നന്മയുടെ റൂട്ടിൽ 8000 കിലോമീറ്റർ; കാൻസർ രോഗികൾക്ക് കൈത്താങ്ങായി നാല് മലയാളി ചങ്ങാതിമാർ (ബിനു ഉപേന്ദ്രൻ)

സ്നേഹവും കാരുണ്യവും ഇന്ധനമാക്കി നാല് മലയാളി സുഹൃത്തുക്കൾ അയർലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നു. സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിംഗ്‌ കുമാർ എന്നീ ഡബ്ലിൻ മലയാളികളാണ് “മൈൽസ് ഫോർ ലൈവ്സ് –  ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട് ” എന്ന പേരിൽ ഈ മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഐറിഷ് കാൻസർ സൊസൈറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 12-ന് ഡബ്ലിനിൽ നിന്ന് യാത്ര ആരംഭിക്കുന്ന … Read more

അയർലണ്ട് മലയാളികൾക്ക് തനി കേരള സ്റ്റൈൽ ഓണസദ്യയുമായി ഷീലാ പാലസ് റസ്റ്ററന്റ്; പ്രീമിയം കസ്റ്റമർമാർക്ക് വെറും 5 യൂറോയ്ക്ക് സദ്യ

നിരവധി വിഭവങ്ങൾ അടങ്ങിയ രുചികരമായ ഓണ സദ്യയുമായി അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട റസ്റ്ററന്റ് ആയ ഷീലാ പാലസ്. സെപ്റ്റംബർ 5,6 തീയതികളിൽ പകൽ 1 മണി മുതൽ 5 മണി വരെ വിഭവസമൃദ്ധമായ സദ്യ ഡെലിവറി ലഭ്യമാണ്. 2 പേർക്ക് 50 യൂറോ, 4 പേർക്ക് 90 യൂറോ എന്നിങ്ങനെയാണ് ഡെലിവറി നിരക്ക്. ഡബ്ലിനിൽ എവിടെയും 20 കിലോമീറ്റർ പരിധിയിൽ ഫ്രീ ഡെലിവറിയും ഉണ്ട്. 5,6,7 തീയതികളിൽ ഷീലാ പാലസിന്റെ ലിഫി വാലിയിലെ റസ്റ്ററന്റിൽ വച്ചുള്ള ഡൈൻ … Read more

വെയിൽസിൽ മലയാളി യുവാവിനെ നായ്ക്കൾ ആക്രമിച്ചു

യുകെയിലെ വെയില്‍സില്‍ മലയാളിയായ യുവാവിനെ നായ്ക്കള്‍ ആക്രമിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം റെക്‌സ്ഹാമിലെ സ്വന്തം വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെയാണ് തുടല്‍ കെട്ടിയിട്ടില്ലായിരുന്ന ബുള്‍ ഡോഗ് ഇനത്തില്‍ പെട്ട രണ്ട് വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. നായ്ക്കളുടെ ഉടമസ്ഥയായ സ്ത്രീ അവയെയും കൊണ്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. വഴിയില്‍ കൂടെ പോയ ഒരു സൈക്കിള്‍ യാത്രികനെ ആക്രമിച്ച ശേഷമാണ് നായ്ക്കള്‍ യുവാവിന് നേരെ തിരിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്ന് യുവാവ് തന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി … Read more

വീണ്ടും ലിസ്റ്റീരിയ ബാക്ടീരിയ സാന്നിദ്ധ്യം: Fresh Choice Market Mixed Leaves പാക്കുകൾ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്

Listeria monocytogenes എന്ന അപകടകരമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ഉല്‍പ്പന്നം കൂടി വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഈ ബാക്ടീരിയ സാന്നിദ്ധ്യത്തെ തുടര്‍ന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. Fresh Choice Market Mixed Leaves-ന്റെ 100 ഗ്രാം പാക്കുകളാണ് കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ FSAI നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവ വാങ്ങരുതെന്നും, വാങ്ങിയവ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി, … Read more

അയർലണ്ട് മലയാളികൾക്ക് തനി കേരള സ്റ്റൈൽ ഓണസദ്യയുമായി ഷീലാ പാലസ് റസ്റ്ററന്റ്; ഇനി രുചിയുടെ ഓണക്കാലം

നിരവധി വിഭവങ്ങൾ അടങ്ങിയ രുചികരമായ ഓണ സദ്യയുമായി അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട റസ്റ്ററന്റ് ആയ ഷീലാ പാലസ്. സെപ്റ്റംബർ 5,6,7 തീയതികളിൽ പകൽ 1 മണി മുതൽ 5 മണി വരെ വിഭവസമൃദ്ധമായ സദ്യ ഡെലിവറി ലഭ്യമാണ്. 2 പേർക്ക് 50 യൂറോ, 4 പേർക്ക് 90 യൂറോ എന്നിങ്ങനെയാണ് ഡെലിവറി നിരക്ക്. ഡബ്ലിനിൽ എവിടെയും 20 കിലോമീറ്റർ പരിധിയിൽ ഫ്രീ ഡെലിവറിയും ഉണ്ട്. ഷീലാ പാലസിന്റെ ലൂക്കൻ, ലിഫി എന്നീ പ്രദേശങ്ങളിലെ റസ്റ്ററന്റുകളിൽ ഡൈൻ ഇൻ … Read more

വർണം – കവിത (ദയാനന്ദ് കെ.വി)

ഇതൊരു മറവിയാണ് ഒരു കറുത്ത ചക്കക്കുരുവും ഒരു വെളുത്ത ചക്കക്കുരുവും ഒരേ കീഴ്ശ്വാസത്തിന്റെ ലയതന്ത്രികളിലെ സുഗന്ധ വ്യഞ്ജനങ്ങൾ പുഴുത്ത കഞ്ഞിവെള്ളം നടുവളയാതെ നക്കി തിന്നുന്ന കറുത്തവൻ കറുത്ത ഓട്ടകാലണ നെഞ്ചോടുരുമ്മി വാടകലമ്മായീടെ അടിപാവാടയ്ക്കുള്ളിൽ തിരുമ്മി പുഴുത്ത കഞ്ഞിവെള്ളം പ്ലാവിന്റെ ചോട്ടിലേക്ക് നീട്ടിയൊഴിച്ചു ഇരുട്ടിൽ നിഴലുകൾ പിന്തിരിഞ്ഞു നിന്നു ചങ്ങലകൾ സ്വയം ഇഴപിരിഞ്ഞു ഭ്രാന്തിന്റെ പുറംത്തോടുപൊട്ടി എട്ടടിപാടകലെയുള്ള കറുത്ത കുരു അമ്മായീടെ അടുക്കളയിലും എത്തി . കൂമന്മാരുടെ കാലത്തും കറുത്തതും വെളുത്തതുമായ എത്ര ചക്കക്കുരു കഴിച്ചു . സുന്ദരിയായ … Read more

ലിമറിക്കിൽ ക്രിക്കറ്റ് ആരവം; ലിമറിക് ക്രാന്തി യൂണിറ്റിന്റെ ടൂർണമെൻ്റ് ഓഗസ്റ്റ് 31-ന്

ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31-ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും 501 യൂറോയും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 301 യൂറോയും സമ്മാനിക്കും. കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ (മാൻ ഓഫ് ദ സീരീസ്), മികച്ച ബാറ്റർ, മികച്ച ബൗളർ, ഫൈനലിലെ മികച്ച താരം എന്നിവർക്കും പ്രത്യേക … Read more

അയർലണ്ട് മലയാളി രഞ്ജു കുര്യൻ മരിച്ച നിലയിൽ

അയർലണ്ട് മലയാളിയായ രഞ്ജു കുര്യനെ മരിച്ച നിലയിൽ കണ്ടെത്തി. കില്ലാർനി നാഷണൽ പാർക്കിൽ ആണ് 40-കാരനായ രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മത്യ ആണെന്നാണ് പ്രാഥമിക നിഗമനം. നാട്ടിൽ കോഴിക്കോട് സ്വദേശിയായ രഞ്ജുവിന്റെ ഭാര്യ അയർലണ്ടിൽ നഴ്സ് ആണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കോർക്കിലാണ് കുടുംബം താമസിച്ചുവന്നത്.

ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ നാവനിൽ ആരംഭിച്ചു

അയർലണ്ട്: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ ആഗസ്റ്റ് 24 മുതൽ അയർലണ്ടിലെ നാവനിൽ ആരംഭിച്ചു. വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ (C15 TX9T) നടന്ന പ്രാരംഭ യോഗം ഏ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്‌റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്‌റ്റർ ബിനിൽ എ. ഫിലിപ്പ് നേതൃത്വം നൽകിയ യോഗത്തിൽ, പാസ്‌റ്റർ പ്രെയ്‌സ് സൈമൺ ആയിരുന്നു … Read more

‘കൃഷ്ണനാമം പാടി പാടി…’ എന്ന ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി

ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ കെ.ആർ അനിൽകുമാറിന്റെ പുതിയ കൃഷ്ണ ഭക്തിഗാന ആൽബം ‘കൃഷ്ണനാമം പാടി പാടി…’ യൂട്യൂബിൽ റിലീസ് ആയി. ആയിരക്കണക്കിനാൾക്കാർ ഇതിനോടകം തന്നെ ഗാനം കേൾക്കുകയും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ശ്രീകൃഷ്‌ണ ജന്മാഷ്ടമിക്ക് മുന്നോടിയായി Anil ഫോട്ടോസ് & Music-ന്റെ ബാനറിൽ പുറത്തിറക്കിയ ഗാനത്തിലെ വരികൾ അശോക് കുമാറിന്റെയും , അതിനു സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈൻ വെങ്കിടങ്ങുമാണ്. കടുത്ത കൃഷ്ണ ഭക്തിയാൽ ഗുരുവായൂരപ്പനെ തേടിയിറങ്ങുന്ന ഒരു വയോധികന് അവസാനം ദർശനം … Read more