പുതുവര്‍ഷമോടിയില്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം

പ്രവാസ ജീവിതത്തിന്റെ വഴിത്താരയില്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ അയവിറക്കാനും പിറന്ന മണ്ണിന്റെ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേര്‍ക്കാനും സഹൃദയരോടൊപ്പം ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കാനും അവസരമൊരുക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നവനേതൃത്വം അധികാരത്തിലെത്തി. പ്രസിഡന്റ് ബിനു കൂത്രപ്പള്ളി നയിക്കുന്ന പുതിയ കമ്മറ്റി അംഗബലവും വനിതാ പ്രാധിനിത്യത്താലും വ്യത്യസ്തമാകുന്നു. പുതുവര്‍ഷത്തില്‍ രൂപം കൊണ്ട ഭരണസമിതിയില്‍ ശ്രീകൃപ ഷണ്മുഖന്‍ സെക്രട്ടറി, അരുണ്‍ ജോസഫ് ട്രഷറര്‍ ആയും ചുമതലയേറ്റു. മോളി ഷാജി, പ്രീത ജോജോ, ശ്രീദേവി അരവിന്ദ്, അനൂപ് ആന്റണി ജോര്‍ജ്ജ്, ബിജോ … Read more

ഇന്ത്യന്‍ കമ്മ്യൂണിറ്റികളുടെ ഏകോപനം ; CICI ആലോചനാ യോഗം ഫെബ്രുവരി 3 ശനിയാഴ്ച 3 ന്

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ കമ്മ്യൂണിറ്റികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായി CICI (Confederation of Indian Communities in Ireland) സംഘടിപ്പിക്കുന്ന ആലോചന യോഗം ഫെബ്രുവരി 3 ശനിയാഴ്ച 3 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. ഫെബ്രുവരി 3 ശനിയാഴ്ച 3 ന് നടത്തപ്പെടുന്ന ഏകോപന യോഗത്തിലേക്ക് എല്ലാ കമ്മ്യൂണിറ്റി ഭാരവാഹികളേയും ഔദ്യോഗീകമായി ക്ഷണിക്കുന്നതായി Confederation of Indian Communities in Ireland വക്താക്കള്‍ അറിയിച്ചു. www.ciciie.com  

കോടതിയില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ സത്യങ്ങള്‍

ഡബ്ലിന്‍: 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സംഭവബഹുലമായ Irene White-ന്റെ കൊലയാളിയെ കണ്ടെത്തി. കൊലപാതകം നടത്തിയ ആന്റണി ലാംബെ-യെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചുകൊണ്ട് സെന്‍ട്രല്‍ ക്രിമിനല്‍ കോര്‍ട്ട് ഉത്തരവിടുകയായിരുന്നു. കുറ്റക്കാരനെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ചതിന് Irene-യുടെ സഹോദരി ആന്‍ ഡെന്കസിന്‍ കോടതിക്ക് നന്ദി അറിയിച്ചു. 2 005 ഏപ്രിലില്‍ ഒന്നാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ലോത്ത് കൗണ്ടിയിലെ ഡാന്‍ടേക്കില്‍ Ice House-ല്‍ തന്റെ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കൊപ്പവും ജീവിച്ചു വരികയായിരുന്ന Irene White എന്ന … Read more

കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വിജയകരമായി നടത്തപ്പെട്ടു.

മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിലെ (JKSCork ) കുട്ടികളുടെ മൂന്നാമത് ഗ്രേഡിങ്ങും സെമിനാറും ജനുവരി 27 ശനിയാഴ്ച കോര്‍ക്ക് മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു.JKS Ireland Chief Intsructor (Dublin) Sensei Dermot O ‘Keeffe (6th Dan) ആയിരുന്നു Examiner.വിവിധ രാജ്യക്കാരായ 52 കുട്ടികളുടെ ഗ്രേഡിംഗ് നടന്നു. മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും ബിഷപ്‌സ്ടൗണ്‍ GAA ഹാളില്‍ ചൊവ്വാഴ്ചകളിലും ക്ലാസുകള്‍ നടത്തപ്പെടുന്നു. പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചു. … Read more

താല അപാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം: നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

ഡബ്ലിന്‍: താലയില്‍ അപാര്‍ട്‌മെന്റ് കോംപ്ലക്സില്‍ തീപിടുത്തം. ഇന്ന് രാവിലെ അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്ക് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. Bancroft Hall നോട് ചേര്‍ന്നാണ് സംഭവം കണ്ടെത്തിയത്. എട്ട് ഫയര്‍ എന്‍ജിന്റെ സഹായത്തോടെ തീ അണക്കുകയായിരുന്നു. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് അപ്പാര്‍ട്‌മെന്റില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പുക മുഴുവനായും ശമിച്ചതിനു ശേഷമാണ് ഇവരെ തിരികെ മുറികളിലേക്ക് അയച്ചതെന്ന് ഫയര്‍ സര്‍വീസ് അറിയിച്ചു. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് ഏരിയയില്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തീ മുകളിലേക്ക് പടര്‍ന്നു പിടിക്കുന്നതിന് … Read more

വൈദ്യുതി വില കുതിച്ചുയരും: ഡബ്ലിനില്‍ പവര്‍ പ്ലാന്റ് അടച്ചുപൂട്ടിയേക്കും

  ഡബ്ലിന്‍: അയര്‍ലണ്ടിന്റെ 20 ശതമാനത്തോളം ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്ന Viridian പവര്‍ പ്ലാന്റ് വരുന്ന മേയ് മാസം മുതല്‍ അടച്ചുപൂട്ടുന്നു. ഡബ്ലിനിലെ ഊര്‍ജ്ജ ഉപയോഗത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. വടക്കന്‍ ഡബ്ലിനിലെ Huntstown-ല്‍ 40 ജീവനക്കാര്‍ക്ക് Viridian പ്രൊട്ടക്ടീവ് നോട്ടീസ് അയച്ചുകഴിഞ്ഞു. Viridan-ന്റെ ഊര്‍ജ്ജ കമ്പനികളില്‍ ഒന്നിന് കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ യൂട്ടിലിറ്റി യുടെ കോണ്ട്രാക്റ്റ് നഷ്ടപ്പെട്ടതിനാല്‍ കമ്പനിയുടെ ഗ്യാസ് പ്ലാന്റ് ഉള്‍പ്പെടെ രണ്ട് പവര്‍ പ്ലാന്റുകളും അടക്കും. എന്നാല്‍ റീട്ടെയില്‍ സംരംഭമായ Energia പ്രവര്‍ത്തനം … Read more

2018-ല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചേക്കും

  ഡബ്ലിന്‍: രാജ്യത്തെ പൊതുജീവനക്കാരുടെ ശമ്പള നിരക്കില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സൂചന. ഐറിഷ് സാമ്പത്തിക മേഖല ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി മിനിമം വേതന വ്യവസ്ഥയിലും വര്‍ദ്ധനവുണ്ടാകും. പൊതുമേഖലയില്‍ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പുറത്തുവിട്ട Economic Pulse Survey-യിലും വ്യക്തമാക്കുന്നുണ്ട്. ശമ്പള വര്‍ധനക്കൊപ്പം നേഴ്‌സിങ് സംഘടന ആവശ്യപ്പെട്ട ചില നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടേക്കും. കൂടുതല്‍ നേഴ്‌സിങ് റിക്രൂട്‌മെന്റുകളും ഈ വര്‍ഷം നടക്കുമെന്ന് തന്നെയാണ് എച്ച്.എസ്.ഇ-യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ മേഖലയിലെ … Read more

കോര്‍ക്ക് ബീച്ചുകള്‍ വീല്‍ചെയര്‍ സൗഹൃദമാകുന്നു

കോര്‍ക്ക്: ബീച്ചുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വീല്‍ചെയറുമായി കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍. മണല്‍പ്പരപ്പിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വീല്‍ചെയര്‍ ആണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ കോര്‍ക്ക് ബീച്ചുകളില്‍ ഉപയോഗിച്ചുതുടങ്ങി. കടല്‍വെള്ളത്തിലിറക്കാവുന്ന ഈ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും സഹായത്തിനെത്തുന്നവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. Hippocampe Chair കോര്‍ക്ക് ബീച്ചുകളിലെത്തുന്നതും ഇത് ആദ്യമായാണ്. കെറി കൗണ്ടി കൗണ്‍സിലാണ് ആദ്യമായി ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. ബലൂണ്‍ ടൈപ്പ് ടയറുകള്‍ ഘടിപ്പിച്ച ഇത്തരം വീല്‍ചെയറിന് അയര്‍ലണ്ടില്‍ പ്രീയമേറി വരുന്നുണ്ട്.   ഡികെ  

ഡബ്ലിനില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ്

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലും, വിക്കലോവിലും ബോയില്‍ വാട്ടര്‍ നോട്ടീസ്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ ചില തകരാറിനെ തുടര്‍ന്നാണ് അറിയിപ്പ്. രണ്ട് സ്ഥലങ്ങളിലുമായി 65,000 ആളുകള്‍ക്ക് ഈ നോട്ടിസ് ബാധകമായിരിക്കും. എച്ച്.എസ്.ഇ യുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. ഡബ്ലിനില്‍ Corke abbey, Wood brook Glen, Old Connaughy Avenue, Thornhill Road, Ballyman Road, Ferndale Road എന്നിവിടങ്ങളിലും, വിക്കലോവില്‍ Ashford, New Castle, New town mount Kennedy, Kilcode, Kilquade, … Read more

100 ശതമാനം വിദ്യാര്‍ത്ഥികളെയും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് പ്രാപ്തമാക്കി മാതൃകയായത് 5 സ്‌കൂളുകള്‍ മാത്രം

ഡബ്ലിന്‍: കഴിഞ്ഞ 9 വര്‍ഷമായി 100 ശതമാനം വിദ്യാര്‍ത്ഥികളെയും തേര്‍ഡ് ലെവലയില്‍ എത്തിച്ചത് അയര്‍ലണ്ടിലെ 5 മാതൃകാ വിദ്യാലയങ്ങളാണെന്ന് പഠനങ്ങള്‍. രാജ്യത്ത് 700 സ്‌കൂളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് 5 മാതൃക വിദ്യാലയങ്ങളെ കണ്ടെത്തിയത്. Presentation College Cork, Cistercian college; Roscrea: Tipperary, Mount Anville: Dublin, Colaiste losagain: Dublin, St. Mary’s in Rathmines എന്നീ സ്‌കൂളുകളാണ് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ എന്നാണ് സര്‍വേഫലം. ബാക്കി വരുന്ന 695 സ്‌കൂളുകളിലും വിജയ ശതമാനം … Read more