ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനോ ? പ്രശസ്ത ശാസ്ത്രജ്ഞന്‍ മരിച്ചതായി അവകാശപ്പെട്ട് ചിന്തകര്‍

  ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സിദ്ധാന്തകര്‍. 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് സ്റ്റീഫന്‍ ഹോക്കിങ് ആഘോഷിച്ചത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചതായി ഇവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണ്. നിലവില്‍ ഉള്ള അപരനെ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ചേര്‍ന്നു കണ്ടെത്തിയതായി ഇക്കൂട്ടര്‍ പറയുന്നു. ലോകത്തെ വിസ്മയിപ്പിച്ച് സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം വെള്ളിത്തരയിലും വന്നിട്ടുണ്ട്. ഇതു കൂടാതെ അദ്ദേഹത്തെ ജീവിതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടത്. ഹോക്കിങിന്റെ … Read more

അധ്യാപിക മര്‍ദ്ദിച്ചു; മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി

  ഗണിത അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി. ദില്ലിയിലെ ഭായി പരമാനന്ത് വിദ്യാ മന്ദിറിലെ വിദ്യാര്‍ത്ഥിക്കാണ് കേള്‍വിശക്തി നഷ്ടമായത്. മര്‍ദ്ദനമേറ്റ വിദ്യര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചെവിക്കല്ല് പൊട്ടിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷവും കുട്ടിക്ക് നേരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും സമാനമായ പെരുമാറ്റം ഉണ്ടായതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചുമലുകള്‍ക്ക് പരുക്ക് പറ്റിയതായും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം … Read more

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയ കേസിലെ പ്രതി അയര്‍ലണ്ടിലും ആസൂത്രിതമായ ആക്രമണത്തിന് തയ്യാറെടുത്തുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വാട്ടര്‍ഫോര്‍ഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയതിന് അറസ്റ്റിലായ പ്രതി ഹസ്സന്‍ബാല്‍ തന്റെ കുറ്റസമ്മതം നടത്തി. വാട്ടര്‍ഫോര്‍ഡ് സര്‍ക്യൂട്ട് കോടതിയില്‍ ഹരാജരാക്കിയപ്പോഴായിരുന്നു ഇയാള്‍ കോടതി മുന്‍പാകെ ആരോപണങ്ങള്‍ സമ്മതിച്ചത്. 2015 ഒക്ടോബറില്‍ വാട്ടര്‍ഫോര്‍ഡിലുള്ള ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് സ്വദേശിയായ ഹസന്‍ 2007 മുതല്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ്. ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഇയാള്‍ ഇലട്രിഷ്യനായി അയര്‍ലണ്ടില്‍ ജോലിനോക്കുകവെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ ഭാര്യയും മക്കളും അടങ്ങുന്നതാണ് ഹാസന്റെ … Read more

കഴിഞ്ഞ 763 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിനു വേണ്ടി തെരുവിലിറങ്ങി സോഷ്യല്‍ മീഡിയ

  സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി. അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. … Read more

ഷെറിന്‍ മാത്യൂസ് കൊലപാതകം: വളര്‍ത്തച്ഛന് എതിരെ കൊലക്കുറ്റം ചുമത്തി

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ടെക്സസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്ലിയുടെ ഭാര്യ സിനിയ്ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം. ഷെറിനെ ഉപേക്ഷിച്ചതിനും … Read more

അമേരിക്കകാരിയായ മധ്യവയസ്‌കയെ ദില്ലിയില്‍ പീഡിപ്പിച്ചു; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

  അമേരിക്കകാരിയായ മധ്യവയസ്‌കയെ ദില്ലിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗൂഗിള്‍ എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിയായ 25 കാരനായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ജ്യൂസില്‍ മയക്കാനുള്ള മരുന്ന് കലക്കികൊടുത്താണ് യുവാവ് പീഡിപ്പിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പീഡനത്തിന് ഇരയായ സ്ത്രീ ജനുവരി 6ന് ഇന്ത്യയില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാളുടെ ക്ഷണം സ്വീകരിച്ചാണ് പീഡനത്തിന് ഇരയായ സ്ത്രീ യുവാവിന്റെ മുറിയില്‍ ചെന്നു. ഹോട്ടലിന്റെ 8 ആം നിലയിലാണ് യുവാവിന്റെ … Read more

മുംബൈ-ഡല്‍ഹി ലോകത്തിലെ മൂന്നാമത്തെ തിരക്കുള്ള എയര്‍ റൂട്ട്

ദിവസവും 130 ഫ്ളൈറ്റുകള്‍ വീതം ഓപ്പറേറ്റ് ചെയ്യുന്ന മുംബൈ-ഡല്‍ഹി 2017ല്‍ ലോകത്തെ മൂന്നാമത്തെ തിരേക്കറിയ ഡോമസ്റ്റിക് എയര്‍ റൂട്ട് ആയി മാറി. ഈ രണ്ട് എയര്‍പോര്‍ട്ടുകള്‍ക്കുമിടയില്‍ 2017ല്‍ മൊത്തം 47,462 ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്തു. 64,991 ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്ത സൗത്ത് കൊറിയയിലെ ഷെയോള്‍ ഗിംപോ-ജെജു റൂട്ടാണ് തിരക്കിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. 54519 ഫ്ളൈറ്റുകളുമായി ഓസ്ട്രേലിയയിലെ മെല്‍ബോണ്‍-സിഡ്ണി റൂട്ട് രണ്ടാം സ്ഥാനത്തും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന എയര്‍ട്രാവല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഒഎജിഎ ഏവിയേഷന്‍ വേള്‍ഡ്വൈഡ് ആണ് … Read more

മുംബൈയില്‍ ഹെലികോപ്?റ്റര്‍ അപകടം; നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു, കാണാതായവരില്‍ മൂന്ന്? മലയാളികളും

  മുംബൈയില്‍ നിന്നും ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് ഒഎന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ മൂന്ന് മലയാളികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോതമംഗലം സ്വദേശി ആന്റണി ജോസ്, ചാലക്കുടി സ്വദേശി വികെ ബിന്ദുലാല്‍ ബാബു, തൃശൂര്‍ സ്വദേശി പിഎന്‍ ശ്രീനിവാസന്‍ എന്നിവരാണ്? മലയാളികളായ ജീവനക്കാര്‍. ഇതില്‍ ശ്രീനിവാസന്റെ മൃതേദഹം കണ്ടെടുത്തതായും വാര്‍ത്തകളുണ്ട്. മുംബൈ ജുഹുവില്‍ നിന്നും ഇന്ന് … Read more

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്. ഫ്രാന്‍സില്‍ നിന്നും നെയ്ത 8,095 മീറ്റര്‍ നീളമുള്ള ഡ്രസ്സിനാണ് റെക്കോര്‍ഡ്. 15 സന്നദ്ധസേവകരുടെ സഹായത്തോടെയാണ് വസ്ത്രം തുന്നിയത്. ഓരോരോ ഭാഗങ്ങളായാണ് തുന്നല്‍ ആരംഭിച്ചത്. ഏകദേശം രണ്ടു മാസമെടുത്തു വസ്ത്രം തുന്നിയെടുക്കാന്‍. 1,203.9 മീറ്ററാണ് മുന്‍ റെക്കോഡ് ബ്രേക്കിങ് വസ്ത്രത്തിന്റെ ഭാഗമായി സംഘം തയ്യാറാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റില്‍ 11 വര്‍ഷത്തിനു ശേഷം തിരിച്ചുപിടിക്കുന്ന കസവ് ഉല്‍പ്പന്നങ്ങളുടെ ഈറ്റില്ലമായ കൗഡ്രി എന്ന ഫ്രഞ്ചു നഗരത്തിലാണ് വിവാഹവസ്ത്രം ആദ്യമായി … Read more

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു.

  കേരള നിയമസഭയില്‍ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ അവതരിപ്പിച്ചു. ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പം യാഥാര്‍ത്ഥ്യമായതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭമാറും. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരള സഭ പൊതുവേദിയൊരുക്കമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി … Read more