ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് വി എസ്; ആത്മവിശ്വാസം കൈവിടാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പെന്ന് വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും. 85 മുതല്‍ 95 വരെ സീറ്റുമായി ഇടതു മുന്നണി അധികാരത്തിലെത്തുമെന്നാണ് വി എസ് പറഞ്ഞു. സീറ്റുകളുടെ എണ്ണം പറയുന്നില്ലെങ്കിലും യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഉമ്മന്‍ ചാണ്ടി കണക്കു കൂട്ടുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫിനെതിരായ അഴിമതി വികാരം അലയടിച്ചുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇടതിന്റെ പരമ്പരാഗത ഈഴവ വോട്ടുകള്‍ ചോര്‍ത്താനുള്ള ബിഡിജെഎസ് ശ്രമം ഫലിച്ചില്ലെന്ന് … Read more

ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതിയില്‍

  കൊച്ചി: ലാവ്‌ലിന്‍ കേസിലെ എല്ലാ ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കും.സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റീസ് രാജാ വിജയരാഘവനാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടതിന് ചോദ്യം ചെയ്താണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസുകള്‍ വേഗം തീര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജികളും നാളെ കോടതി പരിഗണിക്കും. പാലാ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി … Read more

നിയമസഭാ തെരഞ്ഞെടുപ്പ്: ഫലം മണിക്കൂറുകള്‍ക്കകം

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍മാര്‍ എഴുതിയ വിധി എന്തെന്ന് ഇന്നറിയാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 പേര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒന്‍പതു മുതല്‍ ആദ്യ ലീഡ് നില അറിയാം; ഉച്ചയോടെ അന്തിമഫലവും. ആകെ 1203 സ്ഥാനാര്‍ഥികള്‍. 16നു വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു കനത്ത സുരക്ഷയില്‍ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഇന്നു രാവിലെ ഏഴിനു പുറത്തെടുക്കും. എട്ടിനു വരണാധികാരിയുടെ മേശയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. എട്ടരയ്ക്കാണു മറ്റു മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ … Read more

ജിഷാ വധം: ഇരുപതു ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇല്ല

പെരുമ്പാവൂര്‍: ജിഷാ വധം 20-ാം ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പോലീസ് വലയുന്നു. അന്യസംസ്ഥാനത്തൊഴിലാളികളിലേക്കും നാട്ടുകാരിലേക്കും അന്വേഷണം നീങ്ങിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. തെളിവുശേഖരണങ്ങള്‍ നടക്കുന്നുണെ്ടങ്കിലും വ്യക്തമായ ഒന്നും തന്നെ പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി 30 അംഗ പോലീസ് മൂന്ന് ഗ്രൂപ്പുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ അന്വേഷണത്തില്‍ പിടികൂടിയവരില്‍നിന്നും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. എന്നാല്‍, പോലീസ് കസ്റ്റഡിയില്‍ ഏതാനം പേര്‍ ഇപ്പോഴും ഉണ്ട്. ഡിഎന്‍എ ടെസ്റ്റുകളുടെ വിവരം അറിഞ്ഞതിനുശേഷം ആയിരിക്കും കസ്റ്റഡിയിലുള്ളവരെ … Read more

പിണറായിയുടെ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ദൃശ്യത്തെളിവ്

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് കണ്‌ടെത്തിയിരിക്കുന്നത്. 21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമറയില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു യുഡിഎഫ് പരാതി നല്‍കി. ജില്ലാ വരണാധികാരി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ള ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ … Read more

വി.എസ് വോട്ടു ചെയ്തത് ഒളിഞ്ഞു നോക്കിയ സംഭവം; സുധാകരനെതിരെ കേസെടുത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഭാര്യയും വോട്ടുചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. പോളിംഗ് ബൂത്തില്‍ മോശമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി.ഹാരിസും ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജുമാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണത്തിനു കലക്ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടിരുന്നു. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു പരാതി. … Read more

തിരുവനന്തപുരത്ത് കടല്‍ക്ഷോഭം തുടരുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്. 200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 220 വീടുകള്‍ക്ക് കേട് പറ്റിയതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടിയെടുക്കണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യമയുരുന്നുണ്ട്. … Read more

ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് അല്ലെന്നും യമനിലെ മറ്റൊരു ഭീകര സംഘടനയാണെന്നുമാണ് വിവരം. ഫാ. ടോമിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് യെമനില്‍ ആയുധധാരികളായ തീവ്രവാദികള്‍ ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന വൃദ്ധസദനം ആക്രമിച്ചശേഷമായിരുന്നു അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറിയില്‍ അഴിമതി; മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധന

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിലും ഭൂമി കൈമാറ്റം ചെയ്തതിലും അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി കെ. ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് നിര്‍ദേശം. തലശേരി വിജിലന്‍സ് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. മരം മുറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് 30 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കിയാല്‍ എംഡി വി.ചന്ദ്രമൗലി എന്നിവര്‍ക്കതെിരെയും അന്വേഷണം നടക്കും. വി.ജെ.കുര്യന്‍, ടോം ജോസ് എന്നിവരും അന്വേഷണ … Read more

എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കെ.എം.മാണി

പാല: എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളഞ്ഞ് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം.മാണി. ജനങ്ങളുടെ സര്‍വേ ഫലം 19ന് അറിയാമെന്നും അതാണു പ്രധാനമെന്നും കെ.എം.മാണി പറഞ്ഞു. 75 സീറ്റിനു മുകളില്‍ യുഡിഎഫിനു ലഭിക്കും. പാലായിലും പൂഞ്ഞാറിലും കേരള കോണ്‍ഗ്രസ് വിജയിക്കുമെന്നും മാണി പറഞ്ഞു.