ആധാര്‍ ബന്ധിപ്പിക്കാതെ റേഷന്‍ നിഷേധിച്ചു; ജാര്‍ഖണ്ഡില്‍ ബാലിക പട്ടിണി കിടന്നു മരിച്ചു

  ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് എട്ടു ദിവസം പട്ടിണി കിടന്ന് 11 വയസുള്ള ബാലിക മരിച്ചു. സിംഡേഗ ജില്ലയിലെ ജല്‍ഡേഗ കരിമാട്ടി സ്വദേശിയായ സന്തോഷി കുമാരിയുടെ കുടുംബത്തിനു ഫെബ്രുവരി മുതല്‍ റേഷന്‍ കിട്ടിയിരുന്നില്ല. ജാര്‍ഖണ്ഡ് സമ്പൂര്‍ണ ആധാര്‍ ലിങ്ക്ഡ് റേഷന്‍ സംവിധാനത്തിലെത്തിയതായി സെപ്റ്റംബര്‍ ഏഴിനു പ്രഖ്യാപനം നടന്നതിനു പിന്നാലെയാണു രാജ്യത്തെ ഞെട്ടിച്ച പട്ടിണി മരണം. സ്‌കൂളില്‍നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണംകൊണ്ടു വിശപ്പടക്കിയിരുന്ന ബാലികയ്ക്കു ദുര്‍ഗാപൂജയുടെ അവധി കാരണം അതും ലഭിച്ചിരുന്നില്ല. ഇന്നലെ … Read more

ഷെറിന്‍ മാത്യൂസിനായി ഡ്രോണുകളുടെ സഹായത്തോടെ തിരച്ചില്‍’ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി സൂചന

  അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ അന്വേഷണസംഘം ചില വസ്തുക്കള്‍ കണ്ടെത്തിയതായാണ് സൂചന. തിരച്ചിലിടയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലെത്തിയ അന്വേഷണസംഘം ഇവയ്ക്കിടയില്‍ നിന്ന് ചില വസ്തുക്കള്‍ ശേഖരിച്ചു. അതേസമയം ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യമന്ത്രി മന്ത്രി സുഷമ … Read more

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കാന്‍ നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ തീരുമാനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കും കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സോളാര്‍ അഴിമതി കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി പ്രത്യേക സമ്മേളനം ചേരും. നവംബര്‍ ഒമ്പതിനാണ് നിയമസഭ ചേരുന്നത്. പ്രത്യേക സഭാ സമ്മേളനം വിളിക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസും തിരുവഞ്ചൂരിനെതിരെ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും നടത്തിയതിന്റെ പേരില്‍ … Read more

IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 ; ഓഡിഷനില്‍ മത്സരിക്കാന്‍ തിരക്ക് ; അവസാന തീയതി ഒക്ടോബര്‍ 20

ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC) ഒരുക്കുന്ന ഡെയ്‌ലി ഡിലൈറ്റ് കലാസഡ്യ സീസണ്‍ 3 ( powered by Daily Delight) യുടെ ഭാഗമായി നടത്തുന്ന IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 Talent Hunt ല്‍ മത്സരിക്കുവാന്‍ അയര്‍ലണ്ടിലെ ഗായകരില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശ്ത ഗായകന്‍ ജി .വേണുഗോപാലാണ് IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 ന്റെ വിധി കര്‍ത്താവ്. ടാലന്റ് ഹണ്ടിനുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍ 20 വെള്ളിയാഴ്ചയാണ്.ആദ്യ റൗണ്ട് ഓഡിഷന്‍ … Read more

അമേരിക്കയിലെ മേരിലാന്‍ഡ് ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു: അക്രമിയുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു…

എഡ്ജ് വുഡ്: അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മെരിലാന്‍ഡ് ബിസിനസ്സ് പാര്‍ക്കില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. എഡ്ജ് വുഡിലെ മെരിലാന്‍ഡ് ബിസിനസ് പാര്‍ക്കില്‍ ബുധനാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. ഹാര്‍ഫോര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ജെഫ്രി ഗാഹ്ലര്‍ അക്രമിയെ തിരിച്ചറിഞ്ഞു. 37 കാരനായ റാഡീ ലബീബ് പ്രിന്‍സ് ആണ് വെടിവെപ്പ് നടത്തിയത്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. അക്രമ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. സോഷ്യല്‍ മീഡിയ വഴി ഇയാള്‍ക്കായുള്ള ലുക്ക് … Read more

ശാന്തസമുദ്രത്തില്‍ ശക്തമായ ഭൂചലനം

നിക്കുവാലോഫ: പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നിക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്. 14 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിപ്പ് നല്‍കിയിട്ടില്ല. ദക്ഷിണ പസിഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോങ്കയില്‍ ഭൂചലനങ്ങള്‍ സാധാരണമാണ്. ഓസ്‌ട്രേലിയ-ഇന്ത്യ ഫലകത്തില്‍ സ്ഥിതി ചെയ്യുന്ന ടോങ്കയില്‍ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു. … Read more

ഇന്ത്യക്കാരായ തൊഴിലന്വേഷകര്‍ യു.കെ, യു.എസ് വിട്ട് അയര്‍ലണ്ടിലേക്ക് ചേക്കേറുന്നു.

മുംബൈ: അമേരിക്കയിലും യുകെയിലും ജോലി തേടുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിന്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യു.എസില്‍ ജോലി തേടുന്നവരില്‍ 38 ശതമാനത്തിന്റെയും ബ്രിട്ടനിലേത് 42 ശതമാനവുമായാണ് കുറഞ്ഞതെന്ന് ഇന്‍ഡീസ് എന്ന തൊഴില്‍ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യാക്കാരെ പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. യുഎയിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി സര്‍വേ പറയുന്നു. യു.കെയിലും യു.എസിലും തൊഴില്‍ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ആവാം ഇത്തരത്തിലുള്ള … Read more

സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമായി കോള്‍ നിരക്കുകള്‍ കുറച്ച് ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനമായി കോള്‍ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍. സൈനികര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതല്‍ നേരം സംസാരിക്കാന്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. നേരത്തെ ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ (ഡിഎസ്പിടി) വഴിയുള്ള ഫോണ്‍വിളികള്‍ക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നല്‍കണമായിരുന്നു. എന്നാല്‍ ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. മാസം … Read more

എയര്‍ ലിംഗസ്സില്‍ പൈലറ്റ് ആകാം: അവസരങ്ങള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ബെയ്സില്‍

ഡബ്ലിന്‍: എയര്‍ലിംഗസ്സില്‍ പൈലറ്റ് ആവാന്‍ അവസരം. എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് (എ.ടി.പി.എല്‍) നേടിയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ബെയ്സിലേക്ക് 200-ല്‍ പരം വൈമാനികരുടെ ഒഴിവു ഉടന്‍ നികത്താന്‍ ഒരുങ്ങുകയാണ് എയര്‍ലിന്‍ഗസ്സ്. എയര്‍ബസ് പൈലറ്റുമാര്‍ക്ക് തുടക്കത്തില്‍ 72,000 യൂറോ ശമ്പളമായി ലഭിക്കും. നോണ്‍ എയര്‍ബസ് വിഭാഗത്തില്‍ 59,000 യൂറോ ആയിരിക്കും വേതന നിരക്ക് ആയി ലഭിക്കുക. വര്‍ഷത്തില്‍ 800 മുതല്‍ 900 മണിക്കൂര്‍ വിമാനം പരത്തണമെന്ന കരാര്‍ പാലിക്കുന്നവരാകണം ഉദ്യോഗാര്‍ത്ഥികള്‍. തുടക്കത്തില്‍ യു.കെയിലേക്കും മറ്റു യൂറോപ്യന്‍ … Read more

എയര്‍ ഏഷ്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 32,000 അടി താഴേക്ക് കൂപ്പുകുത്തി, ഓക്ജിസജന്‍ മാസ്‌കുകള്‍ ധരിച്ച് പരിഭ്രാന്തരായി യാത്രക്കാര്‍

കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ വിമാനം വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ബേസിലേക്ക് തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി. ടേക്ക് ഓഫ് ചെയ്ത് വെറും 25 മിനുറ്റുകള്‍ക്ക് ശേഷമാണ് ഫ്ലൈറ്റ് ക്യുഇസഡ്535 നിലത്തിറക്കേണ്ടി വന്നത്. പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട വിമാനം ഒറ്റയടിക്ക് 32,000 അടി താഴോട്ട് പോന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ … Read more