അടുക്കള പൊളിച്ച് ആര്യക്കു ചിതയൊരുക്കി

  പത്തനംതിട്ട: ട്രെയിന്‍ തട്ടിമരിച്ച കോന്നി സ്വദേശി ആര്യയുടെ മൃതദേഹം വീടിന്റെ അടുക്കളപൊളിച്ച് ഒരുക്കിയ ചിതയില്‍ സംസ്‌കരിച്ചു. സ്ഥലപരിമിതി മൂലമാണു ചിത അടുക്കള പൊളിച്ച് ഒരുക്കേണ്ടിവന്നത്. ചിതയില്‍ അച്ഛന്റെ സഹോദരിയുടെ മകന്‍ ഗോകുല്‍ തീകൊളുത്തി. കോന്നി ഐരവണ്ണിലെ ലക്ഷംവീട് കോളനിയില്‍ ആര്യയുടെ കുടുംബത്തിനു നാലു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതിനാല്‍ സംസ്‌കാരം എവിടെ നടത്തണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി. ഇതോടെ ആര്യയുടെ അമ്മ തങ്കമ്മയുടെ നിര്‍ദേശ പ്രകാരമാണ് അടുക്കളപൊളിച്ചു ചിതയൊരുക്കിയത്. ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. … Read more

സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം: വി.മുരളീധരന്‍

  തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന ലീഗ് നിലപാട് ഭരണഘടനാവിരുദ്ധമാണ്. ശിരോവസ്ത്രം വിഷയം മുതല്‍ ഗെയില്‍ വരെ ലീഗ് മതത്തെ കൂട്ടുപിടിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. -എജെ-

ഡോ. പെരിയപുരത്തിന്‍റെ കോള്‍ വന്നു, ട്രാഫിക്കിലെ ജോസ് പ്രകാശിന്‍റെ കഥാപാത്രത്തെ പോലെ

കഴിഞ്ഞ ദിവസം ട്രാഫിക് സിനിമയിലേതിന് സമാനമായ സംഭവങ്ങളായിരുന്നു കേരളത്തില്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര..മസ്തിഷ്ക മരണംസംഭവിച്ച ഒരാളുടെ ഹൃദയം മറ്റൊരാള്‍ക്ക് വേണ്ടി തുടിക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ ഏവരും ഒത്തരുമയോടെ പ്രവര്ത്തിച്ച നിമിഷങ്ങള്‍ സംഭവത്തെക്കുറിച്ച ഹൈബി ഈഡന്‍റെ ഫേസ് ബുക്ക് പോസ്റ്റ് എന്റെ പൊതുജീവിതത്തില്‍ പലതിനും ഒരു നിമിത്തമാവാന്‍ എനിക്ക് അവസരം ലഭിചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ വന്ന ഡോ: ജോസ് ചാക്കോ പെരിയപുറത്തിന്റെ ഫോണ്‍ കോള്‍ അത്തരത്തില്‍ ഒരു നിമിത്തമായിരുന്നു. തിരുവനന്തപുരത്തു നിന്ന് മസ്തിഷ്‌ക്ക മരണം … Read more

‘ട്രാഫിക്’ കഥ പോലെ;തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊച്ചിയിലെത്തി, ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം

തിരുവനന്തപുരം/കൊച്ചി: അവയവ ദാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ മൃതസഞ്ജീവനി വഴി കേരളത്തില്‍ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയക്കായി എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ച് അവയവം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണു നാവിക സേനയുടെ ഡ്രോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലെ ലിസി ആശുപത്രിയിലെ രോഗിക്കായാണ് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം എത്തിച്ചത്. ഡ്രോണിയര്‍ വിമാനത്തില്‍ നാവികസേനാ ആസ്ഥാനത്ത് എത്തിച്ച ഹൃദയം, അവിടെനിന്ന് റോഡ് … Read more

എയിംസില്‍ ജോലി ചെയ്തിരുന്ന മലയാളി ഡോക്ടറെ കാണാതായി

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജോലി ചെയ്തിരുന്ന മലയാളി ഡോക്ടറെ കാണാതായി. അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ദിവ്യയെയാണു കാണാതായത്. തൃശൂര്‍ സ്വദേശിനിയാണു ഡോ.ദിവ്യ. സംഭവത്തെക്കുറിച്ചു ഹോസ്ഖാസ് പോലീസ് അന്വേഷണം ആരംഭിച്ചു. -എജെ-

എജിയെ വിമര്‍ശിച്ച ജഡ്ജിക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ (എജി)നെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കരുത്. എങ്കില്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറിച്ച് പ്രവര്‍ത്തിച്ചാല്‍ ദോഷമുണ്ടാകും, മുഖ്യമന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത്. അതിനാല്‍ വന്നവഴി മറക്കരുത്. അഡ്വക്കറ്റ് ജനറലായി കെ.പി. ദണ്ഡപാണി ചുമതലയേറ്റ ശേഷം എല്ലാ പ്രധാന കേസുകളും ജയിച്ചു. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ന്യായീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹൈക്കോടതിയുടെ … Read more

ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍; വിമര്‍ശിച്ച ജഡ്ജിക്കെതിരേ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി: ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍. എജിയുടേയും ഡിജിപിയുടേയും നേതൃത്വത്തില്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലെത്തി. എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ച അലക്‌സാണ്ടര്‍ തോമസിന്റെ ബെഞ്ചിലേക്കാണ് എത്തിയത്. എജി ഓഫീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. എജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് ഉചിതമെന്നായിരുന്നു പരാമര്‍ശം . 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്നും പറഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ അഭിഭാഷകര്‍ എജിയുടേയും ഡിജിപിയുടേയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് യോഗം ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയിലെത്തി. എജിയും ഡിജിപിയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി … Read more

സല്യൂട്ട് വിവാദം: ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്

  തിരുവനന്തപുരം: ഋഷിരാജ് സിംഗ് ഐപിഎസിന് കാരണം കാണിക്കല്‍ നോട്ടീസ്. അഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാതിരുന്നതില്‍ ഉടന്‍ വിശദീകരണം നല്‍കണം. നേരത്തെ സംഭവത്തില്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും എന്നാല്‍ സംഭവത്തിലെ അദ്ദേഹത്തിന്റെ വിശദീകരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സിംഗ് സന്ദര്‍ഭോചിതമായി പെരുമാറേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണത്തിനെതിരെ സിറോ മലബാര്‍ സഭ

കൊച്ചി: ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണത്തിനെതിരെ സിറോ മലബാര്‍ സഭ. നിയമപരിഷ്‌കരണത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണെന്നു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രം മനുഷ്യത്ത്തിന് നിരക്കുന്നതല്ലെന്നും നിലപാടില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. 24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെയാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തു വന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം മനുഷ്യത്വത്തിനു നിരക്കുന്നല്ലെന്നു കര്‍ദിനാള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭ്രൂണഹത്യ ഏതു സാഹചര്യത്തിലായാലും തെറ്റാണ്. ജീവന്‍ ഇല്ലാതാക്കാനുള്ള അവകാശം മനുഷ്യനില്ല. നിയമം … Read more

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു; മനസമ്മതം 22ന്

കൊച്ചി: പ്രേമത്തിന്റെ വിജയാഘോഷത്തിലും അതിനൊപ്പം വ്യാജ വിവാദത്തിലും പെട്ട് തിക്കിലും തിരക്കിലുമായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇനി വിവാഹ തിരക്കിലേക്ക്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുള്ള മനസമ്മതം ഈ മാസം 25 നും വിവാഹം ഓഗസ്റ്റ് 22നാണു നടക്കുന്നത്. ആലുവയില്‍ വളരെ ലഭിതമായ രീതിയിലായിരിക്കും ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കൂ. ആലുവ സ്വദേശി പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ്. നേരം ആയിരുന്നു ആദ്യ ചിത്രം. നേരം ഒരേസമയം … Read more