ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകളില്‍ പങ്കെടുക്കും

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകളില്‍ ഡല്‍ഹി ,മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത നി .വ .ദി .ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമേനി പങ്കെടുക്കും .ഏപ്രില്‍ 15 ശനിയാഴ്ച വൈകിട്ട് 04.30 നു നടക്കുന്ന ഉയിര്‍പ്പ് ശുശ്രുഷകള്‍ക്കും തുടര്‍ന്ന് നടക്കുന്ന വി.കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും .കഷ്ടാനുഭവ വാരത്തോടനുബന്ധിച്ചു അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ തിരുമേനി യാക്കോബായ സഭയിലെ സുറിയാനി പണ്ഡിതരില്‍ അഗ്രഗണ്യനാണ് .ഭരണസാരഥ്യം ഏറ്റതുമുതല്‍ ഭദ്രാസനത്തെ വളര്‍ച്ചയിലേക്ക് … Read more

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ കഷ്ടാനുഭവാഴ്ച്ച ശുശ്രുഷകള്‍ ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു. ഓശാന ഏപ്രില്‍ 9 ഞായറാഴ്ച 11 മണിക്ക് ബഹു . ബിജു എം പാറേക്കാട്ടില്‍ കശീശ്ശായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു . പെസഹാ ശുശ്രുഷകള്‍ ഏപ്രില്‍ 13 വ്യാഴാഴ്ച 9 മണിക്ക് ബഹു . ജേക്കബ് ഫിലിപ്പ് നടയില്‍ കശീശ്ശാ കാര്‍മികത്വം വഹിക്കുന്നു . ദുഃഖവെള്ളി ശുശ്രുഷകള്‍ ഏപ്രില്‍ 14 വെള്ളിയാഴ്ച 1 മണി മുതല്‍ ബഹു . ജേക്കബ് ഫിലിപ്പ് നടയില്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകര്‍മ്മങ്ങള്‍

രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, ഏപ്രില്‍ 9 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. 1. St. Mark’s Church, Springfield, Tallaght 10.00 a.m 2. St. … Read more

ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി

സീറോ മലബാര്‍ സഭ ബ്രെ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 7 യാം തീയതി നാല്പതാം വെള്ളിയാഴ്ച്ച 3 മണിക്ക് മുന്‍ വര്ഷത്തെപ്പോലെ ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. ചാപ്ലയിന്‍ ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഗാഗുല്‍ത്താമല കുരുശുവഹിച്ചു കയറിയ ക്രിസ്തുവിന്റെ പീഢാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാം. ബ്രെ ഹെഡിലുള്ള ഫ്രീ കാര്‍ പാക്കിങ്ങിന്റെ പ്രവേശനം റെയ്ഹാന്‍ പാര്‍ക്കിലൂടെ (Raheen Park) ആയിരിക്കും. കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും … Read more

റിസെന്‍2017′ ഗോള്‍വേ’ യില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 17ന്.

‘സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക് ചര്‍ച്ച് ഗോള്‍വേ’ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ‘ ഇവാഞ്ചലൈസേഷന്‍ ടീം അയര്‍ലണ്ട് ‘ ഒരുക്കുന്ന ഏകദിന ധ്യാനം ‘റിസെന്‍2017’ ഈസ്റ്ററിനോട് അനുബന്ധിച്ചു, സെന്റ് മേരീസ് റോഡിലുള്ള സെന്റ് മേരീസ് കോളേജില്‍ വച്ച്, ഏപ്രില്‍ 17നു തിങ്കളാഴ്ച്ച രാവിലെ 9.15 മുതല്‍ 3.30 വരെ ഉണ്ടായിരിക്കുന്നതാണ്. 5 മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായാണ് ധ്യാനം നടത്തപ്പെടുന്നത്. 17 വയസിനു മുകളിലുള്ള യൂവജനങ്ങള്‍ക്കായി ഉച്ചയ്ക്ക് 2 മണി മുതല്‍ 3.30 വരെ … Read more

മില്‍പാര്‍ക്ക് പള്ളിയില്‍ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ ഉണ്ടായിരിക്കും. 115 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോര്‍ജ്ജ് ഫെലിഷ്യസ് അറിയിച്ചു. വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി … Read more

ഡോ.പി.ജി.വര്‍ഗ്ഗീസ് ഏപ്രില്‍ 28, 29, 30 തീയതികളില്‍ ഡബ്ലിനില്‍ പ്രസംഗിക്കുന്നു.

ഡബ്ലിന്‍ ബഥേല്‍ ചര്‍ച്ച് ഒരുക്കുന്ന missionary revival meeting ഏപ്രില്‍ 28, 29 തീയതികളില്‍ വൈകിട്ട് 6 മുതല്‍ ഇഞ്ചിക്കോര്‍ സോളിഡ് റോക്ക് ദേവാലയത്തിലും, ഏപ്രില്‍ 30 ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ ബാലിഫെര്‍മോണ്ട് കമ്മ്യൂണിറ്റി ചര്‍ച്ചിലും നടത്തപ്പെടും. ഡോ.പി.ജി.വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷകനായിരിക്കും.29 ശനിയാഴ്ച്ച രാവിലെ 10:30 മുതല്‍ ഫാമിലി കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്. Venue : April 28, 29 @ 6 pm solid rock church, unit 6A, goldenbridge indutsrial estate, inchicore, … Read more

വാട്ടര്‍ഫോര്‍ഡില്‍ ധ്യാന പ്രസംഗം

അയര്‍ലന്‍ഡ് :വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ചില്‍ വലിയ നോയമ്പിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാന പ്രസംഗവും, വിശുദ്ധ കുര്‍ബ്ബാനയും 01/04/2017 ശനിയാഴ്ച്ച വൈകുന്നേരം 05:00 മണിക്ക് എഡ്മന്‍ഡ് റൈസ് ചാപ്പല്‍, മൌണ്ട് സിയോണ്‍, വാട്ടര്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. റെവ: ഫാ : വിവേക് വര്ഗ്ഗീസ് (റോം) നേതൃത്വം നല്‍കുന്ന ധ്യാന പ്രസംഗത്തിലും, വി. കുര്‍ബ്ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയുംകതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. വികാരി : ഫാ: അനീഷ് കെ. സാം കൂടുതല്‍ വിവരങ്ങള്‍ക്ക് , … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന റവ.ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 01042017 ) രാവിലെ 10 .30 ന് കുരിശിന്റെ വഴിയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ.ഫാ.ജോസ് ഭരണികുളങ്ങരയും, സിസ്റ്റര്‍ മെറീനയും (UMI) , റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും നേതൃത്വം നല്‍കുന്നതാണ്. … Read more

എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം മെയ് 6 നു ദ്രോഹഡയില്‍

അയര്‍ലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം 2017 മെയ് 6 ശനിയാഴ്ച്ച ദ്രോഹഡ മാര്‍ അത്താനാസിയോസ് പള്ളിയില്‍ ( ഔവര്‍ ലേഡീസ് കോളേജ്, ഗ്രീന്‍സ് ഹില്‍, ദ്രോഹഡ) വച്ച് നടത്തപ്പെടുന്നു. കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിള്‍ ടെസ്റ്റ്, ബൈബിള്‍ ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ … Read more