്പെട്ടത് തലക്കേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത് … Read more

ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഓഡിഷന്‍ ജൂണ്‍ 23 ന് ഡബ്ലിനില്‍; രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 23

യൂറോപ്പ് മലയാളികളുടെ ഹൃദയം കവര്‍ന്ന സ്റ്റാര്‍ സിംഗര്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരി തെളിയുന്ന ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ശനിയാഴ്ച ലണ്ടനില്‍ വച്ച് നടക്കും. അയര്‍ലണ്ടിലെ ഒഡിഷന്‍ ജൂണ്‍ 23 ശനിയാഴ്ച താലയിലെ സ്‌പൈസ് ബസാര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഒഡീഷനില്‍ പങ്കെടുക്കുന്നവര്‍ മെയ് 23 നു മുമ്പായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 12 നും 20 മദ്ധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും ഈ … Read more

യുവതിയെ തട്ടികൊണ്ട് പോയ സംഭവം; നിഗൂഢത അവസാനിക്കുന്നില്ല; സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  വിക്കലോ: എന്നിസ്‌ക്കരിയയില്‍ നിന്നും തട്ടികൊണ്ട് പോയ ജസ്റ്റിന്‍ വാല്‍ഡസ് എന്ന ഫിലിപ്പിനോ യുവതിയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകും വഴി ജസ്റ്റിന്‍ വാല്‍ഡസ് എന്ന 24 കാരിയെ R760 ക്ക് സമീപത്ത് നിന്നും കറുത്ത Nissan Qashqai കാറില്‍ തട്ടികൊണ്ട് പോകുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീ പോലീസില്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്നേദിവസം രാത്രി 11 മണിയോടെ ജസ്റ്റിന്റെ കുടുംബം യുവതിയെ കാണാതായതായി പോലീസില്‍ പരാതിപ്പെട്ടു. ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ … Read more

ചെറിവൂഡില്‍ ആദ്യ പ്രൈമറി സ്‌കൂളിന് അനുമതി

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനില്‍ ചെറിവൂഡില്‍ പുതിയ പ്രൈമറി സ്‌കൂള്‍ ഒരുങ്ങുന്നു. തുള്ളി പാര്‍ക്കിനു തെക്കു ഭാഗത്താണ് പുതിയ സ്‌കൂളിന് നിര്‍മ്മാണ അനുമതി ലഭിച്ചത് .700 കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കുന്ന 24 ക്ലാസ് മുറികളുള്ള സ്‌കൂള്‍ കെട്ടിടമാണ് നിര്‍മ്മിക്കപ്പെടുക.സ്‌കൂളിന് സ്‌പെഷ്യല്‍ നീഡ് യൂണിറ്റ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. പുതുതായി നിലവില്‍ വരുന്ന സ്‌കൂള്‍ ചെറി വുഡ് നിവാസികള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ അറിയിച്ചു. ചെറിവൂഡില്‍ ഇനിയും സ്‌കൂളുകള്‍ അനുവദിക്കാന്‍ പ്രത്യേക താത്പര്യം … Read more

24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകും: 11 കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു

ഗാല്‍വേ: അയലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന സുഖകരമായ കാലാവസ്ഥ വഴിമാറുന്നു. രാജ്യത്ത് ,24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നു മെറ്റ്ഏറാന്‍ മുന്നറിയിപ്പ്. ഒരു ദിവസത്തിനകം 25 എം.എം മുതല്‍ 35 എം.എം വരെ മഴ പെയ്‌തേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും അറിയിപ് ലഭിച്ചു. ലോങ്ഫോര്‍ഡ്, കാവന്‍, ഡോനിഗല്‍, ഗാല്‍വേ, ലിട്രിം, റോസ്‌കോമണ്‍, സിലിഗോ,ക്ലയര്‍, കോര്‍ക്ക് ,കെറി, ലീമെറിക്ക് എന്നീ 11 കൗണ്ടികള്‍ യെല്ലോ റെയിന്‍ വാണിംഗ് പ്രഖ്യാപിച്ചു. എന്ന് വൈകി 7 മണിക്ക് ആരംഭിക്കുന്ന മുന്നറിയിപ് നാളെ വൈകിട്ട് … Read more

ഡബ്ലിന്‍ പാര്‍ക്കുകളില്‍ എലിശല്യം രൂക്ഷം

ഡബ്ലിന്‍: ഡബ്ലിന്‍ പാര്‍ക്കുകളില്‍ എലിശല്യം പെരുകുന്നു. ഡബ്ലിനില്‍ വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളിലുള്ള പാര്‍ക്കുകളില്‍ എലികള്‍ വന്‍തോതില്‍ പെറ്റുപെരുകിയത് സന്ദര്‍ശകര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ വര്‍ഷം ലക്ഷകണക്കിന് യൂറോ മുടക്കി കൌണ്‍സില്‍ നടത്തിയ കീടനാശിനി പ്രയോഗം ഫലപ്രദമായില്ലെന്ന് പാര്‍ക്കിലെത്തുന്നവര്‍ ചൂണ്ടികാട്ടുന്നു. ഏലി ശല്യമുള്ള പാര്‍ക്കുകളില്‍ കുട്ടികളെ ഒറ്റക്ക് നിര്‍ത്താന്‍ പോലും പേടിയാണെന്ന് രക്ഷിതാക്കളും പറയുന്നു. ഉടമകള്‍ക്കൊപ്പം പാര്‍ക്കിലെത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ എലിയുടെ പുറകെ പോകുന്നതും ഇവിടെ എത്തുന്നവര്‍ക്ക് തലവേദനയാകുന്നുണ്ട്. ഇരിപ്പിടങ്ങളില്‍ എലികാഷ്ടം വ്യാപകമായതോടെ സിറ്റി കൗണ്‍സിലിന് ദിനംപ്രതി 10 … Read more

റ്റിപ്പററിയില്‍ പാല്‍ ഉത്പന്നങ്ങളില്‍ ലെഡ് അംശം അളവില്‍ കൂടുതല്‍: മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

റ്റിപ്പററി: ടിപ്പററിയില്‍ ഭക്ഷ്യ ശൃംഖലയില്‍ ലെഡിന്റെ അളവ് വന്‍ തോതില്‍ ഉയരുന്നതില്‍ ആശങ്ക. ടിപ്പററിയിലെ സില്‍വെര്‍മിന്‍സ് മേഖലയിലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ഇവിടെ ജല വിതരണ സംവിധാനങ്ങളിലും, പാല്‍ ഉത്പാദന കേന്ദ്രങ്ങളിലും പരിശോധന ഇടക്കിടെ നടത്തണമെന്ന് പരിസ്ഥിതി- ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2017 ല്‍ ഇവിടുത്തെ ഫാമുകളില്‍ പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണമയത്തും ഈ വിഷ മൂലകത്തിന്റെ സാന്നിധ്യമായിരുന്നു. പശുക്കള്‍ ചത്തൊടുങ്ങന്‍ തുടങ്ങിയതോടെ നടത്തിയ പരിശോധനയില്‍ സില്‍വെര്‍മിന്‍സ് മേഖല സ്വാഭാവികമായി ലെഡ് രൂപപ്പെടുന്ന പ്രദേശമാണെന്നു കണ്ടെത്തപ്പെട്ടു. ഇതോടെ ഇവിടെ … Read more