നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത; അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ

  നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത. കൃത്യം നടത്തിയ പള്‍സര്‍ സുനിയെ രണ്ടാം പ്രതിയും ദിലീപിനെ ഒന്നാം പ്രതിയുമാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നും, അതിനാല്‍ ദിലീപ് ഒന്നാം പ്രതിയും,പള്‍സര്‍ സുനി രണ്ടാം പ്രതിയായേക്കുമെന്നാണ് വിവരം. ഗൂഢാലോചന കൃത്യം നടത്തുന്നതിന് തുല്യമായ കുറ്റമാണ്. അതിനാല്‍ … Read more

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ട്രംപ്

പതിവ് തെറ്റിക്കാതെ ഇത്തവണയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍. ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ വച്ചായിരുന്നു ദീപാവലി ആഘോഷങ്ങള്‍ നടന്നത്. ഉപദേഷ്ടാവും മകളുമായ ഇവാങ്കാ ട്രംപും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. ഇവര്‍ക്ക് പുറമെ, യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും … Read more

ഒഫീലിയയുടെ ദുരിതം വിട്ടുമാറാതെ അയര്‍ലണ്ട്; 130,000 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യുതി ലഭ്യമായിട്ടില്ല; സ്‌കൂളുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും

  ഒഫീലിയ കൊടുങ്കാറ്റിന്റെ ദുരിതത്തില്‍ നിന്ന് അയര്‍ലണ്ട് ഇനിനും മുക്തമായിട്ടില്ല. ഡബ്ലിനില്‍ ലുവാസ് സേവനങ്ങള്‍ പുനരാരംഭിച്ചു. തിങ്കളാഴ്ച കനത്ത ചുഴലിക്കാറ്റിലും പേമാരിയിലും വൈദ്യുതി നഷ്ടപെട്ട വീടുകളില്‍ പകുതിയിലേറെയും പവര്‍ പുനഃസ്ഥാപിച്ചുവെന്ന് ESB നെറ്റ്വര്‍ക്ക് വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെട്ട 330,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും 55 ശതമാനം പുനഃസ്ഥാപിച്ചുവെന്ന് കമ്പനി പറഞ്ഞു. 130,000 ഉപഭോക്താക്കള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഈ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍കള്‍ക്ക് കാലതാമസം നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കെറി, ലാവോസ്, ഗാല്‍വേ, ക്ലെയര്‍, വെസ്റ്റ് മീത്ത് എന്നീ കൌണ്ടികളില്‍ … Read more

ആണവ യുദ്ധം എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം- ഉത്തര കൊറിയ

  ലോകത്ത് എതു നിമിഷവും ആണവ യുദ്ധം പുറപ്പെടാമെന്ന് യു.എസിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങ്. യു.എന്‍. ജനറല്‍ അസംബ്‌ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര കൊറിയെപോലെ അമേരിക്കയില്‍ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല. 1970 മുതല്‍ തന്നെ കൊറിയന്‍ മുനമ്പില്‍ ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും ഉത്തരകൊറിയക്കുണ്ട്. ആണവ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അമേരിക്ക എല്ലാവര്‍ഷവും സേനാഭ്യാസവും നടത്താറുണ്ട്. … Read more

ചൈനയുടെ ബഹിരാകാശ പേടകം ”പിടി” വിട്ടു താഴേക്കു പോരുന്നു

  ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്‌പേസ് സ്റ്റേഷന്‍ ഇനി ഏതു നിമിഷവും ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനം താളംതെറ്റിയതിനെ തുടര്‍ന്നാണ് ചൈനയുടെ ടിയാന്‍ ഗോങ് എന്ന ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാല്‍ എവിടെയായിരിക്കും പതിക്കുകയെന്നോ എപ്പോഴാണ് തകരുകയെന്നോ എത്ര ഭാരമുള്ള അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നൊന്നും ഗവേഷകര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഏതു … Read more

ബിജെപി ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടി; 11 വര്‍ഷത്തിനിടെ വര്‍ധിച്ചത് 700 %

  ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി രാജ്യം ഭരിക്കുന്ന ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ 2015-2016 കാലയളവിലെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സമാനകാലയളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്തി 759 കോടി രൂപയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോണ്‍ഗഗ്രസ്. അതേസമയം, ബിജെപിക്ക് ഇതേകാലയളവില്‍ 25 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും എഡിആര്‍ കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് 329 … Read more

പ്രപഞ്ചത്തെ വിറപ്പിച്ച് നക്ഷത്രങ്ങളുടെ കൂട്ടിയിടി; ശാസ്ത്രലോകത്തിന് അദ്ഭുതക്കാഴ്ച

  ശാസ്ത്രലോകത്തിന് വിസ്മയം സമ്മാനിച്ചുകൊണ്ട് നക്ഷത്രങ്ങളുടെ കൂട്ടിയിടി. വാഷിംഗ്ടണ്‍, ലൂസിയാന എന്നിവിടങ്ങളിലെ ലിഗോ ഡിറ്റക്ടറുകളിലാണ് ഈ വന്‍ സ്ഫോടനത്തേത്തുടര്‍ന്നുള്ള ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ രേഖപ്പെടുത്തിയത്. വന്‍തോതില്‍ ദ്രവ്യമടങ്ങിയ നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലാണ് നടന്നത്. ഭൂമിയില്‍ നിന്ന് 130 ദശലക്ഷം പ്രകാശവര്‍ഷം അകലെ നടന്ന ഈ നക്ഷത്ര സംയോജനത്തില്‍ വലിയ തോതില്‍ സ്വര്‍ണ്ണവും ഘന മൂലകങ്ങളായ പ്ലാറ്റിനവും യുറേനിയലും പുറന്തള്ളിയിട്ടുണ്ട്. ഈ സംഭവം ആസ്ട്രോഫിസിക്സില്‍ പുതിയൊരു പഠനമേഖലയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ വിറപ്പിച്ചുകൊണ്ടുള്ള സ്ഫോടനമാണ് ഉണ്ടായത്. … Read more

പോര്‍ചുഗലിലും സ്‌പെയിനിലും കാട്ടുതീ; 30 മരണം സ്ഥിരീകരിച്ചു

  ഒഫീലിയ ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി പോര്‍ചുഗലിന്റെയും സ്‌പെയിനിന്റെയും വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന കാട്ടുതീയില്‍ 30 പേര്‍ മരിച്ചു. പോര്‍ചുഗലില്‍ 27ഉം സ്‌പെയിനില്‍ മൂന്നും പേരാണ് മരിച്ചത്. പോര്‍ചുഗലിലാണ് കാട്ടുതീ കൂടുതല്‍ നാശംവിതച്ചത്. രാജ്യത്തിന്റെ മധ്യ, വടക്കന്‍ ഭാഗങ്ങളിലാണ് തീ വ്യാപകമായി പടര്‍ന്നുപിടിച്ചത്. 20 വന്‍ തീപിടിത്തങ്ങളടക്കം രാജ്യത്ത് ഞായറാഴ്ച മാത്രം 520ഓളം തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,000ത്തോളം അഗ്‌നിശമനസേന ജീവനക്കാര്‍ തീ കെടുത്താനുള്ള അക്ഷീണ പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പ്രധാനമന്ത്രി അേന്റാണിയോ കോസ്റ്റ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പോര്‍ചുഗലുമായി അതിര്‍ത്തി … Read more

ഐഎസ് ദക്ഷിണേഷ്യ തലവനെ വധിച്ചതായി ഫിലിപ്പീന്‌സ്

  ഇസ്ലാമിക് സ്റ്റേറ്റ്  ദക്ഷിണേഷ്യ വിഭാഗം തലവനായി പ്രവര്ത്തിച്ചിരുന്ന ഇസ്‌നിലോണ് ഹാപ്പിലോണിനെ വധിച്ചതായ ഫിലിപ്പീന്‌സ്. മരാവിയില് നടന്ന ഏറ്റുമുട്ടലില് ഫിലിപ്പൈന്‌സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‌സ് പ്രതിരോധസെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാന അറിയിച്ചു. 51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാന് സഹായിക്കുന്നവര്ക്ക് 50 ലക്ഷം ഡോളര് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്നു ഹാപ്പിലോണ്. ഹാപ്പിലോണിനൊപ്പം അബു സയ്യാഫിന്റെ മറ്റൊരു പ്രമുഖ നേതാവായ ഒമര്‍ മൗതെയും വധിക്കപ്പെട്ടതായി അധികൃതര് അറിയിച്ചു. ഫിലിപ്പീന്‌സിലെ മരാവി കേന്ദ്രീകരിച്ച് … Read more

ഒഫീലിയ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍; 360,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു; സ്‌കൂളുകള്‍ ഇന്നും അടഞ്ഞ് കിടക്കും

  ഒഫീലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇതു വരെ മൂന്നു പേര്‍ മരിച്ചു. 80 മുതല്‍ 130 കി.മി സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്‍ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു പോയി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി … Read more