കേരള സര്‍ക്കാര്‍ മലയാളം മിഷന്റെ ‘ഭൂമി മലയാളം ‘പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കം കുറിക്കുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് നടത്തുന്ന ‘നൃത്താഞ്ജലി & കലോത്സവം 2018’ ന്റെ രണ്ടാം ദിവസമായ ശനിയാഴ്ച (3 നവംബര്‍) ഉച്ചയ്ക്ക് 1 മണിക്ക് ഭൂമി മലയാളത്തിന്റെ പ്രതിജ്ഞ ചൊല്ലല്‍ നടത്തുന്നതാണ്. മലയാള ഭാഷയെ സ്‌നേഹിക്കുന്ന എല്ലാവരും കുടുംബസമേതം എത്തിച്ചേര്‍ന്നു പരിപാടി വിജയിപ്പിക്കണമെന് അഭ്യര്‍ത്ഥിക്കുന്നു.

യൂറോപ്പില്‍ ആകമാനം ശക്തമായ കൊടുങ്കാറ്റും ശൈത്യവും ; ഇറ്റലിയില്‍ മാത്രം 11 പേര്‍ മരിച്ചു

\യൂറോപ്പിന്റെ പല ഭാഗങ്ങളും ശക്തമായ കൊടുങ്കാറ്റ്. കൊടുങ്കാറ്റിലകപ്പെട്ട് ഇതുവരെ 11 പേര്‍ മരണപ്പെട്ടതായി സിവില്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ അറിയിച്ചു. മധ്യയൂറോപ്പിലും തെക്കന്‍ പ്രദേശത്തും റോഡ് ഗതാഗതം തടസ്സപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. മഴവെള്ളവും ശക്തമായ കാറ്റും കാരണം വെള്ളപ്പൊക്കം രൂപപ്പെടുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച്, ഇറ്റാലിയന്‍ പര്‍വത നിരകളിലേക്കു ശക്തമായ മഞ്ഞ് വീഴ്ച പടര്‍ന്നിട്ടുണ്ട്. നൂറോളം ഡ്രൈവര്‍മാര്‍ സഞ്ചാരികളെയും കൊണ്ട് ഹോട്ടലില്‍ അകപ്പെട്ടിരിക്കുകയാണ്. വെനീസിലെ ശക്തമായ കാറ്റ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ എത്തിച്ചേര്‍ന്നു. കഴിഞ്ഞ 60 … Read more

വനിതകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം: ഗൂഗിള്‍ ജീവനക്കാര്‍ ആഗോള തലത്തില്‍ വാക്കൗട്ട് നടത്തി

വനിതകളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഐടി ഭീമനായ ഗൂഗിളില്‍ ഇതാദ്യമായി ജീവനക്കാര്‍ ആഗോള തലത്തില്‍ വാക്കൗട്ട് നടത്തി പ്രതിഷേധം രേഖപ്പെടുത്തി. കമ്പനിയില്‍ ലൈംഗിക ആരോപണം നേരിടുന്നവരോടു പുലര്‍ത്തുന്ന ‘മൃദു’ സമീപനത്തില്‍ മാറ്റം വേണമെന്നതാണ് പ്രധാന ആവശ്യം. ജീവനക്കാരെ നിര്‍ബന്ധിത ആര്‍ബിട്രേഷനു വിധേയമാക്കുന്നതിനു പകരം ആരോപണ വിധേയര്‍ക്കെതിരേ കോടതിയില്‍ കേസ് നല്‍കാന്‍ അനുവദിക്കുന്ന തരത്തില്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. പലര്‍ക്കും അനുഭവപ്പെടുന്ന രോഷവും നിരാശയും മനസിലാക്കുന്നുവെന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് … Read more

ദേശീയതാവികാരം ഉപയോഗിച്ച് മോദി റുപേ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നു; വിവേചനത്തിനെതിരെ പരാതിയുമായി മാസ്റ്റര്‍കാര്‍ഡ്

ജൂണ്‍ മാസത്തില്‍ തന്റെ സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മധുബനി പെയിന്റിങ് വാങ്ങിയത് വാര്‍ത്തയായിരുന്നു. പെയിന്റിങ്ങിനെക്കുറിച്ചായിരുന്നില്ല, മറിച്ച് മോദി അത് വാങ്ങാനുപയോഗിച്ച കാര്‍ഡിനെക്കുറിച്ചായിരുന്നു വാര്‍ത്ത. രൂപേ കാര്‍ഡ് ഉപയോഗിച്ചാണ് മോദി പെയിന്റിങ് വാങ്ങിയതെന്ന് വാര്‍ത്തകള്‍ പറഞ്ഞു. മോദി തന്നെയും പിന്നീട് ട്വിറ്ററില്‍ ‘ഞാന്‍ രൂപേ കാര്‍ഡ് ഉപയോഗിച്ച് ഒരു മധുബനി പെയിന്റിങ് വാങ്ങി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി റുപേ കാര്‍ഡിന്റെ പരസ്യക്കാരനായി മാറിയത് മറ്റ് സേവനദാതാക്കളെ അതൃപ്തരാക്കിയിരുന്നു. ഈ പ്രശ്‌നം ഇപ്പോള്‍ … Read more

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍

ആഗോളതലത്തില്‍ മലിനീകരണം മഹാവിപത്തായി മാറുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്ന് ലോകാരോഗ്യസംഘടന. രോഗങ്ങളും മരണവും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കം രാജ്യങ്ങളുടെ സഹകരണം ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടത്. ആരോഗ്യ-പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനവും ശാസ്ത്രജ്ഞരുടെയും വിഷയ വിദഗ്ദ്ധരുടെയും ഇടപെടലുമാണ് WHOയുടെ നിര്‍ദേശം. ജനീവയില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയായിരുന്നു ഈ ത്രിദിന ഉന്നതാധികാര യോഗം നടന്നത്. ലോകത്ത് ആദ്യമായാണ് മലിനീകരണത്തെ നേരിടാന്‍ ഇത്തരമൊരു സമ്മേളനത്തിന് ആഹ്വാനം ചെയ്യുന്നത്. മലിനീകരണ നിരക്കും മരണനിരക്കും രോഗങ്ങളും വര്‍ധിച്ച രാജ്യങ്ങളുടെ സഹകരണമാണ് … Read more

റയാന്‍ എയര്‍ ബാഗേജ് പോളിസിയില്‍ മാറ്റം; ഇനിമുതല്‍ സൗജന്യമായി സ്യൂട്ട്കേസുകള്‍ കൈയ്യില്‍ കരുതാനാകില്ല

ഡബ്ലിന്‍: ബാഗേജ് പോളിസിയില്‍ വിവാദ മാറ്റങ്ങളുമായി റയാന്‍ എയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനസര്‍വീസുകളിലൊന്നായ റയാന്‍ എയര്‍ നടപ്പിലാക്കിയ പുതിയ കാബിന്‍ ബാഗേജ് പോളിസി പ്രകാരം യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് കൊണ്ട് പോകാവുന്ന ഹാന്‍ഡ് ലഗേജ് അളവ് മൂന്നില്‍ രണ്ടായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 60 ശതമാനത്തോളം യാതക്കാരെ പുതിയ മാറ്റം പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി കരുതുന്നു. പുതിയ മാറ്റം ഇന്നലെ മുതലാണ് നിലവില്‍ … Read more

പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി

United Pentecostal Fellowship Ireland & Northern Ireland ന്റെ നവംബര്‍ 2,3,4 തീയതികളില്‍ നടക്കുന്ന കണ്‍വഷനില്‍ പങ്കെടുക്കുവാനായി പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി. ഫാമിലി കോണ്‍ഫറന്‍സ് , യൂത്ത് മീറ്റിംഗ്,ചില്‍ഡ്രന്‍സ് മീറ്റിംഗ് കൂടാതെ സഭാഭേദമന്യേ ഒരുമിച്ചുള്ള ആരാധനയും നവംബര്‍ 234 തീയതികളില്‍ നടക്കുന്നു . പാസ്റ്റര്‍ ബെന്‍സന്‍ മത്തായി (ഓവര്‍സ്സിയര്‍, Church of God, India) കൂടാതെ പാസ്റ്റര്‍ സിബി തോമസ് (പാസ്റ്റര്‍, Church of God, America) എന്നീ ദൈവദാസന്മാര്‍ ആണു ദൈവവചനഘോഷണത്തിനായി … Read more

ഇന്ധനം തീര്‍ന്നു; നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ് ദൗത്യം അവസാനിപ്പിച്ചു

വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്തെ ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ് ദൗത്യം അവസാനിപ്പിച്ചു. ഇന്ധനം തീര്‍ന്നതോടെയാണ് ശാസ്ത്രപര്യവേക്ഷണത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടെലിസ്‌കോപ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. ജീവെന്റ തുടിപ്പുകള്‍ ഉണ്ടെന്ന് സംശയിക്കുന്നതടക്കം 2600 ഗ്രഹങ്ങളാണ് കെപ്ലറിലൂടെ ശാസ്ത്രലോകം പരിചയപ്പെട്ടത്. കെപ്ലറില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് നക്ഷത്രങ്ങളേക്കാളേറെ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് അനുമാനിക്കാനാവുമെന്ന് നാസ പ്രസ്താവനയില്‍ പറഞ്ഞു. 2009 മാര്‍ച്ച് ആറിനാണ് നാസയുടെ ഗ്രഹപര്യവേക്ഷണ ദൗത്യ ടെലിസ്‌കോപ്പായ കെപ്ലര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രതീക്ഷിച്ചതിലും വലിയ ഫലമാണ് ഈ ദൗത്യത്തിലൂടെ … Read more

ഇന്തോനേഷ്യന്‍ വിമാനം കടലില്‍ വീണ് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 24 മൃതദേഹങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം കടലില്‍ വീണ് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 24 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവ ജാവയിലെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പഴ്സുകള്‍, പണം, മൊബൈല്‍ ഫോണുകള്‍, ഓക്സിജന്‍ബോട്ടിലുകള്‍ തുടങ്ങി, കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ജാവാ തുറമുഖത്തെത്തിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത്. എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. തെക്കന്‍ ജാവയിലെ കാരവാങ് തീരത്തിനു സമീപം തിങ്കളാഴ്ചയാണ് അപകടം. ഈ … Read more

96-ാം വയസില്‍ 100 ല്‍ 98 മാര്‍ക്കുമായി ഒന്നാം റാങ്കുകാരി; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ മിന്നുന്ന വിജയം നേടി കാര്‍ത്യായനിയമ്മ

തൊണ്ണൂറ്റിയാറിന്റെ ചുറുചുറുക്കില്‍ പരീക്ഷയെഴുതിയ കാര്‍ത്ത്യായനിയമ്മയ്ക്ക് 100-ല്‍ 98 മാര്‍ക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കാര്‍ത്ത്യായനിയമ്മ റാങ്കും സ്വന്തമാക്കി. സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഹരിപ്പാട് സ്വദേശിനിയായ കാര്‍ത്ത്യായനിയമ്മ ഒന്നാമതെത്തിയത്. ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍.പി.എസില്‍ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോള്‍ ചെറിയ ഒരു പേടിയുണ്ടായിരുന്നു. കാരണം, ജീവിതത്തിലെ ആദ്യത്ത പരീക്ഷയായിരുന്നു. അതും തൊണ്ണൂറ്റിയാറാം വയസ്സില്‍. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോള്‍ ബോധ്യമായി. തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയത് 79 കാരനായ … Read more