“സത്യാവസ്ഥ ഇതാണ്” – വികാരാധീനനായി ബാബുരാജ്

പൈസ കൊടുത്ത് വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട തന്നെ ഒരു പ്രമുഖ ചാനല്‍ മോശമായി ചിത്രീകരിച്ചു എന്ന് നടന്‍ ബാബുരാജ്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ വികാരാധീനനായി ഇത് പറഞ്ഞത്. സത്യം പറയുന്നു എന്ന് പറഞ്ഞുനടന്നത് കൊണ്ട് കാര്യമില്ല. വാര്‍ത്തകളില്‍ സത്യമുണ്ടാകണം എന്നും ബാബുരാജ് പറഞ്ഞു. താന്‍ വലിയ സത്യസന്ധനോ മദര്‍ തെരേസയോ അല്ലെങ്കില്‍ ഗാന്ധിയോ ആണ് എന്നൊന്നും പറയുന്നില്ല. എന്നാല്‍ വാസ്തവം അല്ലാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. മൂന്നാറിലെ സ്വന്തം പുരയിടെത്തിലെ കുളം … Read more

കോട്ടയം കല്യാണ്‍സില്‍ക്‌സില്‍ വസ്ത്രം മാറ്റി വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ക്രൂര മര്‍ദ്ദനം

കോട്ടയം: കോട്ടയത്തെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ കല്യാണ്‍ സില്‍ക്‌സിയില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിന്റെ നിറം മങ്ങിയതിനെത്തുടര്‍ന്ന് മാറ്റി വാങ്ങാനെത്തിയ വിദ്ധ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കോട്ടയം ബസേലിയോസ് കോളേജിലെ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ റെന്‍സണ്‍ തിങ്കളാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഒരു ഷര്‍ട്ട് വാങ്ങിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാങ്ങിച്ച ഷര്‍ട്ട് കഴുകിയപ്പോള്‍ തീര്‍ത്തും നിറം മങ്ങിയ വിവരം ടെക്സ്റ്റയില്‍സില്‍ അറിയിച്ച റെന്‍സനോട് ചൊവ്വാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ചൊവാഴ്ച രാത്രി റണ്‍സനും … Read more

ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: പറന്നുവന്ന് കാനന വാസനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമൊരുങ്ങുന്നു. ഭക്തര്‍ ഏറെ ആഗ്രഹിച്ച വിമാനത്താവള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ പദ്ധതിയുമായി സംബന്ധിച്ച പഠനം നടത്താന്‍ കെ.സി.ഐ.ഡി.സി യെ ചുമതലപെടുത്താനും തീരുമാനമായി. വര്‍ഷത്തില്‍ മൂന്നര കോടി തീര്‍ത്ഥാടകര്‍ എത്തുന്ന കേരളത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ചെങ്ങന്നൂര്‍, തിരുവല്ല റയില്‍വേ സ്റ്റേഷന്‍ വഴിയും, എം.സി റോഡ്, എന്‍.എച്ച് 47-നിലൂടെയും എത്തിച്ചേരാം. അങ്കമാലി ശബരി റയില്‍ പാക്കേജ് വൈകുന്ന സാഹചര്യത്തില്‍ ഗ്രീന്‍ … Read more

കേരളത്തില്‍ പെണ്‍ഭ്രുണഹത്യ വര്‍ദ്ധിക്കുന്നു; ആണ്‍-പെണ്‍ അനുപാതത്തില്‍ ഞെട്ടിക്കുന്ന കുറവ്

സംസ്ഥാനത്ത് ആണ്‍-പെണ്‍ ലിംഗാനുപാതം കുറയുന്നുവെന്ന് കണക്കുകള്‍. പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭഛിദ്രവും ലിംഗനിര്‍ണയവും സംസ്ഥാനത്ത് വര്‍ധിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആണ്‍-പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. സ്‌കാനിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും നടത്തുന്നതാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് പഠനം നടത്തിയ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് തൃശൂരിലാണ് പെണ്‍കുട്ടികളുടെ അനുപാതത്തില്‍ സാരമായ കുറവുള്ളത്. 2001ലെ സെന്‍സസ് … Read more

ജിഷ്ണു പ്രണോയുടെ മരണം: കുറ്റപത്രത്തില്‍ കോളേജ് ചെയര്‍മാന്‍ ഒന്നാം പ്രതി

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി വിഷ്ണു പ്രണോയ് മരണപ്പെട്ട സംഭവത്തില്‍ കോളേജ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണെന്ന് പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ 306-ആം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുക. നെഹ്റു ഗ്രൂപ്പ് ഓഫ് കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേസിലെ ഒന്നാം പ്രതിയാണ്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസ്സര്‍ സി.പി പ്രവീണ്‍, വിപിന്‍, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ മകനും പി.ര്‍.ഓ … Read more

ലോ അക്കാദമി പ്രവേശന കവാടം പൊളിച്ചു മാറ്റി

തിരുവനന്തപുരം: വിവാദ ചുഴിയില്‍പെട്ട തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് പൊളിച്ചു മാറ്റി. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച അക്കാദമിയിലെ ജംഗമ വസ്തുക്കളിന്മേലും ഉടന്‍ നടപടി ഉണ്ടാകുമെന്നറിയുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ആരംഭിച്ച ആരോപണങ്ങള്‍ കോളേജിന്റെ നിലനില്പിനെ ബാധിക്കുന്ന സമര പരിപാടിയിലേക്ക് നിഗിങ്ങുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും, കോളേജ് മാനേജ്മെന്റും, വിദ്യാര്‍ത്ഥി യൂണിയനും നടത്തിയ അവസാനഘട്ട ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെ ചുമതലകളില്‍ നിന്നും അഞ്ച് വര്‍ഷക്കാലത്തേക്ക് ലക്ഷ്മി നായരെ വിലക്കുന്ന … Read more

‘യൂണിയന്‍ ബജറ്റില്‍ സംസ്ഥാനത്തിന് നീതി ലഭിച്ചില്ല’ – പിണറായി വിജയന്‍

സംസ്ഥാനത്തിന് നീതി നല്‍കാത്ത കേന്ദ്രബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണനയുണ്ടായിട്ടുമില്ലെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംസ്ഥാന സഹകരണമേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ ബജറ്റില്‍ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമാക്കാന്‍ തക്കവിധമുള്ള വര്‍ധന ബജറ്റില്‍ … Read more

യൂണിയന്‍ ബജറ്റ്: കേരളത്തിന് നിരാശ, ഇത്തവണയും എയിംസ് ഇല്ല; ആരോഗ്യമേഖലയ്ക്ക് എന്തൊക്കെ ?

ആരോഗ്യമേഖലയ്ക്ക് 2017ലെ യൂണിയന്‍ ബജറ്റില്‍ കാര്യമായൊന്നുമില്ല. ഈ മേഖലയ്ക്ക് തികച്ചും സമ്മിശ്രമായ ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്. ബജറ്റില്‍ സംസ്ഥാന ആരോഗ്യമേഖല പ്രതീക്ഷിച്ച ഒരു സുപ്രധാന കാര്യമായിരുന്നു കേരളത്തിന് ഇത്തവണ എയിംസ് അനുവദിക്കുമെന്നത്. എന്നാല്‍ ഇക്കുറിയും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തെ സംബന്ധിച്ച് ഇത് നിരാശയുണ്ടാക്കുന്ന ഒന്നാണ്. ഝാര്‍ഖണ്ഡിനും ഗുജറാത്തിനുമാണ് ഇക്കുറി ബജറ്റില്‍ എയിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല. എയിംസെന്ന കേരളത്തിന്റെ ആവശ്യം … Read more

ലോ അക്കാദമി വിദ്യാര്‍ത്ഥി പ്രക്ഷോപം – നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം

ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സമരം പൂര്‍ണ വിജയമായിരുന്നുവെന്നും സമരം അവസാനിപ്പിച്ചുവെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ്എഫ്ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെന്നും സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ് യു എബിവിപി അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. ലക്ഷ്മി നായരെ അധ്യാപനം ഉള്‍പ്പെടെ കോളെജിന്റെ … Read more

പൂനൈ ഇന്‍ഫോസിസിലെ മലയാളി ടെക്കിയുടെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു

മലയാളിയും ഇന്‍ഫോസിസിലെ ജീവനക്കാരിയുമായ രസീത് രാജു കൊല്ലപ്പെട്ടതിന് പിന്നിലെ ദുരൂഹതയേറുന്നു. ഇന്‍ഫോസിസിലെ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥന്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് രസീലയുടെ പിതാവ് രാജു വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ കാര്യങ്ങളാണ് പോലീസ് പറയുന്നു. രസീലരാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി ജാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഓഫീസിലെ … Read more