അയർലണ്ടിലും ശുക്രനെ തിരിച്ചറിയാന്‍ അവസരം! ഇത് പാഴാക്കരുത്!

നവനീത് എസ്സ് കൃഷ്ണൻ ശുക്രനെ കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. പക്ഷേ അത് ശുക്രനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മിക്കവരും അത് ഏതോ നക്ഷത്രമാണെന്നു കരുതി അധികം ശ്രദ്ധിക്കാതെ പോവുകയാണു പതിവ്. എന്തായാലും ഇപ്പോള്‍ ശുക്രനെ കാണാന്‍ ഏറ്റവും പറ്റിയ സമയമാണ്. നാളെയും മറ്റന്നാളും അതിന്റെ പിറ്റേന്നും ചന്ദ്രന്റെ ഏതാണ്ട് അടുത്തായി ശുക്രനെ കണ്ടെത്താനാകും. ചന്ദ്രനെ എല്ലാവര്‍ക്കും തിരിച്ചറിയാമല്ലോ. അതിന്റെ അടുത്തായതിനാല്‍ ശുക്രനെ തിരിച്ചറിയാന്‍ എളുപ്പമാണ്. ബുധനാഴ്ച (26-02-20) സന്ധ്യയ്ക്ക് ചന്ദ്രനെ നോക്കുക. പടിഞ്ഞാറേ ആകാശത്തില്‍ ചക്രവാളത്തോടു ചേര്‍ന്നാകും ചന്ദ്രന്‍. ചന്ദ്രന്റെ അല്പം … Read more

ചന്ദ്രൻ്റെ പ്രകാശ പ്രതിഭാസം അൽഭുതം തീർത്തു

നവനീത് ക്യഷ്ണൻ എസ്സ് ചിത്രത്തില്‍ കാണുന്നത് ചന്ദ്രനെയാണ്! ഏതാണ്ട് രണ്ട് ആഴ്ച മുന്‍പ് കാനഡയിലെ മനിറ്റോബ എന്ന സ്ഥലത്തുനിന്ന് ബ്രന്റ് മക്കിയന്‍ (brent mckean) പകര്‍ത്തിയ ചിത്രം. ചന്ദ്രപ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടിയുണ്ടാകുന്ന വിവിധ പ്രതിഭാസങ്ങള്‍ ഒരുമിച്ചു വന്ന അപൂര്‍വ്വതയാണ് ചിത്രത്തില്‍. പ്രതിഫലം, അപവര്‍ത്തനം, ഡിഫ്രാക്ഷന്‍ തുടങ്ങിയ വിവിധ പ്രകാശപ്രതിഭാസങ്ങള്‍ എല്ലാംതന്നെ ഇവിടെ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ചന്ദ്രനുചുറ്റും കാണുന്ന നിറങ്ങള്‍ മഞ്ഞുകണങ്ങളില്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. 22 ഡിഗ്രി ഹാലോ എന്ന പ്രതിഭാസമാണ് അതിനുചുറ്റും. അന്തരീക്ഷത്തിലുള്ള ചില … Read more

രാവിലെ നോക്കിയാല്‍ മൂന്നു പേരെയും കൊണ്ട് 400കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം!

നവനീത് അന്താരാഷ്ട്ര ബഹിരാകാശനിലയം അഥവാ International Space Station നേരിട്ടു കാണാന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ അവസരമുണ്ട്. ഭൂമിയില്‍നിന്ന് ഏതാണ്ട് നാഞ്ഞൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ ചുറ്റുന്നത്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയിലാണ് ഈ ചുറ്റല്‍ എന്നും മറക്കരുത്. നാളെ (19-2-20) 5.37 മുതല്‍ അഞ്ച് മിനിറ്റോളം നിലയത്തെ ആകാശത്ത് കാണാം. മൂന്നു പേര്‍ അതില്‍ താമസിക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കണേ. തെക്കുപടിഞ്ഞാറായി ഏതാണ്ട് 30 ഡിഗ്രി ഉയരത്തിലാവും നിലയം … Read more

ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-251 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം

ഇന്ത്യയുടെ ജിസാറ്റ് 30 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഭാരമേറിയ ഉപഗ്രഹമായതിനാലും മറ്റു വിക്ഷേപണത്തിരക്കുകളാലും ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ചായിരുന്നില്ല വിക്ഷേപണം. പകരം ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ 2.35ന് ഏരിയന്‍ 5 വിഎ-251 എന്ന റോക്കറ്റിലേറിയാണ് ജിസാറ്റ്30 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ എത്തിയത്. 38 മിനിറ്റ് 25 സെക്കന്റ് നീണ്ട പറക്കലിനൊടുവില്‍ ഭൂസ്ഥിരപരിക്രമണപഥത്തിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ ജിസാറ്റ് 30 എത്തിച്ചേര്‍ന്നു. ഇവിടെ നിന്ന് ഉപഗ്രഹത്തിലെ കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെ 36000കിലോമീറ്റര്‍ ഉയരെയുള്ള അന്തിമ ഓര്‍ബിറ്റിലേക്ക് ജിസാറ്റ് എത്തിച്ചേരും. 3357 … Read more