1971 Beyond Borders മോഹന്‍ലാല്‍ ചിത്രം മേയ് 5 മുതല്‍ അയര്‍ലണ്ടില്‍

മേജര്‍രവി സംവിധാനം ചെയ്ത, ‘1971:ബിയോണ്ട് ബോര്‍ഡേഴ്‌സില്‍’ മേജര്‍ സഹദേവനും, മേജര്‍ മഹാദേവനുമായി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ അവതാരപ്പിറവിയെടുക്കുന്നത്.ബംഗ്‌ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത യഥാര്‍ഥ കഥയെന്നതും 1971 Beyond Borders ശ്രദ്ധേയമാക്കുന്നു. സ്വാമീ മൂവീസാണ് 1971 Beyond Borders അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. IMC Tallaght 5th May 2017, Friday at 6 PM 6th May 2017, Saturday at 6 PM 7th May 2017, Sunday at 3.30 PM IMC Dunlaoghaire 5th … Read more

തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന ദിനം ഇന്ന് വൈകിട്ട് 5.15 വരെ

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് ഇന്ന് കൂടി അപേക്ഷ നല്‍കാന്‍ അവസരം. ഇന്ന് വൈകിട്ട് 5.15 വരെ അപേക്ഷ സ്വീകരിക്കപ്പെടും. മുഴുവന്‍ സമയ ബിരുദ കോഴ്സുകള്‍ക്കുള്ള സി.എ.ഒ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. കോഴ്‌സ് വിഷയങ്ങള്‍ക്ക് മാറ്റം വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയപരിധി നല്‍കുമെങ്കിലും അപേക്ഷകള്‍ നിര്‍ബന്ധമായും ഇന്നും കൂടി മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു. കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും കാരണവശാല്‍ മറന്നു പോയവര്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കാന്‍ വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി … Read more

ഫ്രഞ്ച് തിരഞ്ഞെടുപ്പിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ നല്‍കാന്‍ ഡബ്ലിനിലും ഗാല്‍വേയിലും വന്‍ ജനാവലി…

ഡബ്ലിന്‍: ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ യൂറോപ്യന്‍ യൂണിയന്‍ അംഗം എന്ന നിലയില്‍ ഡബ്ലിനിലും, ഗാല്‍വേയിലും തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുമെന്ന വാഗ്ദാനം നല്‍കിയാണ് മെറിന്‍ ലീ പെന്‍ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥിയായി പ്രചാരണം നടത്തുന്നത്. ഇതിനു തടയിടാന്‍ എതിരാളിയായി മത്സരിക്കുന്നത് പിയറി ക്ലയിന്‍ എന്ന ഐറിഷ് പാരമ്പര്യമുള്ള ഫ്രാന്‍സുകാരനും. ബ്രിട്ടന്റെ ചുവടു പിടിച്ച് യൂണിയനില്‍ നിന്നും വിമുക്തമായി സ്വതന്ത്രമായ ഭരണ മികവ് കാഴ്ച വെയ്ക്കാന്‍ എതിരാളി തയ്യാറെടുക്കുമ്പോള്‍ … Read more

ബ്രെക്‌സിറ്റ് മാര്‍ഗരേഖ ഇ.യു അംഗീകരിച്ചു; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ െഎകകണ്േഠ്യന അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക്. ബ്രസല്‍സില്‍ ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ സമ്മേളിച്ചത്. ബ്രിട്ടന്‍ ചര്‍ച്ചയില്‍ പെങ്കടുക്കുന്നില്ല. അതേസമയം, ജൂണില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ. ചര്‍ച്ച വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടസ്‌ക് വ്യക്തമാക്കി. യൂറോപ്യന് യൂണിയന് വിടാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‌ലമെന്റ് അംഗീകാരം നല്കിയിരുന്നു. ഭേദഗതി വരുത്തി ബില്ലില് മാറ്റം വരുത്തേണ്ടെന്ന് ഹൗസ് ഓഫ് കോമണ്‌സിന് പിന്നാലെ … Read more

അനാവശ്യ ശസ്ത്രക്രീയകള്‍; ഡോക്ടര്‍മാര്‍ക്ക് കഠിന തടവും പിഴയും

ഡബ്ലിന്‍: രോഗികള്‍ക്ക് അനാവശ്യമായി സര്‍ജറി നിര്‍ദ്ദേശിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിച്ച ഡോക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. 1997 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10 രോഗികള്‍ക്ക് അനാവശ്യമായി ബ്രസ്റ്റ് സര്‍ജറി നിര്‍ദ്ദേശിക്കുകയും രോഗികള്‍ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ശസ്ത്രക്രീയ നടത്തിയതിനാണ് മിഡ്ലാന്റില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് നടത്തുന്ന അമ്പത്തൊന്നുകാരനായ ഇയാന്‍ പീറ്റര്‍സണ്‍ എന്ന ഡോക്ടര്‍ക്കെതിരെ ശാസ്ത്രക്രീയക്ക് വിധേയരായവര്‍ കേസ് സമര്‍പ്പിച്ചത്. 2 വര്‍ഷം കഴിഞ്ഞിട്ടും സ്വകാര്യ ഭാഗത്ത് മുറിവുകള്‍ ശരിക്ക് ഉണങ്ങിയിട്ടില്ല കൂടാതെ കലകള്‍ … Read more

മെഡിസിന്‍ പഠനം : ഓപ്പണ്‍ ഡേ ശനിയാഴ്ച്ച (ഏപ്രില്‍ 29) ബ്ലാഞ്ചാര്‍സ്ടൗണില്‍

ഡബ്ലിന്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു. ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്. 1919 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ … Read more

സീറോ മലബര്‍ സഭ ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ 28 കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം 29 ശനിയാഴ്ച

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സീറോ മലബര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ നിന്നും 28 കുട്ടികള്‍ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ല്‍ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു. തിരുകര്‍മ്മങ്ങളില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍. ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. … Read more

സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടന്നിട്ടുള്ളതായി വെളിപ്പെടുത്തല്‍

അബോര്‍ഷന്‍ വിഷയത്തില്‍ ചര്‍ച്ചകളും സംസാരങ്ങളും നടക്കുന്നതിനിടെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ അബോര്‍ഷന്‍ നടന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. അമ്മമാരുടെ ജീവരക്ഷാര്‍ഥമാണ് അബോര്‍ഷന്‍ നടത്തിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2013-ലെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യുറിംഗ് പ്രെഗ്‌നന്‍സി നിയമപ്രകാരമാണ് അബോര്‍ഷനുകള്‍ നടത്തിയത്. പുതിയ നാഷണല്‍ മറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥത സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിക്ക് ഏല്‍പ്പിന്നതിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുമ്പോഴാണ് പുതിയ വിവരം. പുതിയ ആശുപത്രി ഹോള്‍സ് സ്ട്രീറ്റില്‍ നിന്നും സെന്റ് വിന്‍സന്റ്‌സ് പരിസരത്തേക്കാണ് നീക്കുന്നത്. ഹോള്‍സ് സ്ട്രീറ്റ് ബോര്‍ഡില്‍ … Read more

6500 തീയറ്ററുകള്‍ക്കൊപ്പം അയര്‍ലണ്ടിലും ബാഹുബലി 2; ഏപ്രില്‍ 28 ന് റിലീസ് ചെയ്യുന്നു

രണ്ടു വര്‍ഷത്തെ പ്രേക്ഷകരുടെ ആകാംഷ വീണ്ടും ഉയര്‍ത്തി റിലീസിനൊരുങ്ങുകയാണ് ബാഹുബലി2. ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാണ്ഡമായി തന്നെയാണ് ഏപ്രില്‍ 28ന് എത്തുന്നത്. 6500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ്, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക ശര്‍മ്മ, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ചിത്രത്തില്‍. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ബാഹുബലി 2 അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് 3 ONE ENTERTAINMENTS ആണ്.

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റില്‍ ഡബ്ലിനില്‍

ഡബ്ലിന്‍ :വിസ്റ്റാമെഡ് ലണ്ടന്‍ ഈ വര്‍ഷം മുതല്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷകള്‍ അയര്‍ലണ്ടിലും നടത്തുന്നു.കഴിഞ്ഞ വര്‍ഷം ഇവിടുത്തെ കുട്ടികള്‍ ലണ്ടനിലെത്തിയായിരുന്നു പരീക്ഷ എഴുതിയത്. ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമത്തേതും അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടും മെച്ചപ്പെട്ട കാലാവസ്ഥയും താമസസൗകര്യങ്ങളാലും പ്രശസ്തമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയാണ് ഓഗസ്റ്റില്‍ നടത്തുന്നത്.പരീക്ഷയ്ക്കുവേണ്ട സ്റ്റഡീ മെറ്റീരിയല്‍സ് തയ്യാറായിക്കഴിഞ്ഞതായി വിസ്റ്റാമെഡ് പ്രതിനിധികള്‍ അറിയിച്ചു.ഒരാഴ്ചത്തെ തയ്യാറെടുപ്പിലൂടെ മുഴുവന്‍ മാര്‍ക്കും വാങ്ങാവുന്ന തരത്തിലാണ് സ്റ്റഡി മെറ്റീരിയല്‍സ് വിസ്റ്റ മോഡ് തയ്യാറാക്കിയിരിക്കുന്നത്.50 ശതമാനം മാര്‍ക്ക് മതിയാകും … Read more