ഗാസയിൽ ഭക്ഷണം ‘ആയുധമാക്കി’ ഇസ്രായേൽ; സഹായത്തിനു കാത്തുനിൽക്കുന്നവർക്ക് നേരെയും ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഗാസയില്‍ ഭക്ഷണം ‘ആയുധമാക്കുന്ന’ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഭക്ഷണത്തിന്റെ ലഭ്യത കുറച്ചും, ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രായേല്‍ നടത്തിവരുന്നത് യുദ്ധ കുറ്റകൃത്യമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ക്യാംപിന് സമീപം സഹായത്തിനായി കാത്തുനിന്ന 25 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മദ്ധ്യ ഗാസസിലും സഹായം കാത്തുനിന്ന 21 പേരെ ഇസ്രായേൽ വധിച്ചു. സഹായം … Read more

ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ ദിവസം വ്യോമപാത അടച്ചതിനെ തുടർന്ന് ദോഹ, ദുബായ് എയർപോർട്ടുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കമുള്ളവരാണ് വിമാനങ്ങൾ റദ്ദാക്കിയതും, വൈകിയതും കാരണം വിഷമത്തിലായിരിക്കുന്നത്. ഇന്നലെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്തോടെയാണ് ഖത്തർ വ്യോമപാത അടച്ചത്. ഖത്തറിനു പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിവയും വ്യോമപാത താൽക്കാലത്തേക്ക് അടിച്ചിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിച്ചതിനു പിന്നാലെ വ്യോമപാത തുറന്നെങ്കിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാരെ … Read more

ഇറാൻ – ഇസ്രായേൽ യുദ്ധം; ഖത്തർ വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത താത്കാലികമായി അടച്ചതായി ഖത്തർ. രാജ്യത്തെ പൗരന്മാരുടെയും, താമസക്കാരുടെയും, സഞ്ചരികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സുരക്ഷ ഉദ്ദേശിച്ചുള്ള മുൻകരുതലാണ് ഇതെന്നും, രാജ്യത്ത് പ്രത്യേക ഭീഷണി ഒന്നും ഇല്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഡോ. മജീദ് ബിൻ മുഹമ്മദ്‌ അൽ അൻസാരി അറിയിച്ചു. രാജ്യത്തെ സുരക്ഷ സുസ്ഥിരമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തുള്ളവരുടെ സുരക്ഷ ഉറപ്പിക്കാൻ എല്ലാ നടപടികളും എടുക്കാൻ … Read more

ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു. 2020-ലെ പ്രസിഡന്റ് … Read more

യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

ഗാസ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഗാസയില്‍ ഇയുവുമായുള്ള മനുഷ്യാവകാശ കരാര്‍ ലംഘിച്ച ഇസ്രായേല്‍, 2023 ഒക്ടോബര്‍ 7-ന് തുടങ്ങിയ ആക്രമണങ്ങളിലൂടെ ഇതുവരെ കുട്ടികളടക്കം 55,637 പേരെയാണ് കൊന്നത്. ഇത് ഇയു-ഇസ്രായേല്‍ സഹകരണ കരാറിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ള 17 യൂറോപ്യന്‍ നേതാക്കളാണ് ഗാസ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത മാര്‍ട്ടിന്‍, ഈ … Read more

ബാലിനസ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിക്ക് പുതിയ ഭാരവാഹികൾ

ബാലിനസ്ലോ: അയർലൻഡിലെ ബാലിനസ്സ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (BICC) 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിൻസി ഡോൺബോസ്കോ പ്രസിഡന്റായും, ഷിബിൻ സജി ഫിലിപ്പ് സെക്രട്ടറിയായും, ആശ ഫിലിപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: * എന്റർടൈൻമെന്റ്സ്: അമ്മു അരുൺ, ലാൻസൺ ലോറൻസ് * ഫുഡ് & ഹോസ്പിറ്റാലിറ്റി: വിബിന വിൻസെന്റ്, എബിൻ ചാക്കോ * മീഡിയ കോർഡിനേറ്റർ: മാർട്ടിന എസ്. കുര്യൻ, എബി ചാക്കോ പുതിയ കമ്മിറ്റിക്ക് ബാലിനസ്ലോയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി മികച്ച പ്രവർത്തനങ്ങൾ … Read more

അയർലണ്ടിന്റെ മഹാ മേള ‘കേരളാ ഹൗസ് കാർണിവൽ 2025’ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

അയര്‍ലണ്ടിലെ മഹാമേളയായ ‘കേരളാ ഹൗസ് കാര്‍ണിവല്‍ 2025’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ 21 ശനിയാഴ്ച Co Meath-ലെ Fairyhouse Racecourse-ല്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 9 മണി വരെ നടക്കുന്ന മേളയിലേയ്ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. നാളെ നടക്കുന്ന 13-ആമത് കേരളാ ഹൗസ് കാര്‍ണിവലിലെ വിശിഷ്ടാതിഥി സിനിമാ താരം മമിത ബൈജു ആണ്. രാവിലെ 10 മണിക്ക് മേള കൊടിയേറുന്നതിന് പിന്നാലെ ആര്‍ട്‌സ്, കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മലയാളം രചന … Read more

അയർലണ്ടിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

അയര്‍ലണ്ടില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകാന്ത് ശ്രീധരനും, പ്രധാന താരം സിദ്ധാര്‍ത്ഥ ശിവയുമാണ്. വിവിധ പ്രായത്തിലുള്ള അഭിനേതാക്കള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഒരു പോര്‍ട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റില്‍ കവിയാത്ത ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ജൂണ്‍ 25-ന് മുമ്പായി താഴെ പറയുന്ന നമ്പറിലേയ്ക്ക് വാട്‌സാപ്പ് ചെയ്യുക: 0894758939

നീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബിൽ വച്ച് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് Phisborough, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകൾ മത്സരത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. TIMMS (Tug of war Ireland-India Malayali Segment)-ന്റെ ഗൈഡ് ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്. ഫാ.റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. Irish Tug of … Read more

ജൂൺ 21 ശനിയാഴ്ച എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു

എന്നീസ്സ്: ഈ വരുന്ന ശനിയാഴ്ച (21/06/2025) രാത്രി 6:30-നുള്ള ദിവ്യബലിക്കു ശേഷം, ബിഷപ്പ്  ഫിൻന്റന്‍ മോനാഹന്റെ നേതൃത്വത്തില്‍ എന്നീസ്സ്  കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു. ലോകത്ത് ഏറ്റവും അധികം അത്ഭുതങ്ങളും അടയാളങ്ങളും നടന്നിട്ടുള്ളത് ദിവ്യ കാരുണ്യ പ്രദക്ഷിണ സമയങ്ങളിലാണ്. വളരെയേറെ  വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പ്രദക്ഷിണം പുനരാരംഭിച്ചിരിക്കുന്നത്. എന്നീസ്സ്   കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം ആരംഭിച്ച്, സ്റ്റേഷന്‍ റോഡിലൂടെ പോയതിനുശേഷം തിരിച്ച് കത്തീഡ്രലില്‍  എത്തുമ്പോള്‍ ദിവ്യ കാരുണ്യ ആശീര്‍വാദം  നടത്തപ്പെടുന്നതാണ്. മുത്തുക്കുടകള്‍ … Read more