ഒ.എന്‍.വി. കുറുപ്പിന് അന്ത്യാഞ്ജലി: സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍

  തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ ഒ.എന്‍.വിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഒ.എന്‍.വിയുടെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ വലിയ തോതില്‍ അംഗീകരിക്കപ്പെട്ടവയാണ്. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വിവിധ കക്ഷി നേതാക്കളും അനുശോചിച്ചു. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം അവസാനമായി … Read more

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

  കൊച്ചി: ചലചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1954ല്‍ ചങ്ങനാശേരിയില്‍ ജനിച്ച ആനന്ദക്കുട്ടന്‍ 300ലേറെ ചിത്രങ്ങളുടെ കാമറാമാനായിരുന്നു. 1977ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. ഭരതം, കമലദളം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ആകാശദൂത്, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, ഹിസ്‌ഹൈനസ് അബ്ദുള്ള, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കാമറ ചലിപ്പിച്ചത് ആനന്ദക്കുട്ടനായിരുന്നു.

പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലം സിന്‍ ഫിന് അനുകൂലം

  ഡബ്ലിന്‍: സിന്‍ ഫിന്‍ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശക്തമാകുന്നതായും ഫിനെ ഗെയില്‍ പാര്‍ട്ടിയുടെ ജനപിന്തുണ കുറയുന്നതായും അഭിപ്രായ വോട്ടെടുപ്പ് ഫലം. സിന്‍ ഫിന്‍ പാര്‍ട്ടി പോയിന്റ് മൂന്നു ശതമാനം വര്‍ദ്ധിക്കുകയും ഫിനെ ഗെയില്‍ പോയിന്റ് 2 ശതമാനം കുറഞ്ഞതായുമാണ് ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്്. സണ്‍ഡേ ബിസിനസ് പോസ്റ്റ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഫിനെ ഗെയിലിന്റെ പോയിന്റ്‌നില 2 പോയിന്റ് കുറഞ്ഞ്് 28 ശതമാനവും സിന്‍ ഫിനിന്റെ പോയിന്റ് 3 പോയിന്റ് … Read more

അക്ഷര ജ്ഞാനിക്ക് വിട…

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായി ഒഎന്‍വിയ്ക്ക് വിട… കവിതാ ശകലമായും ഗാനമായും ഇനി ഒഎന്‍വിയുടെ വരികള്‍ മാത്രം നമുക്ക് ബാക്കിയായി. തോന്ന്യാക്ഷരങ്ങളിലൂടെ മലയാളിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അക്ഷര ലോകത്തിന്‌റെ സാംസ്‌കാരിക മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഒഎന്‍വി. കുട്ട്യേടത്തിയായും, ഒമ്പത് കല്‍പണിക്കാരുടെ അമ്മയുടെ സ്‌നേഹത്തിലൂടെയും ഭൂമിയ്‌ക്കൊരു ചരമ ഗീതത്തിലൂടെയും ഒഎന്‍വി കവിതകള്‍ സാധാരണക്കാരന്റെ നാവിലെ ഈരടികളായി നിറഞ്ഞ് നിന്നു. കവിത അതിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ചപ്പോഴും മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ഇപ്പോഴും മലയാളത്തിന്റെ മധുരം രുചിക്കുന്ന നിലവാരമുള്ള … Read more

കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു

?????????????: ??? ????????????? ?????????????? ??????????????????????? ????????????? ????? ??? ??????? ???????? ??????????. ??????????? ?????? ???????? ???????????????? ???????? ?????????????????? ???????. 84 ??????????????. ????? ??? ????????. ?????? ??????????????? ???????? ????????????. ??????? ????????? ??????????????? ???????????? ???????????? ???????????????. ????????? ?????? ???????????????????. ????????, ???????????? ????? ?????????? ????. ??????? ?????????? ???? ????????????? ?????????????…   ????? ?????????? ???…… https://www.rosemalayalam.com/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0-%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9F/

ഗവണ്‍മെന്റ് സൈറ്റുകള്‍ വന്‍തോതില്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

  ഡബ്ലിന്‍: സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകൡനിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ കുറ്റവാളികള്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞമാസം ഒരു ഗവണ്‍മെന്റ് വെബ്‌സൈറ്റ് ഇത്തരത്തില്‍ ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു സെക്കന്റുകൊണ്ട് ഏകദേശം 50,000 ഐപി അഡ്രസ്സ് ഹാക്ക്‌ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ സേവനം പൂര്‍വ്വസ്ഥിതിയിലാക്കിയെങ്കിലും ഇനിയും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കോര്‍ട്ട് സെര്‍വീസ്, ഹെല്‍ത്ത് സെര്‍വീസ് എക്‌സിക്യൂട്ടീവ് എന്നീ ഓഫീസ് വെബ്‌സൈറ്റുകളആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഗാര്‍ഡ ക്രൈം ഇന്‍വെസ്റ്റിഗെഷന്‍ യൂണിറ്റ് … Read more

ബിജെപി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കുന്നത്: കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇസ്രത് ജഹാന്‍ ലക്ഷ്‌കറെ തോയിബയുടെ ചാവേര്‍ ആയിരുന്നുവെന്ന ഡേവിഡ് ഹെഡ്ലിയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ലോകം മുഴുവന്‍ ഭീകരനെന്ന് വിളിക്കുന്ന ഹെഡ്ലി പറയുന്നത് സത്യമാണെന്ന് ബി.ജെ.പി പറയുന്നുവെന്നും ഇനി മസൂദ് അസഹറും സാക്കിയൂര്‍ റഹ്മാന്‍ ലഖ്വിയും പറയുന്നതൊക്കെ വിശ്വസിക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിക്കും അവരുടെ നേതാക്കള്‍ക്കും ഭീകരില്‍ വിശ്വാസം വരുകയും അവര്‍ പറയുന്നത് സത്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുവെന്ന് … Read more

മുംബൈയില്‍ മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ സെന്റര്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ വീക്കിനും മോദി തുടക്കം കുറിച്ചു. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ കണ്ടുപിടുത്തങ്ങളും നിര്‍മിതികളും മേക്ക് ഇന്‍ ഇന്ത്യ വീക്കിലെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് മേക്ക് ഇന്‍ ഇന്ത്യ.

നഗരത്തില്‍ മയക്കുമരുന്നു വ്യാപാരം വര്‍ദ്ധിക്കുന്നു: പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തത് ഏകദേശം 90,000 യൂറോ വിലമതിക്കുന്ന ഉല്പന്നങ്ങള്‍

ഡബ്ലിന്‍:നഗരത്തില്‍ മയക്കുമരുന്നു വ്യാപാരം വര്‍ദ്ധിക്കുന്നു: പലയിടങ്ങളില്‍ നിന്നായി 90,000യൂറോയുടെ മയക്കുമരുന്ന് കണ്ടെത്തി. കില്‍ഡെയര്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ സ്ട്രീറ്റുകളിലും കെട്ടിടങ്ങളിലും നടത്തിയ പരിശോധനയിലാണ് കൊക്കേയ്ന്‍, ഹെറോയ്ന്‍, എന്നിങ്ങനെ പലതരത്തിലുള്ള മയക്കുമരുന്നുകളും മദ്യവും പുകയിലയുല്‍പന്നങ്ങളും കണ്ടെത്താന്‍ കഴിഞ്ഞത്. 3,700 കോണ്‍ട്രാബാന്റ് സിഗരറ്റുകളും 2.25 കിലോ തൂക്കംവരുന്ന പുകയിലയും ഓ കോണല്‍ സിട്രീറ്റില്‍നിന്നും കണ്ടെടുത്തിരുന്നു.എം1, എല്‍ &എം റെഡ്, എംജി, 821 എന്നീ ബ്രാന്റുകളിലുള്ള സിഗരറ്റുകളും ഫ്‌ലാന്‍ട്രിയ, ആംബെര്‍ ലീഫ് എന്നീ ബ്രാന്റുകളുടെ പുകയിലയുമാണ് കണ്ടെത്തിയത്. കെന്റ് , കെന്റ് സ്ലിംസ്, … Read more

ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു

  ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്. യുഎസിലേക്ക് പോകുന്നതിനുവേണ്ടിയാണ് സ്ഥാനമൊഴിയുന്നതെന്ന് കൃതിക ഫേസ്ബുക്കിലൂടെ അറിയിച്ചെങ്കിലും ഇവര്‍ക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കം ട്രായ് തടഞ്ഞതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചിരുന്നു. രാജിക്ക് ഫ്രീ ബേസിക്‌സിന് അനുമതി നിഷേധിച്ചതുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കിര്‍തിക നിഷേധിച്ചു.