വയനാടിനെ ചേർത്തുപിടിച്ച് അയർലണ്ട് മലയാളികളായ കുട്ടികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി അയർലണ്ട് മലയാളികളായ കുട്ടികൾ. അയർലണ്ട് ഡ്യൂ ഡ്രോപ്‌സിലെ കുട്ടികളാണ് ജൂലൈ 27-ന് പോർട്ളീഷിൽ നടന്ന ഉത്സവ് ചെണ്ടമേളം മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച 501 യൂറോയോടൊപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്. അവധിക്ക് നാട്ടിൽ വന്ന ടീം അംഗങ്ങളായ ലിയോ, ലിയ, ജോസഫ്, ലിൻസ്, ടി.പി ബിജു എന്നിവരാണ് തുക കൈമാറിയത്. വഴിക്കടവ് മണിമുളിയിൽ … Read more