അയർലണ്ടിലെ ജനങ്ങളിൽ കുടിയേറ്റക്കാർ എത്ര? കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നത് അവരോട് അവമതിപ്പ് സൃഷ്ടിക്കുന്നതായി പഠനം

അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ എണ്ണം വളരെ അധികമാണെന്ന തരത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI)-ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ 25 ശതമാനത്തിലധികം പേരും വിദേശത്ത് ജനിച്ചവര്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത് എന്നും, എന്നാല്‍ ഇത് തെറ്റാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. കുടിയേറ്റക്കാരോട് മോശം മനോഭവമുണ്ടാകാന്‍ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അയര്‍ലണ്ടിലെ Department of Justice-ന്റെ ധനസഹായത്തോടെ 1,200 പേരെ പങ്കെടുപ്പിച്ചാണ് ESRI ഈ പഠനം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ … Read more

Anointing Fire Catholic Ministry (AFCM) ഒരുക്കുന്ന ടീനേജ് കുട്ടികൾക്കായുള്ള റെസിഡെൻഷ്യൽ ധ്യാനം County Clare-ലെ Ennis-ൽ

അയർലണ്ടിലെ AFCM Children Ministry-യുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ‘National Residential Retreat for Teens’ ഫെബ്രുവരി 19,20,21 തീയതികളിൽ County Clare-ലെ Ennis-ലുള്ള St. Flannan’s College-ൽ വച്ച് നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിലെ തിരക്കേറിയ ലോകത്തിൽ വളരെയധികം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കൗമാരക്കാരായ കുട്ടികൾക്ക് ദൈവത്തെയും സഭയേയും അടുത്തറിഞ്ഞ് ജീവിതത്തെ രൂപപ്പെടുത്താൻ ഉള്ള ഒരു സുവർണ്ണാവസരമായി ആണ് ഈ ശുശ്രൂഷയെ ക്രമീകരിച്ചരിക്കുന്നത്. വിശുദ്ധ കുർബാന, വചനശുശ്രൂഷ, ആരാധന, കുമ്പസാരം, ഗ്രൂപ്പ്‌ ചർച്ചകൾ, സ്കിറ്റുകൾ എന്നിവയിലൂടെ കുട്ടികളുടെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ … Read more

അയർലണ്ട് മലയാളിയായ സജി സുരേന്ദ്രന്‍ നിര്യാതനായി

കൗണ്ടി കാവനിലെ വിര്‍ജീനിയയിൽ താമസിച്ചുവരികയായിരുന്ന സജി സുരേന്ദ്രന്‍ (53) നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ആംബുലന്‍സും, മെഡിക്കല്‍ സംഘവും എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തല സ്വദേശിയായ സജി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. 2008-ലാണ് അയര്‍ലണ്ടിലെത്തിയത്. ഭാര്യ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്. ഒരു മകളുണ്ട്.

ജനുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ആം തീയതി ഡബ്ലിനിൽ

ജനുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of ഹോപ്പ് പള്ളിയിൽ 18-ആം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628 https://g.co/kgs/Ai9kec

ഷീല പാലസ് മാമാങ്കം സീസൺ 2: ഡബ്ലിനിൽ ക്രിക്കറ്റ് ആവേശത്തിന് കിരീടമിട്ട് ‘ഉപ്പുകണ്ടം ബ്രദേഴ്സ്’

ഡബ്ലിൻ: ഡബ്ലിനിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ രണ്ട് മാസമായി ആവേശത്തോടെ പിന്തുടർന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റായ ഷീല പാലസ് മാമാങ്കം സീസൺ 2 പ്രൗഢഗംഭീരമായ ഫൈനലോടെ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബാംബൂ ബോയ്സിനെ പരാജയപ്പെടുത്തി ഉപ്പുകണ്ടം ബ്രദേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി. തുടക്കം മുതൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ നിർണായക ഘട്ടങ്ങളിൽ മികച്ച ടീംവർക്കും ശാസ്ത്രീയമായ കളിത്തന്ത്രങ്ങളും പുറത്തെടുത്ത ഉപ്പുകണ്ടം ബ്രദേഴ്സ് ആധികാരികമായ പ്രകടനത്തിലൂടെയാണ് വിജയം കൈവരിച്ചത്. പരാജയത്തിലും കായികമനസ്സിന്റെ മഹത്വം … Read more

അയർലണ്ട് മലയാളികളായ രാജു കുന്നക്കാടിന്റെയും, ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി

ഡബ്ലിൻ / പള്ളിക്കത്തോട് : ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനും, കേരളാ പ്രവാസി കോൺഗ്രസിന്റെയും, വേൾഡ് മലയാളി കൗൺസിലിന്റെയും ഭാരവാഹിയുമായ രാജു കുന്നക്കാടിന്റെയും , ലൂക്കനിലെ ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി. സംസ്കാരം പിന്നീട് ആനിക്കാട് ഫൊറോനാ പള്ളിയിൽ.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ് – പുതുവത്സരാഘോഷം നാളെ

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ നാളെ (ജനുവരി 10 ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. ​നാടിന്റെ തനിമയും പ്രവാസത്തിന്റെ ആവേശവും ഒത്തുചേരുന്ന വേദിയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന മുപ്പതിലധികം കലാപരിപാടികൾ അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡിജെ (DJ) സംഗീതവും ഒരുക്കിയിട്ടുണ്ട്. ​അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി രാത്രി 10-ന് ആഘോഷങ്ങൾ … Read more

‘കാരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി വീണ്ടും; അതിഥി വർഷം രഞ്ജിത്ത് ചിത്രത്തിൽ

മമ്മൂട്ടിയുടെ ഏറെ ജനപ്രീതിയുള്ള കഥാപാത്രമായ ‘ബ്ലാക്കി’ലെ കാരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടുമെത്തുന്നു. കൊച്ചിയിലെ അധോലോക ഗുണ്ടയായ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ‘ബ്ലാക്ക്’ 2004-ലായിരുന്നു റിലീസായത്. രഞ്ജിത് ആയിരുന്നു സംവിധാനം. രഞ്ജിത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതേ കഥാപാത്രമായി അതിഥിവേഷത്തില്‍ മമ്മൂട്ടിയെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘തുടരും’ സിനിമയിലെ ജോര്‍ജ്ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയാണ് ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയപ്പോഴുള്ള ഒരു ഫോട്ടോ ആണ് റിപ്പോര്‍ട്ടിന് … Read more

ജാഗ്രത! കുട്ടികളുടെ ഭക്ഷണത്തിൽ വിഷാംശം ഉണ്ടാക്കുന്ന ബാക്ടീരിയ; നെസ്ലെയുടെ ഏതാനും ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുന്നു

വിഷാംശം കണ്ടെത്തിനെ തുടര്‍ന്ന് നെസ്ലെ കമ്പനി പുറത്തിറക്കുന്ന നാല് SMA infant formula ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). ബാക്ടീരിയ ഉണ്ടാക്കുന്ന ‘cereulide’ എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവജാതശിശുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ ഒരു ബാച്ച് തിരിച്ചെടുക്കുന്നത്. Bacterium Bacillus cereus എന്ന ബാക്ടീരിയയാണ് ഈ വിഷവസ്തു ഉണ്ടാക്കുന്നത്. ഇതടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ശക്തമായ ഛര്‍ദ്ദി, ഓക്കാനം എന്നിവ ഉണ്ടാകും. കഴിച്ച് … Read more

ഇൻറർനെറ്റിൽ വ്യാപകമായി ‘എഐ ഗേൾ ഫ്രണ്ടുകൾ’; ഈ കെണിയിൽ നിങ്ങളുടെ കുട്ടിയും പെട്ടോ?

കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ‘എഐ ഗേള്‍ഫ്രണ്ട് പോണ്‍ ആപ്പുകള്‍ (AI Girlfriend Porn Apps)’ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ആക്രമണോത്സുകമായ ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആപ്പുകള്‍ നിയമപരമായി നിരോധിക്കാതിരുന്നാല്‍, അത് നമ്മുടെ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ജീവന് തന്നെ ഭീഷണിയായിത്തീരുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ത്രീകളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ശാരീരികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഡിജിറ്റല്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഇത്തരം ആപ്പുകള്‍ നിരോധിക്കുന്നതായി യുകെയും, ഓസ്‌ട്രേലിയയും ഈയിടെ പ്രഖ്യാപിച്ചിരുന്നു. ആപ്പുകള്‍ക്കൊപ്പം ഇത്തരം അനവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. … Read more