അവതാരകയും നടിയുമായ പേളി മാണി തെലുങ്കില്‍

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ അവതാരകയും നടിയുമായ പേളി മാണി തെലുങ്കിലേക്ക്. ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ തെലുങ്ക് അരങ്ങേറ്റം. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നാഗ ശൗര്യയാണ് പേളിയുടെ നായകന്‍. ചിത്രത്തില്‍ രണ്ടാമത്തെ നായികയാണ് പേളി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇനി കുറച്ച് ഗാനരംഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. 2011ല്‍ നന്ദിനി സംവിധാനം ചെയ്ത അല മൊദാലൈ എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അല മൊദാലൈയുടെ നിര്‍മ്മാതാവ് ദാമോദര്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. … Read more

വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കക്കാരെ പിരിച്ചുവിട്ട് താല്‍ക്കാലിക വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ എന്റര്‍ടെയ്‌മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കന്‍ പൗരന്‍മാരെ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക (എച്ച്1ബി) വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു. അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി എത്തുന്നത് സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമായ സമയത്താണ് വാള്‍ട്ട് ഡിസ്‌നിയില്‍  നിയമനം. അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ നാലിലൊന്ന് ശതമാനം ശമ്പളത്തിനാണ് എച്ച്1ബി വിസയിലുള്ളവര്‍ ജോലിയെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി നോട്ടീസ് നല്‍കിയിരുന്നത്. ഇവരുടെ പകരക്കാരായ ഇന്ത്യക്കാര്‍ ഇതിനകം നിയമിതരുമായിട്ടുണ്ട്. ഡിസ്‌നി കമ്പനിയിലെ നിയമനത്തിനെതിരെ … Read more

യുഎസില്‍ സൈബര്‍ ആക്രമണം, 40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ഏതാണ്ട് 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് യു.എസ്.അധികൃതര്‍ അറിയിച്ചു. മെയ് ആദ്യം മുതലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും ആക്രമണ വിവരം വ്യാഴാഴ്ചയാണ് തിരിച്ചറിഞ്ഞതെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പ്രസ്താവനയില്‍ പറഞ്ഞു. ‘ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ്’ ( ഒ.പി.എം), ‘ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം നടന്നത്. ഫെഡറല്‍ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയും, … Read more

മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിക്കുന്നത്. ഞാനാണ് കട്ടതെന്ന് കള്ളന്‍ ഒരിക്കലും പറയില്ല. കള്ളന്‍മാര്‍ തെളിവ് ഉണ്ടാക്കി വച്ചിട്ടല്ല കളവ് നടത്തുന്നത്. അതു കണ്ടെത്തുകയാണ് അന്വേഷണ സംഘം ചെയ്യേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യമാണ്. ഫലം വരുമ്പോള്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസ് വിജയിക്കും. ഇടതുപക്ഷം … Read more

ഹിതപരിശോധനാഫലം തടയണമെന്ന ഹര്‍ജികള്‍ തള്ളി…തെളിവില്ല മതകാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് അധികാരവുമില്ലെന്ന് ജ‍ഡ്ജ്

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യത നല്‍കിയ ഹിതപരിശോധന ഫലം നിയമപരമായി അംഗീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സ്വവര്‍ഗ വിവാഹ തുല്യതസംബന്ധിച്ച ഹിതപരിശോധന ഫലത്തില്‍ എതിര്‍പ്പുയര്‍ത്തിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ഹൈക്കോടതി ഇവ പരിശോധിച്ചെങ്കിലും 1994 റഫറണ്ടം ആക്ട് പ്രകാരം ഹര്‍ജി സമ്മര്‍പ്പിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നെന്ന് വ്യക്തമാക്കിയാണ് തള്ളിയത്. ഹിതപരിശോധന ഫലം ശരിവെച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇരു പരാതികളും നല്‍കിയിരിക്കുന്നത്. ക്ലെയര്‍കൗണ്ടിയിലെ ലിസ്റ്റീന്‍ റോഡില്‍ നിന്നുള്ള … Read more

തീവ്രവാദി ആക്രമണം, ഹൃത്വിക്ക് റോഷന്റെ ട്വീറ്റ് വിവാദമായി

  ഇംഫാല്‍: മണിപ്പൂരിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ച് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ചെയ്!ത് ട്വീറ്റ് വിവാദമാകുന്നു. മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്ന് ട്വീറ്റ് ചെയ്തതാണ് വിവാദമായത്. മനസാക്ഷിയില്ലാത്ത, ബുദ്ധിശൂന്യമായ മണിപ്പൂരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 ജവാന്‍മാരുടെ കുടുംബത്തിന് എന്റെ ആദരാഞ്ജലികള്‍ എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റ്. ഇത് വിവാദമായപ്പോള്‍ ഹൃത്വിക് തിരുത്തലുമായി എത്തി. തിരിച്ചറിയാന്‍ കഴിയാത്ത മണിപ്പൂരി ആദിവാസി ഗ്രൂപ്പെന്നാണ് ഹൃത്വിക് തിരുത്തിയത്. ഹൃത്വിക്കിന്റെ ഈ പരാമര്‍ശം കൂടുതല്‍ വിവാദമായിരിക്കുകയാണ്. 20 ജവാന്മാര്‍ … Read more

മാഗി നൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചു, സിംഗപ്പൂരിലും നിരോധനം

ന്യൂഡല്‍ഹി: രാജ്യത്തു വില്‍ക്കുന്ന ഒന്‍പതു തരം മാഗി നൂഡില്‍സിന് വിലക്കേര്‍പ്പെടുത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു മാഗി വില്പന നടത്തിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തി. മാഗിയുടെ സാമ്പിള്‍ പരിശോധിച്ചു സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടും കേന്ദ്രം നടപടിക്കു പരിഗണിച്ചു. ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജെ.പി. നദ്ദ പറഞ്ഞു. അതേസമയം, മാഗിയില്‍ അപകടകരമായ രാസപദാര്‍ഥം ഒന്നും ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ അറിയിച്ചു. ഉത്പന്നം പിന്‍വലിച്ചതു ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ്. വിശ്വാസ്യത വീണ്ടെടുത്തു ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും … Read more

സോണിയ അധികാരം കൈമാറും; രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മൂന്നു മാസത്തിനകം പ്രസിഡന്റാകുമെന്നു സൂചന. ‘ദി ഹിന്ദു’ ദിനപത്രമാണു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. സെപ്റ്റംബറില്‍ ബംഗളൂരുവില്‍ നടത്താനിരിക്കുന്ന എഐസിസി 84-ാമത് സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എഐസിസിയുടെ സമ്പൂര്‍ണ സമ്മേളനം ഇതിനു മുമ്പു നടന്നത് 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലായിരുന്നു. ബജറ്റ് സമ്മേളനം കഴിഞ്ഞയുടനെ രാഹുലിനെ പ്രസിഡന്റാക്കണമെന്ന താത്പര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ അടുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനിടെയാണ് അദ്ദേഹം അവധിയില്‍ പോയതും മാധ്യമങ്ങള്‍ വാര്‍ത്തയായതും. തിരികെയെത്തിയ ഉടനെ വിഷയം വീണ്ടും … Read more

വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തിലുള്ള ഉപവാസ പ്രാര്‍ത്ഥന നാളെ അസംപ്ഷന്‍ ദേവാലയത്തില്‍

  പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും, ഈ വരുന്ന ശനിയാഴ്ച്ച (06-06-2015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ.് ശുശ്രൂഷകള്‍ക്ക് റവ.ഫാ.ജോര്‍ജ്ജ് OSB, റവ. ഫാ. ജെയ്‌സണ്‍ നേതൃത്വം നല്‍കുന്നതാണ്. കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലന്റിലെ എല്ലാ വിശ്വാസികളേയും … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആദ്യവെള്ളി ശുശ്രൂഷകള്‍ വൈകുന്നേരം 6 മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ ആദ്യവെള്ളി ശുശ്രൂഷകള്‍ ജൂണ്‍ 5 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍. വൈകുന്നേരം 6 മുതല്‍ 8:30 വരെയാണ് ചടങ്ങ്. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.