സെല്‍ഫിയെടുക്കുന്നതിനിടെ അമേരിക്കയില്‍ മലയാളി യുവ ദമ്പതികള്‍ കൊക്കയില്‍ വീണ് മരിച്ചു

സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കണ്ണുര്‍ സ്വദേശികളായ യുവ ദമ്പതികള്‍ അമേരിക്കയില്‍ കൊക്കയില്‍ വീണുമരിച്ചു. തലശേരി, കതിരൂര്‍ സ്വദേശി വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് ചെവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. ട്രെക്കിങ്ങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മലമുകളില്‍ നിന്ന് ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം ശനിയാഴച രാവിലെയാണ് നാട്ടില്‍ അറിയുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന നടത്തിയ അന്വേഷണം നടത്തിന്നതിനിടെയാണ അപകടവിവരം അറിയുന്നത്. മൃതദേഹത്തില്‍ നിന്ന് കണ്ടത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നായിരുന്നു ഇവരെ തിരിച്ചറിഞ്ഞത്. കതിരൂര്‍ … Read more

വിന്റര്‍ ടൈം: ക്‌ളോക്കിലെ സൂചി ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കാം; സമയമാറ്റ ക്രമീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുന്നു

ഡബ്ലിന്‍: ശൈത്യകാല സമയ മാറ്റത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് അയര്‍ലണ്ടിലെ സമയക്രമത്തില്‍ വ്യത്യാസം വരുത്തും. അതിനാല്‍ വാച്ചുകളിലെയും ക്ലോക്കുകളിലെയും സമയം ഒരു മണിക്കൂര്‍ സമയം പിന്നോട്ട് തിരിച്ചു വയ്ക്കണം. അതായത് രാത്രി ഒരു മണിക്കൂര്‍ അധികം ഉറങ്ങാമെന്നര്‍ത്ഥം. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച മുതല്‍ ആണ് വിന്റര്‍ ടൈം ആരംഭിക്കുന്നത്. വിന്റര്‍ ടൈമില്‍ രാത്രി സമയം കൂടുതലും പകല്‍ കുറവും ആയിരിക്കും. ജോലി സമയം കൃത്യമാക്കുന്നതിന് വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. ശനിയാഴ്ച രാത്രി … Read more

ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹീന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി അധികാരമേറ്റു

കൊളംബോ: അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രബല നേതാവ് മഹീന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി നിലവിലുള്ള കൂട്ടികക്ഷി സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുണ്ടായത്. ഇതോടെ റെനില്‍ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി പദം നഷ്ടമായി. മുന്‍ പ്രസിഡന്റ് കൂടിയായ രാജപക്ഷെ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. നിലവിലുണ്ടായിരുന്ന പ്രധാനമന്ത്രി വിക്രമസംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ യുണൈറ്റഡ് പീപ്പിള്‍ ഫ്രീഡം അലയന്‍സ് തീരുമാനിച്ച … Read more

കോര്‍ക്ക് എബനേസര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആരാധന നവംബര്‍ 10 ശനിയാഴ്ച

  കോര്‍ക്ക് എബനേസര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആരാധന നവംബര്‍ 10 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ സെ.ഫിനബാര്‍സ് ഫുഡ്‌ബോള്‍ ക്ലബ്ബില്‍ നടത്തപ്പെടും. ഇവാഞ്ചലിസ്റ്റ് റോയ് മര്‍ക്കാര മുഖ്യ പ്രഭാഷകനാകുന്ന ആരാധനയില്‍ എബനേസര്‍ ക്വയര്‍ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ തോമസ് 0894183740 പാസ്റ്റര്‍ ബിജുമോന്‍ 0871510740 https://ebenezerworshipcentrecork.com/

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു!. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടതെന്നും അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും പിണറായി പ്രതികരിച്ചു. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് … Read more

ഹിഗ്ഗിന്‍സിന് ചരിത്ര വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അന്തിമ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും, ദൈവനിന്ദ കുറ്റകരമാണെന്ന നിയമം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജനഹിതപരിശോധനയും ഇന്നലെ അവസാനിച്ചതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. 1997 ലെ വോട്ടെടുപ്പിന് ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍. യഥാര്‍ത്ഥ ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവിടും. നിലവിലെ … Read more

തപാല്‍ ബോംബ് അയച്ചയാളെ കണ്ടെത്താന്‍ അമേരിക്കയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി

മിയാമി- അമേരിക്കയില്‍ ഡെമോക്രാറ്റ് നേതാക്കള്‍ക്കും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്കും തപാല്‍ ബോംബ് അയച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം. പത്ത് പൈപ്പ് ബോംബുകളുടെ ഉറവിടം കണ്ടെത്തുന്നതിന് മിയാമിക്ക് സമീപം യു.എസ് മെയില്‍ ഓഫീസില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെറും ഭീഷണിയായല്ല, സ്ഫോടനത്തിനുശേഷിയുള്ള ഉപകരണങ്ങളായി കണ്ടു തന്നെയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഒ നെയില്‍ പറഞ്ഞു. ഇന്‍ര്‍നെറ്റില്‍ ലഭ്യമായ ബോംബ് നിര്‍മാണ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്ഫോടക വസ്തുക്കള്‍ രൂപപ്പെടുത്തിയതെന്ന് കേന്ദ്ര … Read more

കേരളത്തിന്റെ പ്രളയനഷ്ടം 31,000 കോടി ; യു.എന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യു.എന്‍. സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍. റസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത … Read more

660 അടി ഉയരമുള്ള ലണ്ടനിലെ കെട്ടിടത്തില്‍ വലിഞ്ഞ് കയറി ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ അതും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ

അംബരചുംബികളായ കെട്ടിടങ്ങളുടെ ചുമരുകളിലൂടെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അള്ളിപ്പിടിച്ചു കയറി വാര്‍ത്തകളും റെക്കോര്‍ഡുകളും സൃഷ്ടിച്ചിട്ടുള്ളയാളാണ് അലെയ്ന്‍ റോബര്‍ട്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ കീഴടക്കിയത് ലണ്ടന്‍ നഗരത്തിലെ 660 അടി ഉയരമുള്ള ഹെറോണ്‍ ടവറാണ്. 56 കാരനായ ഇയാള്‍ വെറു കയ്യുമായാണ് കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. ജീവന്‍ പണയം വെച്ചുകൊണ്ട് സാഹസികമായ കാര്യങ്ങള്‍ ചെയ്യുമ്പോളാണ് ജീവിച്ചിരിക്കുന്നു എന്ന … Read more

ഫോണുകളില്‍ മനപ്പൂര്‍വ്വം വേഗത കുറയ്ക്കുന്നു ആകുന്നു: ആപ്പിളിനും സാംസങ്ങിനും വന്‍ പിഴ

പഴയ ഫോണുകളുടെ പ്രവര്‍ത്തനത്തില്‍ തിരിമറി നടത്തിയതിന് ടെക് വമ്പന്മാരായ ആപ്പിളിനും സാംസങ്ങിനും പിഴ വിധിച്ചു. പഴയ ഫോണുകളുടെ വേഗം മനഃപൂര്‍വ്വം ഇരു കമ്പനികളും മന്ദഗതിയിലാക്കിയതായി ഇറ്റലിയിലെ വിപണി അതോറിറ്റി കണ്ടെത്തി. ‘തന്ത്രപരമായ കാലഹരണപ്പെടുത്തല്‍’ എന്നാണ് ഇറ്റലിയിലെ വിപണന അതോറിറ്റി ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ഫോണുകള്‍ വാങ്ങാനായി ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് പഴയ ഫോണുകളുടെ വേഗത കമ്പനികള്‍ മനഃപൂര്‍വ്വം കുറച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പരാതികളെ തുടര്‍ന്ന് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. ഫോണുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ തിരിമറികളാണ് കമ്പനികള്‍ നടത്തിയത്. … Read more