“Storm Darragh” ഇന്ന്‍ രാത്രി 16 കൌണ്ടികളിൽ Status Orange wind മുന്നറിയിപ്പുകൾ

Storm Darragh ഈ വാരാന്ത്യം രാജ്യത്ത് മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാല്‍ MET ÉIREANN നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ 16 കൌണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ ബാധകമാണെന്ന് MET ÉIREANN അറിയിച്ചു. വാരാന്ത്യത്തിൽ Kerry, Clare, Galway, Mayo, Sligo, Leitrim, Donegal എന്നീ കൌണ്ടികളിലും, കൂടാതെ Fermanagh, Armagh, Tyrone, Down, Antrim, Derry കൌണ്ടികളിൽ, വെള്ളിയാഴ്ച രാത്രി മുതലും മുന്നറിയിപ്പുകൾ പ്രാബല്യത്തിലാകും. ഓറഞ്ച് … Read more

അയര്‍ലണ്ട് ഡ്രൈ സ്റ്റോൺ കൺസ്ട്രക്ഷൻ യു‌നെസ്കോയുടെ അമൂല്യ സാംസ്കാരിക പാരമ്പര്യ പട്ടികയിൽ

യൂനസ്ക്കോയുടെ ലോകത്തെ സംരക്ഷിത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ ഇടം നേടി അയര്‍ലണ്ടിലെ ഡ്രൈ സ്റ്റോൺ വാൾ കൺസ്ട്രക്ഷൻ പ്രാക്ടീസ്. ഡ്രൈ സ്റ്റോൺ വാളുകൾ നിരവധി ഐറിഷ് പ്രകൃതി ദൃശ്യങ്ങളുടെ പ്രതീകമായ ഭാഗങ്ങളാണ്, അവയിൽ ചിലത് 5,000 വർഷത്തിലധികം പഴക്കം ചെന്നവയാണ്. ഡ്രൈ സ്റ്റോൺ വാൾ എന്നത് വെറും കല്ലുകൾ ഉപയോഗിച്ച്, മോർട്ടർ അല്ലെങ്കിൽ കോൺക്രീറ്റ് ഉപയോഗിക്കാതെ നിർമ്മിച്ച നിര്‍മിതിയാണ്. ഹർലിംഗ്, uilleann piping, ഐറിഷ് ഹാർപ്പിംഗ്, ഐറിഷ് ഫാൽക്കണറി എന്നിവ കഴിഞ്ഞ്, ഈ ഡ്രൈ സ്റ്റോൺ വാൾ … Read more

ജീവനക്കാരുടെ കുറവും വേതന പ്രശ്നങ്ങളും കാരണം പ്രതിസന്ധിയില്‍ ഐറിഷ് ആരോഗ്യ മേഖല : റിപ്പോർട്ട്

പുതിയ ഒരു റിപ്പോർട്ട് പ്രകാരം, ഐറിഷ് ആരോഗ്യ മേഖല ജീവനക്കാരുടെ കുറവ്, വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദീർഘകാല പരിചരണ ശേഷിയിലെ പരിമിതികൾ, പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള വേതന വ്യത്യാസം എന്നിവ മൂലമുള്ള ഉയർന്ന സമ്മർദ്ദങ്ങൾ നേരിടുകയാണ്. ഈ വെല്ലുവിളികൾ പ്രായമാകുന്ന ജനസംഖ്യയുടെ ഉയർന്ന ആവശ്യങ്ങൾ മൂലം കൂടുതൽ രൂക്ഷമാകുന്നു, ഇത് ആരോഗ്യ സംവിധാനത്തിന് മുമ്പെങ്ങുമില്ലാത്ത സമ്മർദ്ദം ഉണ്ടാക്കുന്നു. എക്സൽ റിക്രൂട്ട്മെന്റിന്റെ 2025 ആരോഗ്യ മേഖല വേതന മാർഗനിർദേശപ്രകാരം, ജനുവരി 2025 മുതൽ കുറഞ്ഞ വേതന നിരക്ക് വർധിപ്പിക്കുന്നതിന്റെ … Read more

RTE ഡോക്യുമെന്ററിയില്‍ ലിങ്ക് വിന്‍സ്റ്റാര്‍ മറ്റത്തില്‍ മാത്യു

അയര്‍ലണ്ടില്‍ നടന്ന ലോക്കല്‍ ഇലെക്ഷനിലെ സംഭവ വികാസങ്ങളുമായി ബന്ധ പെട്ട് ദേശീയ ചാനലായ RTE ടെലിവിഷന്‍ പുറത്തിറക്കിയ ഡോക്യുമെന്ററി യില്‍, തിരഞ്ഞെടുപ്പില്‍ മത്സരിച്ച  ലിങ്ക് വിന്‍സ്റ്റാര്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐറിഷ് സമൂഹത്തിന്റെ ഇടയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. ഐറിഷ് സാമൂഹ്യ രംഗത്ത് പല പ്രമുഖരും ഈ സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഭരണ കക്ഷിയായ Fine Gael പാര്‍ട്ടി യുടെ സ്ഥാനാര്‍ത്ഥിയായാണ് ലിങ്ക് വിന്‍സ്റ്റാര്‍ Artane-Whitehall  മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. ഇന്റര്‍നാഷണല്‍ തലത്തില്‍ വരെ ഈ സംഭവങ്ങള്‍ ചര്‍ച്ചാ … Read more

കോര്‍ക്ക് ലെ മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം

അയര്‍ലണ്ടിലെ കോര്‍ക്ക് മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം. ക്ലിനിക്കല്‍ നഴ്സിംഗ് മാനേജര്‍ (CNM )മെഡിക്കല്‍ /സര്‍ജിക്കല്‍ മുഴുവന്‍ സമയ തസ്തികയിലേക്കാണ് അവസരം. താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് NMBI രെജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്‌. മൂന്ന് വര്‍ഷത്തെ post reg experience ആവശ്യമാണ്. ശമ്പളം 54,437 യൂറോ   മുതല്‍  64,109 യൂറോ വരെ. Apply before 1pm on Wed,11 Dec 2024.

യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിനെ നയിക്കാന്‍ അയര്‍ലണ്ട് വനിതയെ നിയമിച്ച് ട്രംപ്

അയര്‍ലണ്ട് ലെ ഡബ്ലിൻ സ്വദേശിനിയായ ഗെയിൽ സ്ലേറ്റർ, യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിന്റെ പുതിയ നേതാവായി നിയമിക്കപ്പെട്ടു. ഇത് പ്രസിഡന്റ്-elect ഡോണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. ആന്റിട്രസ്റ്റ് നിയമവും സാമ്പത്തിക നയവും സംബന്ധിച്ച ശക്തമായ അനുഭവമുള്ള ഗെയിൽ സ്ലേറ്റർ, മുമ്പ് ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, സൈബർസുരക്ഷ തുടങ്ങിയ മേഖലകളിൽ സേവനം നൽകിയിട്ടുണ്ട്. സ്ലേറ്റർ, ഇനി മുതല്‍ യുഎസ് ഏജൻസികൾ നടത്തുന്ന വലിയ കമ്പനികളായ ഗൂഗിൾ, വിസ, ആപ്പിൾ തുടങ്ങിയവയുടെ ആന്റിട്രസ്റ്റ് കേസുകളില്‍ … Read more

വെക്സ്ഫോർഡില്‍ എട്ട് വയസ്സുകാരിയായ Malika Noor Al Katib ന്‍റെ കൊലപാതകത്തിന് പിതാവിനെതിരെ കേസ്

കൗണ്ടി വെക്സ്ഫോർഡിലെ  Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി. ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് … Read more

SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന്

ക്രിസ്മസ് നോടനുബന്ധിച്ച്  SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന് ഞായറാഴ്ച നടക്കും. Mervue കമ്മ്യൂണിറ്റി സെന്‍റെരില്‍ വച്ച് വൈകീട്ട് 5 മണി മുതല്‍ ആണ് പരിപാടി നടക്കുക. ക്രിസ്മസ് കാരോള്‍ സോങ്ങ് ല്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും എവെര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിനു 150 യൂറോ യും എവെര്‍ റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 100 … Read more

ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നവംബര്‍നു സാക്ഷ്യം വഹിച്ച് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ

ഈ കഴിഞ്ഞ നവംബര്‍ മാസം ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ  ചരിത്രത്തിലെ ഏറ്റവും യാത്രാ തിരക്കേറിയ മാസമായി മാറി. കഴിഞ്ഞ മാസം, ഡബ്ലിനിൽ 2.3 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ നവംബറിന്റെ അപേക്ഷിച്ച് 3% വർധനവാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ നവംബർ മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായ  നവംബർ 1-ാം തിയതി, വെള്ളിയാഴ്ച, 100,000 യാത്രക്കാരാണ് വിമാനത്താവളത്തിന്റെ രണ്ട് ടെർമിനലുകളും വഴി കടന്നുപോയത്. 2024-ലെ ആകെ യാത്രക്കാരുടെ എണ്ണം 30.97 ദശലക്ഷം ആയി, ഇത് 2023-ലെ … Read more

585 രോഗികള്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കാനാവാതെ ഐറിഷ് ആശുപത്രികള്‍  

അയര്‍ലണ്ടിലെ ആശുപത്രികളിൽ ഇന്ന് 585 രോഗികള്‍ കിടത്തി ചികിത്സ ലഭിക്കാതെ വലഞ്ഞു. ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ അഡ്മിറ്റ് ചെയ്ത 585 രോഗികൾ കിടക്ക ലഭിക്കാൻ കാത്തിരിക്കുകയാണ്. 432 പേർ അടിയന്തര വിഭാഗത്തിൽ ഉള്ളപ്പോൾ, 153 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ കിടക്ക ലഭ്യമല്ലാതെ കാത്തിരിക്കുന്നു. ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍  114 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാനാകാതെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി. ഇതിന്റെ പിന്നാലെ, കോർക്ക് യൂണിവേഴ്‌സിറ്റി … Read more