വയനാട് സ്വദേശി അയർലണ്ടിൽ അന്തരിച്ചു

വയനാട് സ്വദേശിയായ സ്റ്റെഫി ബൈജു (35) അയർലണ്ടിൽ അന്തരിച്ചു. ഓടപ്പള്ളം വാർഡ് മെമ്പർ കരവട്ടാറ്റിൻകര കെ.കെ സ്കറിയയുടെ മൂത്തമകനും അയർലണ്ട് മലയാളിയുമായ ബൈജുവിന്റെ ഭാര്യയാണ്. പ്രസവാനന്തരമുണ്ടായ സങ്കീർണ്ണതകളെ തുടർന്നായിരുന്നു വിയോഗം. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. റീജണൽ ഹോസ്പിറ്റൽ കെറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റെഫി. സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

‘ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി’ ഗായകർ ഒരേ വേദിയിൽ; ഡബ്ലിൻ സയന്റോളജി സെന്ററിലെ ‘അഫ്സൽ ലൈവ് ഇളയ നിലാ 2024’ പൊടിപൊടിക്കും!

മലയാളികളെ ത്രസിപ്പിച്ച ‘ഒള്ളുള്ളേരി ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നീ ഗാനങ്ങളുടെ പിന്നണിക്കാര്‍ ഒരേ വേദിയില്‍. അജഗജാന്തരം എന്ന സിനിമയിലെ ഒള്ളുള്ളേരി ആലപിച്ച പ്രസീത ചാലക്കുടിയും, കടുവയിലെ പാലാപ്പള്ളി ആലപിച്ച അതുല്‍ നറുകരയുമാണ് ജൂലൈ 13-ന് ഡബ്ലിനില്‍ നടക്കുന്ന ‘അഫ്‌സല്‍ ലൈവ്- ഇളയ നിലാ 2024’ സംഗീതപരിപാടിയില്‍ ഒരുമിച്ചെത്തുന്നത്. മലയാളത്തിന്റെ പ്രിയഗായകനായ അഫ്‌സല്‍ നയിക്കുന്ന സംഗീതനിശയില്‍ ഗായകരായ അഖില ആനന്ദ്, ജാനകി നായര്‍ എന്നിവരും പ്രേക്ഷകരുടെ കാതുകളെ കുളിര്‍പ്പിക്കാനെത്തും. ഒപ്പം ദിലീപ് കലാഭവന്റെ മിമിക്രി, ഹാസ്യപരിപാടി എന്നിവയും ഉണ്ടാകും. … Read more

ഉത്സവമേളവുമായി മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ്- 2024 ജൂലൈ 27-ന് പോര്‍ട്ട്‌ലീഷില്‍

പോര്‍ട്ട്‌ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ്- 2024 റാത്ത്‌ലീഗ് ജിഎഎ ഗ്രൗണ്ടില്‍ ജൂലൈ 27 അരങ്ങേറുമെന്ന് ഐസിസിഎല്‍ പ്രസിഡന്റ് പ്രീത ജോഷി, സെക്രട്ടറി ബിജു ജോസഫ്, ട്രഷറര്‍ വിനോദ് കെ.എസ്. എന്നിവര്‍ അറിയിച്ചു. രാവിലെ 11-ന് രാഷ്ട്രീയ, സാംസ്‌കാരിക നായകന്‍മാര്‍ ഭദ്രദീപം തെളിയിച്ച് ഉത്സവ് 2024 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍ പോര്‍ട്ട്‌ലീഷ് ഗാര്‍ഡ ഓഫീസര്‍ ഫ്ലാഗ്ഓഫ് ചെയ്യും. രാവിലെ ഒന്‍പതു മുതല്‍ … Read more

കവിത: ബലി കാക്കകളുടെ നാട്ടിൽ (ബിനു ഉപേന്ദ്രൻ)

പാപനാശം തീരത്ത്,പൊന്നിറങ്ങുന്ന മണൽ മുറുക്കി,വെള്ളത്തരികളിൽ നൃത്തംചെയ്യുംബലിക്കാക്കകൾ… കറുത്ത ചിറകുകളുമായി,പച്ചക്കാടുകൾ മറന്ന്,ആഴക്കടൽക്കു മുകളിൽഒരു നിയോഗം പോലെ… വെളുത്ത വാലുകൾ വിടർത്തി,വിരിച്ചുയർത്തി ചിറകുകൾ വീശികടൽമൊഴി കാറ്റിൽതാളമിട്ട്പറക്കും കാഴ്ചകൾ… സൂര്യന്റെ പൊന്‍കിരണംകടലില്‍ ചാഞ്ഞിറങ്ങുമ്പോള്‍സ്വപ്നങ്ങൾക്കു തുണയായിപ്രഭാതം വരവായി… സാഗരത്തിൻ പുണ്യം തേടി,താളമിട്ടു പായും കാറ്റിൻപുലരിയുടെ കിരണങ്ങൾപ്രതീക്ഷകൾ വിതയ്ക്കുന്നു… പാപങ്ങളുടെ തിര ഒഴുകി,വിശ്വാസത്തിന്റെ തീരത്ത്ജനാർദ്ദനസ്വാമി ക്ഷേത്രകടവുകൾപുണ്യമാക്കി ജനസാഗരം… മായാത്ത പൂമുഖത്ത്,ഓർമ്മകളുടെ പെരുമഴ,നമ്മുടെ ഹൃദയങ്ങൾബലിക്കാക്കകളായി പറക്കുന്നു… പാപനാശം തീരത്ത്കാറ്റിൻ കിളിവാതിൽ തള്ളിഒരുനാൾ ഞാനുംമോക്ഷം തേടിയെത്തും… ഇന്നത്തെ വിശ്വാസികള്‍നാളെ ബലിക്കാക്കകള്‍…അവർ താളത്തില്‍ പറന്ന്,പറയുന്നെതന്താവും… “വരൂ ഞങ്ങളോടൊപ്പംമോക്ഷപ്രാപ്തിക്കായി……ഒപ്പം, നിനക്കായി … Read more

കിൽകെന്നി പ്രീമിയർ ലീഗ് ക്രിക്കറ്റ് 2024; വാട്ടർഫോർഡ് വൈക്കിങ്സ് ചാംപ്യൻമാർ

ഇന്നലെ ഡബ്ലിൻ അൽസാ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന കിൽകെന്നി പ്രീമിയർ ലീഗ് 2024 ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യൻമാരായി വാട്ടർഫോർഡ് വൈക്കിങ്സ്. ഓൾ അയർലണ്ടിലെ 21-ഓളം, ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ടീം വൈക്കിങ്സ് കിരീടം കരസ്ഥമാക്കിയത്. ആവേശകരമായ ഫൈനലിൽ ഡബ്ലിൻ KCC-ക്കെതിരെ അവസാന ബോൾ സിക്സർ അടിച്ച് 7 വിക്കറ്റിനാണ് വാട്ടർഫോർഡ് വൈക്കിങ്സ് വിജയിച്ചത്. ടീമിനെ നയിച്ച ഫെബിന്റെ മികവുറ്റ ക്യാപ്റ്റൻസി പ്രകടനത്താൽ വൈക്കിങ്സ് ബാറ്റിങ് നിരയും, ബൗളിംഗ് നിരയും ശക്തമായി എതിരാളികൾക്ക് … Read more

ചരിത്രപരമായ ‘പ്രകൃതി പുനഃസ്ഥാപന നിയമം’ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു

പ്രകൃതി പുനഃസ്ഥാപന നിയമം (Nature Restoration Law) അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍. ലക്‌സംബര്‍ഗില്‍ തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിലാണ് 20 ഇയു അംഗരാജ്യങ്ങളിലെ പരിസ്ഥിതിവകുപ്പ് മന്ത്രിമാര്‍ നിയമം അംഗീകരിക്കുന്നതായി തീരുമാനമെടുത്തത്. അതേസമയം സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലണ്ട്‌സ്, ഇറ്റലി, ഹംഗറി എന്നിവര്‍ നിയമത്തിന് എതിരെ വോട്ട് ചെയ്തു. ബെല്‍ജിയം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 2030-ഓടെ തങ്ങളുടെ രാജ്യത്തെ കരയിലും, കടലിലുമുള്ള അഞ്ചില്‍ ഒരു ഭാഗം പ്രകൃതി എങ്കിലും പുനഃസ്ഥാപിക്കുക എന്നതാണ് നിയമം അനുശാസിക്കുന്നത്. 2050-ഓടെ എല്ലാ ആവാസവ്യവസ്ഥയെയും പുനര്‍നിര്‍മ്മിക്കാനും … Read more

സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം.സി ജോസഫ് (91) നിര്യാതനായി; സംസ്‍കാരം ജൂൺ 19-ന് പുന്നത്തുറയിൽ

സ്ലൈഗോ, അയർലൻഡ് /കോട്ടയം: സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ്. സംസ്‍കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും. മക്കൾ : പരേതനായ ബേബി ജോസഫ് , പരേതനായ സണ്ണി ജോസഫ് , വത്സമ്മ ജോസഫ് , സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ് ജോസഫ് (സ്ലൈഗോ, … Read more

ഓസ്‌ട്രേലിയയിൽ പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നു; ഒപ്പം ഒട്ടേറെ തൊഴിലവസരങ്ങളും!

ജൂലൈ 1-ന് ഓസ്‌ട്രേലിയയിൽ പുതിയ സാമ്പത്തികവർഷം ആരംഭിക്കുമ്പോൾ മൈഗ്രേഷൻ രംഗത്തും ഒട്ടേറെ അവസരങ്ങളാണ്. വിവിധ മേഖലകളിൽ ഇന്നും ഓസ്ട്രേലിയ ലേബർ ഷോർട്ടേജ് നേരിടുമ്പോൾ യോഗ്യരായ സ്‌കിൽഡ് പ്രൊഫഷണൽസിനായി അത്രമേൽ തന്നെ അവസരങ്ങളാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഒരുക്കുന്നതെന്ന് പ്രശസ്ത ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ് നമ്പൂതിരി അറിയിച്ചു. വിദഗ്ധരായ രജിസ്റ്റേർഡ് നഴ്‌സുമാരുടെ കുറവ് ഓസ്‌ട്രേലിയയിലെ എക്കാലത്തെയും ആവശ്യകത ആയതുകൊണ്ട് തന്നെ ആരോഗ്യമേഖലയിൽ തന്നെയാണ് പതിവുപോലെ ഈ വർഷവും കൂടുതൽ സാധ്യതകൾ ലഭ്യമാകുക. എന്നാൽ … Read more

ബാലിനയിലെ ലിജുവിന്റെ പിതാവ് കെ.എം വർഗീസ് (85) നിര്യാതനായി; സംസ്‍കാരം ജൂൺ 15 ശനിയാഴ്ച മുക്കൂറിൽ

ബാലിന,അയർലണ്ട്/ കുന്നന്താനം: മേയോയിലെ ആദ്യകാല മലയാളി ബാലിനയിലെ ലിജു വർഗീസിന്റെ (മാനേജർ Tuffy’s Gala,Ballina) പിതാവ് കാഞ്ഞിരത്തും മൂട്ടിൽ കെ.എം വർഗീസ് നിര്യാതനായി. സാറാമ്മ വർഗീസ് ഭാര്യയാണ്. സംസ്‍കാരം ജൂൺ 15 ശനിയാഴ്ച  പരേതന്റെ മാതൃ ഇടവക ആയ കുന്നന്താനം മുക്കൂറിലുള്ള സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് നടത്തും. മക്കൾ: ലിജു വർഗീസ് (മേയോ, അയർലണ്ട്), ത്രേസിയാമ്മ വർഗീസ് (കോർക്ക്, അയർലണ്ട്), ലീന വർഗീസ് (പുതുപ്പള്ളി). മരുമക്കൾ: ബിന്ദു സക്കറിയാസ് (അയർലണ്ട്), … Read more

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ‘സമ്മർ ഫെസ്റ്റ് 2024’ ജൂലൈ 20-ന് ടിപ്പററിയിൽ

County Tipperary-യിലെ ക്ലോൺമലിൽ ജൂലൈ 20-ആം തീയതി സമ്മർ ഫെസ്റ്റ് നടത്തപ്പെടുന്നു. Tipperary-യിലെ ഇന്ത്യക്കാരുടെ സംഘടനയായ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ‘Clonmel Summer Fest 2024’ അണിയിച്ചൊരുക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 9 വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്നത് കഴിഞ്ഞ വർഷത്തെ വേദിയായ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ തന്നെ ആണ്. കഴിഞ്ഞ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും … Read more