കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്പന നടത്തില്ലെന്ന Aldi-യുടെ നടപടിക്ക് തിരിച്ചടി

ഡബ്ലിന്‍: പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ Aldi 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക് നിര്‍ത്തലാക്കിയത് പിന്തുടരില്ലെന്ന് Tesco, Lidle തുടങ്ങിയ റീട്ടെയില്‍ മാര്‍ക്കറ്റുകള്‍ പറയുന്നു. പെട്ടെന്നെടുത്ത തീരുമാനം Aldi-യുടെ മാര്‍ക്കറ്റിങ്ങിനെ സാരമായി ബാധിച്ചു തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്. എനര്‍ജി ഡ്രിങ്കുകള്‍ മാത്രം ഉപയോഗിക്കുന്ന കുട്ടികളുടെ ആരോഗ്യം കണക്കിലെത്തുതാണ് Aldi ഇത്തരമൊരു തീരുമാനമെടുത്തതെങ്കിലും മറ്റു സൂപ്പര്‍മാര്‍ക്കറ്റ് ഏജന്‍സികള്‍ ഇത് പിന്തുടരാത്തത് Aldi ബിസിനസിനെ വന്‍ തോതില്‍ ബാധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ Dunnes Stores, Centra, Supervalu … Read more

യു.കെയിലേക്ക് ചികിത്സ നിര്‍ദ്ദേശിക്കപ്പെടുന്ന ഐറിഷുകാര്‍ക്ക് ബ്രക്സിറ്റ് തിരിച്ചടിയായേക്കുമെന്ന് ഐറിഷ് ഹൈക്കോടതി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും യു.കെയിലേക്ക് ചികിത്സ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് ബ്രക്സിറ്റ് തിരിച്ചടിയായേക്കുമെന്ന് ഐറിഷ് ഹൈക്കോടതി. ഇത് മുന്നില്‍കണ്ട് അയര്‍ലണ്ടില്‍ തന്നെ ചികത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഹൈക്കോടതി എച്ച്.എസ്.ഇ-ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളിലെ ഈറ്റിംഗ് ഡിസോര്‍ഡര്‍, മുതിര്‍ന്നവരില്‍ അടിയന്തിരമായി നടത്തേണ്ട ഹൃദയ-ശ്വാസകോശ ശസ്ത്രക്രീയകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകുന്നത് യു.കെയില്‍ ആയതിനാല്‍ ഒട്ടുമിക്ക അടിയന്തിര ശസ്ത്രക്രീയകള്‍ നടക്കുന്നതും യു.കെയില്‍ ആണ്. ബ്രക്സിറ്റ് പൂര്‍ണമായും നടപ്പാക്കുമ്പോള്‍ അവിടെ ചികിത്സിക്കാന്‍ ബ്രിട്ടന്റെ കോടതി അനുമതി തേടേണ്ടി വരുമെന്നും ഐറിഷ് … Read more

വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന്റെ വളര്‍ച്ച മുന്നോട്ട് തന്നെ; തൊഴില്‍ മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍

ഡബ്ലിന്‍: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ചില സാമ്പത്തിക സര്‍വ്വേകളോട് പ്രതികരിച്ച് സെന്‍ട്രല്‍ ബാങ്ക്. വരും വര്‍ഷങ്ങളില്‍ അയര്‍ലന്‍ഡ് ഈ രംഗത്ത് വീണ്ടും കുതിപ്പ് തുടരുമെന്ന അറിയിപ്പാണ് കേന്ദ്ര ബാങ്ക് നല്‍കുന്നത്. മറ്റൊരു സാമ്പത്തിക മാന്ദ്യം വിദൂരമാണെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങളുമാണ്. 2018-ല്‍ എക്കൊണോമിക് ഔട്ട്പുട്ടില്‍ വന്‍ വര്‍ദ്ധനവുണ്ടാകും, ജി.ഡി.പി 4.4 ശതമാനത്തിലെത്തുമെന്നും ബാങ്ക് പുറത്തുവിട്ട ബുള്ളറ്റിന്‍ വിശദമാക്കുന്നു. അതുകൊണ്ട് തന്നെ 2018-ല്‍ വന്‍ തൊഴിലവസരങ്ങളും പ്രതീക്ഷിക്കാം. അയര്‍ലണ്ടില്‍ തൊഴില്‍ … Read more

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ‘ഇടവകോത്സവം 2018’ ഫെബ്രുവരി 3 ന്.

  ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ Dunboyne Community Centre ല്‍ വച്ച് ഇടവക ദിനം, വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. ഡബ്ലിന്‍ സഹായ മെത്രാന്‍ ബിഷപ്പ് റെയമണ്ട് ഫീല്‍ഡ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍ ആശംസകള്‍ അര്‍പ്പിക്കും. ഉച്ചകഴിഞ് 1.30 ന് Chapel of Ease, Littlepace Church ല്‍ … Read more

ഏകീകൃത ആരോഗ്യ സേവനം ലക്ഷ്യമാക്കി സ്റ്റില്‍ വെയ്റ്റിംഗ് ക്യാമ്പയ്ഗന്‍-ന് തുടക്കമായി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രി സേവനങ്ങള്‍ പൊതുജന സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡബ്ലിനില്‍ Still Waiting Campaign-ന്റെ സമ്മേളനം ഇന്നലെ ആരംഭിച്ചു. ദിനംപ്രതി മോശമാകുന്ന ഐറിഷ് ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹോസ്പിറ്റല്‍ ബഡ്ഡുകള്‍ വര്‍ധിപ്പിക്കുക, നിര്‍ത്തിവെയ്ക്കപ്പെട്ട ഡിപ്പാര്‍ട്‌മെന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ഏകീകൃത സ്വാഭാവമുള്ള ആരോഗ്യ സംവിധാനം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫറന്‍സില്‍ ഉന്നയിച്ചിട്ടുള്ളത്. വിവിധ ആരോഗ്യ സംഘടനകളുടെ കൂട്ടായ്മയാണ് Still Waiting Campaign. ആശുപത്രി തിരക്ക് മൂലം ചികിത്സ ലഭിക്കാതെ വര്‍ഷത്തില്‍ 300 രോഗികള്‍ … Read more

അയര്‍ലണ്ടില്‍ ദുഃഖവെള്ളിയിലെ മദ്യ നിരോധനം പിന്‍വലിച്ചു

  കത്തോലിക്ക രാജ്യമായ അയര്‍ലണ്ടിലെ കഴിഞ്ഞ 90 വര്‍ഷം പഴക്കമുള്ള ദുഃഖവെള്ളിയാഴ്ചയിലെ മദ്യ നിരോധനം പിന്‍വലിക്കുന്നു. ഡെയ്ലില്‍ ഇത് സംബന്ധിച്ചുള്ള പുതിയ നിയമം കഴിഞ്ഞ ദിവസം പാസാക്കി. ഇത് പ്രകാരം ഈ വര്‍ഷം മുതല്‍ ദുഃഖവെള്ളിയാഴ്ച മദ്യ കിട്ടും. 90 വര്‍ഷമായി ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളേയും പോലെ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയാഴ്ച ദിവസം മദ്യ വില്‍ക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ആ തീരുമാനം പൂര്‍ണ്ണമായും മാറ്റുകയാണ്. പുതിയ കാലത്ത് ഇത്തരം നിരോധനങ്ങളില്‍ കാര്യമില്ലെന്നാണ് അയര്‍ലണ്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട്. ദുഃഖവെള്ളി, … Read more

ഓണ്‍ലൈനില്‍ സജീവമാവുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക: വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും കുട്ടികള്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്. പല സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയ കേസില്‍ ഡബ്ലിനില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. 9 വറസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ ചൈല്‍ഡ് പോണോഗ്രഫിയില്‍ ഉപയോഗിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ ലൈംഗിക കച്ചവടങ്ങള്‍ നടത്തി ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കുട്ടികളെ ഇന്റര്‍നെറ്റിന്റെ ലോകത്ത് നിന്നും … Read more

ആമസോണ്‍ എക്കോ, അലക്‌സ എന്നിവ അയര്‍ലണ്ട് വിപണിയില്‍ കമ്പനി അവതരിപ്പിച്ചു  

ഏറെ കാത്തിരിപ്പിനു ശേഷം ആമസോണിന്റെ ജനപ്രിയ ഉല്‍പ്പന്നമായ എക്കോയും, അലക്‌സയും അയര്‍ലണ്ട് വിപണിയില്‍ എത്തിച്ചതായി കമ്പനി അറിയിച്ചു. ചോദിക്കുന്ന എന്തു കാര്യത്തിനു ഉടനെ ഉത്തരം നല്‍കാന്‍ ശേഷിയുള്ള എക്കോ നേരത്തെ തന്നെ പല രാജ്യങ്ങളിലും സജീവമാണ്. ആമസോണിലെ ഇ-കൊമേഴ്‌സ് വില്‍പ്പന എളുപ്പമാക്കാനും എക്കോയ്ക്ക് സാധിക്കും. നമുക്ക് ഇഷ്ടപ്പെട്ട, കേള്‍ക്കാന്‍, വായിക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകളും ആമസോണ്‍ എക്കോ നല്‍കും. വാര്‍ത്തകള്‍ വിഭാഗങ്ങള്‍ തിരിച്ച് ചോദിച്ചാല്‍ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന സംവിധാനത്തിലാണ് ആമസോണ്‍ എക്കോ പ്രവര്‍ത്തിക്കുന്നത്. എന്തു പറഞ്ഞാലും, എന്തു … Read more

അയര്‍ലണ്ടില്‍ ക്രാന്തിയുടെ പങ്കാളിത്തത്തോടെ ഹോണ്ടുറാസ് ഐക്യദാര്‍ഢ്യയോഗം നടത്തി.

  വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് അയര്‍ലണ്ടിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അയര്‌ലണ്ടിലെയും നേതാക്കള്‍ സംഘടിപ്പിച്ച ഹോണ്ടുറാസ് ഐക്യദാര്‍ഢ്യ യോഗത്തില്‍ ക്രാന്തിയുടെ അംഗങ്ങളും പങ്കെടുത്തു. അമേരിക്കന്‍ സഹയാത്രികനായ നിലവിലെ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാണ്ടോ ഹെര്‍ണാണ്ടസിന്റെ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെ പൊരുതുന്ന ഹോണ്ടുറാസിലെ ജനതയ്ക്ക് യോഗം ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. ജനുവരി 27 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഡബ്ലിന്‍ സിറ്റി സെന്ററിലെ ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നിലാണ് യോഗം സംഘടിപ്പിച്ചത്. ജുവാന്‍ ഹെര്‍ണാണ്ടസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു ഭരണത്തിലെത്തുകയും അതിനെതിരെ സമരം … Read more

അബോര്‍ഷന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് അയവ് വരുത്തുന്ന തീരുമാനത്തെ അനുകൂലിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കവെ ബി.ബി.സി-ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സിറ്റിസണ്‍ അസംബ്ലിയില്‍ രൂപപ്പെട്ട അഭിപ്രായങ്ങള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചപ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന അഭിപ്രായങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം. 2014 വരെ പ്രോലൈഫ് ക്യാംപെയ്നിങ്ങിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച മന്ത്രി എന്തുകൊണ്ടാണ് എട്ടാം ഭരണഘടനാ ഭേദഗതിക്ക് പ്രതികൂലമായ നിലപാട് എടുത്തതെന്ന മാധ്യമങ്ങളുടെ ചോദ്യം ഏറെ പ്രാധാന്യമര്‍ഹിച്ചു. ഗര്‍ഭസ്ഥ ജീവന് … Read more