ഇന്ത്യൻ കർഷക സമരത്തിന് അയർലണ്ടിലെ ക്ലോൺമെലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ക്ലോൺമേൽ:- അയർലണ്ടിലെ, കൗണ്ടി ടിപ്പറേറിയിലെ അതി പുരാതന നഗരമായ ക്ലോൺ മേലിൽ, ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഐക്യദാർഢ്യ പ്രഖ്യാപന റാലിയും സമ്മേളനവും നടന്നു. ക്ലോൺ മില്ലിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൻറെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ അയർലൻഡിലെ വിവിധ കാർഷിക മേഖലയിൽ ഉള്ളവരും, രാഷ്ട്രീയ നേതൃനിരയിൽ ഉള്ളവരും, ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യവും സമ്പൂർണ പിന്തുണയും പ്രഖ്യാപിക്കുക ഉണ്ടായി. ക്ലോൺ മേലിലെ, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വ്യക്തമായ ലിജോ ജോസഫ് ജോസഫ്, സ്വാഗത … Read more

Tipperaryയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് യുവാവിനെ മരിച്ച നിലയിൽ

Tipperary കൗണ്ടിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്നലെ പുലർച്ചെ 5 മണിയോടെ ടിപ്പററി ടൗണിലെ സെന്റ് മൈക്കിൾസ് അവന്യൂവിൽ തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായത് അറിഞ്ഞ ഉടൻ തന്നെ ഗാർ‌ഡയും അഗ്നിശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവ സ്ഥലത്ത് നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഗാർഡ പറഞ്ഞു. 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളിന്റെ മൃതദേഹമാണ് വീടിനുള്ളിൽ നിന്നും കണ്ടെടുത്തത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ … Read more

ഈ ശനിയാഴ്‌ച നടത്തുവാനിരുന്ന നോമ്പുകാല ധ്യാനം ഉണ്ടായിരിക്കുന്നതല്ല.

വോയിസ് ഓഫ് പീസ് മിനിസ്ട്രി യുടെ ഈ ശനിയാഴ്‌ച (07/03/2020) നടത്തുവാനിരുന്ന ഏകദിന ധ്യാനം ഉണ്ടായിരിക്കുന്നതല്ല എന്ന്‌മിനിസ്ട്രിയുടെ ഭാരവാഹികൾ അറിയിച്ചു  ഇതൊരറിയിപ്പായി എല്ലാവരും സ്വീകരിക്കണമെന്നു  അപേക്ഷിക്കുന്നു.

മഞ്ഞ് വീഴ്ചക്ക് സാധ്യത; യെല്ലൊ വാണിങ്ങ് പ്രഖ്യാപിച്ചു

അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ 15 കൗണ്ടി കൾക്ക് മെറ്റ് ഐറാൻ യെല്ലൊ മുന്നറിയിപ്പ് നൽകി. കൊണാച്ച്, കവാൻ, മോനാഘൻ, ഡൊനെഗൽ, ലോംഗ്ഫോർഡ്, ലോത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, മീത്ത്, ക്ലെയർ, ടിപ്പററി എന്നിവിടങ്ങൾ ഉൾപ്പടെ ഇത് ബാധകമാണ്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള മഴ 20 മുതൽ 25 മില്ലിമീറ്റർ വരെ പ്രതിക്ഷിക്കുന്നു. … Read more

റവ. ഫാ. റോബിൻ തോമസ്- നയിക്കുന്ന ആത്മീയ സമർപ്പണം”  ഫെബ്രുവരി 1 – ന്

ടൂമെവാരാ : വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ, പ്രശസ്‌ത വചന പ്രഘോഷകനായ റവ. ഫാ. റോബിൻ തോമസ് (സീറോ മലബാർ, ചാപ്‌ളിൻ, ലിംറിക്ക് ) നയിക്കുന്ന, ഏകദിന ധ്യാനം *”ആത്മീയസമർപ്പണം”.* കൗണ്ടി ടിപ്പററിയിലെ ടൂമെവാരാ, (ഒബാമപ്ലാസ്സയ്‌ക്കടുതുള്ള- 2km) സെന്റ്. ജോസഫ്സ് പള്ളിയിൽ വച്ച് (ശനിയാഴ്ച്ച –  01- 02- 2020) രാവിലെ 10:30 മുതൽ വൈകുന്നേരം 4:00മണി വരെ നടത്തപ്പെടുന്നതാണ്. ശുശ്രൂഷകളില്‍ ജപമാല,സ്തുതിപ്പ്/ ഗാനശുശ്രൂഷ, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്, പരിശുദ്ധ … Read more

ലീമെറിക്കിലെയും,ടിപ്പററിയിലെയും ഭവനഭേദനത്തിന്    രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലീമെറിക്ക് , റിപ്പറെറി   എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് മോഷണം നടന്നത്. ഇരുപത് വയസ് വീതം പ്രായമുള്ള രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും,പരിശോധനയ്ക്കായി രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് ഗാർഡ പറഞ്ഞു.എട്ട് ഇടങ്ങളിൽ ഇവർ കവർച്ച നടത്തി. ബുധനാഴ്ച പുലർച്ചെയാണ് ഇവയെല്ലാം നടന്നത്. പടിഞ്ഞാറൻ മേഖലയിലെ സായുധ സഹായ യൂണിറ്റിന്റെയും  ലീമെറിക്ക് , റിപ്പറെറി , ഗാൽവേ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഡയുടെയും സഹായത്തോടെ ഹെൻട്രി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ ടീമിന്റെ ഓപ്പറേഷനിൽ ആണ് … Read more

നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.

നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ ‘പൗര്‍ണമി 2019/20’ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് അരങ്ങേറിയ ആഘോഷപരിപാടികളുടെ  വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് കരോള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങള്‍,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേല്‍ക്കല്‍, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാല്‍ സമ്പുഷ്ടമായിരുന്നു … Read more