ആരോമയില്‍ ഓണം ഓഫര്‍ ; മട്ട അരി 11.99, പൊറോട്ട 99 സെന്റ്, തേങ്ങാപ്പീര 1.99 തുടങ്ങി നിരവധി ഓഫറുകള്‍

ഡബ്ലിന്‍ ക്ലൊണ്ടാല്‍ക്കനിലുള്ള ആരോമ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മട്ട അരി 11.99, പൊറോട്ട 99 സെന്റ്, തേങ്ങാപ്പീര 1.99 തുടങ്ങി നിരവധി ഓഫറുകളുമായി ഓണം വില്‍പന ആരംഭിച്ചു.

തിരുവോണനാളില്‍ 15 യൂറോ നിരക്കില്‍ സില്‍വര്‍ കിച്ചണില്‍ നിന്നും ഓണസദ്യ 1 മണി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചണില്‍ നിന്നും തിരുവോണ നാളില്‍ (ആഗസ്റ്റ് 25) അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണം ആഘോഷിക്കുവാനാവശ്യമായ 2 തരം പായസം ഉള്‍പ്പെടെയുള്ള ഓണസദ്യ 15 യൂറോ നിരക്കില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ സില്‍വര്‍ കിച്ചന്റെ ഡബ്ലിന്‍ ക്ലൊണ്ടാല്‍കിനിലുള്ള കിച്ചണില്‍ നിന്നും, താല സ്‌പൈസ് ബസാര്‍ , ബ്രേ, ബ്ലാക്‌റോക്ക്, ലൂക്കന്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍സദ്യ … Read more

പോപ്പ് മൊബീലില്‍ ഫ്രാന്‍സിസ് പാപ്പ ഡബ്ലിന്‍ നഗരം ചുറ്റും; പാപ്പയെ ഒരുനോക്കുകാണാന്‍ അണിനിരക്കുന്നത് ജനലക്ഷങ്ങള്‍; നിങ്ങളുടെ ഇടം ഇന്ന് തന്നെ ഉറപ്പാക്കൂ

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ തന്റെ വാഹനമായ പോപ്പ് മൊബൈലില്‍ പാപ്പ സന്ദര്‍ശനം നടത്തും. അസിസ്റ്റന്റ് ഗാര്‍ഡ കമ്മീഷണറായ പാറ്റ് ലേഹിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള കുടുംബ സംഗമത്തോട് അനുബന്ധിച്ച് പാപ്പ അയര്‍ലന്റിലെത്തുന്ന 25-ആം തീയതി ശനിയാഴ്ച വൈകുന്നേരം കത്ത്രീഡലിലെ പ്രത്യേക ശൂശ്രൂഷയ്ക്ക് ശേഷം 4.15 ടെയാണ് പാപ്പ അയര്‍ലണ്ടിലെ വിശ്വാസികളെ കാണാന്‍ യാത്ര തിരിക്കുക. പോപ്പ് മൊബീല്‍ എന്നറിയപ്പെടുന്ന മേല്‍ഭാഗം തുറന്ന കാറിലാകും പോപ്പ് വിശ്വാസികള്‍ക്കിടയിലൂടെ … Read more

ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു; ഇന്ന് മുതല്‍ വേദികള്‍ സജീവമാകും; വോളണ്ടിയര്‍മാരായി നൂറുകണക്കിന് മലയാളികളും

ഡബ്ലിന്‍ : ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മുയിഡ് മാര്‍ട്ടിനാണ് ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന ആഗോള കുടുംബ സംഗമത്തിന്റെ വിവിധ പരിപാടികളില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 37,000 വ്യക്തികളും കുടുംബങ്ങളും സംബന്ധിക്കുന്ന പാസ്റ്ററല്‍ കോണ്‍ഗ്രസും അരങ്ങേറും. മുന്നൂറോളം പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച കുടുംബത്തില്‍, ഇടവകകളിലെ എല്‍ജിബിടി അംഗങ്ങള്‍, കുട്ടികളുടെ സുരക്ഷ, മുതിര്‍ന്ന ആളുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വര്‍ക്ക് ഷോപ്പുകള്‍, … Read more

കൊച്ചി വിമാനത്താവളം എന്ന് തുറക്കുമെന്ന് വ്യക്തതയില്ല; തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസ്; ടിക്കറ്റിനായി പ്രവാസികളുടെ നെട്ടോട്ടം

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലെ പ്രവാസികള്‍ നാട്ടിലേയ്ക്ക് വരാനും തിരിച്ചു പോകാനുമുള്ള ടിക്കറ്റിനായുള്ള നെട്ടോട്ടത്തില്‍ . തിരുവനന്തപുരത്ത് നിന്ന് ഉള്ള അധിക സര്‍വീസുകളില്‍ കയറിപ്പറ്റുകയെന്ന ശ്രമകരമായ പ്രയത്‌നമാണ് അയര്‍ലണ്ട് മലയാളികളടക്കം നടത്തുന്നത്. നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീളുമെന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും 24 അധിക അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം അടച്ചിട്ട കൊച്ചി വിമാനത്താവളം എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ല. ഇതിനെ … Read more

ഒരുമയുടെ കരുത്തില്‍ ദുരന്തത്തെ നേരിട്ട് സര്‍ക്കാരും ജനങ്ങളും; കല്ലുകടിയായി ചിലരുടെ പ്രവൃത്തികള്‍

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട വലിയ പ്രളയക്കെടുതിയില്‍പ്പെട്ട ഭൂരിപക്ഷം പേരെയും രക്ഷിച്ചു. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വര്‍ധിപ്പിച്ചെന്നു മാത്രമല്ല വെള്ളക്കെട്ടിനും കുറവുണ്ടായി. ഡാമില്‍നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവിനും കുറവുണ്ടായി. ഇതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോകാനും തുടങ്ങി. 5645 ക്യാമ്പിലായി ഒന്‍പത് ലക്ഷം പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്. റോഡുഗതാഗതം പുനഃസ്ഥാപിച്ചുവരുന്നു. റെയില്‍ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റെഡ്അലര്‍ട്ട് പിന്‍വലിച്ചു. വെള്ളം ഇറങ്ങിയതോടെയാണ് കെടുതിയുടെ ആഴം ബോധ്യപ്പെടുന്നത്. റോഡുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് പലതിനും ബലക്ഷയമുണ്ട്. എങ്കിലും വലിയൊരു ദുരന്തത്തില്‍ … Read more

റോയല്‍ കാറ്ററേഴ്‌സ് 3 തരം പായസമടങ്ങിയ ഓണസദ്യ ഫാമിലി കിറ്റുകള്‍ തിരുവോണനാളില്‍ ഉച്ചയ്ക്കും വൈകിട്ടും ലഭ്യം

അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും പ്രമുഖ കാറ്ററിംഗ് കമ്പനിയായ ഡബ്ലിന്‍ റോയല്‍ കാറ്ററേഴ്‌സ് തിരുവോണനാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവശ്യമായ  3 തരം പായസമടങ്ങിയ ഓണസദ്യയുടെ ഫാമിലി കിറ്റുകള്‍ 30 യൂറോ (2 പേര്‍ക്ക്) 60 യൂറോ (4 പേര്‍ക്ക് കഴിക്കുവാനുള്ള) നിരക്കുകളില്‍ ഡബ്ലിനിലെ താല,ലൂക്കന്‍, ഫിംഗ്ലാസ്, സാന്‍ട്രി, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍, സ്വോര്‍ഡ്‌സ് , സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലും സമീപ കൗണ്ടികളിലും ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 7 മണി സമയങ്ങളില്‍ ബുക്കിംഗ് അനുസരിച്ച് എത്തിച്ച് നല്‍കുമെന്ന് റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു. നാളിത് … Read more

അയര്‍ലണ്ടിലെ നിങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് സാധ്യതകള്‍ ഏതൊക്കെയെന്ന് അറിയാമോ?

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ വന്നു ചേര്‍ന്ന സമൂഹമാണ് ഇവിടുത്തെ കൂടുതലും മലയാളികള്‍. ഇപ്പോഴും കുറെ ആളുകള്‍ താല്‍കാലിക താമസസ്ഥലമായി മാത്രം അയര്‍ലണ്ടിനെ കാണുന്നുമുണ്ട്. എന്നാല്‍ ഒരു ഇരുപതു വര്‍ഷത്തിന് ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്ന് ചോദിച്ചാല്‍ കുറച്ചു പേരെ ഉറപ്പിച്ചു നാട്ടില്‍ ആകും എന്ന് പറയൂ. ഈ സാഹചര്യത്തില്‍ നമ്മുടെ മുഴുവന്‍ സമ്പത്തും, സേവിങ്സും നാട്ടില്‍ വെയ്ക്കുന്നത് എത്ര ഉചിതം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്ര കാലം വലിയ ടാക്‌സ് ഭാരമില്ലാതെ നാട്ടില്‍ കിട്ടിയിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍ ആയിരുന്നു … Read more

അയര്‍ലണ്ട് മലയാളികള്‍ നാട്ടില്‍ കുടുങ്ങി, തിരിച്ച് മടങ്ങാനാകാതെ നൂറുകണക്കിന് മലയാളികള്‍

അയര്‍ലണ്ടില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയിരിക്കുന്ന മലയാളികള്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നു. നൂറുകണക്കിന് അയര്‍ലണ്ട് മലയാളികളാണ് നാട്ടിലുള്ളത്. ഓഗസ്റ്റ് 15 ന് കൊച്ചി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് അന്നു മുതല്‍ തിരിച്ചുപോരേണ്ടവരെല്ലാം കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് ഇല്ല. എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമായ അറിയിപ്പ് വന്നിട്ടില്ല. അതേ സമയം തിരുവനന്തപുരത്തു നിന്ന് വിമാന സര്‍വീസ് ഉണ്ട്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പോരേണ്ട യാത്രക്കാരും തിരുവനന്തപുരം വഴി തിരിച്ചു വരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭിക്കുന്നില്ല. എമിറേറ്റ്സ് തിരുവനന്തപുരത്തുനിന്ന് 21 … Read more

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  09.15pm കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ സഹായിക്കാന്‍ ഗൂഗിളിന്റെ ഇന്ററാക്ടീവ് മാപ്പ്. ഭക്ഷണം, മരുന്ന്, വാഹനം, രക്ഷാപ്രവര്‍ത്തകര്‍ എന്നിവ ലഭ്യമാക്കാന്‍ സഹായിക്കുംവിധം നമ്പര്‍ സഹിതമാണ് ഗൂഗിള്‍ ഇന്ററാക്ടീവ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങളും വ്യാജസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുമ്പോള്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമൊരുക്കുംവിധമാണ് ഇന്ററാക്ടീവ് മാപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമാകുന്ന സഹായങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതമേഖലകള്‍, ദുരിതാശ്വാസ ക്യാംപുകള്‍, ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ആംബുലന്‍സ്, വാഹനം, തുണിത്തരങ്ങള്‍ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ എന്നിവയൊക്കെ … Read more