കൊച്ചി വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ ടെര്‍മിനല്‍ 3 ഒരുങ്ങുന്നു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാല്‍) പുതിയ ടെര്‍മിനല്‍ മാര്‍ച്ച് പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ടെര്‍മിനലിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി.ടെര്‍മിനല്‍, ഫ്‌ളൈഓവര്‍, ഏപ്രണ്‍ എന്നിവയുള്‍പ്പെടെ 1100 കോടി രൂപ മുതല്‍മുടക്കിലാണു പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ടെര്‍മിനല്‍ റെക്കോര്‍ഡ് വേഗത്തിലാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചതുരശ്ര അടിയ്ക്കു 4250 രൂപയില്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അനുബന്ധ സൗകര്യ വികസനം, എയര്‍പോര്‍ട്ട് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചെലവാക്കിയ തുക … Read more

ലക്ഷ്മി നായര്‍ക്കെതിരെ സിന്റിക്കറ്റ് ഉപസമിതി;  ലോ അക്കാദമിയില്‍ ഗുരുതര ക്രമക്കേട്

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കറ്റ് ഉപസമിതി കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍.പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ എകാധിപത്യ രീതികളും അക്കാദമിയിലെ ക്രമക്കേടുകളും വെളിവാക്കുന്നതാണ് ഉപസമിതി സിന്‍ഡിക്കറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു .അതേസമയം സമിതി ആവശ്യപ്പെട്ട രേഖകള്‍ പ്രിന്‍സിപ്പല്‍ ഹാജരാക്കിയില്ല. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും … Read more

പ്രവാസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ ഓണ്‍ലൈന്‍ ചിട്ടിയുമായി കെ എസ് എഫ് ഇ

പ്രവാസി നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കെഎസ്എഫ്ഇ. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ചിട്ടിയില്‍ ചേരാനും ലേലം വിളിക്കാനും സാധിക്കുന്ന പദ്ധതിയില്‍ ആദ്യ വര്‍ഷത്തില്‍ മാത്രം രണ്ടു ലക്ഷം പ്രവാസികളെ പദ്ധതില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയാണ് ഓണ്‍ലൈന്‍ ചിട്ടിയുടെ സാങ്കേതിക പങ്കാളി. സോഫ്റ്റ് വെയര്‍ അടക്കമുള്ള സാങ്കേതിക സഹായം കിഫ്ബിയുടെ നേതൃത്വത്തിലാണ് സജ്ജീകരിക്കുന്നത്. അതോടൊപ്പം കിഫ്ബി വഴി നടപ്പിലാക്കുന്ന പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി … Read more

ലഹരി ഉപയോഗത്താല്‍ നശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം എത്തുന്ന സമയം വിദൂരമല്ല: ഋഷിരാജ് സിങ്

ലഹരി കേരളത്തിലും ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ലഹരി ഉപയോഗം മൂലം നശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുന്ന സമയം വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അമൃത്സര്‍ കഴിഞ്ഞാല്‍ ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണെന്നത് ഞെട്ടിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മേഘാലയ, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് കേരളവും ഇടം നേടിയത്. സംസ്ഥാനത്തെ ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് … Read more

ലക്ഷ്മി നായരെ നീക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍; പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി- ഇന്ന് നടന്ന ചര്‍ച്ച പരാജയം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തയാറാകാത്തതിനെത്തുടര്‍ന്ന് സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമായി തുടരുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചു നിന്നപ്പോള്‍ ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യകാതമാക്കി. പ്രിന്‍സിപ്പലിനെ മാറ്റാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ മന്ത്രിയോട് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച … Read more

ജിഷ്ണുവിന്റേത് കൊലപാതകമോ? കൂടുതല്‍ തെളിവുകള്‍ പുറത്ത്

പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എന്‍ജി നീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. ഇതോടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച സംശയങ്ങള്‍ ബലപ്പെടുകയാണ്. മരണത്തിനു ശേഷം പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് കൂടുതല്‍ മുറിവുകള്‍ വ്യക്തമായിരിക്കുന്നത്. കൈയിലും അരക്കെട്ടിലും കാലിലുമാണ് മുറിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മുറിവുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു തന്നെയാണ് സൂചനകള്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ മുറിവുകളെ കുറിച്ച് പരാമര്‍ശം ഇല്ല. … Read more

സിറോ മലബാര്‍ സഭയില്‍ പുതിയതായി കുറവിലങ്ങാട് , അങ്കമാലി രൂപതകള്‍ വരുന്നു

സിറോ മലബാര്‍ സഭയില്‍ പുതിയതായി രണ്ടു രൂപതകള്‍ കൂടി കേരളത്തില്‍ അനുവദിക്കും . ഈ സ്ഥലങ്ങളുടെ ചരിത്ര പ്രാധാന്യത്തെ കണക്കില്‍ എടുത്താണ് പുതിയ രൂപതകള്‍ പരിഗണിക്കുന്നത് . കുറവിലങ്ങാട് രൂപത ആയിരിക്കും ആദ്യം പരിഗണിക്കുക .2018 ഇല്‍ മൂന്നു നോയമ്പോട് കൂടി പുതിയ രൂപത നിലവില്‍ വന്നേക്കും . ചങ്ങനാശേരി , പാലാ , എറണാകുളം രൂപതകള്‍ വിഭജിച്ചാണ് പുതിയ രൂപത നിലവില്‍ വരുന്നത് . പാലാ രൂപതയില്‍ കുറവിലങ്ങാട് , കടുത്തുരുത്തി , ഇലഞ്ഞി , … Read more

ഫോട്ടോഫിനിഷില്‍ കോഴിക്കോട് കപ്പില്‍ മുത്തമിട്ടു

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ടു. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. ആദ്യ ദിനം മുതലേ കോഴിക്കോടും പാലക്കാടും തമ്മിലായിരുന്നു പോരാട്ടം. ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലായിരുന്നു കോഴിക്കോടും പാലക്കാടും ലീഡ് നിലനിര്‍ത്തിയിരുന്നത്. ആറാം ദിനം വരെ പാലക്കാടായിരുന്നു ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്നത്. ആതിഥേയരായ കണ്ണൂരും ചില സമയങ്ങളില്‍ കോഴിക്കോടിനും പാലക്കാടിനും ഭീഷണിയായി പോയിന്റ് പട്ടികയില്‍ മുന്നേറുകയും ചെയ്തിരുന്നു. അവസാന ദിവസം നല്‍കിയ നാല് ഹയര്‍ അപ്പീലുകളാണ് പോയിന്റ് … Read more

വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. 30 വരെ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സിഐഎസ്എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ സേനാംഗങ്ങളെയും വിമാനത്താവള പരിസരത്തു വിന്യസിച്ചു. … Read more

വിദ്യാര്‍ഥി പ്രക്ഷോഭം: തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അടച്ചിട്ടു

വിദ്യാര്‍ഥി പീഡനങ്ങള്‍ക്കെതിരേ പ്രക്ഷോഭം ശക്തിയായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ടെലിവിഷന്‍ അവതാരകയും ലോ അക്കാദമിയുടെ പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ക്കെതിരേ വലിയ ആരോപണങ്ങളാണ് കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്. ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്ന് വിദ്യാര്‍ഥികള്‍ … Read more