ദയാനിധി മാരന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

  ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് എസ്.വൈദ്യനാഥനാണ് സിബിഐയുടെ ഹര്‍ജി പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ മാരന്‍ സിബിഐയ്ക്കുമുന്നില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. മാരന്റെ ചെന്നൈയിലെ വസതിയില്‍ അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്. മാരന്റെ വസതിയില്‍ മുന്നൂറു ബിഎസ്എന്‍എല്‍ ലൈനുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റുവര്‍ക്കിനു … Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍…നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍ നടി നസ്രിയ

തിരുവനന്തപുരം: 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഓം ശാന്തി ഓശാനയിലെ അഭിനയത്തിന് നസ്രിയയെ മികച്ച നടിയായും തിരഞ്ഞെടുത്തു. അവാര്‍ഡുകള്‍ ഇങ്ങനെ: മികച്ച ചിത്രം ഒറ്റാല്‍ സംവിധാനം ജയരാജ് ,രണ്ടാമത്തെ ചിത്രം മൈലൈഫ് പാര്‍ട്ട്‌നര്‍ ,മികച്ച നടന്‍: നിവിന്‍ പോളി, സുദേവ് നായര്‍ , മികച്ച നടി: നസ്രിയ നസീം മികച്ച … Read more

വിമാനങ്ങള്‍ റാഞ്ചാനുള്ള പദ്ധതി ലക്ഷ്ക്കര്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്

ജമ്മു: പഞ്ചാബിനെ ദിനനഗറിലും ജമ്മു കശ്മീരിലെ ഉധംപൂരിലും നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ മറ്റു മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിക്കാന്‍ ലഷ്‌കറെ തോയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഇരുപതിലേറെ ഭീകരരെ വിട്ടുകിട്ടുന്നതിനായി ജമ്മു കശ്മീരില്‍ നിന്ന് വിമാനങ്ങള്‍ റാഞ്ചാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ സുപ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തിയിലും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കണമെന്ന് കാണിച്ച് കേന്ദ്രമന്ത്രാലയവും ജമ്മു സര്‍ക്കാരിന് … Read more

പഞ്ചായത്ത് വിഭജനത്തിലും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ വിഭജിച്ച നടപടി റദ്ദാക്കിയതിന് പിന്നാലെ പഞ്ചായത്ത് വിഭജനത്തിലും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ല പഞ്ചായത്ത് രൂപീകരണം എന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള വ്യക്തമാക്കി. പഞ്ചായത്തീ രാജ് നിയമം അനുസരിച്ച്, ഒരു പഞ്ചായത്ത് രൂപീകരിക്കുമ്പോള്‍ ആ പഞ്ചായത്തിലെ വില്ലേജുകള്‍ അതിനുള്ളില്‍ തന്നെ വരണം എന്നാണ് വ്യവസ്ഥ. എന്നാല്‍, പുതിയതായി രൂപീകരിച്ച … Read more

രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു. ഒരു വെബ്‌സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് … Read more

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ലമെന്റ് പ്രവര്‍ത്തനം നടക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ താല്‍പര്യം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അനുവദിക്കണം. കോണ്‍ഗ്രസ് അവരുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഇനിമുതല്‍ സമാജ്വാദി പാര്‍ട്ടി അവരെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി ആലോചിക്കാതെ ബീഹാറിലും ഹിമാചല്‍ പ്രദേശിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം … Read more

സൗത്ത് ഡബ്ലിനില്‍ സ്കൂളിനായി ക്യാംപെയിന്‍..കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല

ഡബ്ലിന്‍: സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിനായി സൗത്ത് ഡബ്ലിനിലെ രക്ഷിതാക്കള്‍ ക്യാംപെയിനിങ് ആരംഭിച്ചു. മേഖലയില്‍ ഒരു സ്കൂള്‍ ആവശ്യപ്പെട്ടാണ്ക്യാംപെയിന്‍ നടക്കുന്നത്. ഒരു മാസത്തെ ഗവേഷണത്തിന് ശേഷം മില്‍ടൗണ്‍ സ്കൂള്‍ ഇനിഷ്യേറ്റീവ് എന്നസംഘടന പറയുന്നത് പരിസരത്തുള്ള പത്ത് മേഖലയിലെ  19സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനെയാണ് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നതെന്നാണ്. സ്കൂള്‍ലഭിക്കുന്നതിനുള്ള ക്യാംപെയിനിന്‍റെ ഭാഗമായി വെബ്സൈറ്റും ഫേസ്ബുക്ക് പേജും  ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ പെറ്റീഷന്‍ ഡൗണ്‍ലൗഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കാനും ക്യാംപെയിന്‍ കാര്‍ ആവശ്യപ്പെടുന്നുണ്ട്.  4,000  ലേറെ പേരാണ് മേഖലയില്‍ താമസിക്കുന്നത്.  അവസാന പ്രൈമറി … Read more

നരേന്ദ്രമോദി എം.എ ഡിഗ്രി ജേതാവാണോ?

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചുറ്റിപറ്റി പുതിയ വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. 2015 ജൂണ്‍ വരെ മോദിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ എം.എ ബിരുദം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. മോദിയുടെ ഒഫീഷ്യല്‍ സൈറ്റില്‍ അദ്ദേഹം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി നിയമന്ത്രിയായിരുന്ന ജിതേന്ദര്‍ സിംങ് തോമര്‍ വ്യജ ഡിഗ്രിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിനു അദ്ദേഹത്തിനെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വെബ്‌സൈറ്റില്‍ തിരുത്തലുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ആരോപിക്കപ്പെടുന്നത്. തോമറിനെ അറസ്റ്റു ചെയ്യുന്നത് 2015 മെയ് … Read more

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്; കേരളം കപ്പുയര്‍ത്തി

ഹൈദരാബാദ് : ഹരിയാനയുടെ കുതിപ്പുകള്‍ക്ക് അവസാനദിനം കേരളം ശക്തമായ മറുപടി നല്കി പെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. അവസാനദിനം വരെ വാശിയേറിയ പോരാട്ടം പുറത്തെടുത്തു സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഹരിയാനയുടെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായത് കേരളത്തിന്റെ ചുണക്കുട്ടികളായിരുന്നു. 189 പോയിന്റുമായി കേരളം ഒന്നാമതെത്തിയപ്പോള്‍, രണ്ടാം സ്ഥാനക്കാരായ ഹരിയാന 161 പോയിന്റ് നേടി. 125 പോയിന്റുള്ള തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്തുള്ളത്. അവസാനദിനത്തില്‍ കേരളം വെട്ടിപ്പിടിച്ചത് 4 സ്വര്‍ണ്ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായിരുന്നു. ആണ്‍കുട്ടികളുടെ ഇനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (129) ഹരിയാന … Read more

സ്വത്തുതര്‍ക്കം; ജെഎസ്എസ് സിപിഎമ്മിലേക്ക് തല്കാലം ലയിക്കില്ല

ആലപ്പുഴ : ജെഎസ്എസ് സിപിഎമ്മിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതോട പാര്‍ട്ടിയില്‍ സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തല്കാലം സിപിഎമ്മിലേക്ക് ജെഎസ്എസ് ഇല്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. സിപിഎമ്മിലേക്ക് പാര്‍ട്ടി ലയിക്കുന്നതിനെതിരെ രംഗത്തു വന്ന ഒരു കൂട്ടം പ്രവര്‍ത്തകരാണ് ഇതു സ്വത്തുക്കളുടെ പേരില്‍ തര്‍ക്കമുണ്ടാക്കിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ വന്നു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ജെഎസ്എസ് താല്കാലത്തേക്ക് സിപിഎമ്മുമായി ലയിക്കേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയും ഗൗരിയമ്മയും എത്തിയത്. ഇന്നലെ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടില്‍ കൂടികാഴ്ച … Read more