മാലിയിലെ യുഎന്‍ താവളത്തില്‍ ഭീകരാക്രമണം

  ബാമക്കോ: മാലിയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ കിദലിലാണ് സംഭവം. ഇസ്‌ലാമിക് തീവ്രവാദികള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് മാലി. ഗിനിയയില്‍നിന്നുള്ള സമാധാന സേനാംഗങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ ഏതു തീവ്രവാദി ഗ്രൂപ്പാണെന്നു വ്യക്തമല്ല.

റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പയുടെ ചരിത്ര കൂടിക്കാഴ്ച, പ്രതീക്ഷയോടെ ലോകം

വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ പോപ് ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ക്യൂബയിലെത്തി. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ചയാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന താവളത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പാത്രിയാര്‍ക്കീസ് കിറില്‍ വ്യാഴാഴ്ചതന്നെ ക്യൂബയില്‍ എത്തിയിരുന്നു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് … Read more

അയര്‍ലന്‍ഡില്‍ പഠിക്കാം, ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ എജ്യുക്കേഷന്‍ ഇന്‍ അയര്‍ലന്‍ഡിന്റെ വിദ്യാഭ്യാസ മേള, കൊച്ചിയില്‍ ഈ മാസം 28 ന്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എജ്യുക്കേഷന്‍ ഇന്‍ അയര്‍ലന്‍ഡ് വിദ്യാര്‍ത്ഥികളെ അയര്‍ലന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. 12 ഓളം ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിദ്യാര്‍ത്ഥികളെ തേടി മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നത്. വിദേശങ്ങളില്‍ പഠിക്കാനാഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും ഐറിഷ് യൂണിവേഴിസ്റ്റികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. അതുകൊണ്ട് കൊച്ചിയിലും വിദ്യാഭ്യാസ മേള സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ബാംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് … Read more

ഡബ്ലിനിലെ അക്‌സ ഇന്‍ഷുറന്‍സ് ഡെറിയിലേക്ക്

  ഡബ്ലിന്‍: അക്‌സ ഇന്‍ഷുറന്‍സിന്റെ ഡബ്ലിന്‍ സെന്റര്‍ ഡെറിയിലേക്ക് മാറ്റുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഇതുമൂലം ഇപ്പോള്‍ ഡബ്ലിനിലെ ഓഫീസില്‍ ജോലിചെയ്യുന്ന 100 ജീവനക്കാര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് സൂചനകള്‍. ഡബ്ലിനിലെ വോള്‍ഫ് ടോണ്‍ സ്ട്രീറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാരോട് ഡെറിയിലേക്ക് കമ്പനി മാറ്റുന്നതിനെ സംബന്ധിച്ച് കഴിഞ്ഞദിവസമാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയത്.ഇതുമൂലം നൂറുപേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ പറയുന്നു.കസ്റ്റമര്‍ സേവനം സുഗമമായി നടപ്പാക്കാനാണ് ഇങ്ങനൊരു സ്ഥലംമാറ്റമെന്നായിരുന്നു അക്‌സയുടെ വാദം. ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ചര്‍ച്ചകളും ജീവനക്കാരുടെ ഭാഗത്തുനിന്നും നടന്നുവരുന്നുണ്ട്. -എല്‍കെ-

ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ കൂട്ടം, അപൂര്‍വ്വമായ ആകാശദൃശ്യം

  ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ പറ്റത്തെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ കാണാം. -എജെ-

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ്

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ് അബൂദാബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു പുതിയ മന്ത്രാലയം രൂപീകരിച്ചു. പുതിയ ആഹ്‌ളാദ വകുപ്പിനെ ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് ആഹ്ലാദവകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍റൂമി ഈ സ്ഥാനത്തുതന്നെ തുടരും. കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന്‍ അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. … Read more

സിയാച്ചിനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളി

  ന്യൂഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്നും ഉഭയകക്ഷി സമ്മതപ്രകാരം സൈന്യത്തെ പിന്‍വലിക്കാമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ശൈത്യകാലത്ത് മേഖലയില്‍ ഹിമപാതം മൂലം സൈനികരുടെ ജീവനു ഭീഷണിനേരിടേണ്ടിവരുന്നതിനാലാണ് പാക്കിസ്ഥാന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹുഡ പറഞ്ഞു. പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഇടയിലാണ് … Read more

ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഹെഡ്‌ലി

മുംബൈ: അതീവ സുരക്ഷിത മേഖലയായ മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയിലെ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്തിയ മൊഴിയിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അറ്റോമിക് സെന്ററിലെ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്മാരെ കണ്ടെത്തണമെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി അറിയിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ വിമാനത്താവളം, സിദ്ധിവിനായക ക്ഷേത്രം, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഹെഡ്‌ലി … Read more

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. ഈ മാസം 20ന് ഇരുവരോടും ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കും വേണ്ടി കപില്‍ സിപിലാണ് കോടതിയില്‍ ഹാജരായത്.കേസില്‍ ഡല്‍ഹിഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി നീക്കി. ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന്റെ ഗതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് കെഹാര്‍ നിരീക്ഷിച്ചു. കേസ് നല്‍കിയ സുബ്രഹ്മണ്യ സ്വാമി തുടര്‍ വാദത്തിനായി 12ന് … Read more

കേരള ബജറ്റ് 2016; റബറിന് 500 കോടി വകയിരുത്തും

തിരുവനന്തപുരം: റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്. കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍: സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി കാര്‍ഷികമേഖലയ്ക്ക് 764.21 കോടി ചിറ്റൂരില്‍ കാര്‍ഷിക കോളജ് സമഗ്ര തീരദേശ … Read more