കേന്ദ്രം ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി

700 കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനിമുതല്‍ ഈ പണം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന്‌കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. സബ്സിഡിയുടെ പ്രധാന ഗുണഭോക്താവ് എയര്‍ ഇന്ത്യ ആയിരുന്നവെന്ന് അബ്ബാസ് നഖ്വി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം മുസ്ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. 2022 ഓടെ ഹജ്ജ് സബ്സിഡി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ … Read more

മദ്യത്തിന്റെ നിരന്തര ഉപയോഗം മനുഷ്യന്റെ പ്രതികരണശേഷി നഷ്ടമാക്കുമെന്ന് പഠനം

  കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്‌നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ … Read more

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്ലാന്റ്

  സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ഐസ്ലാന്റ് ലോകത്തു ആദ്യമായി പ്ലാസ്റ്റിക് രഹിത റീട്ടെയിലര്‍ ആവുന്നു. കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് രഹിതമായിരിക്കും. പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാനാണ് ഐസ്ലാന്റ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. കമ്പനിയുടെ 1400 ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങും 900 സ്റ്റോറുകളും അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ്ണമായി പ്ലാസ്റ്റിക് മുക്തമായിരിക്കും. പേപ്പര്‍ , പള്‍പ്പ് ട്രീകളും പാക്കറ്റുകളും ആയിരിക്കും പകരം. ഇവ വീണ്ടും സംസ്‌കരിച്ചു ഉപയോഗിക്കാവുന്നതായിരിക്കും. 2023 ഓടെ ഐസ്ലാന്റ് സൂപ്പര്‍മാര്‍ക്കറ്റ് മൊത്തത്തില്‍ പ്ലാസ്റ്റിക് വിമുക്തമായിരിക്കും. മറ്റു സൂപ്പര്‍മാര്‍ക്കറ്റ് കളും പ്ലാസ്റ്റിക് … Read more

13 മക്കളെ ചങ്ങലയ്ക്കിട്ടത് വര്‍ഷങ്ങളോളം; മാതാപിതാക്കള്‍ അറസ്റ്റില്‍

  രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടി ചങ്ങലക്കിട്ടത് വര്‍ഷങ്ങളോളം. പലരെയും പോലീസ് കണ്ടെടുക്കുമ്പോല്‍ പട്ടിണി കോലങ്ങളായിരുന്നു. ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലാവുന്നത്. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് അടുത്ത മാസം പുതിയ ബാച്ചുകള്‍ ആരംഭിക്കും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((QQ1 Level 5 )കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative … Read more

ലോക കേരള സഭയില്‍ ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയില്‍ അയര്‍ലണ്ടില്‍ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളില്‍ താമസിക്കുന്ന മലയാളികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എല്‍ എ മാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെട്ടതാണ് പ്രഥമ ലോക കേരള സഭ. അവരില്‍ സ്‌പോണ്‍സറുടെ പേരിനു താഴെ സ്വന്തം പേര് എഴുതാന്‍ കഴിയുന്ന വ്യവസായി ആയ യൂസഫലി, ഗള്‍ഫിലെ പലചരക്കു കടയില്‍ ജോലി ചെയ്യുന്നു കുഞ്ഞഹമ്മദ്, ഡോക്റ്റര്‍ എം എസ് വല്യത്താന്‍, ആട് ജീവിതത്തിലെ … Read more

പിഷാരടിയും ധര്‍മജനും സംഘവും അയര്‍ലണ്ടിലെത്തുന്നു

ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും വിവിധ സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുല്ലസിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പിഷാരടിയും ധര്‍മ്മജനും അടങ്ങിയ പത്തോളം കലാകാരന്മാര്‍ അയര്‍ലണ്ടിലെത്തുന്നു, സെപ്റ്റംബര്‍ 14 15 16 തീയതികളില്‍ അയര്‍ലന്‍ഡിലെ ,Dublin ,cork, droheda, എന്നീ സ്ഥലങ്ങളില്‍ കോമഡിയും നൃത്തവും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട് വിപുലമായ കലാസന്ധ്യ ഒരുങ്ങുന്നു, കൂടുതല്‍ വിവരങ്ങള്‍ക്ക്: Joby Augustine:0876846012 Anith M Chacko 0870557783 https://www.youtube.com/watch?v=O3ISAqJWVTw https://www.youtube.com/watch?v=Ifa3GpJpO-g

വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ്മയായ ‘ജ്വാല’യിലേക്ക് വനിതകള്‍ക്ക് സ്വാഗതം

വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ് മയായ ‘ജ്വാല’യുടെ ഉത്ഘാടനം ഡിസംബര്‍ 30 നു വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് വാട്ടര്‍ഫോര്‍ഡ് മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ട് മേയര്‍ Sean Reinhardt ഔദ്യോധികമായി ഉദ്ഘടനം ചെയ്തു . കുടുംബത്തി നുളള പ്രാധാന്യം മുന്‍നിര്‍ത്തിക്കൊണട് , ജോലിതതിരക്കുകള്‍കകിടയിലും അന്തര്‍ലീനമായിരിയ്ക്കുന്ന സ്വന്തം കഴിവുകളും ഇഷ്ടങ്ങളും പരിപോഷിപ്പിക്കുന്ന തിനുളള ഒരു സാമൂഹിക സാംസ്‌കാരിക വേദി വാട്ടര്‍ഫോര്‍ഡിലെ എല്ലാ വനിതകള്‍ക്കും ഒരുക്കി കൊടുക്കുക എന്നതാണ് വനിതാ കൂട്ടായ്മയായ ‘ജ്വാല ‘ ലക്ഷ്യമിടുന്നത്. കൂട്ടായ്മയിലേയ്ക്കു വാട്ടര്‍ ഫോര്‍ഡിലും … Read more

മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശവുമായി ‘ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’ ഫെബ്രുവരി 3 ന്

ഐര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു .തായമ്പകയിലെ മുടിചൂടാ മന്നനായ പദ്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും വയലിന്‍ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോര്‍ട്ടല്‍ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷന്‍ സന്ധ്യയാണ് ഐര്‍ലണ്ടിലെ … Read more

തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം കടലില്‍ പതിക്കാതിരുന്നത് ഭാഗ്യംകൊണ്ട്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. റണ്‍വേയില്‍നിന്നും തെന്നിമാറിയ പേഗസുസ് എയര്‍ലൈന്‍സിന്റെ വിമാനം മുന്നോട്ട് നീങ്ങി കടലിനു അഭിമുഖമായി നിന്നു. ഏതാനും മീറ്ററുകള്‍ കൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കില്‍ വിമാനം കടലില്‍ പതിച്ചേനെ. അങ്കാറയില്‍നിന്നും ട്രാബ്‌സണിലേക്ക് വന്ന ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 162 യാത്രക്കാരും രണ്ടു പൈലറ്റുമാരും 4 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ യാതൊരു വിധ പരുക്കും ഏറ്റിട്ടില്ലെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ … Read more