സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ 10 കിലോ ഭാരമുള്ള ബോംബുമായി പൊലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍

  കര്‍ത്തവ്യ ബോധത്തിന്റെയും ധീരതയുടെയും അടയാളമായി മാറിയിരിക്കുകാണ് മദ്ധ്യപ്രദേശ് സാഗര്‍ ജില്ലയിലെ പൊലീസുകാരന്‍. 400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ബോംബുമായി പൊലീസുകാരനായ അഭിഷേക് പട്ടേല്‍ ഓടിയത് ഒരു കിലോ മീറ്റര്‍. സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ബോംബുമായാണ് അഭിഷേക് പട്ടേല്‍ ഒരു കിലോമീറ്റര്‍ ഓടിയത്. ഇത് ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുന്നത്. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ … Read more

ആള്‍ദൈവത്തിന്റെ വിധി ഇന്ന്; അക്രമഭീതിയില്‍ ഉത്തരേന്ത്യ

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ മതവിഭാഗത്തിന്റെ തലവന്‍ ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്ത്തക്കിലെ ജയിലിലെത്തിയാവും സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിംഗ് ശിക്ഷ വിധിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഹെലികോപ്റ്ററിലാവും ജഡ്ജി ജയിലിലെത്തുക. ത്രീ-ടയര്‍ സുരക്ഷയാണ് ജയിലിന്റെ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ 2.45-ഓടെയാവും ശിക്ഷ പ്രഖ്യാപിക്കുക. ഗുര്‍മീത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചതിനു പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ … Read more

സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനം എലി പിടിച്ചുനിര്‍ത്തിയത് 9 മണിക്കൂര്‍

പറക്കാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ വിമാനത്തെ എലിപിടിച്ചു നിര്‍ത്തിയത് ഒന്‍പതുമണിക്കൂര്‍. ന്യൂ ഡെല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ 777 ബോയിംങ് ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പുറപ്പെടാനായി റണ്‍വേയിലേക്ക് എത്തിക്കുമ്പോളാണ് ജീവനക്കാര്‍ അകത്ത് എലിയെ കണ്ടത്. സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇത് അവഗണിക്കാനാവുമായിരുന്നില്ല. നിറയെ യാത്രക്കാരുണ്ടായിരുന്ന വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് പുക ഇട്ടു. പിന്നീട് പുതിയ ജീവനക്കാരുമായി ഞായര്‍ ഉച്ചക്കുമാത്രമാണ് വിമാനത്തിന് പുറപ്പെടാനായത്. എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ രാജീവ് ബെന്‍സല്‍ ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. … Read more

സ്പെയിന്‍ ഭീകരാക്രമണം: മരണം 16 ആയി; പരിക്കേറ്റത് 120ലേറെ പേര്‍ക്ക്

സ്പെയിനില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ 51കാരിയും മരിച്ചതായി സ്പാനിഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. അതേസമയം ഇരട്ട ആക്രമണങ്ങളില്‍ ഏതിലാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായി അക്രമിയുടെ മൃതദേഹം ലഭിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ നാല് ഭീകരരില്‍ രണ്ട് പേര്‍ക്ക് സ്പെയിന്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചോദ്യം ചെയ്ത് … Read more

ഭവന വാടകയില്‍ 12 ശതമാനം വര്‍ദ്ധനവ്: ഡബ്ലിനില്‍ എത്തുന്ന മലയാളികളും ആശങ്കയില്‍

  ഡബ്ലിന്‍: അയര്‍ലന്‍ഡ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് താമസ സൗകര്യം തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാം. പ്രത്യേകിച്ച് ഡബ്ലിനില്‍ ഒരു വീട് സ്വന്തമാക്കുന്നതിലുപരി വാടകക്ക് താമസിക്കാന്‍ പോലും നെട്ടോട്ടമോടുകയാണ് സ്വദേശികളും, വിദേശികളും. ഡബ്ലിന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെത്തുന്ന വാടക കെട്ടിടങ്ങള്‍ എത്ര വില കൊടുത്തും വാങ്ങിക്കേണ്ടി വരുന്ന പ്രതിസന്ധി മലയാളി സമൂഹത്തെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി അയര്‍ലഡിലെത്തി പൗരത്വം നേടി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാടക നിരക്കുകള്‍. … Read more

അമേരിക്കയെ പിടിച്ചുകുലുക്കി ഹാര്‍വ്വെ കൊടുങ്കാറ്റ്; അനവധി നാശ നഷ്ടങ്ങള്‍

അമേരിക്കയെ പിടിച്ചുകുലുക്കുന്ന ഹാര്‍വെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് വെള്ളം കയറിയ റോഡിലൂടെ വണ്ടിയോടിക്കുനതിനിടയിലാണ് ഒരു സ്ത്രീ മരിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഹാര്‍വെ കൊടുങ്കാറ്റ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വണ്ടി മന്നോട്ട് നീങ്ങാതായപ്പോള്‍ പുറത്തിറങ്ങിയതാണ് സ്ത്രീയുടെ മരണത്തില്‍ കലാശിച്ചതൊണ് അധികൃതര്‍ പറയുന്നത്. ടെക്സാസ് നഗരത്തിലെ 2300,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിലച്ചിട്ടുണ്ട്. മഴ നിരവധി ദിവസങ്ങള്‍ നീണ്ടു … Read more

പാക്കിസ്ഥാനെതിരായ ട്രംപിന്റെ നിലപാട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാക്കിസ്ഥാനോടുള്ള സന്ദേശം സുവ്യക്തമായിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന, അഫ്ഗാനിസ്ഥാനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു ട്രംപ് നടത്തിയത്. ഭീകരസംഘടനകളെയും അഫ്ഗാനിസ്ഥാനെ പ്രക്ഷുബ്ധമാക്കാന്‍ ശ്രമിക്കുന്നവരെയും പിന്തുണയ്ക്കുന്ന നിലപാട് പാക്കിസ്ഥാന്‍ നിര്‍ത്തണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ പ്രസ്താവന ഏറെ ഗുണകരമാണ്. മാത്രമല്ല പാക്കിസ്ഥാനിട്ട് മറ്റൊരു കൊട്ട് കൂടി നല്‍കിയിട്ടുണ്ട് ട്രംപ്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യയുടെ സഹായം കൂടുതല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ട്രംപ്. ഇത് … Read more

രാത്രിയിലെ ഉറക്കക്കുറവ് മുതിര്‍ന്നവരില്‍ ഡിമന്‍ഷ്യക്ക് കാരണമാകും

പ്രായമായവരിലെ രാത്രികാല ഉറക്കക്കുറവ് ഡിമന്‍ഷ്യക്ക് വഴിവെക്കുമെന്ന് പുതിയ കണ്ടെത്തല്‍. നല്ല സ്വപ്നങ്ങള്‍ കണ്ട് അധികം ബുദ്ധിമുട്ടുകളില്ലാതെ സുഖമായി ഉറങ്ങുന്നവരില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തെ മുന്‍ നിര്‍ത്തി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തില്‍ ഒട്ടുമിക്ക സ്വപ്നങ്ങളും സാധ്യമാകുന്ന അവസരം വൈദ്യഭാഷയില്‍ ആര്‍ഇഎം സ്ലീപ്പ് (Rapid Eye Movement) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു വ്യക്തി ആര്‍ഇഎം സ്ലിപ്പില്‍ കുറവ് സമയം ചെലവഴിക്കുന്നതും ഈ അവസ്ഥയിലേക്ക് എത്താന്‍ വളരെ കൂടുതല്‍ സമയമെടുക്കുന്നതും ഡിമന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് സൂചന. … Read more

ഇന്റര്‍നെറ്റിലെ പ്രിയപ്പെട്ട ചിഹ്നമായ ഹാഷ് ടാഗിന് പത്ത് വയസ്

ഇന്റര്‍നെറ്റില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും സ്വാധീനശക്തിയുള്ളതുമെന്ന് അറിയപ്പെടുന്ന ചിഹ്നമായ ഹാഷ് ടാഗിന് ( # ) പത്ത് വയസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടംബ്ലര്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ സര്‍വസാധാരണമാണെങ്കിലും ട്വിറ്ററിലാണ് ഈ ചിഹ്നം കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ 328 മില്യന്‍ പേര്‍ ട്വിറ്ററില്‍ സജീവമാണെന്നാണു കണക്കാക്കപ്പെടുന്നത്. ഇവര്‍ ഓരോ ദിവസവും 125 മില്യന്‍ തവണ ഹാഷ് ടാഗ് ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹാഷ് ടാഗ് ആദ്യമായി ഉപയോഗിച്ച വര്‍ഷമാണ് 2007. ആ വര്‍ഷം 9,000 ട്വീറ്റുകളില്‍ ഈ … Read more

കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ ചൂടുവെള്ളം ശീലമാക്കിയാല്‍ മതിയെന്ന് പഠനങ്ങള്‍

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മിനക്കെടാറില്ലെന്നതാണ് സത്യം. വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ … Read more