പ്രളയത്തെ അതിജീവിക്കാന്‍ ആഹ്വാനം ചെയ്ത് അയര്‍ലണ്ട് മലയാളി യുവാക്കള്‍ ഒരുക്കിയ റാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു

അതിജീവനത്തിന്റെ പാതയിലുള്ള മലയാളികളെ പ്രചോദിപ്പിച്ച് അയര്‍ലണ്ടിലെ ഒട്ടുകൂട്ടം മലയാളി യുവാക്കള്‍ പുറത്തിറക്കിയ ‘കേരള 01’ എന്ന പുതിയറാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു. പ്രളയക്കെടുതി മനുഷ്യരില്‍ വരുത്തിയ മാറ്റങ്ങളും പുതിയ വെല്ലുവിളികളുമെല്ലാം ഏറ്റെടുത്ത് നാം മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്യുന്ന വരികളാണ് ഗാനത്തിനുള്ളത്. സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്റെ നിര്‍മിതി. സാമൂഹിക പ്രസക്തിയുള്ള മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ നൊമഡിക് വോയ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന് പിന്നണിയിലുള ശരത്ത് ശശിധരന്‍ ഡബ്ലിനിലെ ബ്ലൂംഫീല്‍ഡ് ഹെല്‍ത്ത് സെന്ററിലെ നേഴ്‌സാണ്. … Read more

കേരളത്തിന് സഹായ ഹസ്തവുമായി അയര്‍ലണ്ടിലെ യുവാക്കാള്‍ ഒരുക്കുന്ന ഫുട്‌ബോള്‍ മത്സരം 9 ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്യുവാനായി ഒരു പറ്റം യുവാക്കര്‍ ഒരുക്കുന്ന ചാരിറ്റി ഫുട്‌ബോള്‍ മത്സരം സെപ്തംബര്‍ 9 ഞായറാഴ്ച സ്വോര്‍ഡ്‌സില്‍ നടത്തപ്പെടും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും നല്‍കുന്നതായിരിക്കും. 130 രജിസ്‌ട്രേഷന്‍ ഫീസുള്ള മത്സരത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകളെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളു എന്ന് സംഘാടകര്‍ അറിയിച്ചു.  

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് സെപ്തംബര്‍ 11 മുതല്‍ കോര്‍ക്കില്‍; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് സെപ്തംബര്‍ 11 മുതല്‍ കോര്‍ക്കില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Safety at Work, Communications, Work Experience, Infection Control, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് … Read more

അയര്‍ലണ്ടിലെ ഭവന രഹിതരുടെ എണ്ണം പതിനായിരത്തിലേക്ക്; പ്രതിസന്ധി പരിഹരിക്കാത്ത സര്‍ക്കാരിന് വ്യാപക വിമര്‍ശനം

ഡബ്ലിന്‍: രാജ്യത്ത് ഭവനരഹിതര്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഹൗസിങ് ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുപ്രകാരം അയര്‍ലന്‍ഡില്‍ 6,024 മുതിര്‍ന്നവരും 3,867 കുട്ടികള്‍ ഉള്‍പ്പെടെ 9,891 പേര്‍ ഹോട്ടലുകളിലും ഫാമിലി ഹബ്ബുകളുമായി കഴിച്ചുകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടില്ലാത്തവരുടെ എണ്ണം കഴിഞ്ഞ ജൂണില്‍ ഉണ്ടായിരുന്ന 9,872 ല്‍ നിന്ന് 9,891 ആയി വര്‍ധിച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഐറിഷ് സര്‍ക്കാര്‍ ഭവന പ്രതിസന്ധിയില്‍ നോക്കുകുത്തിയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇയാന്‍ മോര്‍ഫി … Read more

കൊച്ചി വിമാനത്താവളം പ്രവര്‍ത്തനസജ്ജം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

കൊച്ചി: പ്രളയ ജലത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. 14 ദിവസത്തിന് ശേഷം വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളം പൂര്‍ണസജ്ജമാകുന്നത്. ഉച്ചയക്ക് രണ്ടിന് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ഇതിന് പിന്നാലെ … Read more

കേരളത്തിന് കൈ താങ്ങായി സ്വാര്‍ഡ്‌സ് മലയാളികളും; 72 കുടുംബങ്ങള്‍ക്ക് 10000 രൂപ നേരിട്ടു നല്‍കും

മഹാ പ്രളയത്തില്‍ പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു ചെറിയ കൈതാങ്ങാവുകയാണ് സ്വാര്‍ഡ്‌സ് മലയാളികളും.ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദ് ചെയ്തു ആ തുകയും അതില്‍ കൂടുതലും തങ്ങളുടെ നാടിനു വേണ്ടി സമര്‍പ്പിക്കാന്‍ നടത്തിയ ആഹ്വാനം സ്വാര്‍ഡ്‌സ് മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയതിന്റെ ഫലമായി 9020 യൂറോ സമാഹരിക്കുവാന്‍ സാധിച്ചു. ഈ സമാഹരിച്ച തുകയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട നിര്‍ധനരായ 72 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നേരിട്ടു നല്‍കുന്നതാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.ഈ … Read more

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് തുടങ്ങി, അയര്‍ലണ്ട് മലയാളികള്‍ക്ക് ആശ്വാസം

കൊച്ചി: പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി … Read more

വിശ്വാസികളെ അരക്കെട്ടുറപ്പിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി; അയര്‍ലണ്ടിലെ സഭയ്ക്കിത് പുതുജീവന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോക കുടുംബസംഗമവേദിയില്‍ സംഗമിച്ച പതിനായിരങ്ങള്‍ വിടചൊല്ലി, 2021ല്‍ റോമില്‍ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാന്‍സിസ് പാപ്പയാണ് ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമില്‍ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്. ‘ഐയര്‍ലന്‍ഡില്‍ ധാരാളം വിശ്വാസം കണ്ടു.’ വിശുദ്ധരുടെയും പണ്ഡിതരുടെയും നാടായ അയര്‍ലന്‍ഡിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ … Read more

ജീവന്റെ മൂല്യം പ്രഘോഷിച്ച് ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ശ്രേഷ്ഠ പിതാവിനെ കാണാന്‍ ഇന്നുകൂടി അവസരം | Live Updates…

06:30pmഅയര്‍ലന്റിലെ രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിന് ശേഷം പാപ്പ മടങ്ങുന്നു Slán fágtha ag an bPápa Prionsias le hÉirinn agus é réidh leis an tír a fhágáil. pic.twitter.com/gnmVD6iXID — Nuacht RTÉ le TG4 (@NuachtRTE) August 26, 2018 Pope Francis boards his plane for his flight back to Italy #popeinireland pic.twitter.com/enCoZhwFnW — RTÉ News (@rtenews) August 26, 2018 We … Read more

ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ചരിത്ര നായകനെ ഒരു നോക്ക് കാണാന്‍ ജനലക്ഷങ്ങള്‍ | Live Updates…

05:00pm: കപ്പൂച്ചിന്‍ സെന്ററിലെ സന്ദര്‍ശനത്തിന് ശേഷം 7.30 ഓടുകൂടി ക്രോക്ക് പാര്‍ക്കിലേക്ക്. 6 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. ആന്‍ഡ്രിയ ബ്രോക്കെല്ലി, നാഥാന്‍ കാര്‍ട്ടര്‍ എന്നിവരുടെ സംഗീതനിശയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. We've a team of officers in @CrokePark preparing for tonight's #WMOF2018 with @Pontifex #PopeInIreland #FestivalOfFamilies pic.twitter.com/L4X6QXlYTt — Dublin Fire Brigade (@DubFireBrigade) August 25, 2018 04:55pm: കപ്പൂച്ചിന്‍ സെന്ററിലെ അന്തേവാസികളോടോത്ത് പാപ്പ Pope Francis arrives at the … Read more