വീട്-വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചേക്കും

ഡബ്ലിന്‍: ഡ്രൈവര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന വീണ്ടും നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. ആര്‍എസ്എയും അവീവവയും ആക്സിഡന്‍റ് ക്ലെയിമുകള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രീമിയം നിരക്ക് ഉയര്‍ത്തിയേക്കും. അവീവയാകട്ടെ എപ്പോഴായിരിക്കും പ്രീമിയം നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കുകയെന്ന് പറയാനും സാധിക്കാത്ത സാഹചര്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വാഹനങ്ങള്‍ക്കുള്ള പ്രീമിയം ഇരുപത് ശതമാനം ആണ് ഉയര്‍ന്നിരുന്നത്.  ഇന്‍ഷുറന്‍സ് വിദഗ്ദ്ധരാകട്ടെ ഒരു വര്‍ഷം കൂടി നിരക്ക് വര്‍ധന ഉണ്ടാകാമെന്നും വ്യക്തമാക്കിയിരുന്നു. കമ്പനികളുടെ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ പ്രീമിയം വര്‍ധനക്ക്സാധിച്ചിട്ടുണ്ടാകുമന്നാണ്  ഐറിഷ് ബ്രോക്കേഴ്സ് ആസേസിയേഷന്‍ … Read more

ഭീകരവാദത്തിനെതിരെ യുപിയിലെ ആലാ ഹസ്രത് ദര്‍ഗ

ബറേലി: ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി യുപിയിലെ ആലാ ഹസ്രത് ദര്‍ഗ. ദര്‍ഗയുടെ നിയന്ത്രണത്തിലുളള ജമിയ റസ്‌വിയ മന്‍സര്‍ഇഇസ്ലാം മദ്രസ്സയില്‍ ഭീകരവാദത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു കോഴ്‌സ് ആരംഭിച്ചു. ‘ഇസ്ലാമും ഭീകരവാദവും’ എന്നാണ് ബിരുദധാരികളെ ലക്ഷ്യമിട്ടുളള കോഴ്‌സിന്റെ പേര്. നേരത്തെ, ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുളളവരുടെ കബറക്കത്തിന് മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തില്ല എന്ന തീരുമാനമെടുത്തും ആലാ ഹസ്രത് ദര്‍ഗ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. ഇസ്ലാമും ഭീകരവാദവും’ എന്ന കോഴ്‌സിലുടെ ഭീകരര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന ഖുറാന്‍ സൂക്തങ്ങളും … Read more

മുല്ലപ്പെരിയാര്‍ സുരക്ഷ..പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് പൊലീസ് ഉണ്ടെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തമിഴ്‌നാട് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഡാമിന്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ തന്നെ സ്ഥാപിക്കുകയാണെന്നും അതിനാല്‍ കേന്ദ്ര സേന വേണ്ടെന്നും കേരളം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ കേസില്‍ തമിഴ്‌നാട് … Read more

മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. മോദിയില്‍ നിന്ന് എത്ര പണം വാങ്ങിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുഷമ വളരെ തന്ത്രപൂര്‍മാണ് മോദിയെ സഹായിച്ചത്. മന്ത്രിസഭയിലെ ആരും ഇക്കാര്യം അറിഞ്ഞില്ല. അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നു. രാഹുല്‍ ഗാന്ധി പരിഹസിച്ചു. തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയായിരുന്നുവെങ്കില്‍ മോദിയുടെ ഭാര്യയെ സഹായിക്കുമായിരുന്നില്ലേ എന്നാണ് സുഷമാ സ്വരാജ് ചോദിച്ചത്. എന്നാല്‍ … Read more

യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്‍

മുംബൈ: അനുജന്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ മുംബൈയിലെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു പറഞ്ഞു. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പാണ് ഫോണ്‍ വിളിയെത്തിയത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൈഗര്‍ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്‌ഫോണിലേക്കാണ് ടൈഗര്‍ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്. ജൂലൈ 30ന് രാവിലെ ഏഴിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അന്നു രാവിലെയാണ് … Read more

വിവാഹമോചനം അംഗീകരിക്കാന്‍ സഭ തയ്യാറായേക്കും

വത്തിക്കാന്‍ : വിവാഹം, ഒരുമിച്ചുള്ള ജീവിതം, വിവാഹമോചനം എന്നീ കാര്യങ്ങളില്‍ കത്തോലിക്ക സഭയുടെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടായേക്കും. പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പതന്നെയാണ് സഭയുടെ പുതിയ തീരുമാനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. മുതിര്‍ന്ന 200 പുരോഹിതന്‍മാരെ ഉള്‍പ്പെടുത്തിയുള്ള സിനഡിലാണ് മാര്‍പ്പാപ്പ വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ബന്ധങ്ങളെക്കുറിച്ചുമുള്ള സഭയുടെ നിലപാടുകളെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടില്‍ മാറ്റം ആവശ്യമാണെന്ന അഭിപ്രായം ഉന്നിയിച്ചത്. നിരവധി വിശ്വാസികള്‍ വിവാഹനോചനങ്ങള്‍ നടത്തുന്നു, വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കുന്നു, ഈ സാഹചര്യത്തില്‍ സഭയുടെ പുരാതന കാഴ്ചപ്പാടില്‍ നിന്നും മാറിചിന്തിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് … Read more

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പു വര്‍ഗീസിനെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്തു

കൊച്ചി : നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കോടികള്‍ തട്ട്ിപ്പിലൂടെ സ്വന്തമാക്കിയ പിടികിട്ടാപ്പുള്ളി ഉതുപ്പ് വര്‍ഗ്ഗീസ് അബുദാബിയില്‍ അറസ്റ്റിലായി. ഇന്റര്‍പോളാണ് ഇയാലെ അറസ്റ്റു ചെയ്തത്. ഭാര്യയെ കാണാന്‍ അബുദാബിയിലെ വീട്ടിലെത്തിയപ്പോഴാണ് ഉതുപ്പിനെ ഇന്‍ര്‍പോള്‍ അറസ്റ്റു ചെയ്തത്. ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇയാള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനായിരുന്നു അറസ്റ്റ്. ഉതുപ്പ് വര്‍ഗ്ഗീസിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുണ്ടെന്നു ശക്തമായ ആരോപണങ്ങള്‍ ഉണ്ട്. കുവൈറ്റില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 300 … Read more

ആഷസില്‍ ചാരമായി ഓസ്‌ട്രേലിയ; പോസ്റ്റുമോര്‍ട്ടം ചെയ്ത് സോഷ്യല്‍ മീഡിയ

ട്രെന്റ് ബ്രിഡ്ജ് : ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് ഇനി തലയുയര്‍ത്തി പിടിച്ച് ലോകചാപ്യന്‍മാര്‍ക്കു മുന്നില്‍ നില്ക്കാം അല്പം അഹങ്കാരത്തോടെ തന്നെ. ലോകചാപ്യന്‍മാരായ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചതിന് അഭിനന്ദനം മുഴുവന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനാണ്. ചരിത്രത്തിലെ എക്കാലത്തേയും മികച്ച ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് നേരിടാനായത് 18.3 ഓവര്‍ മാത്രം. നേടിയതാകട്ടെ വെറും 60 റണ്‍സിന് എല്ലാവരും പുറത്ത്. 2-1 കളിയില്‍ മുന്നിട്ടു നിന്നിരുന്ന ഇംഗ്ലണ്ടിന് തങ്ങളുടെ വിമര്‍ശകര്‍ക്കെരതിരെയുള്ള ഒരു ഹെലികോപ്റ്റര്‍ ശോട്ടുകൂടിയായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം മത്സരം. മൈക്കല്‍ ക്ലാര്‍ക്കിന്റെ … Read more

വെസ്റ്റ് ബാങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കിടയി ലേക്ക് തീവ്രവാദി കാര്‍ ഓടിച്ചുകയറ്റി; മൂന്നു പേര്‍ക്ക് പരിക്ക്

  ജറുസലേം: വെസ്റ്റ് ബാങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദി കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഇസ്രയേല്‍ പൗരന്‍മാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രാംമള്ളയ്ക്കും നബ്ലസിനും ഇടയില്‍ ഇസ്രയേല്‍ അധിനിവേശ പ്രദേശത്തായിരുന്നു സംഭവം. ഇസ്രയേല്‍ സൈന്യം കാറിനു നേര്‍ക്ക് വെടിയുതിര്‍ത്തു. എന്നാല്‍ അക്രമിയെ പിടികൂടാന്‍ സൈന്യത്തിനു സാധിച്ചില്ല. -എജെ-

അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ജയലളിത സെക്രട്ടേറിയറ്റിലെത്തി

  ചെന്നൈ: ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് സെക്രട്ടേറിയറ്റിലെത്തി. രാവിലെ 10 മണിയോടെ സെക്രട്ടറിയേറ്റിലെത്തിയ മുഖ്യമന്ത്രി ശേശാചലം വെടിവയ്പ്പില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലികളുടെ നിയമന ഉത്തരവ് കൈമാറി. അങ്കണവാടികളിലാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നിയമനം നല്‍കിയത്. ഇതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വാട്‌സ് ആപ്പിലൂടെ സന്ദേശം കൈമാറിയ ഗുഡായത്തം പുതുപ്പേട്ടയിലെ ക്ലിനിക്കല്‍ ലാബ് ഉദ്യേഗസ്ഥനായ കുമരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു … Read more