ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം കടന്നു; സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ഏക്കറുകണക്കിന് വിസ്തീര്‍ണത്തിലുള്ള വമ്പന്‍ ആശ്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സൈന്യം ആശ്രമത്തില്‍ പ്രവേശിച്ചത്. ആശ്രമത്തില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. … Read more

മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 ന് ഗ്രിഫിത് അവന്യൂ മരിനോയിലെ സോഹില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച കുട്ടികള്‍ക്ക് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡും നല്‍കും. ഓണക്കളികളും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിങ് ഗ്രൂപ്പായ റോയല്‍ കാറ്റേഴ്‌സിന്റെ വിഭവ സമര്‍ത്ഥമായ സദ്യയും … Read more

വാട്ടര്‍ഫോര്‍ഡ് മലയാളീ അസ്സോസിയേഷന്റെ പത്താമത് ഓണാഘോഷം സെപ്തംബര്‍ 2 ന്

വാട്ടര്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ പത്താമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ബാലീ ഗുണേര്‍ ജി എ എ ക്ലബ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു അത്തപൂക്കളം , തിരുവാതിര കളി, നാടന്‍പാട്ടുകള്‍ , ഓണപ്പാട്ടുകള്‍ ,വടംവലി , തുടങ്ങി കു ട്ടികളുടെയും , മുതിര്‍ന്നവരുടെയും ആയി വിവിധ കലാകായികമത്സങ്ങള്‍ 12 മണി മുതല്‍ 5 മണി വരെ ഉണ്ടാകും ,ആഘോഷങ്ങളുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടാകും എല്ലാ ജനങ്ങളെയും ഈ ഓണാഘോഷ നിറവിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ … Read more

റോമിനും ഫ്രാന്‍സിസ് പാപ്പാക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരുടെ ഭീഷണി

റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തിയ സമയത്ത് ഷൂട്ട് ചെയ്തതെന്ന് കരുതപ്പെടുന്ന വീഡിയോക്ക് രണ്ടുമിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ് പാപ്പായുടെ ഫോട്ടോകള്‍ കീറിക്കളയുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ”കാഫിറുകളെ നിങ്ങള്‍ ഓര്‍ക്കുക, ഞങ്ങള്‍ റോമിലും വരും, അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങള്‍ റോമിലും എത്തും” എന്നാണ് വീഡിയോയില്‍ ഐഎസ് അനുയായിയുടെ ഭീഷണി. ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ … Read more

ആള്‍ദൈവത്തിന് വേണ്ടിയുള്ള കലാപത്തില്‍ മരണം 30 കടന്നു; അക്രമികള്‍ അഴിഞ്ഞാടുന്നു

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 കടന്നു. നാല് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കലാപങ്ങളില്‍ 32 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 250 ലെറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അതേസമയം അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീതിന്റെ പ്രസ്ഥാനമായ ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ … Read more

കലാപം അഴിച്ചുവിട്ട് ആള്‍ദൈവത്തിന്റെ അനുയായികള്‍; 11 പേര്‍ കൊല്ലപ്പെട്ടു; കലാപം മറ്റ് സംസ്ഥാനങ്ങളിലേക്കും

ബലാത്സംഗ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം ഖാന്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചതോടെ പഞ്ചാബിലെയും ഹരിയാനയിലും വിവിധ പ്രദേശങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇയാളുടെ കീഴിലുള്ള ദേര സച്ച സൗദയുടെ അനുയായികളാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കലാപത്തില്‍ എട്ട് പേര്‍ മരിച്ചു. ദേര സച്ച സൗദ അനുയായികളാണ് മരിച്ചത്. ഇതിനിടെ കലാപം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇതിന്റെ പേരിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അക്രമത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ച്കുലയില്‍ നൂറോളം വാഹനങ്ങള്‍ക്കാണ് തീയിട്ടത്. കലാപ … Read more

ഗുര്‍മീത് റാമിന്റെ വിധിക്കുപിന്നാലെ അക്രമമഴിച്ചുവിട്ട് അനുയായികള്‍; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവയ്പ്പ്

ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം തുടങ്ങി. പഞ്ചാബ്, ഹരിയാന സംസ്ഥാത്ത് പലയിടത്തും അനുയായികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. ഹരിയാന പഞ്ചകുള സിബിഐ കോടതിയാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുയായികള്‍ അക്രമം തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണമുണ്ടായി. … Read more

പീഡനക്കേസില്‍ ദേരാ സച്ചാ നേതാവ് ഗുര്‍മീത് സിംഗ് കുറ്റക്കാരന്‍; പഞ്ചാബില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതിയുടെ വിധി. ഏഴുവര്‍ഷത്തെ തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ സച്ചാ സൗദാ നേതാവിനെതിരെയുള്ള വിധി പുറപ്പെടുവിക്കുന്നുവെന്നറിഞ്ഞ് ഒരാഴ്ചയോളമായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ ദേരാ ആശ്രമത്തിലേക്കും വിചാരണ നടന്ന പഞ്ചഗുള കോടതിയിലേക്കും ഒഴുകുകയായിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് സിര്‍സയിലെ പ്രധാന ആശ്രമത്തിലെത്തിച്ചേര്‍ന്നത്. വിധി ഗുര്‍മീത് റാം … Read more

മുത്തലാഖ് നിരോധിച്ച് മണിക്കൂറുകള്‍ക്കകം മുത്തലാഖിലൂടെ ഗര്‍ഭിണിയെ മൊഴിചൊല്ലി ഭര്‍ത്താവ്

മുത്തലാഖിലൂടെ മൊഴി ചൊല്ലാനുളള മുസ്ലീം പുരുഷന്റെ അവകാശം ഭരണാഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഉ?ത്ത?ര്‍?പ്ര?ദേ?ശി?ലെ മീററ്റിലെ സര്‍ദാനയിലാണ് സംഭവം. മൊ?ഹ?ല്ല കമറാ നവബാന്‍ സ്വ?ദേ?ശി?യാ?യ യു?വ?തി??യാ?ണ് ഭ?ര്‍?ത്താ?വ് മു?ത്ത?ലാ?ഖ് ചൊല്ലി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന പരാതിയുമായി വന്നത്. യുവതി ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കി. സ്ത്രീ?ധ?നം ആ?വ?ശ്യ?പ്പെ?ട്ട് ഭ?ര്‍?ത്താ?വ് മ?ര്‍?ദി?ക്കാ?റു?ണ്ടാ?യി?രു?ന്നെ?ന്നും ത?ന്നെ വീ?ട്ടി?ല്‍?നി?ന്നു പു?റ?ത്താ?ക്കി?യെ?ന്നും യു?വ?തി പ?രാ?തി?യി?ല്‍ ആ?രോ?പി?ക്കു?ന്നു. ആ?റു വ?ര്‍?ഷം മു?ന്പ് വി?വാ?ഹി?ത?യാ?യ യു?വ?തി മൂ?ന്നു കു?ട്ടി?ക?ളു?ടെ … Read more

റോബോട്ടുകള്‍ സംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല

സാങ്കേതികവിദ്യയില്‍ ഏറ്റവുമധികം പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണു ജപ്പാന്‍. മനുഷ്യപ്രയത്നത്തിലൂടെ മാത്രം സാധ്യമാകുമെന്ന് ലോകം കരുതിയിരുന്ന കാര്യങ്ങള്‍ ഇന്ന് റോബോട്ട് ചെയ്യുന്നു. റോബോട്ടിനെ അടിസ്ഥാനമാക്കി ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങളിലൊന്നു കൂടിയാണു ജപ്പാന്‍. ജനങ്ങളുടെ സുഹൃത്തുക്കളായും മുതിര്‍ന്നവര്‍ക്കു സഹായിയായും വിനോദോപാധിയായും ലൈംഗിക പങ്കാളിയെന്ന തരത്തില്‍ വരെയും ജപ്പാനില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ജാപ്പനീസ് മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്റര്‍നെറ്റ് കോര്‍പറേഷനായ സോഫ്റ്റ്ബാങ്കിന്റെ പെപ്പര്‍ എന്ന യന്ത്രമനുഷ്യനെ പുരോഹിതനായും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മരണാനന്തര ശുശ്രൂഷയില്‍ … Read more