ഫേസ്ബുക്ക് ലൈക്കില്‍ ഒന്നാമതെത്തി കേരളാ പോലീസ്

കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് അങ്ങനെ ഒന്നാമതെത്തിയിരിക്കുന്നു. ഫെയ്സ്ബുക്കിലെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്ത്യയിലെ ഒന്നാമത്തെ പോലീസ് ഫെയ്സ്ബുക്ക് പേജ് എന്ന ഖ്യാതി ഇനി കേരളാ പോലീസിന് സ്വന്തം. ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് കേരളാ പോലീസ് ഒന്നാമതെത്തിയത്. 6,30,000 ന് മുകളിലാണ് ഇപ്പോള്‍ കേരളാ പോലീസ് പേജിന്റെ ലൈക്കുകളുടെയും ഫോളോവര്‍മാരുടേയും എണ്ണം. കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പേജിന്റെ ലൈക്ക് 6,00,000 എത്തിയിരുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ … Read more

ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമെ അറസ്റ്റില്‍ തീരുമാനം എടുക്കൂയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും എഡിജിപി അറിയിച്ചു. 2014 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇത്ര പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവുശേഖരണം വൈകുന്നത്. സര്‍ക്കാര്‍ … Read more

ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാറുന്നു? ബ്രെക്സിറ്റിനെ പിന്തുണച്ച 100ലേറെ മണ്ഡലങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് സര്‍വേ

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അഭിപ്രായം രേഖപ്പെടുത്തി. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണെന്ന് മനസിലാക്കിയതോടെ പോകേണ്ടന്നായി ഇവര്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ജനങ്ങള്‍. അടുത്തിടെ നടത്തിയ ഹിതപരിശോധനയില്‍ ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ നൂറോളം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ ആ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. ഒബ്‌സര്‍വര്‍ മാധ്യമം നടത്തിയ വിശകലനത്തിലാണ് നൂറോളം മണ്ഡലങ്ങള്‍ ഈ അഭിപ്രായത്തിലേക്ക് എത്തിയെന്ന് വ്യക്തമായത്. ഈ വര്‍ഷം അവസാനം … Read more

ലോക്സഭാ മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടര്‍ന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് 40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനൊല്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തി. ശനിയാഴ്ച മുതല്‍ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. … Read more

വിദേശ ഇന്ത്യാക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കാന്‍ അര്‍ഹരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രമന്ത്രിയുടെ നിലപാട് തെറ്റെന്ന് പ്രവാസി സംഘടനകള്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയില്ലെന്ന കേന്ദ്ര മന്ത്രി ജിജേന്ദ്രന്‍ സിംഗിന്റ പ്രസ്താവന പ്രവാസലോകത്തെ ആശയകുഴപ്പത്തിലാക്കുന്നു. വിവരാവകാശ നിയമ വ്യവസ്ഥ പ്രയോജനപെടുത്തുവാന്‍ പ്രവാസികള്‍ക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിവരാവകാശ നിയമം വിനിയോഗിക്കാനാവില്ലെന്ന കേന്ദ്ര സഹമന്ത്രി നടത്തിയ പ്രസ്താവന തെറ്റെന്ന് നിയമവിദഗ്ധരും പ്രവാസി വിവരാവകാശ പ്രവര്‍ത്തകരും പ്രസ്താവിച്ചു. രാജ്യത്തുള്ള പൗരന്മാര്‍ക്ക് മാത്രമാണ് ഈ അവകാശം വിനിയോഗിക്കാന്‍ അവസരമെന്നും വിദേശത്തുള്ളവര്‍ക്കില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചത്. ഓണ്‍ലൈന്‍ … Read more

മഴക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമ സ്വരാജ്

കേരളത്തില്‍ പ്രളയ കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ഫീ ഈടാക്കാതെ തന്നെ നല്‍കുമെന്നും ഇതിനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ബന്ധപെട്ടാല്‍ മതിയെന്നും എന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. There are unprecedented floods in Kerala causing huge damage. We have decided that as the situation becomes normal, passports damaged on account floods shall … Read more

പേടിക്കണം സ്മാര്‍ട്‌ഫോണിലെ നീലവെളിച്ചത്തെ

വാഷിങ്ടണ്‍: സദാസമയവും സ്മാര്‍ട്‌ഫോണില്‍ കളിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിച്ചോളൂ. സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് ജേണല്‍ ഓഫ് സയന്റിഫിക് റിപ്പോര്‍ട്ടില്‍ യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മക്യുലാര്‍ ഡി ജനറേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല. സാധാരണരീതിയില്‍ 50 വയസ്സാകുേമ്പാഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകള്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നീലവെളിച്ചം കണ്ണിലെ … Read more

ആദ്യ ഇന്ത്യന്‍ സ്റ്റോറിന് വന്‍ സ്വീകാര്യതയെന്ന് ഐകിയ; ഇന്ത്യയില്‍ 25 സ്റ്റോറുകള്‍ കൂടി

  ഹൈദരാബാദ്: അയര്‍ലണ്ടില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐകിയയുടെ ആദ്യ ഇന്ത്യന്‍ സ്റ്റോറിന് വന്‍ വരവേല്‍പ്പ്. ഇന്ത്യയിലേക്കുള്ള പ്രവേശനം അറിയിച്ചുകൊണ്ട് ഹൈദരാബാദിലാണ് ഐകിയയുടെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച ഗുണനിലവാരവും ന്യായവിലയുമടക്കം നിരവധി വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ 40,000 ഓളം ഉപഭോക്താക്കള്‍ ഹൈദരാബാദ് സ്റ്റോര്‍ സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റോര്‍ സ്ഥിതി ചെയ്യുന്ന ഹൈടെക് സിറ്റിയില്‍ ഇതുമൂലം കടുത്ത ഗതാഗതക്കുരുക്കും ഉണ്ടായി. … Read more

ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്നവസാനിക്കുന്നു

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സില്‍ ഡാന്‌സസും മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ടിലേക്കുള്ള ഓണ്‍ലൈന്‍ ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്‍ റ്റോളജി കമ്യൂണിറ്റി സെന്ററില്‍ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും. മുദ്ര ഇന്‍സിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന … Read more

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് തമിഴ് താരങ്ങള്‍ നല്‍കുന്നത് 25 ലക്ഷം വീതം; അമ്മ നല്‍കുന്നത് വെറും പത്തുലക്ഷം; താരസംഘടനയ്‌ക്കെതിരെ പ്രധിഷേധം

മഴക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും. സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനും രംഗത്തെത്തി. സൂപ്പര്‍ താരം വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് … Read more