മെല്‍ബണ്‍ – ജോയല്‍ ജിബി (15) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു

  മെല്‍ബണ്‍: ബനാലയില്‍ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയല്‍ ജിബി (15)കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ജെറോണ്‍ സഹോദരന്‍ ആണ്. നാട്ടില്‍ ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകള്‍ പിന്നീട് നാട്ടില്‍ വച്ച് നടത്തപ്പെടും.       വാര്‍ത്ത: എബി പൊയ്ക്കാട്ടില്‍    

ഒഫേലിയ: സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ചയും അവധി

ഡബ്ലിന്‍: ഒഫേലിയ കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ നാളെയും (ചൊവ്വ) സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സുരക്ഷാ കാരണങ്ങളാലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ വ്യക്തമാക്കി.  

വ്യോമ ഗതാഗത അപ്ഡേറ്റുകള്‍

@ 11:35 12 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഷാനന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു A reminder to all passengers to please check your flight status with your airline before making your way to Shannon Airport today. #Ophelia pic.twitter.com/ZHvnK35wrT — Shannon Airport (@ShannonAirport) October 16, 2017 @ 10:50 ഡബ്ലിന്‍ എയര്‍പോര്‍ട്ട് സാധാരണ രീതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള 130 വിമാനങ്ങള്‍ കൊടുങ്കാറ്റുമൂലം റദ്ദാക്കപ്പെട്ടതായി അധികൃതര്‍ … Read more

ഒഫീലിയ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞ് വീശും; മണിക്കൂറില്‍ 130 കി.മീ വേഗതയില്‍ എത്തുന്ന കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം നല്കി മെറ്റ് ഐറാന്‍

  അയര്‍ലണ്ടിലാകെ നാശം വിതച്ച് ഒഫിലീയ കൊടുങ്കാറ്റ് ഇന്ന് രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒഫീലിയ വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഐറിഷ് ജനത. ഇപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130 കി. മീ വേഗതയാണ് ഉള്ളത്. അയര്‍ലണ്ടിലെമ്പാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ക്രെഷുകളും മോണ്ടിസോറികളും … Read more

ആര്‍ത്തിരമ്പി ഒഫീലിയ വരുന്നു; ഐറിഷ് ജനത ആശങ്കയില്‍; എങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം

  അയര്‍ലണ്ട് തീരത്ത് ഒഫീലിയ കൊടുങ്കാറ്റ് തിങ്കളാഴ്ച ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റെഡ് വാണിങ് നല്‍കിയ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചിടാനും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാഹന യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് … Read more

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാവന്‍ ഇന്ത്യന്‍ അസോസിയേഷനും ഹെല്‍ത്തി അയര്‍ലണ്ടും സംയുക്തമായി Ballyhaise Communtiy ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാവന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ dr.mascarenhas (General Surgeon), Dr.muthu (physician), dr ്യെലd (paeditarician), bridget clarke (dietitian) എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. healthy life എന്ന വിഷയത്തെപ്പറ്റി വിപുലമായ ക്ലാസും നടത്തപ്പെട്ടു.ക്യാമ്പില്‍ പങ്കെടുത്ത എല്ലാ വിദഗ്ദരെയും പ്രസിഡന്റ് ബിജോ മുളകുപ്പാടം അനുമോദിക്കുകയും ഈ അവസരം വിനിയോഗിച്ച കാവന്‍ ഇന്ത്യന്‍ അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുകയും … Read more

കുഞ്ഞു ഷെറിന്‍ എവിടെ?? കാണാതായിട്ട് ദിവസങ്ങള്‍ ആകുന്നു

  അമേരിക്കയിലെ വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പൊലീസിന് ഇനിയും വ്യക്തമായ ചിത്രം കിട്ടിയില്ല. അതിനിടെ വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്ലി മാത്യുവിന്റെ (37) മൂന്നു വാഹനങ്ങള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്ത് ഇതിലൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ മൂന്നു വയസ്സുകാരി സരസ്വതിയെ(ഷെറിന്‍) കാണാതായെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത നിലയിലാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം അധികൃതര്‍. രണ്ടു വര്‍ഷം മുന്‍പ്, … Read more

വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ, മുന്നറിയിപ്പു നല്‍കി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍

  ലോകത്തെ തന്നെ ഞെട്ടിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്ത് അവ ഉപയോഗിച്ചാണ് വാനാക്രൈക്ക് രൂപം നല്‍കിയതെന്ന് സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് 150 ല്‍ പരം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ വാനാക്രൈ ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ … Read more

ഒരു മിനിറ്റില്‍ 86 ആലിംഗനം, റെക്കോര്‍ഡിട്ട് ജാസണ്‍

  ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ആലിംഗനം ചെയ്ത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ആമേരിക്കന്‍ നടന്‍ ജാസണ്‍ റിറ്റര്‍. കഴിഞ്ഞ ദിവസം ദി വ്യൂ എന്ന ടോക്ഷോ പരിപാടിയിലാണ് താരത്തിന്റെ മിന്നുന്ന പ്രകടനം നടന്നത്. ഒരു മിനിറ്റില്‍ 86 തവണ ആലിംഗനം ചെയ്താണ് ജാസണ്‍ ലോക ഗിന്നസ് റെക്കോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. നിലവിലുണ്ടായിരുന്ന മിനിറ്റില്‍ 79 തവണ ആലിംഗനം എന്ന റെക്കോര്‍ഡാണ് ജാസണ്‍ തകര്‍ത്തതെന്ന് പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാനല്‍ പരിപാടിയും … Read more

ദാദ്രി കൊലക്കേസ്: ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ അടിച്ചു കൊന്ന പ്രതികള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ പാരിതോഷികം

  ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന വ്യക്തിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്ന ഗോംരക്ഷണസേനാ പ്രവര്‍ത്തകര്‍ക്ക് ബിജെപി സര്‍ക്കാരിന്റെ പാരിതോഷികം. മുഹമ്മദിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി രവി സിയോദിയുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപയാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. രവി സിയോദിയുടെ ഭാര്യയ്ക്ക് പ്രൈമറി സ്‌കൂളില്‍ ജോലി നല്‍കുമെന്നും കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കി. മുഖ്യപ്രതി രവി സിയോദിനു പുറമേ കേസിള്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സഹായ വാഗ്ദാനമുണ്ട്. മറ്റ് … Read more