തമോഗര്‍ത്ത ഗവേഷണത്തിന് മൂന്നുപേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം

ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജര്‍ പെന്റോസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച പഠനങ്ങളെ അടിമുടി നവീകരിക്കാന്‍ 1965 ല്‍ പെന്റോസ് നടത്തിയ കണ്ടെത്തല്‍ കാരണമായി മാതൃഗാലക്സിയായ ആകാശഗംഗ അഥവാ ക്ഷീരപഥത്തിന്റെ മധ്യത്തില്‍ ‘സജിറ്റാരിയസ് *‘ (Sagittarius*) എന്ന അതിഭീമന്‍ തമോഗര്‍ത്തമുണ്ടെന്ന കണ്ടെത്തലിനാണ് … Read more

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തന്‍വഴികാട്ടി: സി ബി സിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.  ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ  ഭരണ … Read more

ചൊവ്വ ഭൂമിയോട് അടുത്തെത്തുന്നു

സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ആറ് മുതല്‍ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഭൂമിയില്‍നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ ഈ സമയത്ത് കാണാന്‍ കഴിയും.  രാത്രി ഏഴിന് കിഴക്ക് ഉദിക്കുന്ന ചൊവ്വ രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. സന്ധ്യക്ക് കിഴക്കുഭാഗത്ത് കാണുന്ന ചന്ദ്രന്റെ തൊട്ടുമുകളില്‍ ആണ് ഇതിന്റെ സ്ഥാനം. ചന്ദ്രപ്രഭയില്‍ ചൊവ്വക്ക് അല്‍പ്പം മങ്ങലുണ്ടാകുമെങ്കിലും വരുംദിവസങ്ങളില്‍  കൂടുതല്‍ ചുവപ്പു നിറത്തില്‍ കാണാനാകും.      2021 വരെ സന്ധ്യാകാശത്ത് ചൊവ്വയെ നിരീക്ഷിക്കാന്‍ കഴിയും. … Read more

ബഹിരാകാശ മാലിന്യ കൂട്ടിയിടി ഭീഷണി; അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ഉയർത്തി, അവിടെയുണ്ടായിരുന്ന മൂന്നുപേരും സുരക്ഷിതർ

ബഹിരാകാശമാലിന്യ ഭീഷണിയെത്തുടർന്ന്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ഉയർത്തി. പഥം ഉയർത്തിയതിനു തൊട്ടുപിന്നാലെ റോക്കറ്റിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങൾ (സ്‌പെയ്‌സ്‌ ഡെബ്രിസ്‌) നിലയത്തിന്‌ 1.39 കിലോമീറ്റർ അരികിലൂടെ കടന്നുപോയി. റഷ്യയുടെയും അമേരിക്കയുടെയും വിദഗ്ധർ ഒന്നിച്ചാണ് പഥം ഉയർത്തൽ പ്രവർത്തനം നിയന്ത്രിച്ചത്. രണ്ടര മിനിറ്റിൽ വിജയകരമായി ഇത്‌ പൂർത്തീകരിക്കാനായി. ജപ്പാൻ 2018ൽ വിക്ഷേപിച്ച റോക്കറ്റിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളാണ്‌ അപ്രതീക്ഷിതമായി ഭീഷണി ഉയർത്തിയത്‌. ഇത്തരം ലക്ഷക്കണക്കിനു മാലിന്യം ബഹിരാകാശത്തുണ്ട്‌. കൂട്ടിയിടി ‌സാധ്യത മുന്നിൽക്കണ്ടാണ്‌ ‘രക്ഷാപ്രവർത്തന’ത്തിന്‌ രൂപം നൽകിയത്‌. ‌അമ്പത്‌ സെക്കൻഡ്‌ ബുസ്റ്ററുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ … Read more

സൗരയൂഥത്തിലെ നരകം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു!

നവനീത് കൃഷ്ണൻ എസ് സൗരയൂഥത്തിൽ ഒരു ‘നരക’മുണ്ടെങ്കിൽ അത് ശുക്രനിലാണ് എന്നൊരു ചൊല്ലുണ്ട്. അത്രയും ചൂടാണവിടെ. താപനില 450 ഡിഗ്രി സെൽഷ്യസിനു മുകളിൽ! പോരാത്തതിന് സൾഫ്യൂരിക്ക് ആസിഡ് അടങ്ങിയ മേഘങ്ങൾ. ജീവൻ നിലനിൽക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരിടം. പക്ഷേ അവിടെയും ജീവന്റെ സാന്നിധ്യം  ഉണ്ടാകാമെന്ന്‌  ശാസ്ത്രജ്ഞർ!  അതെ  ശുക്രൻ (വീനസ്‌) വീണ്ടും വാർത്തകളിൽ നിറയുകയാണ്‌. ഫോസ്ഫൈൻ വാതകവും ജീവനുംഭൂമിയിൽ സൂക്ഷ്മജീവികൾ ഉണ്ടാക്കുന്ന ഒരു വാതകമുണ്ട്. ഫോസ്ഫൈൻ എന്നു പറയും. ഒരു ഫോസ്ഫറസ് ആറ്റവും മൂന്ന് ഹൈഡ്രജൻ … Read more

അഞ്ച് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ മറികടക്കും, വീണ്ടും നിര്‍മിത ബുദ്ധിക്കെതിരെ ഇലോണ്‍ മസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എതിരെയുള്ള വാദങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്. കാര്യങ്ങള്‍ വിചിത്രമായി മാറുന്ന അവസ്ഥയായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം മനുഷ്യനെ മറികടക്കുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ഈ ചോദ്യം കേട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ അതിന് അധികനാള്‍ വേണ്ടിവരില്ലെന്ന് ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സിഇഒ ഇലോണ്‍ മസ്‌ക്. നിര്‍മിത ബുദ്ധി മനുഷ്യനെക്കാള്‍ സ്മാര്‍ട്ട് ആകുമെന്നും 2025ഓടെ അവ നമ്മെ മറികടക്കുമെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ”നിര്‍മിതബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്ന സാഹചര്യത്തിലേക്കാണ് വരുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള സമയം കൊണ്ട് … Read more

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ – ഗാനിമേഡ് – ചിത്രം പകർത്തി ജൂനോ! |Images of north pole of Ganymede – Juno

ഗാനിമേഡിന്റെ ത്രിമാനമാതൃക! കറക്കിനോക്കൂ. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ. സിലിക്കേറ്റ് പാറയും ഐസും നിറഞ്ഞ പ്രതലം. ഒരുപക്ഷേ ഭൂമിയിലെ എല്ലാ കടലുകളിലും ഉള്ളതിനെക്കാൾ കൂടുതൽ ജലം ഉള്ള ഇടം. അതാണ് ഗാനിമേഡ് എന്ന ഉപഗ്രഹം. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം. വ്യാഴത്തിന്റെ മാത്രമല്ല, സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണത്. ബുധനെക്കാളും വലിയ ഒരു ഉപഗ്രഹം! ആ ഗാനിമേഡിന്റെ ധ്രുവപ്രദേശത്തിന്റെ ചിത്രം പകർത്തിയിരിക്കുകയാണ് ജൂനോ. വ്യാഴത്തെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണത്. വ്യാഴത്തിന്റെ നിരവധി ക്ലോസ്അപ്പ് ചിത്രങ്ങൾ ഇതിനകം … Read more

ചൊവ്വയിൽ സമ്മർ റോഡ് ട്രിപ്പ് നടത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

നാസയുടെ ചൊവ്വ പര്യവേക്ഷണമായ ക്യൂരിയോസിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാസ ഇന്നലെ പുറത്തുവിട്ടു. ക്യൂരിയോസിറ്റിയുടെ റോവർ ചൊവ്വയിൽ സഞ്ചരിക്കുന്നതായി നാസ അറിയിച്ചു. ക്യൂരിയോസിറ്റി റോവർ സമ്മർ റോഡ് ട്രിപ്പ് നടത്തുകയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് റോവറിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സൾഫേറ്റ് ബെയറിംഗ് യൂണിറ്റിന്റെ പ്രവർത്തനമാണ് ഇനി റോവറിൽ നടക്കുക. Clay-bearing യൂണിറ്റിന്റെ പ്രവർത്തനം കഴിഞ്ഞ വർഷം നടന്നിരുന്നു. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിലൂടെയാകും റോവർ ഇനി സഞ്ചരിക്കുക. ഈ പ്രദേശത്തുള്ള ജലത്തിന്റെ സാന്നിധ്യം, മറ്റു ലവണങ്ങളുടെ സാന്നിധ്യം … Read more

US സ്വാതന്ത്ര്യദിനത്തിൽ Buck Moon ആകാശ വിസ്മയം കാണാം

US സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവർക്ക് ഇരട്ടിമധുരമായി ആകാശ വിസ്മയം. ജൂലൈ 4 രാത്രി മുതൽ ജൂലൈ 5 രാവിലെ വരെ Buck Moon ചന്ദ്രഗ്രഹണം ആസ്വദിക്കാം. ഈ ദിവസം ചന്ദ്രൻ സാധാരണയേക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെടും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തെക്കുപടിഞ്ഞാറൻ യൂറോപ്പിലും, ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകും. സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ എങ്ങനെ കാണാമെന്നും ആസ്വദിക്കാമെന്നും അറിയുന്നതിന് NASA-യുടെ എക്ലിപ്സ് ഗൈഡ് പരിശോധിക്കുക.

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നാസയുടെ അഭിനന്ദനം

നാസയുടെ അടുത്ത ചൊവ്വ ദൗത്യമായ മാർസ്റോവർ മഹാമാരിയോട് പോരാടുന്ന ധീരരായ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കും. കൊറോണ വൈറസ് വ്യാപനം തടയാനും കോവിഡ് -19 ബാധിച്ച ആളുകൾക്ക് ചികിത്സ നൽകാനും പോരാടുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തനകരെയും ആദരിക്കുന്നതിനായി ജൂലൈ 20 ന് വിക്ഷേപിക്കുന്ന മാർസ് 2020 റോവർ പെർസെവെറൻസിൽ ഒരു ഫലകം സ്ഥാപിക്കുമെന്ന് നാസ അറിയിച്ചു. മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ ആദരവ്  നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാലിഫോർണിയ, പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ … Read more