ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ കര്‍ശനമാക്കി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം.യു.ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു. വിദേശത്തു നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ് കോളാണോ എന്നും, ഫോണ്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. കര്‍ശനമായ … Read more

ആലുവ കൂട്ടക്കൊലക്കേസ്: ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  ഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രതിയോട് സ്വന്തം നിലയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം പൂജപ്പുര സ്വദേശി ജയകുമാര്‍ നായരാണ് ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.ഇതേ തുടര്‍ന്ന് ആന്റണിയെ തൂക്കിലേറ്റാനുള്ള നടപടികള്‍ ആരംഭിച്ച … Read more

കോന്നി സംഭവം: മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു

തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ആര്യ സുരേഷ്(16) മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഇന്നു ഉച്ചയ്ക്കുശേഷം ആര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനു കാരണമായത്. ആര്യയുടെ ജീവന്‍ രക്ഷിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും എല്ലാം വിഫലമാക്കിക്കൊണ്ട് നാലരയോടെ ആര്യ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോന്നിയില്‍ നിന്ന് നാടുവിട്ട മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളാണ് ആര്യ സുരേഷ്. മരണസമയത്ത് ആര്യയുടെ സഹോദരനും അമ്മയും ആശുപത്രിയിലുണ്ടായിരുന്നു. മറ്റ് രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ റെയില്‍വേ പാളത്തില്‍ … Read more

വിഴിഞ്ഞം തുറമുഖ പദ്ധതി ചിങ്ങം ഒന്നിന് ഒപ്പ് വയ്ക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ചിങ്ങം ഒന്നിന് ഒപ്പ് വയ്ക്കുമെന്ന് അദാനി ഗ്രൂപ്പും സര്‍ക്കാരുമായി നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കെ.ബാബു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ അറിയിച്ചത്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയതില്‍ അദാനി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കരണ്‍ അദാനി, ഡയറക്ടര്‍ ഉദയന.ജെ.റാവു എന്നിവരും മറ്റ് പ്രതിനിധികളും പങ്കെടുത്തു. മന്ത്രി കെ.ബാബു കൂടാതെ മുഖ്യമന്ത്രി … Read more

നെടുമ്പാശേരിയില്‍ ആഫ്രിക്കന്‍ യുവതിയുടെ കയ്യില്‍ നിന്ന് മയക്കമരുന്ന് പിടിച്ചെടുത്തു

നെടുമ്പാശേരി: ഇന്നലെ രാത്രി ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദോഹ വഴി പോകാനെത്തിയ ആഫ്രിക്കന്‍ യുവതിയില്‍ നിന്നും പിടിച്ചെടുത്തത് എഫിട്രിന്‍ എന്ന മയക്കുമരുന്നാണെന്ന് കണ്ടെത്തി. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് എഫിട്രിന്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവര്‍.ഇന്ത്യയില്‍ ഒരു കിലോയ്ക്ക് ലക്ഷം രൂപയാണ് വില. എന്നാല്‍ വിദേശത്ത് കിലോയ്ക്ക് രണ്ടു കോടി വരെ വിലയുണ്ട്. 16 കിലോഗ്രാം എഫിട്രിനാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ ഇവര്‍ ഇന്ത്യയില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ … Read more

കോന്നി സംഭവം: അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എസ്പി

പത്തനംതിട്ട: കോന്നി പെണ്‍കുട്ടികളുടെ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘത്തിനു വീഴ്ച പറ്റിയതായി നിലവിലെ അന്വേഷണ മേധാവി എസ്പി കമന്‍ഡാന്റ് ഉമ ബഹറ ഐപിഎസ്. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും. പെണ്‍കുട്ടികളില്‍ ഒരാള്‍ മാവേലിക്കരയില്‍നിന്നും വീട്ടിലേക്കു ഫോണ്‍ വിളിച്ച സമയത്ത് അവരെ കണ്ടെത്തുന്നതിന് ആവശ്യമായ ഒന്നുംതന്നെ ചെയ്തിരുന്നില്ല. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കോന്നി പോലീസ് ശ്രമിച്ചില്ല. പെണ്‍കുട്ടികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിക്കുവാനാണ് അന്വേഷണ മേധാവിയുടെ തീരുമാനം. അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയും … Read more

പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ ചൊവ്വാഴ്ച കത്തു നല്‍കും

  കോട്ടയം: സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ്-എം നിയമസഭാ സ്പീക്കര്‍ക്കു ചൊവ്വാഴ്ച കത്തു നല്‍കും. നേരത്തേ, തിങ്കളാഴ്ച ഇതു സംബന്ധിക്കുന്ന കത്ത് കൈമാറുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയാണു പാര്‍ട്ടി കത്തു നല്‍കാനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്നാണു പി.സി. ജോര്‍ജ് പ്രതികരിച്ചത്. അഴിമതിവിരുദ്ധ മുന്നണി തന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ചതു കെ.എം. മാണിയുടെ അറിവോടെയാണെന്നും ജോര്‍ജ് പറഞ്ഞു.

ഗൗരിയമ്മ മുന്നണി വിട്ടത് തിരിച്ചടിയായി കരുതുന്നില്ലെന്നു മുഖ്യമന്ത്രി; ഏകപക്ഷീയമെന്ന് ജെഎസ്എസ്

തിരുവനന്തപുരം: ഗൗരിയമ്മ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചിട്ട് മാസങ്ങളായെന്നും സിപിഎമ്മിലേക്കു മടങ്ങിയെന്നുവച്ച് അതു യുഡിഎഫിനുള്ള രാഷ്ട്രീയ തിരിച്ചടിയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പോലും അറിയിക്കാതെയാണ് സിപിഎമ്മിലേക്കു പോവാന്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മ തീരുമാനിച്ചതെന്നും ഏകപക്ഷീയമായ തീരുമാനമായിപ്പോയെന്നുമാണ് ജെഎസ്എസ് അണികളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. ലയനപ്രഖ്യാപനം സംസ്ഥാന കമ്മിറ്റിയില്‍ സംസാരിച്ച് തീരുമാനമാക്കാതെയാണ് ഗൗരിയമ്മ ഒറ്റപ്പെട്ട തീരുമാനവുമായി മുന്നോട്ടു പോയതെന്നാണ് പാര്‍ട്ടി ഭാഷ്യം. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള ലയനപ്രഖ്യാപനത്തിനെതിരെ എതിര്‍പ്പു പ്രകടിപ്പിച്ച് യുവജന സംഘടനയായ ജെവൈഎസും … Read more

ആറന്‍മുള വിമാനത്താവളം..പരിസ്ഥിതി ആഘാത പഠനത്തിന് കെജിഎസിന് അനുമതി

ന്യൂഡല്‍ഹി: ആറന്മുള നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുമതി നല്‍കി. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ കെ.ജി.എസ് വീണ്ടും കേന്ദ്രത്തിന് അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇത് പരിഗണിച്ച വിദഗ്ദ്ധ സമിതി കെ.ജി.എസിന്റെ വിശദീകരണങ്ങള്‍ തൃപ്തികരമാണെന്ന് വിലയിരുത്തി അനുമതി നല്‍കുകയായിരുന്നു. പരിസ്ഥിതി … Read more

സഞ്ചു ഇന്ത്യന്‍ കുപ്പായമണിയുന്നത് കാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു

ഹരാരെ : മലയാളികളുടെ സ്വന്തം സഞ്ചു വി സാംസണ്‍ സിംബാവെയ്‌ക്കെതിരെ ഇന്നു നടക്കുന്ന ആദ്യ 20-20 മത്സരത്തില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. സിംബാവെയ്‌ക്കെതിരായ് ഏകദിന പരമ്പര ഇന്ത്യ നേരത്തേ തൂത്തുവാരി മേധാവിത്വം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ അമ്പാട്ടി റായിഡുവിനു പരിക്കു പറ്റിയത്. മത്സരത്തില്‍ നിന്നും പിന്‍മാറി വ്ിശ്രമിച്ചുകൊള്ളാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നറുക്കു വീണത് മലയാളികളുടെ സ്വന്തം സഞ്ചു സാംസണായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും … Read more