തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു; ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. 94 വയസായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കരുണാനിധിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത … Read more

‘നാറാണത്ത് ഭ്രാന്തന്‍’ നാടകവുമായി ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍

സിഡ്‌നി: സിഡ്‌നിയിലെ ലിവര്‍ പൂള്‍ മലയാളി അസ്സോസിയേഷന്റെ ‘ഉത്രാട സന്ധ്യ’ ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തന്‍ നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന നാടകത്തില്‍ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. അസ്സോസിയേഷനിലെ അംഗങ്ങളായിട്ടുള്‌ല കലാകാരന്മാര്‍ തന്നെയാണ് നാടകത്തിലെ വിവിധവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റേയും , രംഗപടത്തിന്റേയും ,പ്രകാശ വിന്യാസത്തിന്റേയും അകമ്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിര്‍ വ്വഹിച്ചിരിക്കുന്നത് മനോജ് മുടക്കാരില്‍ ആണ്. സുരേഷ് മാത്യു സം വിധാനവും, ശബ്ദ മിശ്രണവും നിര്‍വ്വഹിക്കുന്നു. ഓഗസ്ത് 18 ന് … Read more

‘ആന്‍ഡ്രോയ്ഡ് പൈ’ എത്തുന്നു; പുതിയ പതിപ്പില്‍ സവിശേഷതകള്‍ ഏറെ

ആന്‍ഡ്രോയ്ഡിന്റെ 9 പതിപ്പിന് പൈ എന്ന് പേരിട്ടു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗമായി ഇത് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഗസ്റ്റ് 7 മുതല്‍ പുതിയ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങും. ഏതാണ്ട് 6 മാസത്തോളമായി വിവിധഘട്ടങ്ങളിലെ ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രോയ്ഡ് പൈ എത്തുന്നത്. ഇരട്ട കാമറയുള്ളതും പുതിയ സ്‌ക്രീന്‍ സമവാക്യങ്ങള്‍ ഉള്ളതുമായ ഫോണുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേര്‍ഷനാണ് പി. ഇന്റര്‍ഫേസില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ക്ക് പുറമേ, അനേകം പുതിയ … Read more

കാനഡ-സൗദി ബന്ധം വഷളാകുന്നു; കനേഡിയന്‍ അംബാസഡറെ സൗദി പുറത്താക്കി; വ്യാപാരവും നിര്‍ത്തുന്നു; കാനഡയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും റദ്ദാക്കി

കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാര ബന്ധവും ഉപേക്ഷിക്കുന്നതായി സൗദി അറേബ്യ. കനേഡിയന്‍ അംബാസഡറെ പുറത്താക്കിയ സൗദി തങ്ങളുടെ പ്രതിനിധിയെ കാനഡയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കാനഡ നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രൂക്ഷമായ നടപടികളിലേക്ക് കടന്നത്. റിയാദില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് റദ്ദാക്കി. സൗദി അറേബ്യ ജയിലിലടച്ച ആക്റ്റിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രിന്‍സ് … Read more

പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടത് 50 ബില്യണ്‍ ഡോളര്‍

മുംബൈ: വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയ ഇന്ത്യന്‍ കമ്പനികള്‍ അടുത്ത 10 വര്‍ഷത്തില്‍ 50 ബില്യണ്‍ ഡോളര്‍ ഇവ വാങ്ങുന്നതിന് ചെലവഴിക്കേണ്ടി വരുമെന്ന് സിഡ്നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോര്‍ട്ട്. ആകെ 1,055 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും 100 വീതം വിമാനങ്ങളാണ് നിര്‍മാണ കമ്പനികള്‍ കൈമാറുക. ഈ പശ്ചാത്തലത്തില്‍ 2027 വരെയുള്ള വിമാനം വാങ്ങലുകള്‍ക്കായി 50 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് … Read more

വേനല്‍കാലത്തിന് വിട; അയര്‍ലണ്ടില്‍ ഇടിയോട്കൂടെ മഴ തിരിച്ചെത്തുന്നു; താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക്

അയര്‍ലണ്ട് സുഖകരമായ വെയില്‍ ആസ്വദിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമായി തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഐറാന്‍. ഇന്ന് പതുക്കെ ആരംഭിച്ച് നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 19 മിത്തല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുനിന്ന താപനില ഈ ആഴ്ചയില്‍ 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രാത്രിയില്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ കുത്തനെ താഴാനുള്ള സാധ്യതുമുണ്ട്. അറ്റ്ലാന്റിക് മേഖലയില്‍ നിന്നുള്ള ന്യുനമര്‍ദമാണ് പെട്ടെന്നുള്ള … Read more

ചൊവ്വയില്‍ ആറ് വര്‍ഷം; പര്യവേഷണം തുടര്‍ന്ന് ക്യൂരിയോസിറ്റി

ചൊവ്വാ പര്യവേഷണത്തിന്റെ ആറാം വാര്‍ഷികം ആഘോഷിച്ച് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ചൊവ്വയിലിറങ്ങി ആറാം വര്‍ഷം ആഘോഷിക്കുകയാണെന്ന് ക്യൂരിയോസിറ്റി റോവര്‍ ഞായറാഴ്ച പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ചൊവ്വയില്‍ നിന്നുള്ള ഒരു ചിത്രവും ക്യൂരിയോസിറ്റി പങ്കുവെച്ചു. 2012ലാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയത്. അന്നുതൊട്ട് ഇന്നുവരെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ക്യൂരിയോസിറ്റി. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂരിയോസിറ്റി റോവര്‍ ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. പ്രകാശം ആകിരണം ചെയ്യുന്നതിന്റെയും ചിതറുന്നതിന്റേയും അടിസ്ഥാനത്തില്‍ ധൂമകണങ്ങളുടെ അളവും വലിപ്പവും … Read more

വൈദികര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സഭാനേതൃത്വം; നിര്‍ണായക സുന്നഹദോസ് ഇന്നുമുതല്‍

കോട്ടയം: കുമ്പസാര ലൈംഗിക പീഡനക്കേസിലെ വൈദികര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സഭാനേതൃത്വം. ഇതിനായി, ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് യോഗം ചൊവ്വാഴ്ച കോട്ടയത്ത് തുടങ്ങും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് വൈദികരെയും സഭയില്‍നിന്ന് പുറത്താക്കാന്‍ സൂനഹദോസില്‍ തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമ്പസാരമടക്കം വിശ്വാസ വിഷയങ്ങളില്‍ മാറ്റം വേണമോ എന്ന കാര്യവും അഞ്ചു ദിവസത്തെ സുന്നഹദോസ് ചര്‍ച്ചചെയ്യും. ഓര്‍ത്തഡോക്‌സ് പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് വി മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കെതിരായ നടപടിയാകും സുന്നഹദോസിന്റെ പ്രധാനതീരുമാനം. … Read more

അമ്മയുടെ നേതൃത്വവും വനിതാ കൂട്ടായ്മ അംഗങ്ങളും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ഇന്ന്

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വവും നടിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് വൈകീട്ട് നടക്കും. വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ കൂടിയായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവരുമായാണ് അമ്മ നേതൃത്വത്തിന്റെ ചര്‍ച്ച. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അ.ങ.ങ.അയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരം ആവശ്യപ്പെട്ടായിരുന്നു നടിമാര്‍ സംഘടനക്ക് കത്തു നല്‍കിയത്. കൂടാതെ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് നടിമാര്‍ കത്ത് നല്‍കിയത്. … Read more

ഒസാമയുടെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ

ലണ്ടന്‍: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണം നടത്താന്‍ വിമാനം റാഞ്ചിയ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളെയെന്ന് വെളിപ്പെടുത്തല്‍. ഗാര്‍ഡിയന്‍ നടത്തിയ അഭിമുഖത്തില്‍ ഒസാമയുടെ അര്‍ധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ‘മുഹമ്മദ് അത്തയുടെ മകളെ അവന്‍ വിവാഹം കഴിച്ചതായി ഞങ്ങള്‍ കേട്ടിരുന്നു. പക്ഷെ അവനിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനില്‍ തന്നെ ഉണ്ടാവും’- അഹമ്മദ് വെളിപ്പെടുത്തി. ഒസാമയുടെ … Read more