പൊതുമേഖലാ ജീവനക്കാര്‍ക്ക് 6 ശതമാനം ശമ്പള വര്‍ധനവിന് ശുപാര്‍ശ

പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ വേതനം 6 ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മൂന്ന് ലക്ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രയോജനപ്പെടുമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിക്ച്വര്‍ വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തിനിടയില്‍ 2 ശതമാനം എന്ന നിരക്കിലാണ് നിലവില്‍ ശമ്പള വര്‍ധനവ് നടത്തുന്നത്. ലാന്‍ഡ്സ് ഡൗണ്‍ എഗ്രിമെന്റിനും അപ്പുറത്തേക്ക് സര്‍ക്കാര്‍ സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ശമ്പള വര്‍ധനവിന് പിന്നിലുള്ള പ്രധാന അജണ്ടയെന്ന് വിദഗ്ധരുടെ അഭിപ്രായം. ഹൈക്കോടതി ജഡ്ജിക്ക് 70 ശതമാനവും ഗാര്‍ഡയ്ക്ക് 50 ശതമാനവും ശമ്പള നിരക്ക് … Read more

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ വച്ച് മെയ് ദിനാ അനുസ്മരണം;ഐലീസ് റെയാന്‍ മുഖ്യാഥിതി

ക്രാന്തി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു .ക്ലോണീ റോയല്‍ മീത്ത് പിച്ച് ആന്‍ഡ് പുട്ട് ഗോള്‍ഫ് ക്ലബ് ഹാളില്‍ മെയ് ഒന്ന് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കാണ് ആണ് അനുസ്മരണം സംഘടിപ്പിചിരിക്കുനത് .വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൌസിലറുമായ ഐലീസ് റെയാന്‍ നീഡ് ഫോര്‍ പബ്ലിക്മു ഹൌസിംഗ് എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും .തുടര്‍ന്ന് കറന്റ് ലേബര്‍ ലോ ആന്‍ഡ് കണ്ടീഷന്‍സ് ഇന്‍ അയര്‍ലണ്ട് എന്ന വിഷയം ശ്രീ ഷാജീ ജേക്കപ്പും ഹിസ്റ്ററി … Read more

മലയാളികളുടെ നേത്രത്വത്തില്‍ INDO-IRISH ഫുഡ് പ്രൊസസിംഗ് യൂണിറ്റ് കൗണ്ടി മീത്തില്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: മലയാളികളുടെ നേത്രത്വത്തില്‍ കൗണ്ടി മീത്തില്‍ ആധുനിക സംവിധാനങ്ങളോടെ കൂടുതല്‍ മുതല്‍ മുടക്കില്‍ ‘Malabar Cuisine എന്ന പേരില്‍ Indo-Irish food processing unit ആരംഭിക്കുന്നു. 2017 മേയ് മുതല്‍ അയര്‍ലണ്ടിലെ എല്ലാ മേഖലകളിലുമുള്ള ഷോപ്പുകളില്‍ ഇന്ത്യന്‍, ഐറിഷ്, ചൈനീസ്, ഇറ്റാലിയന്‍ ready to eat meals വിഭവങ്ങള്‍ ലഭ്യമാക്കാനാണ് Malabar Cuisine ലക്ഷ്യമിടുന്നത്. ഒപ്പം കമ്പനികള്‍ക്കും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, പ്രൈവറ്റ് ഇവന്റുകള്‍ക്കും ആവശ്യമായ കാറ്ററിംഗ് വിഭാഗവും Malabar Cuisine ആരംഭിക്കുന്നു. കഴിഞ്ഞ 27 വര്‍ഷക്കാലമായി അയര്‍ലണ്ടിലെ … Read more

വീടില്ലാത്തവര്‍ തെരുവില്‍ കഴിയുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് വീടുകള്‍

ഡബ്ലിന്‍: വീടുകള്‍ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ നിരവധിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സി.എസ്.ഒ കണക്ക് പ്രകാരം 2016 ഏപ്രില്‍ 24 വരെ 183,312 ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഹോളിഡേ ഹോമുകളുടെ എണ്ണം 62,148 വരുമെന്നും കണക്കാക്കപ്പെടുന്നു. ഭവന മന്ത്രാലയം നിര്‍മ്മിച്ച് കൊടുത്ത വീടുകളും ഇക്കൂട്ടത്തിലുണ്ട്. പലതിലും വെള്ളവും, വൈദ്യുതിയുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആള്‍ താമസം ഉള്ള അപ്പാര്‍ട്‌മെന്റുകളിലും താമസസൗകര്യം ലഭ്യമാണ്. വീട്ടുടമസ്ഥന്‍ അനധികൃതമായി വാടക ഉയര്‍ത്തുന്നത് ചില ഇടങ്ങള്‍ ഒഴിഞ്ഞു കിടക്കാന്‍ ഒരു പ്രധാന കാരണമാണ്. … Read more

മെഡിസിന്‍ പഠനം : ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്

ഡബ്ലിന്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു. ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്. 1919 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ … Read more

പാരീസില്‍ ഐഎസ് ഭീകരാക്രമണം; ഫ്രാന്‍സിലെ തെരെഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ നീക്കം

പാരിസ്: ഫ്രാന്‍സിലെ മധ്യ പാരിസിലുള്ള ചാമ്പ്സ് എലീസിലുള്ള വ്യാപാര മേഖലയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഭീകരാക്രമണമാണു നടന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് സ്ഥിരീകരിച്ചതിന്റെ തൊട്ടു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) രംഗത്തെത്തി. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഐഎസിന്റെ അവകാശവാദം. ആക്രമണം നടത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തി വധിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് … Read more

അയര്‍ലണ്ട് മലയാളികള്‍ ഇന്ത്യയിലെ സ്വത്ത് വെളിപ്പെടുത്താനുള്ള അവസാന തീയ്യതി ഏപ്രില്‍ 30

അയര്‍ലണ്ട് മലയാളികള്‍ക്ക് ബാധകമാകുന്ന വിദേശ സ്വത്ത് സ്വയവെളിപ്പെടുത്തല്‍ നടപടികള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് അനേകം മലയാളികള്‍ക്ക് ഇതിനോടകം തന്നെ റവന്യൂ വകുപ്പിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന നികുതി വെട്ടിപ്പിന് തടയിടാനുള്ള റവന്യൂ വകുപ്പിന്റ നടപടികളുടെ ഭാഗമാണ് ഈ സ്വത്ത് വെളിപ്പെടുത്തല്‍. ഐറിഷ് ധനകാര്യ മന്ത്രി മൈക്കല്‍ … Read more

മക്കളുടെ വിദ്യാഭ്യാസ ചെലവുകളില്‍ നട്ടം തിരിയുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരം

ഡബ്ലിന്‍ : രക്ഷിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിത വിദ്യാഭ്യാസ ചെലവുകള്‍ ചുരുക്കാന്‍ ഐറിഷ് വിദ്യാഭ്യാസ വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു. ഇതനുസരിച്ച് പുസ്തകങ്ങളും, പഠന സാമഗ്രികളും വാടകയ്ക്കും, തവണകളായും പണമടച്ച് ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തെ നിരവധി സ്‌കൂളുകള്‍ ബ്രാന്‍ഡഡ് യൂണിഫോമുകളും, പാഠ്യവസ്തുക്കളും വാങ്ങാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. ഇത് വിദ്യാഭ്യാസ ചിലവുകള്‍ കുത്തനെ ഉയരുന്നതിന് കാര്യമാകുന്നു എന്നാണ് പൊതുഅഭിപ്രായം. ഇനി മുതല്‍ … Read more

‘ഗ്രേറ്റ് ഫാദര്‍’ ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു

ഗണ്ണുകള്‍ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദര്‍….!സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാന്‍…!!സ്വന്തം അച്ഛനെ സൂപ്പര്‍ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകള്‍ പറയുന്ന പൊങ്ങച്ചങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകള്‍ കുത്തി കേറ്റിയ ഫാന്‍സ് മസാലയുമല്ല ഗ്രേറ്റ് ഫാദര്‍….ഒറ്റ വാക്കില്‍ ഒന്നാന്തരം ത്രില്ലര്‍..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി … Read more

ലീമെറിക്കില്‍ ട്രെയിനില്‍ യാത്രക്കിടെ ഇന്ത്യന്‍ യാത്രികന് നേരെ അസഭ്യ വര്‍ഷം; വംശീയ അധിക്ഷേപങ്ങള്‍ക്ക് അവസാനമില്ലേ ?

ലീമെറിക്ക്: അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയ അധിക്ഷേപണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പുകാരില്‍ വംശവെറി ഉളവാകുന്നതിനു നേരെ കണ്ണ് തുറന്നു തന്നെ വയ്ക്കേണ്ട അവസ്ഥയാണിപ്പോള്‍. നിറവ്യത്യാസത്തില്‍ തുടങ്ങി ശാരീരിക ഘടനയെപ്പോലും കളിയാക്കുന്ന തരത്തില്‍ യൂറോപ്യന്‍ ജനതയില്‍ രോഷം ഏറുന്നത് വളരെ ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തുന്നവര്‍ ആ രാജ്യവുമായി സമ്പര്‍ക്കം പുലര്‍ത്തി അവിടുത്തെ ജനപദമായി മാറുകയും തുടര്‍ന്ന് തങ്ങളെത്തിപ്പെട്ട രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക തനിമയുടെ ബാക്കി പാത്രമായി മാറുകയും … Read more